Celebration

വോട്ടെണ്ണൽ എട്ടിന് ആരംഭിക്കും; ചങ്കിടിപ്പിൽ മുന്നണികൾ

പാലക്കാട്: ചരിത്രത്തിലെ റെക്കോർഡ് പോളിങ് നടന്ന വടക്കൻ ജില്ലകളിലെ തദ്ദേശ പോരിൻ്റെ വിധി ഇന്നറിയാം. നിയമസഭ തിരഞ്ഞെടുപ്പിൻ്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കുന്ന മത്സരത്തിൻ്റെ ഫലം മുന്നണികൾക്കെല്ലാം നിർണായകമാണ്. വോട്ടെണ്ണൽ എട്ടിന് ആരംഭിക്കും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. ഇതു കൂടാതെ 14 ജില്ലാപഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നത് അതത് ജില്ലാകളക്ടറുടെ നേതൃത്വത്തിൽ കലക്ട്രേറ്റുകളിലായിരിക്കും.

Read More »

‘സി പി എം മുന്നണി മര്യാദ പാലിച്ചില്ല; 9 ഇടത്ത് ഒറ്റയ്ക്ക് മത്സരിക്കും’: കടുപ്പിച്ച് സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ്. മുമ്പ് മത്സരിച്ച സീറ്റുകൾ പോലും നിഷേധിച്ചുവെന്നും സി പി എം മുന്നണി മര്യാദ പാലിച്ചില്ലെന്നും ജില്ലാ സെക്രട്ടറി ആരോപിച്ചു. 9 പഞ്ചായത്തുകളിലെ 19 വാർഡുകളിൽ പാർട്ടി സ്ഥാനാർത്ഥികളെ നിർത്തുമെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കി. സിപിഎം ജില്ലാ സെക്രട്ടറിയുമായി പരമാവധി ചർച്ച നടത്തിയെന്നും ഫലമുണ്ടായില്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. 9 പഞ്ചായത്തുകളിൽ ഒറ്റയ്ക്ക് മത്സരിക്കും 9 …

Read More »

ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന സംസ്‌കൃതി മിതാലിക്ക് പിറന്നാള്‍ ആശംസകളുമായി ചേട്ടന്‍ അക്ഷജും ബന്ധുക്കളും

ഇന്ന് ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന സംസ്‌കൃതി മിതാലിക്ക് പിറന്നാള്‍ ആശംസകളുമായി ചേട്ടന്‍ അക്ഷജും ബന്ധുക്കളും സുഹൃത്തുക്കളും. പുതുശ്ശേരി സ്വദേശി അനൂപിന്റേയും ശില്‍പയുടേയും മകളാണ്.

Read More »

കെഎസ്ഇബി ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു

പാലക്കാട്: കെഎസ്ഇബി ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. എലപ്പുള്ളി  സെക്ഷന്‍ ഓഫീസിലെ സബ് എഞ്ചിനീയര്‍ ശ്രീ എന്‍. കൃഷ്ണകുമാര്‍ ആണ് മരണപ്പെട്ടത്.

Read More »

സിഎ പരീക്ഷയില്‍ ഉന്നതവിജയം നേടി ആശ്ചര്യ

പാലക്കാട്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യ നടത്തുന്ന സിഎ പരീക്ഷയില്‍ ഉന്നതവിജയം നേടി നെടുമ്പള്ളം സ്വദേശി ആശ്ചര്യ. പാലക്കാട് രാമചന്ദ്രന്‍ ആന്റ് രാമചന്ദ്രന്‍ അസോസിയേറ്റിസില്‍ പ്രാക്ടീസ് ചെയ്യുന്നതിനിടയിലാണ് പുതിയ നേട്ടം. നെടുമ്പ്രള്ളം സ്വദേശികളായ ജയപ്രകാശ്- ഭാഗ്യവതി (മുന്‍ വാര്‍ഡ് മെമ്പര്‍, നെടുമ്പള്ളം) ദമ്പതികളുടെ മകളാണ്.

Read More »

മലയാളം- കവിത-അക്ഷര. എൻ 

മലയാളം മലയബ്ദ ശീതള മലയാളംകൈകോർക്കുവിൻ സുഹൃത്തുക്കളേ ഒന്നിച്ചു നിൽക്കാൻ കൈകോർക്കൂ. പാടവരമ്പും ചെളിയും ചേറും മലയാളനാടിൻ പുതുനന്മകളും ചേർന്നു വന്ദേ മാതരം, ജനഗണമന ഗാനം പാടുവിൻ – നാടിൻ തണുപ്പിൽ ഉണർവ് വരുത്തുവിൻ. സ്വതന്ത്ര്യ ഭാരതം കെട്ടിപ്പടുക്കാൻ, ഒന്നിച്ചു നിൽക്കാൻ കൈകോർക്കൂ. ഭാരതമെന്ന വാക്ക് ചൊല്ലിയാൽ ഉള്ളിൽ തെളിയണം ഗാന്ധിയും നെഹ്റുവും. കൈകോർക്കുവിൻ ജനങ്ങളേ –ഒന്നിച്ചു നിൽക്കാൻ കൈകോർക്കൂ. ഭാരത നാടിൻ കാൽച്ചുവട്ടിൽ ഞങ്ങൾ പാടുന്നു ലോക സമസ്താ സുഖിനോ …

