Business

ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; ശബരിമലയിലെ വരുമാനത്തില്‍ 33.33 ശതമാനം വര്‍ധന

ശബരിമല: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന സീസണിന് തുടക്കം കുറിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ശബരിമലയിലെ വരുമാനത്തില്‍ 33.33 ശതമാനം വര്‍ധന. ആദ്യത്തെ 15 ദിവസത്തില്‍ നിന്നുമാത്രം ദേവസ്വം ബോര്‍ഡിന് ലഭിച്ചത് 92 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ലഭിച്ചതാകട്ടെ 69 കോടി രൂപ. അരവണ വില്‍പ്പനയില്‍ നിന്നാണ് വരുമാനത്തിന്റെ വലിയൊരു ശതമാനവും. 47 കോടിരൂപയാണ് അരവണ വില്‍പ്പനയില്‍ നിന്നുമാത്രം ലഭിച്ചത്. നവംബര്‍ 15 മുതല്‍ 30 വരെയുള്ള കണക്കാണിത്. അപ്പം …

Read More »

സ്വര്‍ണവിലയില്‍ കുതിച്ചുകയറ്റം; പവന് 91560 രൂപ

പാലക്കാട്: ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വന്‍കുതിച്ചു കയറ്റം. കേരളത്തില്‍ ഇന്ന് ഗ്രാമിന് 110 രൂപയും പവന് 880 രൂപയും വര്‍ധിച്ച് പവന് 91,560 രൂപയിലെത്തി. ഞായറാഴ്ച പവന് 1280 രൂപ ഇടിഞ്ഞതിന് ശേഷമാണ് തിങ്കളാഴ്ച വിലയില്‍ കുതിപ്പ് രേഖപ്പെടുത്തിയത്. യുഎസിലെ ഉടന്‍ പുറത്തുവരുമെന്ന് കരുതുന്ന തൊഴിലില്ലായ്മ കണക്ക് സംബന്ധിച്ച ആശങ്ക, കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പലിശനയത്തിലെ അനിശ്ചിതത്വം എന്നിവയൊക്കെ സ്വര്‍ണവില വര്‍ദ്ധിക്കാന്‍ കാരണമായതായി വിപണി വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. സ്വര്‍ണവില …

Read More »

‘ഡോർ ടു ഡോർ’ ഡെലിവറി സർവീസുമായി ഇന്ത്യൻ റെയിൽവേ; ഓൺലൈനായും ബുക്ക് ചെയ്യാം

പാലക്കാട്: ഉപഭോക്താക്കളിലേക്ക് വേ ഗത്തിൽ സാധനങ്ങളെത്തിക്കാൻ സഹായിക്കുന്ന പാർസൽ സംവിധാനം കൂടുതൽ ജനകീയമാക്കാനുള്ള നടപടികളുമായി ഇന്ത്യൻ റെയിൽവേ. നിലവിലുള്ള സെക്യൂറിറ്റി ചാർജുകളുൾപ്പെടെയുള്ള ചാർജുകൾ കുറച്ച് കുടുതൽ സ്വകാര്യ സംരംഭകരെ ആകർഷിക്കാനുള്ള നടപടികളാണ് റെയിൽവേ കൊണ്ടുവരുന്നത്. ഇതിൻ്റെ ഭാഗമായി മുംബൈ-കൊൽക്കത്ത റൂട്ടിൽ ഡോർ ടു ഡോർ ഡെലിവറി സമ്പ്രദായത്തോടെ പാർസൽ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. പാർസൽ സൗകര്യം വിപുലപ്പെടുത്തുന്നതിൻ്റെ ഭാഗമായി കൂടുതൽ സ്ഥലം ട്രെയിനുകളിൽ പാർസലുകൾക്കായി മാറ്റി വയ്ക്കുമെന്നും റെയിൽവേ പറയുന്നു. 10 …

Read More »

അന്തർസംസ്ഥാന റൂട്ട് പിടിച്ചെടുക്കുക ലക്ഷ്യം: ടിക്കറ്റ്‌ നിരക്ക്‌ കുറയ്‌ക്കാനൊരുങ്ങി കെഎസ്‌ആർടിസി

