Business

കുരുമുളക് വില വീണ്ടും ഉയര്‍ന്നു; വെളിച്ചെണ്ണ വിലയില്‍ നേരിയ കുറവ്

പാലക്കാട്: കുരുമുളക് കര്‍ഷകര്‍ക്ക് ആശ്വാസമായി കുരുമുളക് വില വീണ്ടും ഉയര്‍ന്നു. രണ്ടാഴ്ചയിലേറെയായി ഉയര്‍ന്നു തന്നെയാണ് കുരുമുളക് വില. ഉത്തരേന്ത്യയില്‍ ഉത്സവ സീസണിന് തുടക്കം കുറിക്കാനിരിക്കെ വിലയില്‍ ഇനിയും വര്‍ധനവുണ്ടാകുമെന്നാണ് കണക്കു കൂട്ടല്‍. അണ്‍ ഗാര്‍ബിള്‍ഡ് മുളകിന് ഇന്ന് 100 രൂപ ഉയര്‍ന്ന് 66,700 രൂപയിലെത്തി. അതേസമയം കേരളത്തിലും തമിഴ്‌നാട്ടിലും വെളിച്ചെണ്ണ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയില്‍ വെളിച്ചെണ്ണ വില ക്വിന്റലിന് 300 രൂപയും തമിഴ്‌നാട്ടില്‍ 675 രൂപയും ഇടിഞ്ഞു. …

Read More »

ഇന്ത്യയിലെ ഏറ്റവും ധനികന്‍ അംബാനി; അദാനിയെ മറികടന്നു

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ധനികനെന്ന സ്ഥാനം തിരിച്ചുപിടിച്ച് മുകേഷ് അംബാനി. 2025 ലെ എം3എം ഹുറൂണ്‍ ഇന്ത്യ സമ്പന്ന പട്ടികയാണ് പുറത്തുവന്നത്. 9.55 ലക്ഷം കോടി രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തി. രണ്ടാം സ്ഥാനത്തുള്ള ഗൗതം അദാനിക്ക് 8.15 ലക്ഷം കോടിയുടെ ആസ്തിയുണ്ട്. 2.84 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി റോഷ്നി നാടാര്‍ മല്‍ഹോത്രയാണ് മൂന്നാം സ്ഥാനത്ത്. ബോളിവുഡ് താരം ഷാരൂഖ് ഖാനും ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. …

Read More »

രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍

കൊച്ചി: ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം താഴ്ന്ന് 88.80 എന്ന നിലയിലെത്തി. ഇന്ത്യയും അമേരിക്കയും തമ്മില്‍ വ്യാപാര സംഘര്‍ഷങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച. കഴിഞ്ഞയാഴ്ച 88.7975 എന്ന താഴ്ന്ന നിലവാരത്തിലേക്ക് രൂപയുടെ മൂല്യം എത്തിയിരുന്നു. തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് അമേരിക്കയ്ക്ക് പുറത്ത് നിര്‍മ്മിക്കുന്ന സിനിമകള്‍ക്ക് 100 ശതമാനം താരിഫ് പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ പ്രഖ്യാപനം നിക്ഷേകരെ സ്വാധീനിച്ചതായാണ് വിപണി റിപ്പോര്‍ട്ടുകള്‍.

Read More »

നിലംതൊടാതെ സ്വര്‍ണവില; പവന് 86760 രൂപ

പാലക്കാട്: സര്‍വ്വ റെക്കോര്‍ഡുകളേയും ഭേദിച്ച് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഗ്രാമിന് 130 രൂപ വര്‍ദ്ധിച്ച് പവന് 86,760 രൂപയിലേയ്ക്ക് ഉയര്‍ന്നു. 24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില (1 ഗ്രാം) 11,831 രൂപയും, 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില (1 ഗ്രാം) 10,845 രൂപയും 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില (1 ഗ്രാം) 8,873 രൂപയുമാണ്. ഇന്നത്തെ വെള്ളി വില ഗ്രാമിന് ?161 രൂപയും കിലോഗ്രാമിന് ?1,61,000 രൂപയുമാണ്. കഴിഞ്ഞ ദിവസമാണ് …

Read More »

രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍; ഡോളര്‍ ശക്തയാര്‍ജ്ജിക്കുന്നു

മുംബൈ: രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍. ഡോളറിനെതിരെ 13 പൈസയുടെ നഷ്ടത്തോടെ 88.41 ലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും ഏഷ്യന്‍ വിപണിയിലെ ഇടിവുമാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്. ഇന്നലെയും നഷ്ടത്തിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതിന് പുറമേ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചതും എച്ച് വണ്‍ബി വിസയ്ക്ക് ഫീസ് വര്‍ധിപ്പിച്ചതും രൂപയെ സ്വാധീനിച്ചതായും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. എച്ച് വണ്‍ബി വിസയ്ക്ക് …