Read More »

ദേശീയ ഖൊഖൊ ചാമ്പ്യൻഷിപ്പിൽ കേരളത്തിൻ്റെ അഭിമാനമായ അശ്വികയ്ക്ക് നാടിൻ്റെ ആദരം

പാലക്കാട്: ദേശീയ സി ബി എസ് ഇ സ്കൂൾ ഖൊ ഖൊ ചാമ്പ്യൻഷിപ്പിൽ കേരളത്തിൻ്റെ അഭിമാനമുയർത്തിയ എലപ്പുള്ളിയുടെ ഭാവിതാരം അശ്വികയ്ക്ക് നാടിൻ്റെ അനുമോദനം. കൊടുമ്പ് മിഥുനപള്ളം സ്വദേശിനിയായ അശ്വിക അടങ്ങുന്ന എലപ്പുള്ളി ശ്രീനാരായണ പബ്ലിക് സ്കൂൾ ടീമാണ് 19 ൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിലെ ചാമ്പ്യന്മാർ.  ഉത്തർപ്രദേശിലെ അയോധ്യയിലെ അവധ് ഇൻ്റർനാഷണൽ സ്കൂളിൽ വച്ചായിരുന്നു മത്സരം.

Read More »

സംസ്ഥാന സ്‌കൂള്‍ കായികമേള: ഖൊഖൊയിലെ മിന്നുംതാരം അശ്വിനിമോള്‍ക്ക് നാടിന്റെ ആദരം

എലപ്പുള്ളി: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ ഖൊഖൊ മത്സരത്തില്‍ സ്വര്‍ണം നേടിയ പാലക്കാട് ടീമംഗം അശ്വനിമോള്‍ക്ക് നാടിന്റെ ആദരം. നാടിന്റെ അഭിമാനമായി മാറിയ അശ്വിനിമോളെ ഐശ്വര്യ ക്ലബ്ല് ആലമ്പള്ളവും ഡിവൈഎഫ്‌ഐയും മറ്റു യുവജന-സാംസ്‌കാരിക സംഘടനകളും അനുമോദിച്ചു. എലപ്പുള്ളി ജി.എ.പി.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് അശ്വിനിമോള്‍. കഴിഞ്ഞ മൂന്നുവര്‍ഷമായി ചിറ്റൂര്‍ ഉപജില്ല ഖൊഖൊ മത്സരത്തിലെ ജേതാക്കളായ ടീമിലെ അംഗമാണ്. പുതുശ്ശേരി ആലംപള്ളം സ്വദേശികളായ ഗോപി-രജിത ദമ്പതികളുടെ മകളാണ്.

Read More »

നാളെ വിവാഹിതരാകുന്ന അനുവിനും ശ്രീഷ്മയ്ക്കും ആശംസകള്‍

നാളെ (29.10.2025, ബുധനാഴ്ച) വിവാഹിതരാകുന്ന പുതുശ്ശേരി കുണ്ടുകാട് വീട്ടില്‍ മണി-ശെല്‍വകുമാരി ദമ്പതികളുടെ മകന്‍ അനുവിനും ചേലക്കര വടക്കേപ്പുര വീട്ടില്‍ സുബ്രഹ്‌മണ്യന്‍- സിന്ധു ദമ്പതികളുടെ മകള്‍ ശ്രീഷ്മയ്ക്കും വിവാഹാശംസകള്‍ നേര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും. ബുധന്‍ പകല്‍ 8നും 9നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതരാകും. വൈകുന്നേരം 4.30 മുതല്‍ പുതുശ്ശേരി പഞ്ചായത്ത് കല്യാണമണ്ഡപത്തില്‍ വച്ച് (ഇ.കെ നായനാര്‍ കണ്‍വെന്‍ഷന്‍ സെന്റര്‍) വിരുന്നു സല്‍ക്കാരം നടക്കും.

Read More »

നാളെ വിവാഹിതരാകുന്ന കാവ്യയ്ക്കും രജീഷിനും ആശംസകളുമായി ബന്ധുക്കളും കുന്നുകാട് കൂട്ടായ്മയും

കുന്നുകാട് എലപ്പുള്ളി സ്വദേശികളായ വി.രാമുവിന്റേയും ആര്‍ സുമതിയുടേയും മകള്‍ കാവ്യയും രജീഷും നാളെ വിവാഹിതരാകും. ഇരുവര്‍ക്കും ബന്ധുക്കളുടേയും കുന്നുകാട് നിവാസികളുടേയും വിവാഹ മംഗളാശംസകള്‍ . ഞായറാഴ്ച രാവിലെ 10.30നും 11.30 ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ ശ്രീ വിശ്വേശ്വര ക്ഷേത്രത്തില്‍ വച്ചാണ് താലികെട്ട്. മേനോന്‍പാറ, കഞ്ചിക്കോട് സ്വദേശികളായ ചന്ദ്രന്റേയും ഓമനയുടേയും മകനാണ് രജീഷ്.    

Read More »