തിരുവനന്തപുരം: ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടം എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യാപേക്ഷയില്‍ വിശദ വാദത്തിനു ശേഷം തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയത്. ബുധനാഴ്ചയും വ്യാഴാഴ്ചയുമായാണ് കേസില്‍ കോടതി വാദം കേട്ടത്. അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്. അതേസമയം രാഹുലിന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അറിയിച്ചു. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ കൂടിയാണ് കടുത്ത നടപടിയിലേക്ക് …
Read More »ഡിസംബറിലെ ക്ഷേമപെന്‍ഷന്‍ 15മുതല്‍
തിരുവനന്തപുരം: ക്രിസ്മസും പുതുവത്സരവും പ്രമാണിച്ച് ഡിസംബറിലെ ക്ഷേമപെന്‍ഷന്‍ ഈ മാസം 15 മുതല്‍ വിതരണം ചെയ്യും. സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് വര്‍ധിപ്പിച്ച 2000 രൂപയാണ് ലഭിക്കുക. ഇതിനായി 1045 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുന്നത്. 26.62 ലക്ഷം ആളുകള്‍ക്ക് ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തിയും കൈമാറും.
Read More »ട്രേഡിങില്‍ നിന്ന് ലക്ഷങ്ങള്‍ വാഗ്ദാനം: കുന്നത്തൂര്‍ സ്വദേശിക്ക് നഷ്ടമായത് 90.76 ലക്ഷം; ഒരാള്‍ അറസ്റ്റില്‍
പാലക്കാട്: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് വഴി ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്ത് കുന്നത്തൂര്‍മേട് സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. തമിഴ്‌നാട് കാഞ്ചീപുരം ക്രോംപേട്ട് സെന്തില്‍ നഗറില്‍ പി.വി സുനിലാണ് (57) പാലക്കാട് സൈബര്‍ പോലീസിന്റെ പിടിയിലായത്. ജൂണില്‍ സമൂഹമാധ്യമങ്ങള്‍ വഴിയായിരുന്നു തട്ടിപ്പ്. ആദ്യഘട്ടത്തില്‍ ചെറിയ തുകകള്‍ നിക്ഷേപിച്ച് ലാഭം നല്‍കി വിശ്വാസത്തിലെടുത്തായിരുന്നു തട്ടിപ്പ്. 90.76 ലക്ഷമാണ് തട്ടിയെടുത്തത്. തുടക്കത്തില്‍ ലാഭം ലഭിച്ച ശേഷം തട്ടിപ്പു സംഘം പറഞ്ഞ …
Read More »‘ബന്ധം പരസ്പര സമ്മതത്തോടെ; ഗര്‍ഭഛിദ്രം നടത്തിയത് യുവതി’- രാഹുല്‍ കോടതിയില്‍; ജാമ്യാപേക്ഷയില്‍ വിധി നാളെ
തിരുവനന്തപുരം: പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു യുവതിയുമായുണ്ടായിരുന്നതെന്നും ഗര്‍ഭഛിദ്രം നടത്തിയത് യുവതിയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയില്‍ പറഞ്ഞു. ബലാത്സംഗക്കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കവേയാണ് അഭിഭാഷകര്‍ ഇക്കാര്യം കോടതിയില്‍ പറഞ്ഞത്. യുവതി വിവാഹിതയാണെന്നും ഗര്‍ഭത്തിന് ഉത്തരവാദി ഭര്‍ത്താവായിരിക്കാമെന്നും കോടതിയില്‍ അഭിഭാഷകര്‍ വാദിച്ചു. അടച്ചിട്ട കോടതിയിലായിരുന്നു വാദം. കേസില്‍ തുടര്‍വാദം വ്യഴാഴ്ച കേട്ട ശേഷമാകും ജാമ്യാപേക്ഷയില്‍ വിധി പറയുകയെന്ന് തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതി വ്യക്തമാക്കി. ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കല്‍, …
Read More »ബലാത്സംഗക്കേസ്; രാഹുല്‍ മാങ്കൂട്ടം എംഎല്‍എയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പരാതി നല്‍കിയ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദമുണ്ടെന്നും പീഡനാരോപണം വാസ്തവ വിരുദ്ധമാണെന്നുമാണ് രാഹുല്‍ പറയുന്നത്. ബലാത്സംഗം ചെയ്യുകയോ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. കൂടാതെ യുവതിയുടെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. പോലീസിന്റെ അതിവേഗ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ നീക്കമുണ്ടെന്നും രാഹുലിന്റെ ഹര്‍ജിയിലുണ്ട്. അതിനിടെ രാഹുല്‍ …
Read More »കോട്ടയത്ത് സ്‌കൂള്‍ വിനോദയാത്ര സംഘത്തിന്റെ ബസ് മറിഞ്ഞു; 28 പേര്‍ക്ക് പരിക്ക്
