പാലക്കാട്: സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസം അഞ്ചാക്കാൻ സർക്കാർ ആലോചിക്കുന്നു. ഇതു സംബന്ധിച്ച നിർണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേരും. സർവീസ് സംഘടനകളുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. പ്രവൃത്തിദിനം ആറിൽ നിന്ന് അഞ്ചാക്കണമെന്ന് ഭരണ പരിഷ്കാര കമ്മിഷനും ശമ്പള കമ്മിഷനും ശുപാർശ ചെയ്തിരുന്നു. പകരം ഒരു മണിക്കൂർ ജോലിസമയം കൂട്ടണമെന്നാണ് നിർദ്ദേശം. എല്ലാ ശനിയും ഞായറും അവധിയാക്കും വിധമാണ് പുതിയ ശുപാർശ. ജോലി സമയം ഒരു …
Read More »അതിജീവിതയെ അപമാനിച്ച കേസ്: രാഹുല്‍ ഈശ്വറിനെ 14 ദിവസം റിമാന്‍ഡ് ചെയ്തു
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗക്കേസ് നല്‍കിയ യുവതിയെ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. രാഹുലിനെ 14 ദിവസം കോടതി റിമാന്‍ഡ് ചെയ്തു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് രാഹുലിനെ മാറ്റിയിട്ടുണ്ട്. അതിജീവിതകളെ സമൂഹ മാധ്യമങ്ങളിലൂടെ സ്ഥിരമായി അധിക്ഷേപിക്കുന്ന ആളാണ് രാഹുലെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയാണ് രാഹുല്‍ ഈശ്വര്‍. കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ കേസില്‍ …
Read More »സംഹാര താണ്ഡവമാടി ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ 334 പേര്‍ക്കും തമിഴ്‌നാട്ടില്‍ 3 പേര്‍ക്കും ജീവന്‍ നഷ്ടമായി
ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്. 334 പേര്‍ക്കാണ് ദുരന്തത്തില്‍ ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത്. 370 പേരെ കാണാതായതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് 1 ലക്ഷം ദുരന്തബാധിതരുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. ഡിസംബര്‍ 8 വരെ രാജ്യത്തെ സര്‍വകലാശാലകളും ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിട്ടുണ്ട്. അതേസമയം ഡിറ്റ് വാ ദുര്‍ബലമായതായതായാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച വൈകിട്ടോടെ തീവ്ര ന്യൂനമര്‍ദ്ദമായി ചുഴലിക്കാറ്റ് മാറിയിരുന്നു. ചുഴലിക്കാറ്റിന്റെ ഭാഗമായി വടക്കന്‍ തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ …
Read More »ചാലക്കുടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട കുട്ടിയെ രക്ഷിക്കുന്നതിനിടയ്ക്ക് യുവാവ് മുങ്ങിമരിച്ചു
തൃശൂര്‍: ചാലക്കുടി പുഴയുടെ അറങ്ങാലി കടവില്‍ ഒഴുക്കില്‍ പെട്ട കുട്ടിയെ രക്ഷിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. പാറക്കടവ് എളവൂര്‍ സ്വദേശി കൊടുമ്പിള്ളി വീട്ടില്‍ ജോഷിയുടേയും മിനിയുടേയും മകന്‍ കൃഷ്ണന്‍ (30) ആണ് മരിച്ചത്. കറുകറ്റിയില്‍ ഞായറാഴ്ച 12.30ഓടെയാണ് സംഭവം. കുടുബ സുഹൃത്തുക്കളായ ആറുപേര്‍ പുഴയില്‍ കുളിക്കുന്നതിനിടെ സംഘത്തിലെ 9 വയസ്സുകാരന്‍ ഒഴുക്കില്‍ പെടുകയായിരുന്നു. രക്ഷിക്കാനിറങ്ങിയ കൃഷ്ണനും ഒഴുക്കില്‍ പെട്ടതോടെ സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കൃഷ്ണനെ ഉടന്‍ തന്നെ …
Read More »തമിഴ്‌നാട്ടില്‍ ബസ്സുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചു; 12 മരണം
പാലക്കാട്: ശിവഗംഗയിലെ കാരക്കുടിയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 പേര്‍ മരിച്ചു. ഇരു ദിശയില്‍ വന്ന ബസുകള്‍ തമ്മില്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. 40 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാരക്കുടിയിലേക്കും മധുരയിലേക്കും പോയ ബസുകളാണ് അപകടത്തില്‍ പെട്ടത്. തിരുപ്പത്തൂരിന് സമീപമുള്ള റോഡിലാണ് അപകടം. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസുകളാണ് അപകടത്തില്‍ പെട്ടത്. വാഹനങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടന്ന യാത്രക്കാരെ പ്രദേശവാസികളും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനാല്‍ …
