കണ്ണൂര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയതിനെ തുടര്‍ന്ന് ആന്തൂര്‍ മുനിസിപ്പാലിറ്റിയില്‍ മൂന്ന് സിപിഎം സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ തളിയില്‍, കോടല്ലൂര്‍ ഡിവിഷനുകളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രികയാണ് തള്ളിയത്. ഒപ്പിട്ടത് തങ്ങളല്ലെന്ന് നാമനിര്‍ദേശകര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ സാക്ഷ്യം പറഞ്ഞതോടെയാണ് പത്രിക തള്ളിയത്. സ്ഥാനാര്‍ഥികളെ പിന്തുണച്ചവരെ ഭീഷണിപ്പെടുത്തി, സിപിഎം ഏകാധിപത്യം നടപ്പാക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് കുറ്റപ്പെടുത്തി. കണ്ണപുരം പഞ്ചായത്തിലും പത്രികകള്‍ തള്ളിയിട്ടുണ്ട്. ഇതോടെ രണ്ട് എല്‍ഡിഎഫ് …
Read More »കോട്ടയത്ത് മുന്‍ നഗരസഭ അംഗവും മകനും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു
കോട്ടയം: മുന്‍ നഗരസഭ അംഗവും മകനും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു. തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന പുതുപ്പള്ളി മാങ്ങാനം താന്നിക്കല്‍ ഹൗസില്‍ ആദര്‍ശ് (23) ആണ് കൊല്ലപ്പെട്ടത്. വി കെ അനില്‍കുമാറും മകൻ അഭിജിത്തും ചേര്‍ന്നാണ് യുവാവിനെ കുത്തിക്കൊന്നത്. അനില്‍കുമാറിന്റെ മകന്‍ ലഹരി, അടിപിടി കേസുകളില്‍ പ്രതിയാണ്. ലഹരി ഇടപാടിനെ ചൊല്ലിയും സാമ്പത്തിക ഇടപാടിനെ ചൊല്ലിയുമുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. മരിച്ച ആദർശും ലഹരി കേസുകളിൽ പ്രതിയാണ്. മരിച്ച ആദർശിന് …
Read More »ജസ്റ്റിസ് സൂര്യകാന്ത് പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു
ന്യൂഡല്‍ഹി: ഇന്ത്യയുടെ 53ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സ്ഥാനമേറ്റെടുത്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പുതിയ ചീഫ് ജസ്റ്റിസിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, വിദേശ രാജ്യങ്ങളിലെ ചീഫ് ജസ്റ്റിസുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഹരിയാന സ്വദേശിയാണ് ജസ്റ്റിസ് സൂര്യകാന്ത്. കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുമെന്നും ഭരണഘടന ബെഞ്ച് തീരുമാനമെടുക്കേണ്ട കേസുകളില്‍ ഉടന്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനായി കൂടുതല്‍ ഭരണഘടന ബെഞ്ചുകള്‍ …
Read More »സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ കനത്തേക്കും; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
പാലക്കാട്: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ ജില്ലകളിലും മഴ കനക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം വരും ദിവസങ്ങളില്‍ തീവ്രന്യുന മര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ട്. വടക്കന്‍ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കിഴക്കന്‍ കാറ്റ് വീണ്ടും സജീവമായതോടെ ഇടി മിന്നലൊടു കൂടിയ മഴയ്ക്കാണ് സാധ്യത. …
Read More »‘അരിക്കൊമ്പനെ അന്ന് മാറ്റിയിരുന്നില്ലെങ്കില്‍ ഇന്ന് അവന് ജീവനുണ്ടാകില്ല’; ഡോ. അരുണ്‍ സക്കറിയ
തിരുവനന്തപുരം: പതിറ്റാണ്ടുകളായി ചിന്നക്കനാല്‍, ശാന്തമ്പാറ പഞ്ചായത്തുകളിലെ സ്ഥിരം ആക്രമണകാരിയായ കാട്ടാനകളിലൊന്നായിരുന്നു അരികൊമ്പന്‍. കൊമ്പുകള്‍ക്ക് വലിപ്പം കുറവാണെങ്കിലും ഒത്ത ശരീരമുള്ള ആനയാണിത്. റേഷന്‍കടകളും വീടുകളുടെ അടുക്കളകളും പലചരക്കുകടകളും തകര്‍ത്ത് അരി അകത്താക്കുന്നതാണ് ശീലം. അങ്ങനെ വീണ പേരാണ് അരിക്കൊമ്പന്‍! ചാക്കുകണക്കിന് അരിയും ഗോതമ്പുമൊക്കെയാണ് ഒറ്റപ്രാവശ്യം ആന അകത്താക്കുന്നത്. 2023ലാണ് അരികൊമ്പനെ കേരളത്തില്‍ നിന്ന് പിടികൂടി വനമേഖലയില്‍ തുറന്നുവിട്ടത്. ഇന്നും അരികൊമ്പന്‍ എന്ന ആനയെ മലയാളികള്‍ മറന്നിട്ടില്ല. അരികൊമ്പനെ മാറ്റുന്ന ഓപ്പറേഷനില്‍ മുഖ്യ …
Read More »ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കം