Read More »

മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്ക് ചുവട് വെച്ച് കോട്ടയ്ക്കല്‍ ആര്യവൈദ്യശാല

മലപ്പുറം: മൃഗസംരക്ഷണ ഔഷധമേഖലയിലേക്കും ചുവട് വച്ച് കോട്ടക്കല്‍ ആര്യവൈദ്യശാല. അണുബാധ പടരുന്നത് തടയുന്നതും പാര്‍ശ്വഫലങ്ങളില്ലാത്തതുമായ മൃഗാരോഗ്യപരിപാലനത്തിന് ഉപകരിക്കുന്ന മരുന്നുകളുടെ ഗവേഷണത്തില്‍ നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡുമായി (NDDB) സഹകരിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ കമ്പനി ഒപ്പുവെച്ചു. കര്‍ഷകര്‍ക്കു പ്രയോജനപ്പെടുന്ന, സാമ്പത്തിക ബാധ്യത അധികമില്ലാത്ത ഔഷധങ്ങളുടെ നിര്‍മ്മാണത്തിനാണ് പ്രാധാന്യം കൊടുക്കുക. ആയുര്‍വേദത്തില്‍ വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്ന ഔഷധങ്ങളെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ശാലിഹോത്ര സാഹിത എന്ന ഗ്രന്ഥത്തിലാണിതുള്ളത്. ഗ്രന്ഥങ്ങളില്‍ നിര്‍ദേശിച്ചിട്ടുള്ള ചികിത്സാരീതികള്‍ ആധുനിക സാങ്കേതിക വിദ്യ …

Read More »

ഫ്‌ളിപ്കാര്‍ട്ടില്‍ ഇനി ബുള്ളറ്റും; റോയല്‍ എന്‍ഫീല്‍ഡുമായി കൈകോര്‍ത്തു

ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എല്ലാം ഓണ്‍ലൈനില്‍ കിട്ടുന്ന കാലമാണിത്. പ്രമുഖ ഓണ്‍ലൈന്‍ സൈറ്റുകളെല്ലാം തങ്ങളുടെ പ്രൊഡക്റ്റ് കാറ്റലോഗ് വിപുലപ്പെടുത്താന്‍ മത്സരിക്കുന്ന തിരക്കിലുമാണ്. ഇപ്പോഴിതാ പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഫ്‌ളിപ്കാര്‍ട്ടില്‍ ബുള്ളറ്റ് ഉള്‍പ്പെടെയുള്ള 350 സിസി മോട്ടോര്‍ സൈക്കിളുകള്‍ വില്‍ക്കാന്‍ കൈകോര്‍ത്തിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. ബുള്ളറ്റ് 350, ക്ലാസിക് 350, ഹണ്ടര്‍ 350, ഗോവാന്‍ ക്ലാസിക് 350, പുതിയ മെറ്റിയോര്‍ 350 എന്നിവയുള്‍പ്പെടെ മുഴുവന്‍ 350 സിസി മോട്ടോര്‍സൈക്കിളുകളും സെപ്റ്റംബര്‍ 22 …

Read More »

പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ 24 മണിക്കൂറും യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കണം: ഹൈക്കോടതി

കൊച്ചി: പെട്രോള്‍ പമ്പുകളിലെ ടോയ്ലറ്റുകള്‍ യാത്രക്കാര്‍ക്കായി തുറന്നു കൊടുക്കണമെന്ന ഹൈക്കോടതി. ദേശീയപാതയിലെ ദീര്‍ഘദൂര യാത്രക്കാര്‍ക്കും, ഉപഭോക്താക്കള്‍ക്കും 24 മണിക്കൂറും ടോയ്ലറ്റ് സൗകര്യം നല്‍കണമെന്നാണ് കോടതി ഉത്തരവില്‍. പെട്രോള്‍ പമ്പ് ഉടമകള്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പെട്രോള്‍ പമ്പുകളിലെ ശൗചാലയ സൗകര്യ ഉപയോഗവുമായി ബന്ധപ്പെട്ട് ദേശീയപാതാ അതോറിറ്റിയെയും ഹൈക്കോടതി വിമര്‍ശിച്ചു. യാത്രികര്‍ക്ക് ദേശീയപാതയോരത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് എന്‍എച്ച്എഐ ആണ്. കൃത്യമായ ദൂരപരിധിയില്‍ എന്‍എച്ച്എഐ അടിസ്ഥാന സൗകര്യമൊരുക്കണമെന്നും …

Read More »