പാലക്കാട്: സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വർണ്ണവിലടിഞ്ഞ് ഒരു ലക്ഷത്തിൽ താഴെ എത്തി. ഗ്രാമിന് 12,485 രൂപയും പവന് 99,880 രൂപയുമാണ് ഇന്നത്തെ വില. കേരളത്തിലെ രണ്ട് സ്വർണവ്യാപാരി സംഘടനകളും ഇന്ന് ഒരേവിലയാണ് പ്രഖ്യാപിച്ചത്. കെ. സുരേന്ദ്രൻ, അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ നേതൃത്വം നൽകുന്ന ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനും (ജി.എസ്.എം.എ), കെ. സുരേന്ദ്രൻ, അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ നേതൃത്വം നൽകുന്ന ഗോൾഡ് ആൻഡ് …
Read More »‘കുടിച്ചു പൊളിച്ച് ക്രിസ്തുമസ്’: ബവ്‌കോയില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന
പാലക്കാട്: ഇത്തവണ മലയാളികള്‍ ക്രിസ്തുമസ് ‘കുടിച്ച്’ പൊളിച്ചെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. ക്രിസ്തുമസിന്റെ ഒരാഴ്ചക്കാലയളവില്‍ 332.62 കോടിയുടെ മദ്യമാണ് ബെവ്‌കോ വഴി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനം അധിക വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 279.54 കോടിയുടെ മദ്യമാണ് വിറ്റത്. ഡിസംബര്‍ 22 മുതല്‍ 25 വരെയുള്ള കണക്കുകളാണിത്. ഡിസംബര്‍ 24ന് 100 കോടിക്കു മുകളിലാണ് മദ്യ വില്‍പ്പന. ഡിസംബര്‍ 22ന് 77.62 കോടിയും 23ന് …
Read More »ആറാം ദിനവും സ്വര്‍ണവില മുന്നോട്ട് തന്നെ; വെള്ളി വിലയും കുതിക്കുന്നു
കൊച്ചി: സ്വര്‍ണവില തുടര്‍ച്ചയായ ആറാം ദിവസവും കുതിച്ചു മുന്നേറുന്നു. ഗ്രാമിന് 70 രൂപ കൂടി 12,835 രൂപയും പവന് 560 രൂപ കൂടി 1,02,680 രൂപയിലെത്തി. സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന മൂല്യമാണിത്. ഇന്നലെ ഗ്രാമിന് 30 രൂപയും പവന് 560 രൂപയും കൂടിയിരുന്നു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപയും 14 കാരറ്റിന് 45 രൂപയും വര്‍ദ്ധിച്ചിട്ടുണ്ട്. അതേസമയം വെള്ളി വിലയും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട് …
Read More »കോഴിവില കൂടും; തമിഴ്‌നാട്ടിലെ കോഴി കര്‍ഷകര്‍ സമരത്തിലേക്ക്
ചെന്നൈ: തമിഴ്‌നാട്ടിലെ കോഴി കര്‍ഷകര്‍ ജനുവരി ഒന്നുമുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ കേരളത്തിലുള്‍പ്പെടെ കോഴി വില കൂടിയേക്കും. പൗള്‍ട്രി ഫാമുകള്‍ക്കു വേണ്ടി കോഴികളെ വളര്‍ത്തി നല്‍കുന്ന കര്‍ഷകരാണ് സമരം പ്രഖ്യാപിച്ചത്. കോഴി വളര്‍ത്തലിനുള്ള പ്രതിഫലം കൂട്ടണമെന്നാണ് കര്‍ഷകരുടെ ആവശ്യം. വന്‍കിട ഫാമുകള്‍ക്ക് കോഴികളെ നല്‍കുമ്പോള്‍ കിലോഗ്രാമിന് 6.5 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഇത് 20 രൂപയായി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം.