പാലക്കാട്: അന്തർസംസ്ഥാന റൂട്ടിൽ ആധിപത്യം സ്ഥാപിക്കാനായി പദ്ധതികളുമായി കെഎസ്‌ആർടിസി. ഇത്തരം റൂട്ടുകളിൽ ‘ഡൈനാമിക്‌ പ്രൈസിങ്‌’ഏർപ്പെടുത്താൻ ഡയറക്ടർ ബോർഡ്‌ അംഗീകാരം നൽകി. ഇതുപ്രകാരം 50 ശതമാനം ടിക്കറ്റുകൾ കുറഞ്ഞ നിരക്കിൽ നൽകും. തുടർന്നുളള 40 ശതമാനത്തിന്‌ നിലവിലുള്ള നിരക്കാകും ഈടാക്കുക. ബാക്കിവരുന്ന പത്തുശതമാനം ടിക്കറ്റുകൾ ആവശ്യക്കാർ കൂടുന്നതനുസരിച്ച്‌ നിരക്ക്‌ കൂട്ടി വിൽക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ബംഗളൂരു, ചെന്നൈ, മൈസൂരു, കോയന്പത്തൂർ, മംഗളൂരു, മണിപ്പാൽ എന്നിവിടങ്ങളിലേക്കുള്ള പ്രീമിയം സർവീസുകളിലാണ് മാറ്റങ്ങൾ കൊണ്ടുവരുന്നത്. വെള്ളിയും ഞായറും …

Read More »

കേരളത്തില്‍ ‘തീവില’ തന്നെ; തുടര്‍ച്ചയായി 10ാം മാസവും കേരളം വിലക്കയറ്റത്തില്‍ നമ്പര്‍ വണ്‍

പാലക്കാട്: രാജ്യത്ത് അവശ്യ സാധനങ്ങളുടെ വില ദശാബ്ദത്തിലെ ഏറ്റവും താഴ്ചയില്‍ നില്‍ക്കുമ്പോഴും കേരളത്തില്‍ വിലക്കയറ്റം രൂക്ഷമായി നില്‍ക്കുന്നതായി റിപ്പോര്‍ട്ട്. റീട്ടെയില്‍ പണപ്പെരുപ്പം അഥവാ ചില്ലറ വിലക്കയറ്റത്തോത് (സിപിഐ ഇന്‍ഫ്‌ലേഷന്‍) 0.25 ശതമാനമായി താഴ്ന്നതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം അറിയിച്ചു. സെപ്തംബറില്‍ ഇത് 1.44 ശതമാനമായിരുന്നു. കേരളത്തില്‍ പക്ഷേ ദേശീയ ട്രെന്‍ഡിന് വിരുദ്ധമായി വിലക്കയറ്റം തുടരുകയാണ്. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ പണപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ സൂചികയായ 4 ശതമാനത്തിന് താഴെയാണ്. കേരളത്തില്‍ പക്ഷേ …

Read More »

സ്വര്‍ണവില താഴേക്ക് തന്നെ; വില 89000 ത്തിലെത്തി

പാലക്കാട്: സംസ്ഥാനത്ത് സ്വര്‍ണവില താഴേക്ക് തന്നെ. ബുധനാഴ്ച രാവിലെ തന്നെ പവന് 720 രൂപ കുറഞ്ഞ് 89080 രൂപയിലെത്തി. ഗ്രാമിന് 90 രൂപ കുറഞ്ഞ് 11,135 രൂപയായി. തിങ്കളാഴ്ച പവന് 90320 രൂപയായിരുന്നു. ചൊവ്വാഴ്ച വീണ്ടും വില കുറഞ്ഞ് 89800 രൂപയിലേക്ക് ഇടിയുകയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. ആഗോള വിപണിയിലെ ചെറിയ ചലനങ്ങള്‍ പോലും ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ …

Read More »

ജനുവരി 1ന് മുന്‍പ് ഈ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ പാന്‍കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും

ന്യൂഡല്‍ഹി: ഔദ്യോഗിക രേഖയായും സാമ്പത്തിക ഇടപാടുകളിലും പാന്‍കാര്‍ഡ് വളരെ പ്രധാനപ്പെട്ട രേഖയാണ്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍, ബാങ്ക് അക്കൗണ്ട് തുടങ്ങുന്നത്, വലിയ ഇടപാടുകള്‍ നടത്തുന്നതിനുമെല്ലാം പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. എന്നാല്‍ ആധാര്‍ പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ പാന്‍ ജനുവരി 1 മുതല്‍ പാന്‍കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും. പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2025 ഡിസംബര്‍ 31 ആണ്. ഈ പ്രക്രിയ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ 2026 ജനുവരി 1 …

Read More »

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിൻ്റെ വില കുറച്ചു

കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില സിലിണ്ടറിൻ്റെ വില 4 രൂപ കുറച്ചു. 19 കിലോ സിലിണ്ടറിന് 1599 രൂപയാണ് വില. കഴിഞ്ഞ മാസം പാചകവാതക വില സിലിണ്ടറിന് 16 രൂപ കൂട്ടിയിരുന്നു. രാജ്യാന്തര ക്രൂഡ് ഓയിൽ വില വിലയിരുത്തി ഓരോ മാസവും ഒന്നിനാണ് എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കുന്നത്. അതേസമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. ഗാർഹിക സിലിണ്ടറിന് ഏറ്റവുമൊടുവിൽ വില പരിഷ്കരിച്ചത് 2024 മാർച്ച് എട്ടിനായിരുന്നു.

Read More »

ബിരിയാണിക്ക് 978, സലാഡിന് 748, റൊട്ടിക്ക് 118; ക്രിക്കറ്റ് താരം കോലിയുടെ റെസ്‌റ്റോറന്റ് വേറെ ലെവല്‍

വിരാട് കോലി ക്രിക്കറ്റ് ലോകത്തിനപ്പുറം ആരാധകരുള്ള താരമാണ്. ക്രിക്കറ്റിനു പുറമേ അറിയപ്പെടുന്ന ബിസിനസ്സ് മാന്‍ കൂടിയാണ് കോലി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കയാണ് കോലിയും അദ്ദേഹത്തിന്റെ റസ്‌റ്റോറന്റുകളും. വണ്‍8 കമ്മ്യൂണ്‍ എന്ന കോലിയുടെ റസ്‌റ്റോറന്റിലെ മെനുവാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. ജുഹു ഔട്ട്‌ലെറ്റിലെ മെനു പ്രകാരം ചോറിന് 318 രൂപയാണ് വില. ലഖ്‌നൗവി ദം ലാംബ് ബിരിയാണിയുടെ വില 978 രൂപ. സൂപ്പര്‍ ഫുഡ് സലാഡിന് 748, …

Read More »

ലുലുമാളില്‍ ഉപഭോക്താക്കളില്‍ നിന്ന് പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തിയത് ശരിവച്ച് ഹൈക്കോടതി

കൊച്ചി: ലുലുമാളിലെത്തുന്ന ഉപഭോക്താക്കളില്‍ നിന്ന് പാര്‍ക്കിങ് ഫീസ് ഈടാക്കുന്നത് ശരിവച്ച് ഹൈക്കോടതി. പാര്‍ക്കിങ് ഫീസ് പിരിക്കുന്നത് നിയമാനുസൃതമാണെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെക്കുകയായിരുന്നു. പാര്‍ക്കിങ് ഫീസ് ഈടാക്കുന്നത് കേരള മുനിസിപ്പാലിറ്റി ആക്ട്, കേരള ബില്‍ഡിങ് റൂള്‍സ് എന്നിവയുടെ ലംഘനമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. ഈ വാദത്തെ കോടതി തള്ളുകയും ഫീസ് ഈടാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ കെട്ടിട ഉടമയ്ക്ക് വിവേചനാധികാരമുണ്ടെന്ന് നിരീക്ഷിക്കുകയും ചെയ്തു. മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ ലൈസന്‍സ് പ്രകാരം …

Read More »