പാലക്കാട്: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ (കെ.എസ്.ബി.സി.ഡി.സി) പട്ടാമ്പി ഉപജില്ലാ ഓഫീസ് മുഖേന ഒ.ബി.സി, മതന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കായി സ്വയംതൊഴില്‍ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. പാലക്കാട് ജില്ലയിലെ പട്ടാമ്പി, ഒറ്റപ്പാലം താലൂക്ക് പരിധിയിലുള്ളവര്‍ക്കാണ് ഈ അവസരം. വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും ഈ പദ്ധതി പ്രകാരം വായ്പ ലഭ്യമാണ്.
തയ്യല്‍, പശു വളര്‍ത്തല്‍, ആട് വളര്‍ത്തല്‍, പപ്പട നിര്‍മാണം, പേപ്പര്‍ ബാഗ് യൂണിറ്റ്, അച്ചാര്‍ നിര്‍മാണം തുടങ്ങിയ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭിക്കുമെന്ന് പട്ടാമ്പി ഉപജില്ലാ മാനേജര്‍ അറിയിച്ചു. വായ്പകള്‍ കോര്‍പ്പറേഷന്റെ ജാമ്യ വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും. താല്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി മേലെ പട്ടാമ്പി അലക്സ് തീയേറ്ററിന് സമീപമുള്ള അലക്സ് ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന ഉപജില്ലാ കാര്യാലയവുമായി നേരിട്ടോ 0466 2210244, 9447734322 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടണം.
Prathinidhi Online