Read More »എസ് ഐ ആർ: തിരികെ ലഭിക്കാനുള്ളത് 42 ലക്ഷം ഫോമുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് എന്യൂമറേഷൻ ഫോമുകൾ പ്രാരംഭ നടപടികൾ തീരാൻ അഞ്ചുദിവസം ബാക്കിനിൽക്ക പൂരിപ്പിച്ച് തിരികെയെത്താനുള്ളത് 42 ലക്ഷം ഫോമുകൾ. 2.78 കോടിയിൽ 99.5 ശതമാനം (2.76 കോടി) ഫോമുകൾ വിതരണം ചെയ്തെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്ക്. ഇതിൽ 2.34 കോടി ഫോമുകൾ തിരികെയെത്തിയത്. ബാക്കിയുള്ള 42 ലക്ഷം ഫോമുകൾ തിരികെ ലഭിക്കാൻ കലക്ഷൻ സെൻ്ററുകളടക്കം തുറന്നിട്ടുണ്ട്. തിരികെ ലഭിച്ച 2.34 കോടി ഫോമുകളിൽ 75 ശതമാനത്തോളം ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. ഡിജിറ്റലൈസ് …
Read More »സംസ്ഥാനത്തുടനീളം മഴയ്ക്ക് സാധ്യത; തണുത്ത കാലാവസ്ഥ തുടരും
പാലക്കാട്: സംസ്ഥാനത്തുടനീളം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തിപ്പെടുമെങ്കിലും ജില്ലകളിലൊന്നും മുന്നറിയിപ്പ് നൽകിയിട്ടില്ല. അതേസമയം ഡിറ്റ് വാ ചുഴലിക്കാറ്റിൻ്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ തണുപ്പു തുടരുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളെ അപേക്ഷിച്ച് തെക്കൻ ജില്ലകളിൽ തണുപ്പ് കൂടുതലായി അനുഭവപ്പെട്ടുന്നുണ്ട്. ചുഴലിക്കാറ്റിൻ്റെ ഭാഗമായുള്ള മേഘങ്ങളുടെ സ്വാധീന ഫലമായി പകൽ സമയത്ത് പോലും തണുത്ത കാലാവസ്ഥയാണ് പലയിടങ്ങളിലും. കേരളത്തിൽ രാത്രിയും പുലർച്ചെയുമാണ് തണുപ്പ് അനുഭവപ്പെടുന്നത്. ഞായറാഴ്ച …
Read More »കാനത്തിൽ ജമീല എം എൽ എ അന്തരിച്ചു, അന്ത്യം അർബുദ ചികിത്സയ്ക്കിടെ
കോഴിക്കോട്: കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല (59) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കുറച്ചു കാലമായി രോഗബാധയെ തുടർന്ന് പൊതുപ്രവര്‍ത്തന രംഗത്ത് നിന്ന് മാറി നിൽക്കുകയായിരുന്നു. ആരോഗ്യനില മെച്ചപ്പെടുമ്പോഴെല്ലാം സജീവമായി പൊതു രംഗത്തുണ്ടായിരുന്ന 1995 ല്‍ ആദ്യമായി തലക്കുളത്ത് ഗ്രാമപഞ്ചായത്ത് അംഗമായി. ആ വർഷം തന്നെ പഞ്ചായത്ത് പ്രസിഡൻ്റായി
Read More »തദ്ദേശ തിരഞ്ഞെടുപ്പ് : എ ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം
പാലക്കാട്: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിര്‍മ്മിക്കുന്നതും അവ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടികളുണ്ടാവുമെന്ന് കമ്മീഷൻ അറിയിച്ചു. പ്രചാരണത്തിന്റെ വിശ്വാസ്യതയും മത്സരത്തിലെ തുല്യതയും ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണം നടത്തുന്നവരും ഇക്കാര്യം കൃത്യമായി ശ്രദ്ധിക്കണമെന്നും കമ്മീഷണര്‍ പറഞ്ഞു. …
Read More »കളമശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റിയ സംഭവം; ട്രെയിനുകള്‍ വൈകിയോടുന്നു
കൊച്ചി: കളമശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ട്രെയിനുകള്‍ വൈകിയോടുന്നു. എഞ്ചിൻ പാളം തെറ്റിയതോടെ ഒരു ട്രാക്കിലൂടെയാണ് ട്രെയിനുകള്‍ കടത്തിവിട്ടിരുന്നത്. വൈകിട്ട് ഏഴുമണിയോടെയാണ് രണ്ടു ട്രാക്കുകളിലൂടെയും ട്രെയിനുകള്‍ കടത്തിവിടാനായെങ്കിലും ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. സംഭവത്തെ തുടര്‍ന്ന് വിവിധ ട്രെയിനുകള്‍ പിടിച്ചിട്ടിരുന്നു. ഇതാണ് ട്രെയിനുകൾ വൈകാൻ കാരണം. എറണാകുളം പാസഞ്ചര്‍, ഏറനാട് എക്സ്പ്രസ്, എറണാകുളം -ബെംഗളൂരു വന്ദേഭാരത്, എറണാകുളം-പാലക്കാട് മെമു തുടങ്ങിയ ട്രെയിനുകള്‍ രണ്ടു മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. ഉച്ചക്ക് …
Read More »
Prathinidhi Online