ന്യൂഡൽഹി: മൂന്നാം മോദി സർക്കാറിന്റെ മൂന്നാം ബജറ്റ് ഇന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിക്കും. തുടർച്ചയായി ഒന്‍പത് ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ചരിത്ര നേട്ടമാണ് നിർമ്മല സീതാരാമനെ കാത്തിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളതിന്‍റെ റെക്കോർഡ് മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പേരിലാണ്. പത്ത് ബജറ്റുകളാണ് അദ്ദേഹം അവതരിപ്പിച്ചത്. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. ഞായറാഴ്ച ദിവസം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് അസാധാരണമായ നടപടിയാണ്. ബജറ്റ് …
Read More »തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍
ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 വരെയുള്ള 5 വര്‍ഷത്തെ ചലച്ചിത്ര പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. മികച്ച ഹാസ്യനടി, മികച്ച പിന്നണി ഗായിക, മികച്ച വില്ലന്‍ തുടങ്ങിയ അവാര്‍ഡുകളും മലയാളി താരങ്ങള്‍ നേടി. ഫെബ്രുവരി 13ന് ചെന്നൈയിലെ കലൈവാനര്‍ അരങ്ങില്‍ നടക്കുന്ന ചടങ്ങില്‍ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. മികച്ച നടന്‍, നടി എന്നിവര്‍ക്ക് ഒരു …
Read More »കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് സ്വയം വെടിവച്ച് മരിച്ചു
ബംഗളൂരു: പ്രമുഖ വ്യവസായിയും സിനിമ നിര്‍മ്മാതാവുമായ സി.ജെ റോയ് (56) സ്വയം വെടിവച്ച് മരിച്ചു. പ്രമുഖ ഭവന നിര്‍മ്മാതാക്കളായ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ചെയര്‍മാനാണ്. തൃശൂര്‍ സ്വദേശിയാണ്. ബംഗളൂരുവിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ കോര്‍പറേറ്റ് ഓഫീസില്‍ വച്ചാണ് സംഭവം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കമ്പനിയുടെ ഓഫീസുകളില്‍ പോലീസിന്റേയും കേന്ദ്ര ഏജന്‍സികളുടേയും റെയ്ഡ് നടന്നിരുന്നു. ഇന്ന് ബംഗളൂരുവിലെ കമ്പനിയുടെ കോര്‍പറേറ്റ് ഓഫീസില്‍ കേന്ദ്ര ഏജന്‍സികളുടെ റെയ്ഡ് നടക്കുന്നതിനിടെ റോയ് സ്വയം വെടിവച്ചു മരിച്ചെന്നാണ് പ്രാഥമിക …
Read More »ശബരിമല സ്വര്‍ണക്കൊള്ള; നടന്‍ ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തു
ചെന്നൈ: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം തുടങ്ങുന്നത് ശബരിമലയില്‍ വച്ചാണെന്നും നിരവധി തവണ പൂജകള്‍ ചെയ്യാനായി പോറ്റി വീട്ടിലെത്തിയിരുന്നെന്നും ജയറാം മൊഴി നല്‍കി. പോറ്റിയെ വിശ്വസിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക ഇടപാടുകളോ തട്ടിപ്പിനെ കുറിച്ചോ അറിയില്ലായിരുന്നു. കട്ടിളപ്പാളി സ്മാര്‍ട്ട് ക്രിയേഷനില്‍ വച്ച് പൂജിച്ചപ്പോള്‍ പോറ്റി വിളിച്ചതിന്റെ പുറത്ത് പങ്കെടുത്തിരുന്നു എന്നാണ് ജയറാം …
Read More »എസ്‌ഐആര്‍: അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി ഇന്ന്
തിരുവനന്തപുരം: എസ്‌ഐആറില്‍ പേരു ചേര്‍ക്കാനും ഒഴിവാക്കാനും ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. 11 ലക്ഷത്തിലധികം പേരാണ് പേരു ചേര്‍ക്കാനായി ഇതുവരെ അപേക്ഷിച്ചത്. ഹിയറിങ്ങും പരിശോധനയും ഫെബ്രുവരി പതിനാല് വരെ തുടരും. നേരത്തേ ഈ മാസം 22 വരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി നിശ്ചയിച്ചിരുന്നത്. തുടര്‍ന്ന് സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സമയം ഇന്നു വരെ നീട്ടി നല്‍കിയത്. 37 ലക്ഷത്തോളം പേരാണ് രേഖകള്‍ …
Read More »റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് 5 ദിവസത്തെ സൗജന്യ ചികിത്സ; ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍
തിരുവനന്തപുരം: റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് 5 ദിവസം സൗജന്യ ചികിത്സ നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെയും ആറാമത്തെയും ബജറ്റിലാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വന്‍ പ്രഖ്യാപനം നടത്തിയത്. സര്‍ക്കാര്‍ ആശുപത്രിളിലും സ്വകാര്യ ആശുപത്രികളിലും ഈ സൗകര്യം ലഭ്യമാകും. ഇതിനായി 15 കോടി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയത്തില്‍ 1000 രൂപയും സാക്ഷരതാ പ്രേരക്മാരുടെ പ്രതിഫലത്തില്‍ 1000 രൂപയുടെ വര്‍ധനവും പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടി ടീച്ചര്‍മാര്‍ക്ക് 1000 രൂപയും …
Read More »അജിത് പവാറിന്റെ സംസ്‌കാരം ഇന്ന്; വിമാന അപകടത്തില്‍ ഡിജിസിഎ അന്വേഷണം പുരോഗമിക്കുന്നു
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സംസ്‌കാര നടപടികള്‍ ഇന്ന് നടക്കും. രാവിലെ 11 മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍. മരണത്തിനിടയാക്കിയ വിമാനാപകടത്തെ കുറിച്ച് ഡിജിസിഎ അന്വേഷണം ആരംഭിച്ചു. വിമാനം വാടകയ്ക്ക് നല്‍കിയ വിഎസ്ആര്‍ കമ്പനി ഓഫീസില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. അപകടം നടന്ന ബാരാമതിയിലെ പ്രദേശത്തും ഇന്ന് പരിശോധന നടക്കും. ഫോറന്‍സിക് സംഘം ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ സംഭവ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അപകടത്തെ കുറിച്ചുള്ള …
Read More »നടപ്പാത കയ്യേറി ഫ്‌ളക്‌സും കൊടിതോരണങ്ങളും: ബിജെപി ജില്ല കമ്മിറ്റിക്ക് പിഴയിട്ട ഉദ്യോഗസ്ഥയെ മാറ്റി
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിനിടെ നടപ്പാത കയ്യേറി ഫ്‌ളക്‌സും കൊടിതോരണങ്ങളും സ്ഥാപിച്ച ബിജെപി ജില്ലാ കമ്മിറ്റിക്ക് പിഴയിട്ട ഉദ്യോഗസ്ഥയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി. തിരുവനന്തപുരം കോര്‍പറേഷനിലെ റവന്യൂ ഓഫീസര്‍ ജി.ഷൈനിയെ ആണ് സ്ഥാനം മാറ്റിയത്. കൗണ്‍സില്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് പുതിയ നിയമനം. നിലവില്‍ കൗണ്‍സില്‍ സെക്രട്ടറി തസ്തികയില്‍ ജോലി ചെയ്യുന്ന പി.അനില്‍ കുമാറാണ് പുതിയ റവന്യു ഓഫീസര്‍. കോര്‍പറേഷന്റെ അനുമതിയില്ലാതെ മോദിയുടെ ഫ്‌ളക്‌സുകളും ബാനറുകളും മറ്റ് പ്രദര്‍ശന ബോര്‍ഡുകളും നടപ്പാതകളില്‍ …
Read More »ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം
പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടം എംഎൽഎയ്ക്ക് ജാമ്യം. പത്തനംതിട്ട സെഷൻസ് കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി പതിനെട്ടാം ദിവസമാണ് ജാമ്യം ലഭിക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി തിരുവല്ലയിലെ ഹോട്ടലിലെത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ് കേസ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി രാഹുൽ ഇന്നുതന്നെ ജയിൽ മോചിതനാകും. നിലവിൽ മാവേലിക്കര സബ്ജയിലിൽ റിമാൻഡിലാണ് രാഹുൽ. പ്രതിഭാഗം ഹാജരാക്കിയ തെളിവുകളുടേയും പോലീസിന്റെ തെളിവെടുപ്പുകൾ …
Read More »സംസ്ഥാന ബജറ്റ് നാളെ; ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ നിയമസഭയില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് അടുക്കെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയെന്നാണ് വിലയിരുത്തല്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റാണ് നാളെ അവതരിപ്പിക്കുന്നത്. ബജറ്റിന് മുന്‍പ് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കുറിച്ചുള്ള സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇന്ന് മേശപ്പുറത്തു വെക്കും.
Read More »
Prathinidhi Online