ഇത് തമിഴ്ഗാഥ; ജനപ്രീതിയാര്‍ജ്ജിച്ച് ചെന്നൈ ആസ്ഥാനമായ ടെക് ടീമിന്റെ മെസേജിങ് ആപ്

നാലുകൊല്ലം മുന്‍പ് കുറച്ചു യുവാക്കളുടെ സ്വപ്‌നങ്ങളുടെ ചിറകിലേറി പിറവിയെടുത്തൊരു മെസേജിങ് ആപ്. ഈ നാലു വര്‍ഷക്കാലവും ടെക് ലോകത്ത് അത് പിടിച്ചുനിന്നു. വലിയ ആരവങ്ങളോ വാര്‍ത്തകളിലോ നിറയാതെ സൈലന്റായുള്ള ഒരു വളര്‍ച്ച. അതാണ് ചെന്നൈ ആസ്ഥാനമായ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് സോഹോയുടെ കീഴില്‍ 2021ല്‍ പുറത്തിറങ്ങിയ ‘അറട്ടൈ’ (Arattai).

എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്നല്ലേ? നാലുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അറട്ടൈക്ക് ഇത് സുവര്‍ണ കാലമാണ്. കഴിഞ്ഞ ദിവസങ്ങളിലായി ആപ്പിനുണ്ടായ ജനപ്രീതിയിലും ഡൗണ്‍ലോഡിലും അമ്പരന്നിരിക്കയാണ് ടെക് ലോകം. മൂന്നുദിവസം കൊണ്ട് 3000 സൈന്‍ അപ്പില്‍ നിന്ന് 3,50,000 ലേക്കാണ് ആപ്പിന്റെ ഡൗണ്‍ലോഡ് കുതിച്ചുയര്‍ന്നത്. സ്‌പൈവെയര്‍ മുക്തമാണ് തങ്ങളുടെ ആപ്പെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങായതും കേന്ദ്ര സര്‍ക്കാരിന്റെ ശുപാര്‍ശയും കൂടിയായതോടെ ആപ്പിന്റെ നല്ല കാലം തെളിഞ്ഞു എന്നുവേണം പറയാന്‍. ‘മെയ്ഡ് ഇന്‍ ഇന്ത്യ’ എന്നതായിരുന്നു ആപ്പിന്റെ പ്രധാന മുദ്രാവാക്യം.

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …