ഒക്ടോബര്‍ 19ന് വിവാഹിതരാകുന്ന സുജിത്ത് സുന്ദരനും വിനീത യ്ക്കും ആശംസകള്‍ നേര്‍ന്ന് വാഴത്തോട്ടത്തില്‍ ബ്രദേഴ്‌സ്. ഞായറാഴ്ച രാവിലെ 10.45നും 11.30നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ മങ്കട ശ്രീ കാളികാവ് ക്ഷേത്രത്തില്‍ വച്ചാണ് ഇരുവരും വിവാഹിതരാകുന്നത്. കൊളയക്കോട്, പുതുശ്ശേരി സ്വദേശികളായ പങ്കജത്തിന്റേയും സുന്ദരന്റേയും മകനാണ് സുജിത്ത് സുന്ദരന്‍. മങ്കര, കോട്ടയില്‍ വീട്ടില്‍ കുട്ടന്‍, വിശാലു ദമ്പതികളുടെ മകളാണ് വിനീത. ഇരുവര്‍ക്കും വിവാഹ മംഗളാശംസകള്‍.
Read More »റിനില്‍ കണ്ണാടിക്ക് അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്
പാലക്കാട്: കണ്ണാടി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടും പൊതുപ്രവര്‍ത്തകനുമായ റിനില്‍ കണ്ണാടിക്ക് അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്. സേവന രംഗങ്ങളില്‍ യുവാക്കളെയും വിദ്യാര്‍ത്ഥികളെയും പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സമൂഹത്തിന് നല്‍കിയ മികച്ച സംഭാവനകളും പരിഗണിച്ചാണ് ഡോക്ടറേറ്റ് നല്‍കിയത്. അമേരിക്കയിലെ ഡേ സ്പ്രിംഗ് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയാണ് അവാര്‍ഡ് നല്‍കിയത്. തമിഴ് നാട്ടിലെ മധുരയില്‍ വെച്ച് നടന്ന ചടങ്ങില്‍ സര്‍വകലാശാല അധികൃതര്‍ അവാര്‍ഡ് സമ്മാനിച്ചു.
Read More »ശാസ്ത്രമേളയില്‍ തിളങ്ങി മുഹമ്മദ് അസീല്‍
പാലക്കാട്: കുഞ്ഞു പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമുള്ള വേദികളാണ് ശാസ്ത്ര മേളകളും പ്രവൃത്തി മേളകളുമെല്ലാം. മുതിര്‍ന്നവരെപ്പോലും ഞെട്ടിച്ചു കൊണ്ടുള്ള കുട്ടികളുടെ പ്രകടനങ്ങള്‍ ഇത്തരം മേളകളുടെ ആകര്‍ഷണവുമാണ്. അത്തരത്തിലൊരു കാഴ്ചയാണ് കഴിഞ്ഞ ദിവസം സബ് ജില്ലാ ശാസ്‌ത്രോത്സവത്തില്‍ മുഹമ്മദ് അസീല്‍, എസ്. എന്ന കൊച്ചു മിടുക്കന്‍ കാഴ്ച വച്ചത്. തല്‍സമയ പ്രവൃര്‍ത്തി പരിചയ മേളയിലെ മത്സരാര്‍ത്ഥിയായിരുന്നു മുഹമ്മദ് അസീല്‍. ഫാബ്രിക്കേഷന്‍ വിഭാഗത്തില്‍ നിമിഷ നേരങ്ങള്‍ കൊണ്ട് മനോഹരമായ ഡോര്‍ നിര്‍മ്മിച്ചാണ് അസീല്‍ കയ്യടി …
Read More »
Prathinidhi Online