News

ക്ഷേമ പെൻഷൻ വിതരണം തുടങ്ങി; ലഭിക്കുക പുതുക്കിയ നിരക്കിലുള്ള പെൻഷൻ

പാലക്കാട്: സംസ്ഥാനത്ത് പുതുക്കിയ നിരക്കിലുള്ള ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. നേരത്തേയുണ്ടായിരുന്ന ഒരു മാസത്തെ കുടിശ്ശികയും ചേർത്തുള്ള 3600 രൂപയാണ് വിതരണം തുടങ്ങിയത്. 1600 രൂപയായിരുന്ന പെൻഷൻ 2000 രൂപയായി വർധിപ്പിച്ചത് നവംബർ മുതലാണ് പ്രാബല്യത്തിൽ വന്നത്. ഇതോടൊപ്പം അഞ്ച് മാസത്തെ കുടിശികയിൽ ശേഷിക്കുന്ന ഒരു ഗഡു 1600 രൂപയും ഈ മാസം വിതരണം ചെ യ്യും. 1864 കോടി രൂപ ഇതിനായി ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. വർധിപ്പിച്ച പെൻഷൻ വിതരണത്തിന് …

Read More »

വീട്ടു ജോലി നന്നായി മാനേജ് ചെയ്യാൻ അറിയാമോ? മാസം ലക്ഷം ശമ്പളത്തിൽ ജോലി ചെയ്യാം

പാലക്കാട്: വീട്ടുജോലി നന്നായി മാനേജ് ചെയ്യാൻ അറിയുന്നവരാണോ നിങ്ങൾ? മാസം ലക്ഷങ്ങൾ കിട്ടുന്ന ജോലി ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ അത്തരമൊരു ജോലി നിങ്ങളെ കാത്തിരിക്കുന്നുണ്ട്. പറഞ്ഞുവരുന്നത് പുതുതായി ട്രെൻഡിങ് ആയ ‘ഹോം മാനേജർ’ ജോലിയെ കുറിച്ചാണ്. പേരുപോലെതന്നെ സിമ്പിളാണ് ജോലിയും. രാവിലെ എണീക്കുക, ജോലിക്കാർക്കുള്ള നിർദ്ദേശങ്ങൾ നൽകുക, എന്തു ഭക്ഷണം വയ്ക്കണമെന്ന് നിർദ്ദേശിക്കുക, വീട്ടിൽ എന്തെങ്കിലും മെയിൻ്റനൻസ് ജോലികളുണ്ടെങ്കിൽ അതിനുള്ള ജോലിക്കാരെ കണ്ടെത്തി പണികൾ ചെയ്യിക്കുക. ഇതൊക്കെയാണ് ജോലി. നേരത്തേ വമ്പന്‍ …

Read More »

സെലബ്രിറ്റികളൊന്നും പത്രം വായിക്കാറില്ലേ?; വി.എം വിനുവിന്റെ ഹരജി ഹൈക്കോടതി തള്ളി; മത്സരിക്കാനാകില്ല

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംവിധായകന്‍ വി.എം വിനുവിന് മത്സരിക്കാനാകില്ല. കോഴിക്കോട് കോര്‍പറേഷനിലെ കല്ലായി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി.എം വിനുവിന്റെ ഹരജി ഹൈക്കോടതി തള്ളിയതോടെയാണ് മത്സരരംഗത്ത് നിന്ന് പിന്മറേണ്ടി വരുന്നത്. വോട്ടര്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്തത് ചൂണ്ടിക്കാട്ടിയാണ് വിനു കോടതിയെ സമീപിച്ചത്. വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്ന് നോക്കാതെയാണോ മത്സരിക്കാന്‍ ഇറങ്ങിയതെന്ന് രൂക്ഷമായ ഭാഷയില്‍ ഹരജി പരിഗണിക്കവേ കോടതി ചോദിച്ചിരുന്നു. ഭരണകക്ഷിയില്‍ പെട്ടവര്‍ തന്റെ പേര് വോട്ടര്‍ പട്ടികയില്‍ …

Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രണ്ട് ദിവസം അവധി

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഡിസംബര്‍ 9,11 തീയതികളില്‍ അതത് ജില്ലകളില്‍ പൊതു അവധിയും, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധിയും അനുവദിക്കണമെന്നാണ് നിര്‍ദ്ദേശം. ഡിസംബര്‍ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഡിസംബര്‍ 11ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലുമാണ് …

Read More »

പ്രവാസികളുടെ മക്കൾക്ക് നോർക്ക സ്‌കോളർഷിപ്പ്: ഈ മാസം 30നകം അപേക്ഷിക്കണം

പാലക്കാട്:  പ്രവാസികളുടെ മക്കൾക്ക് ഉന്നത വിദ്യവ്യാസത്തിനായി നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഈ മാസം 30നകം അപേക്ഷ സമർപ്പിക്കണം. അപേക്ഷകർ, പഠിക്കുന്ന കോഴ്‌സിനു വേണ്ട യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് നേടിയവരായിരിക്കണം. പ്രവാസി മലയാളികളുടേയും തിരികെയെത്തിയ പ്രവാസികളുടേയും മക്കള്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. രണ്ട് വര്‍ഷത്തിലധികമായി വിദേശ രാജ്യത്ത് ജോലിചെയ്യുന്നവരും വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപവരെയുള്ള പ്രവാസികളുടെ മക്കള്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. 2025-26 അധ്യയന …

