സംസ്ഥാന സ്‌കൂള്‍ കായികമേള: ഖൊഖൊയിലെ മിന്നുംതാരം അശ്വിനിമോള്‍ക്ക് നാടിന്റെ ആദരം

എലപ്പുള്ളി: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ ഖൊഖൊ മത്സരത്തില്‍ സ്വര്‍ണം നേടിയ പാലക്കാട് ടീമംഗം അശ്വനിമോള്‍ക്ക് നാടിന്റെ ആദരം. നാടിന്റെ അഭിമാനമായി മാറിയ അശ്വിനിമോളെ ഐശ്വര്യ ക്ലബ്ല് ആലമ്പള്ളവും ഡിവൈഎഫ്‌ഐയും മറ്റു യുവജന-സാംസ്‌കാരിക സംഘടനകളും അനുമോദിച്ചു.

അശ്വിനിമോളെ ഐശ്വര്യ ക്ലബ്ല് ആലമ്പള്ളം പ്രതിനിധികള്‍ ആദരിക്കുന്നു

എലപ്പുള്ളി ജി.എ.പി.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് അശ്വിനിമോള്‍. കഴിഞ്ഞ മൂന്നുവര്‍ഷമായി ചിറ്റൂര്‍ ഉപജില്ല ഖൊഖൊ മത്സരത്തിലെ ജേതാക്കളായ ടീമിലെ അംഗമാണ്. പുതുശ്ശേരി ആലംപള്ളം സ്വദേശികളായ ഗോപി-രജിത ദമ്പതികളുടെ മകളാണ്.

അശ്വിനിമോളെ ഐശ്വര്യ ക്ലബ്ല് ആലമ്പള്ളം പ്രതിനിധികള്‍ ആദരിക്കുന്നു
comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …