പാലക്കാട്: അട്ടപ്പാടിയില്‍ പെരുമ്പാമ്പിനെ പിടികൂടി കഴുത്തിലിട്ട് പ്രദര്‍ശിപ്പിക്കുകയും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുകയും ചെയ്തവര്‍ക്കെതിരെ കേസെടുക്കുമെന്ന് വനംവകുപ്പ്. രണ്ടുദിവസം മുന്‍പാണ് അട്ടപ്പാടിയിലെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അഗളി മേട്ടുവഴിയിലെ ഒരു യുവാവ് പെരുമ്പാമ്പിനെ കഴുത്തിലിട്ട് നില്‍ക്കുന്ന വീഡിയോ പ്രചരിച്ചത്. ഇത് വനംവകുപ്പിന്റേയും ആര്‍.ആര്‍.ടിയുടെ ഗ്രൂപ്പുകളിലടക്കം പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്ന് അഗളി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചത്.
പാമ്പുകള്‍ ഉള്‍പ്പെടെയുള്ള വന്യജീവികളെ പിടികൂടി പ്രദര്‍ശിപ്പിക്കുന്നത് കുറ്റകരമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുവാവിനേയും ഒപ്പമുള്ളവരേയും കണ്ടെത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. അതേസമയം പ്രചരിക്കുന്നത് പഴയ വീഡിയോ ആണെന്നും പ്രചരണങ്ങളുണ്ട്.
Prathinidhi Online