തിരുമിറ്റക്കോട് നിന്ന് കാണാതായ വ്യവസായിയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തി

പാലക്കാട്: തിരുമറ്റക്കോടു നിന്ന് അജ്ഞാത സംഘം തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോയ വ്യവസായിയെ കണ്ടെത്തി. കാളികാവ് പൂങ്ങോട് സ്വദേശി വലിയ പീടിയേക്കല്‍ മുഹമ്മദലിയെയാണ് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. കോഴിക്കാട്ടിരി പാലത്തിനു സമീപം ആറങ്ങോട്ടുകര-കൂട്ടുപാത റോഡില്‍ വച്ചാണ് കഴിഞ്ഞ ദിവസം മുഹമ്മദാലിയ സംഘം തട്ടിക്കൊണ്ടു പോയത്. കാറിനെ പിന്തുടര്‍ന്നെത്തിയ സംഘം മുഹമ്മദാലിയുടെ വാഹനത്തിന്റെ ചില്ലു തകര്‍ക്കുകയും ഡ്രൈവറെ ഉപദ്രവിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മുഹമ്മദാലിയെ മറ്റൊരു വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെട്ട് ഓടിയ മുഹമ്മദാലി പ്രദേശവാസികളുടെ സഹായത്തോടെയാണ് പോലീസില്‍ അഭയം തേടിയത്.

ഒറ്റപ്പാലത്തിന് അടുത്തുള്ള കോതക്കുറിശ്ശിയിലെ ഒരു വീട്ടിലാണ് മുഹമ്മദാലിയെ തടവിലിട്ടിരുന്നത്. ക്രൂരമര്‍ദ്ദനത്തിനിരയായതായി മുഹമ്മദാലി പറയുന്നു. അക്രമിസംഘം ഉറങ്ങുന്ന സമയത്ത് വീട്ടില്‍ നിന്നും രക്ഷപ്പെട്ട മുഹമ്മദാലി പ്രദേശവാസികളുടെ അടുത്തെത്തി സഹായം തേടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയും പോലീസെത്തി മുഹമ്മദാലിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അക്രമി സംഘത്തെ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

വസ്തുക്കച്ചവടവുമായി ബന്ധപ്പെട്ട് ചിലരുമായി തര്‍ക്കമുണ്ടായിരുന്നതായി മുഹമ്മദാലി പോലീസില്‍ അറിയിച്ചിട്ടുണ്ട്. ഇതാണോ തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …