കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദന്‍ (72) ആണ് മരിച്ചത്. ഛര്‍ദ്ദിയും പനിയും ബാധിച്ച് ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എവിടെ നിന്നാണ് അസുഖം ബാധിച്ചത് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയായിട്ടില്ല. വീട്ടിലെ കിണര്‍ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം ഇരുന്നൂറിനടുത്ത് ആളുകള്‍ക്കാണ് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചത്. നാല്‍പതിലേറെ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. …
Read More »സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ച്‌ഐവി; രോഗബാധ 8നും 14നും ഇടയിലുള്ളവര്‍ക്ക്
ഭോപ്പാല്‍: മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ച്‌ഐവി സ്വിരീകരിച്ചു. സത്‌ന ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ 6 കുട്ടികള്‍ക്കാണ് രോഗബാധ. ജനിതക രോഗമായ തലാസീമിയ ബാധിച്ച കുട്ടികള്‍ ചികിത്സയ്ക്കിടെ രക്തം സ്വീകരിച്ചപ്പോഴാണ് അപകടത്തില്‍ പെടുന്നത്. നാല് മാസം മുന്‍പ് ഗുരുതര പിഴവ് ശ്രദ്ധയില്‍ പെട്ടെങ്കിലും അധികൃതര്‍ സംഭവം മൂടിവയ്ക്കുകയായിരുന്നു. കുട്ടികളുടെ മാതാപിതാക്കള്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. എട്ടും പതിനാലും വയസ്സിന് ഇടയിലുള്ള കുട്ടികളാണ് ഇവരെല്ലാം. …
Read More »സംസ്ഥാനത്ത് ആശങ്കയായി എലിപ്പനി മരണങ്ങള്‍; 11 മാസത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടത് 356 പേര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയായി എലിപ്പനി മരങ്ങള്‍ വര്‍ദ്ധിക്കുന്നു. 11 മാസത്തിനിടെ അസുഖം ബാധിച്ച് മരിച്ചവരുടെ എണ്ണം 356 ആയി. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കാണിത്. മഴക്കാലത്തും അല്ലാതെയുമുണ്ടാകുന്ന ഇടവിട്ടുള്ള മഴയും അതിനെത്തുടര്‍ന്നുണ്ടാകുന്ന വെള്ളക്കെട്ടുകളുമാണ് എലിപ്പനിയടക്കമുള്ള രോഗങ്ങള്‍ കൂടാന്‍ കാരണമായി ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെ ആരംഭിക്കുന്ന രോഗം ആദ്യ ആഴ്ചയില്‍ തന്നെ ഗുരുതരമാകുന്ന സ്ഥിതിയാണുള്ളതെന്ന് ആരോഗ്യ വിദ്ഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. മലിന ജലത്തിലൂടെ പകരുന്ന അമീബിക് മസ്തിഷ്‌ക ജ്വരം …
Read More »40 ദിവസത്തെ പോരാട്ടം അവസാനിച്ചു; അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച യുവതി മരിച്ചു
തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 40 ദിവസമായി ചികിത്സയിലായിരുന്ന യുവതി ഒടുവില്‍ മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം ആനാട് ഇരിഞ്ചയം കുഴിവിള അശ്വതി ഭവനില്‍ എന്‍.ജെ വിഷ്ണുവിന്റെ ഭാര്യ കെ.വിനയ (26) ആണ് മരിച്ചത്. രോഗബാധമൂലം സംസ്ഥാനത്ത് ഈ മാസം മാത്രം 7 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നവംബറില്‍ രോഗബാധ സ്ഥിരീകരിച്ചത് 17 പേര്‍ക്കാണ്. പനി ബാധിച്ചതിനെ തുടര്‍ന്ന് വിനയ ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലായിരുന്നു ചികിത്സ തേടിയിരുന്നത്. 40 …
Read More »ആസ്മയുടെ മരുന്നിലും വ്യാജന്‍; സംസ്ഥാനത്ത് 2 ലക്ഷം രൂപയുടെ മരുന്നുകള്‍ പിടിച്ചെടുത്തു
തിരുവനന്തപുരം: ആസ്മ രോഗികള്‍ ജീവശ്വാസമായി ഉപയോഗിക്കുന്ന ഇന്‍ഹെയ്‌ലറില്‍ ഉപയോഗിക്കുന്ന മരുന്നിന്റെ വ്യാജന്‍ വില്‍പ്പന സംസ്ഥാനത്ത് തകൃതിയായി നടക്കുന്നു. ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം ബുധനാഴ്ച മൂന്ന് ജില്ലകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 2 ലക്ഷം രൂപയുടെ മരുന്നുകള്‍ പിടിച്ചെടുത്തു. ഇവ അനധികൃതമായി സ്റ്റോക്ക് ചെയ്തിരുന്ന 2 സ്ഥാപനങ്ങളുടെ ഡ്രഗ് ലൈസന്‍സ് റദ്ദാക്കി. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് പരിശോധന നടത്തിയത്. സിപ്ല ലിമിറ്റഡിന്റെ ‘സെറോഫ്‌ളോ റോട്ടോക്യാപ്‌സ് 250 ഇന്‍ഹെയ്‌ലറിന്റെ’ വ്യാജ മരുന്നുകളാണ് …
Read More »മൃഗങ്ങളുടെ കടിയേറ്റ് വരുന്നവർക്ക് സ്വകാര്യ ആശുപതികളിൽ സൗജന്യ ചികിത്സ നൽകണം; നിയമ ഭേദഗതിയുമായി കർണാടക
ബാംഗ്ലൂർ: മൃഗങ്ങളുടെ കടിയേറ്റ് എത്തുന്നവർക്ക് സൗജന്യ ആശുപത്രികളിൽ ഇനി സൗജന്യ അടിയന്തര ചികിത്സ നൽകാൻ നിയമ ഭേദഗതി നടത്തി കർണാടക. നായ, പാമ്പ്, മറ്റ് മൃഗങ്ങൾ എന്നിവയുടെ കടിയേറ്റാൽ അടിയന്തിര ചികത്സ നൽകണമെന്നാണ് ആരോഗ്യ വകുപ്പ് ഇറക്കിയ ഭേദഗതിയിൽ. 2007ലെ കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ സെക്‌ഷൻ 11ലാണ് ഭേദഗതി വരുത്തിയത്. മുൻകൂർ പണം നൽകാതെ തന്നെ പ്രഥമ ശുശ്രൂഷയും തുടർ ചികിത്സയും ഇനി മുതൽ സൗജന്യമാണ്. സുപ്രീം …
Read More »2007ന് ശേഷം ജനിച്ചവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ നിരോധിച്ച് മാലദ്വീപ്; ഒരു തലമുറയ്ക്കൊന്നാകെ നിരോധനം കൊണ്ടുവന്ന ലോകത്തിലെ ആദ്യ രാജ്യം
മാലി: യുവതലമുറയെ പുകയില ഉല്‍പ്പന്നങ്ങളില്‍ നിന്നും മാറ്റിനിര്‍ത്താന്‍ കര്‍ശന നടപടിയുമായി മാലിദ്വീപ് സര്‍ക്കാര്‍. 2007ലോ അതിനു ശേഷമോ ജനിച്ച വ്യക്തികള്‍ക്ക് നവംബര്‍ 1 മുതല്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി വിലക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത്തരം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും വിലക്കുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വിജ്ഞാപനത്തില്‍ പറയുന്നു. അനാരോഗ്യകരമായ ജീവിത ശൈലിയാണ് മാലിദ്വീപില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കണ്ടെത്തിയാണ് സര്‍ക്കാര്‍ നടപടി. ഇതാദ്യമായാണ് ഒരു രാജ്യം …
Read More »അമീബിക് മസ്തിഷ്‌ക മരണം; കാരണങ്ങള്‍ തേടി വിദഗ്ദ സംഘം കോഴിക്കോട്ട്
കോഴിക്കോട്: സംസ്ഥാനത്ത് തുടര്‍ച്ചയായി അമീബിക് മസ്തിഷ്‌ക ജ്വരവും തുടര്‍ന്നുള്ള മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പഠനം നടത്താനൊരുങ്ങി വിദഗ്ദ സംഘം. സംസ്ഥാന ആരോഗ്യ വകുപ്പും ചെന്നൈ ഐ.സി.എം.ആര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ വിദഗ്ദരും ചേര്‍ന്നുള്ള സംഘമാണ് ഫീല്‍ഡുതല പഠനം ആരംഭിച്ചത്. കോഴിക്കോടിലെ പ്രദേശങ്ങളാണ് ആദ്യഘട്ടത്തില്‍ സംഘം സന്ദര്‍ശിക്കുന്നത്. മലപ്പുറം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും സംഘം പഠനം നടത്തും. 2024ല്‍ തുടങ്ങിയ പഠനങ്ങളുടെ തുടര്‍ച്ചയായാണ് പുതിയ പഠനവും നടത്തുന്നത്. കേരളത്തിലേയും …
Read More »ആഫ്രിക്കന്‍ പന്നിപ്പനി: ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു; അതിര്‍ത്തികളില്‍ പരിശോധന
പാലക്കാട്: സംസ്ഥാനത്ത് ആഫ്രിക്കന്‍ പന്നിപ്പനി (African Swine Fever) സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍, രോഗവ്യാപനം തടയാനായി കരുതല്‍ നടപടികളുമായി ജില്ലാ ഭരണകൂടം. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പന്നി കടത്ത് തടയാന്‍ ജില്ലയില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ചതായി മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അനധികൃത കടത്തുകള്‍ നടക്കാന്‍ സാധ്യതയുള്ള ബൈറൂട്ടുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിനായാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ചത്. ജില്ലയിലെ പൊലീസ്, മോട്ടോര്‍ വാഹനവകുപ്പ്, ഫോറസ്റ്റ്, എക്‌സൈസ് …
Read More »എ ബ്ലഡ് ഗ്രൂപ്പുകാര്‍ക്ക് പക്ഷാഘാത സാധ്യത അധികമെന്ന് പഠനം; ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍
മറ്റു രക്ത ഗ്രൂപ്പില്‍ പെട്ടവരെ അപേക്ഷിച്ച് എ ഗ്രൂപ്പ് രക്ത ഗ്രൂപ്പുകാര്‍ക്ക് പക്ഷാഘാതം (സ്‌ട്രോക്ക്) വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്റ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. പക്ഷാഘാതം സംഭവിച്ച 60 വയസ്സിന് താഴെയുള്ള 17,000 രോഗികളിലായി 48 ജനിതക പഠനങ്ങളാണ് സംഘം നടത്തിയത്. എ ഗ്രൂപ്പുകാര്‍ക്ക് 60 വയസ്സിന് മുന്‍പേ തന്നെ പക്ഷാഘാതം വരാനുള്ള സാധ്യത 16 ശതമാനം അധികമാണെന്ന് …
Read More »
Prathinidhi Online