ഭോപ്പാൽ: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ബ്ലഡ് ബാങ്കിൽനിന്ന് രക്തവും പ്ലാസ്മയും മോഷണം പോയി. രക്തത്തിന്റെ ദ്രാവക ഭാഗമായ പ്ലാസ്മയുടെ ഏതാനും യൂണിറ്റുകൾ മോഷ്ടിച്ച് അജ്ഞാതനായ ഒരാൾക്ക് കൈമാറുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
എയിംസ് ബ്ലഡ് ബാങ്ക് ഇൻ ചാർജ് ഡോ. ജ്ഞാനേന്ദ്ര പ്രസാദിന്റെ പരാതിയിൽ പുറംകരാർ ജീവനക്കാരനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.ബ്ലഡ് ബാങ്കിൽനിന്ന് ഏറെ നാളായി രക്തവും പ്ലാസ്മ യൂണിറ്റുകളും കാണാതാവുന്നതായി പരാതിയിൽ പറയുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രി പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ എയിംസ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാപനത്തിനുള്ളിലുള്ള ആരുടെയെങ്കിലും പങ്ക് എയിംസ് അധികൃതർ സംശയിച്ചിരുന്നു, ഇതിനെത്തുടർന്ന് ബ്ലഡ് ബാങ്കിനുള്ളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു.
Prathinidhi Online