പാല: നെല്ലാപ്പാറയില്‍ വിനോദ യാത്ര പോയ കുട്ടികളും അധ്യാപകരും അപകടത്തില്‍ പെട്ടു. തിരുവനന്തപുരം തോന്നക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ്സ് മറിഞ്ഞാണ് അപകടം. മൂന്നാറില്‍ നിന്നും വിനോദ യാത്ര കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴാണ് അപകടം. 28 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഇതില്‍ ആറുപേരുടെ നില ഗുരുതരമാണന്നും വിവരമുണ്ട്. പുലര്‍ച്ചെ രണ്ടോടെയായിരുന്നു അപകടം പാലാ റോഡില്‍ കുറിഞ്ഞി ചൂരപ്പട്ട വളവിലാണ് അപകടം. മൂന്ന് ബസുകളിലായിട്ടായിരുന്നു സ്‌കൂളില്‍ …
Read More »സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസം അഞ്ചാക്കാൻ ആലോചന: വെള്ളിയാഴ്ച നിർണായക യോഗം
പാലക്കാട്: സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസം അഞ്ചാക്കാൻ സർക്കാർ ആലോചിക്കുന്നു. ഇതു സംബന്ധിച്ച നിർണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേരും. സർവീസ് സംഘടനകളുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. പ്രവൃത്തിദിനം ആറിൽ നിന്ന് അഞ്ചാക്കണമെന്ന് ഭരണ പരിഷ്കാര കമ്മിഷനും ശമ്പള കമ്മിഷനും ശുപാർശ ചെയ്തിരുന്നു. പകരം ഒരു മണിക്കൂർ ജോലിസമയം കൂട്ടണമെന്നാണ് നിർദ്ദേശം. എല്ലാ ശനിയും ഞായറും അവധിയാക്കും വിധമാണ് പുതിയ ശുപാർശ. ജോലി സമയം ഒരു …
Read More »അതിജീവിതയെ അപമാനിച്ച കേസ്: രാഹുല്‍ ഈശ്വറിനെ 14 ദിവസം റിമാന്‍ഡ് ചെയ്തു
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗക്കേസ് നല്‍കിയ യുവതിയെ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. രാഹുലിനെ 14 ദിവസം കോടതി റിമാന്‍ഡ് ചെയ്തു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് രാഹുലിനെ മാറ്റിയിട്ടുണ്ട്. അതിജീവിതകളെ സമൂഹ മാധ്യമങ്ങളിലൂടെ സ്ഥിരമായി അധിക്ഷേപിക്കുന്ന ആളാണ് രാഹുലെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയാണ് രാഹുല്‍ ഈശ്വര്‍. കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ കേസില്‍ …
Read More »സംഹാര താണ്ഡവമാടി ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ 334 പേര്‍ക്കും തമിഴ്‌നാട്ടില്‍ 3 പേര്‍ക്കും ജീവന്‍ നഷ്ടമായി
ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്. 334 പേര്‍ക്കാണ് ദുരന്തത്തില്‍ ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത്. 370 പേരെ കാണാതായതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് 1 ലക്ഷം ദുരന്തബാധിതരുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. ഡിസംബര്‍ 8 വരെ രാജ്യത്തെ സര്‍വകലാശാലകളും ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിട്ടുണ്ട്. അതേസമയം ഡിറ്റ് വാ ദുര്‍ബലമായതായതായാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച വൈകിട്ടോടെ തീവ്ര ന്യൂനമര്‍ദ്ദമായി ചുഴലിക്കാറ്റ് മാറിയിരുന്നു. ചുഴലിക്കാറ്റിന്റെ ഭാഗമായി വടക്കന്‍ തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ …
Read More »ചാലക്കുടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട കുട്ടിയെ രക്ഷിക്കുന്നതിനിടയ്ക്ക് യുവാവ് മുങ്ങിമരിച്ചു
തൃശൂര്‍: ചാലക്കുടി പുഴയുടെ അറങ്ങാലി കടവില്‍ ഒഴുക്കില്‍ പെട്ട കുട്ടിയെ രക്ഷിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. പാറക്കടവ് എളവൂര്‍ സ്വദേശി കൊടുമ്പിള്ളി വീട്ടില്‍ ജോഷിയുടേയും മിനിയുടേയും മകന്‍ കൃഷ്ണന്‍ (30) ആണ് മരിച്ചത്. കറുകറ്റിയില്‍ ഞായറാഴ്ച 12.30ഓടെയാണ് സംഭവം. കുടുബ സുഹൃത്തുക്കളായ ആറുപേര്‍ പുഴയില്‍ കുളിക്കുന്നതിനിടെ സംഘത്തിലെ 9 വയസ്സുകാരന്‍ ഒഴുക്കില്‍ പെടുകയായിരുന്നു. രക്ഷിക്കാനിറങ്ങിയ കൃഷ്ണനും ഒഴുക്കില്‍ പെട്ടതോടെ സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കൃഷ്ണനെ ഉടന്‍ തന്നെ …
Read More »
Prathinidhi Online