ഒരു മീനിന് എത്ര രൂപ വിലയുണ്ടാകും? മലയാളികളെ സംബന്ധിച്ച് ഏറ്റവും വിലകൂടിയ മീനുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് അയക്കൂറയും ആവോലിയുമെല്ലാമാണ്. ഇവയാകട്ടെ കിലോയ്ക്ക് 1000 രൂപയ്ക്കുള്ളില്‍ ലഭിക്കുകയും ചെയ്യും. എന്നാല്‍ ആയിരത്തിനും പതിനായിരത്തിനും ലക്ഷത്തിനും ലഭിക്കാത്തൊരു മീനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയാകുന്നത്. ജപ്പാനിലെ ടോക്കിയോയില്‍ ഈ വര്‍ഷം നടന്ന ആദ്യ ലേലത്തില്‍ കൂറ്റന്‍ ബ്ലൂഫിന്‍ ട്യൂണ വിറ്റുപോയത് 29 കോടി രൂപയ്ക്കാണ്. 243 കിലോഗ്രാം തൂക്കമുള്ള മത്സ്യത്തിന് 510 ദശലക്ഷം യെന്നിനാണ് വില്‍പ്പന നടന്നത്.
ജപ്പാനിലെ പ്രശസ്തമായ ‘സുഷി സാന്‍മൈ’ റസ്റ്ററന്റ് ശൃംഖലയുടേയും ഉടമയും ‘ട്യൂണ രാജാവ്’ എന്നറിയപ്പെടുന്ന കിയോഷി കിമുറയാണ് ഈ മത്സ്യത്തെ സ്വന്തമാക്കിയത്. കടലിന്റെ ആഴങ്ങളില്‍ ആയിരക്കണക്കിന് മൈലുകള്‍ സഞ്ചരിക്കുന്ന മീനുകളാണ് ബ്ലൂഫിന്‍ ട്യൂണകള്‍. വംശനാശ ഭീഷണി നേരിടുന്നതിനാല്‍ ഇവയുടെ വേട്ടയാടലിന് കര്‍ശന നിയന്ത്രണങ്ങളുമുണ്ട്. പ്രായവും വലിപ്പവും കൂടുന്നതിനനുസരിച്ച് ഇവയുടെ വിലയും വര്‍ദ്ധിക്കും.
Prathinidhi Online