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കം. ജയറാമിന്റെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സമയം തേടി. സൗകര്യമുള്ള ദിവസം മുന്‍കൂട്ടി അറിയിക്കണമെന്നാണ് നിര്‍ദേശം. നേരത്തേ ജയറാമില്‍ നിന്നും പ്രാഥമികമായി വിവരങ്ങള്‍ തേടിയിരുന്നു. കൂടുതല്‍ സാക്ഷികളെ കണ്ടെത്താനും നീക്കമുണ്ട്. സ്വര്‍ണ പാളികള്‍ ജയറാമിന്റെ വീട്ടില്‍ കൊണ്ടുവന്ന വിവരം റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലേക്ക് മറ്റൊരു കട്ടിളപ്പടി കൂടി സ്പോണ്‍സര്‍ ചെയ്തിരുന്നുവെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ഇതിന്റെ …
Read More »സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയ എസ്ഐക്ക് സസ്പെൻഷൻ
കൊച്ചി: സ്പാ ജീവനക്കാരിയുടെ മാല മോഷ്ടിച്ചെന്നും ഇത് ഭാര്യയെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി സിപിഒയുടെ പണം തട്ടിയ കേസിൽ എസ്ഐക്ക് സസ്പെൻഷൻ. കേസിലെ ഒന്നാം പ്രതിയായ പാലാരിവട്ടം സ്റ്റേഷൻ എസ്‌ഐ കെ കെ ബൈജുവിനെയാണ് സസ്പെൻഡ് ചെയ്തത്. എസ്‌ഐ ഉൾപ്പെട്ട സംഘം പൊലീസുകാരനിൽനിന്ന് നാലുലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പാലാരിവട്ടം റോയൽ വെൽനസ് സ്പാ നടത്തിപ്പുകാരൻ ഷിഹാം, ജീവനക്കാരി രമ്യ എന്നിവരാണ് മറ്റ് പ്രതികൾ. സെപ്തംബർ എട്ടിന് വൈകിട്ട് 5.30നാണ് പൊലീസുകാരൻ …
Read More »മണിയൂരില്‍ സഹോദരികള്‍ സിപിഎം-സിപിഐ സ്ഥാനാർത്ഥികൾ
കോഴിക്കോട്: മണിയൂര്‍ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ മത്സരിക്കുന്നത് സഹോദരികള്‍, എന്‍.കെ ദീപയും എന്‍.കെ ദിപിഷയും. ഇടതുപക്ഷ മുന്നണിക്കായി സി.പി.എം സി.പി ഐ സ്‌ഥാനാര്‍ത്ഥികളാണിവര്‍. ദീപ മണിയൂര്‍ തെരു വാര്‍ഡില്‍ സിപിഎം സ്‌ഥാനാര്‍ത്ഥിയും, ദിപിഷ മണിയൂര്‍ നോര്‍ത്ത് വാര്‍ഡില്‍ സിപിഐ സ്‌ഥാനാര്‍ത്ഥിയുമാണ്. ഇരുവരും ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഒന്നാംഘട്ട ഗൃഹസന്ദര്‍ശനം അവസാന ഘട്ടത്തിലെത്തി നില്‍ക്കെ തന്നെ വിജയപ്രതീക്ഷയിലാണ് ഇരുവരും. വിദ്യാര്‍ഥി രാഷ്ര്‌ടീയത്തിലൂടെ പൊതുരംഗത്ത് എത്തിയ ദീപ പത്ത് വര്‍ഷമായി മണിയൂര്‍ പഞ്ചായത്ത് …
Read More »സമയം വൈകിയതിനാൽ നാമനിർദേശ പത്രിക സ്വീകരിച്ചില്ല; പഞ്ചായത്ത് ഓഫീസിൻ്റെ താഴിട്ട് പൂട്ടി യുവാവിൻ്റെ പ്രതിഷേധം
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ നാമ നിർദ്ദേശ പത്രിക സ്വീകരിക്കാത്തതിനെ തുടര്‍ന്ന് മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിൻ്റെ ഗേറ്റ് താഴിട്ട് പൂട്ടി യുവാവിൻ്റെ പ്രതിഷേധം. മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം. സമയം വൈകിയതിനാൽ നാമ നിർദ്ദേശ പത്രിക സ്വീകരിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൊടിഞ്ഞി സ്വദേശി പ്രദീപ് ഗേറ്റ് പൂട്ടിയത്. സ്വതന്ത്രനായി മത്സരിക്കാനായിരുന്നു പ്രദീപ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സമയം വൈകിയതിനാല്‍ നാമ നിർദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല.
Read More »കണ്ടെയ്‌നര്‍ ഇടിച്ച് ഒടിഞ്ഞ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിലേക്ക് തുളച്ചുകയറി; യുവതിക്ക് ദാരുണാന്ത്യം
തൃശൂര്‍: ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ലു തുളച്ച് മരക്കൊമ്പു കയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവതിക്ക് ദാരുണാന്ത്യം. എടപ്പാള്‍ പൊല്‍പ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത് പരേതനായ അശോകന്റേയും ശ്രീജയുടേയും മകള്‍ ആതിരയാണ് (27) മരിച്ചത്. പെരുമ്പിലാവ് സംസ്ഥാന പാതയില്‍ കടവല്ലൂര്‍ അമ്പലം സ്റ്റോപ്പിന് സമീപം വ്യാഴാഴ്ച വൈകുന്നേരം 6.45 ഓടെയായിരുന്നു അപകടം. കണ്ടെയ്‌നര്‍ ലോറി തട്ടി പൊട്ടിവീണ മരക്കൊമ്പ് ആതിര സഞ്ചരിച്ച കാറിന്റെ ചില്ലിലേക്ക് തുളച്ചു കയറുകയായിരുന്നു. കോഴിക്കോട് ഭാഗത്തുനിന്ന് വരികയായിരുന്ന ലോറി മരത്തില്‍ …
Read More »
Prathinidhi Online