തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്‍പില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിക്കുന്നു. ഓണറേറിയത്തില്‍ 1000 രൂപ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കുന്നത്. കേരളപ്പിറവി ദിനമായ നാളെ രാവിലെ നടത്തുന്ന സമരപ്രതിജ്ഞാ റാലിയോടെയാണ് സമരം അവസാനിപ്പിക്കുക. പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍ റാലി ഉദ്ഘാടനം ചെയ്യും.
266 ദിവസമായി
2026 ഫെബ്രുവരി 10ന് സമരം ഒരു വര്‍ഷം തികയ്ക്കുകയാണ്. അന്നേദിവസം മഹാ പ്രതിഷേധ സംഗമം നടത്തും. ഓണറേറിയം 21000 രൂപയായി വര്‍ധിപ്പിക്കണമെന്നും വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ആശമാര്‍ സമരം തുടങ്ങിയത്. സര്‍ക്കാരുമായി നടത്തിയ സമരങ്ങള്‍ പരാജയപ്പെട്ടതോടെ രാപ്പകല്‍ സമരത്തിലേക്ക് കടന്നു. പിന്നീട് സമരത്തിന്റെ ഭാഗമായി പലതരത്തിലുള്ള പ്രതിഷേധ സമരങ്ങളും ആശമാര്‍ നടത്തി. നിരാഹാര സമരവും മുടിമുറിക്കല്‍ സമരവുമെല്ലാം ഇതില്‍പ്പെടുന്നു.
ഓണറേറിയം വര്‍ധിപ്പിക്കേണ്ട ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നത്.
Prathinidhi Online