Read More »ഒരു ലക്ഷം കടന്ന് സ്വർണ വില; സർവകാല റെക്കോർഡിലേക്ക്
പാലക്കാട്: സർവകാല റെക്കോർഡുകൾ ഭേദിച്ച് സ്വർണ വില. ഒരു പവൻ സ്വര്‍ണത്തിന് 1,01,600 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 12,700 രൂപ നൽകണം. കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്വര്‍ണ വില മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് കാലത്ത് സ്വര്‍ണത്തിന് 40000 രൂപയായിരുന്നു വില. ഇത് 5 വര്‍ഷം കൊണ്ട് ഒരു ലക്ഷത്തിനപ്പുറം കടന്നിരിക്കുകയാണ്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ …
Read More »കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കും വിലയിടിഞ്ഞു
പാലക്കാട്: വെളിച്ചെണ്ണ വില വീണ്ടും കുറഞ്ഞു. കൊപ്രയ്ക്ക് ക്വിന്റലിന് 100 രൂപയാണ് ഇന്ന് കാങ്കയം മാര്‍ക്കറ്റില്‍ കുറഞ്ഞത്. കൊച്ചിയില്‍ 200 രൂപയാണ് ഇടിഞ്ഞത്. കേരളത്തിലും തമിഴ്‌നാട്ടിലും വെളിച്ചെണ്ണ വില 300 രൂപ വീതം കുറഞ്ഞിട്ടുണ്ട്. അതേസമയം കുരുമുളക് വിലയില്‍ വര്‍ധനയാണുള്ളത്. ഡിമാന്‍ഡ് ദിനംപ്രതി ഉയര്‍ന്നതോടെയാണ് കുരുമുളക് വില വര്‍ധിക്കുന്നത്. ചില ഭാഗങ്ങളില്‍ കിലോയ്ക്ക് 225 രൂപ വരെ ഉയര്‍ന്നിട്ടുണ്ട്. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് മുളക് വില ഇന്ന് രണ്ട് രൂപ …
Read More »അടുക്കള ബജറ്റുകള്‍ക്ക് ആശ്വാസം; വെളിച്ചെണ്ണ വില കുത്തനെ കുറഞ്ഞു
പാലക്കാട്: സാധാരണക്കാര്‍ക്ക് ആശ്വാസമായി വെളിച്ചെണ്ണ വിലയില്‍ വന്‍ കുറവ്. ലിറ്ററിന് 360 രൂപയാണ് നിലവിലെ മാര്‍ക്കറ്റ് വില. കഴിഞ്ഞ ആഴ്ച 400 രൂപയിലാണ് വ്യാപാരം നടന്നത്. ഓണത്തോടനുബന്ധിച്ച് ലിറ്ററിന് 500 രൂപയുടെ മുകളിലെത്തിയിടത്തു നിന്നാണ് ഘട്ടംഘട്ടമായി വില കുറഞ്ഞത്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നാളികേര ഉല്‍പാദനം വര്‍ദ്ധിച്ചതും കൊപ്ര ഇറക്കുമതി വര്‍ദ്ധിച്ചതുമാണ് വില പൊടുന്നനെ കുറയാന്‍ കാരണം. അടുത്ത ഏപ്രിലോടെ ലിറ്റര്‍ വില 160ല്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read More »ഡിഗ്രിയുണ്ടോ? അരലക്ഷം രൂപ ശമ്പളത്തിൽ സ്ഥിരജോലി നേടാം; അപേക്ഷ 18 വരെ
ഡിഗ്രിക്കാര്‍ക്ക് അരലക്ഷം ശമ്പളത്തില്‍ സ്ഥിരജോലി നേടാൻ അവസരം. ഓറിയന്റല്‍ ഇന്‍ഷുറന്‍സില്‍ ഓഫീസര്‍ പോസ്റ്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 300 ഒഴിവുകളാണുള്ളത്. ഡിസംബർ 18 വരെ അപേക്ഷിക്കാം. 2026 ജനുവരി 10 ന് പ്രാഥമിക പരീക്ഷ നടക്കും. ജനറലിസ്റ്റ് പോസ്റ്റിൽ 258 ഒഴിവുകളും ഹിന്ദി ഓഫീസർ പോസ്റ്റിൽ 5 ഒഴിവുകളുമുണ്ട്. 21 വയസ്സു മുതൽ 30 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 1995 ഡിസംബർ 2 നും 2004 ഡിസംബർ 1 നും ഇടയിൽ …
Read More »ഭവന, വ്യക്തിഗത വായ്പകളുടെ പലിശ കുറയും; അടിസ്ഥാന പലിശനിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്
ന്യൂഡല്‍ഹി: അടിസ്ഥാന പലിശ നിരക്കില്‍ 0.25 ശതമാനം കുറച്ച് റിസര്‍വ് ബാങ്കിന്റെ പണ നയസമിതി. റിപ്പോ നിരക്ക് 5.25 ശതമാനമായതോടെ അടുത്ത മാസത്തോടെ ഭവന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കില്‍ കുറവുണ്ടാകും. പ്രതിമാസ തിരിച്ചടവുകളോ (ഇഎംഐ), തിരിച്ചടവ് കാലയളവോ കുറയാം. പുതുതായി സ്ഥിര നിക്ഷേപം തുടങ്ങുന്ന ആളുകള്‍ക്ക് പലിശ നിരക്കില്‍ കുറവു വന്നേക്കാം. പുതിയ നിക്ഷേപങ്ങള്‍ക്കും കാലാവധി തീരുമ്പോള്‍ പുതുക്കുകയോ ചെയ്യുമ്പോഴാണ് പുതിയ പലിശ നിരക്ക് ബാധകമാകുക. പണനയസമിതിയുടെ (എംപിസി) …
Read More »ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു
പാലക്കാട്: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം 90 കടന്നു. ബുധനാഴ്ച വ്യാപാരം ആരംഭിച്ചതിന് പിന്നാലെ രൂപയുടെ മൂല്യം 90.13 എന്ന നിലയിലേക്കെത്തിയിരുന്നു. ഡോളറിന്റെ ഡിമാന്റ് കൂടിയതും വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുന്നതും ഇന്ത്യ-യുഎസ് വ്യാപാര ഇടപാടുകളിലെ അനിശ്ചിതത്വവുമാണ് രൂപയുടെ മൂല്യം തകരാന്‍ പ്രധാന കാരണം. ഡോളറിനെതിരെ 89.96 എന്ന നിലയിലായിരുന്നു ചൊവ്വാഴ്ചത്തെ ക്ലോസിങ്. തിങ്കളാഴ്ച 89.53 എന്ന നിലയിലും ക്ലോസ് ചെയ്തു.
Read More »
Prathinidhi Online