Read More »

ശബരിമലയിലെ സ്ഥിതിഗതികൾ നിയന്ത്രണാതീതം; തിക്കിലും തിരക്കിലും കോഴിക്കോട് സ്വദേശിനി കുഴഞ്ഞ് വീണ് മരിച്ചു

ശബരിമല: ഭക്തജന പ്രവാഹത്തിൽ സ്തംഭിച്ച് ശബരിമല. തിരക്ക് നിയന്ത്രണാതീനമായതോടെ പോലീസും ഉദ്യോഗസ്ഥരും നോക്കി നിൽക്കേണ്ട അവസ്ഥയാണ്. തിക്കിലും തിരക്കിലും പെട്ട് കൊയിലാണ്ടി സ്വദേശിയായ ഒരു സ്ത്രീ പമ്പയിൽ കുഴഞ്ഞ് വീണ് മരിച്ചിട്ടുണ്ട്. പതിനെട്ടാംപടി കയറ്റം താളംതെറ്റിയിരിക്കയാണ്. ബാരിക്കേഡുകൾ ഭേദിച്ച് ആളുകൾ സന്നിധാനത്തേക്ക് പ്രവേശിച്ചതോടെ വലിയ അപകടഭീതിയാണ് സന്നിധാനത്ത് നിലനിൽക്കുന്നത്. തിരക്ക് നിയന്ത്രിക്കാൻ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ എഡിജിപി എസ്. ശ്രീജിത്തിന് കത്ത് നൽകിയിട്ടുണ്ട്. ഇതോടെ …

Read More »

ഇരട്ട വോട്ടുകൾ കണ്ടെത്താൻ എ ഐ; കള്ളവോട്ടിന് പൂട്ടുവീഴും

പാലക്കാട്: കള്ളവോട്ടുകൾ തടയാനും ഇരട്ട വോട്ടുകൾ കണ്ടെത്താനും എഐ സാങ്കേതിക വിദ്യയെ ഉപയോഗിക്കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ. പ്രത്യേക തീവ്രപരിശോധന നടക്കുന്ന 12 സംസ്ഥാനങ്ങളിലാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്.   സോഫ്റ്റ്‌വെയറിന് മുഖം തിരിച്ചറിയാനാവുമെന്നതിനാല്‍, ഇരട്ട വോട്ടുകള്‍ കണ്ടെത്താന്‍ സഹായിക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ മനോജ് അഗര്‍വാള്‍ പറഞ്ഞു. വോട്ടർ ഡാറ്റാബേസിലെ ഫോട്ടോകളും വിവരങ്ങളും ഇതിനായി ഉപയോഗപ്പെടുത്തും. മുഖ സാദൃശം നോക്കി എഐ ഒന്നിലധികം സ്ഥലങ്ങളിൽ ഒരാൾക്ക് വോട്ടുണ്ടോ എന്ന് …

Read More »

കൊടുവള്ളി നഗരസഭയിൽ ‘മരിച്ചവരുടെ ബഹളം’

കോഴിക്കോട്: മരിച്ചവർ ജ്യൂസുമായി വരുന്നു. കൊടുവള്ളി നഗരസഭയിലെ അധികൃതർക്ക് കൊടുക്കുന്നു. സാർ ഞങ്ങൾ ജീവനോടെയുണ്ടെന്ന് പറഞ്ഞ് അസ്തിത്വം തെളിയിക്കുന്നു. കുറച്ച് ദിവസങ്ങളായി കൊടുവള്ളി നിയമസഭ കാര്യാലയത്തിലെ കാഴ്ചകളിലൊന്നാണിത്. മരിച്ചെന്ന് പറഞ്ഞ് വോട്ടർപട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടവരാണ് ഇത്തരത്തിലൊരു വേറിട്ട പ്രതിഷേധവുമായി രംഗത്ത് വന്നത്. ഒന്നും രണ്ടും പേരെയല്ല ഇത്തരത്തിൽ പട്ടികയിൽ നിന്നും പുറത്താക്കിയത്. 1400 ഓളം പേര് മരിച്ചെന്ന് പറഞ്ഞ് നഗരസഭ ലിസ്റ്റിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. മരിച്ചു എന്ന കാരണത്താൽ വോട്ടർ …

Read More »

തദ്ദേശ  തിരഞ്ഞെടുപ്പ്  വരെ  എസ്‌ഐആർ  നിർത്തിവയ്ക്കണം; സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ  

പാലക്കാട്: തദ്ദേശ  തിരഞ്ഞെടുപ്പ്  വരെ  എസ്‌ഐആർ (തീവ്ര വോട്ടർ പട്ടിക പരിഷ്കരണം) നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ചീഫ് സെക്രട്ടറിയാണ് സംസ്ഥാനത്തിന് വേണ്ടി കോടതിയിൽ ഹർജി നൽകിയത്. വിഷയത്തിൽ ഇടപെടില്ലെന്ന് കേരള  ഹൈക്കോടതി തീരുമാനമെടുത്തതിന് പിന്നാലെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. എസ് ഐ ആറും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടപടികളും ഒരേസമയത്ത് ആയതിനാൽ ഇത് ഭരണസംവിധാനത്തെ ബാധിക്കുമെന്നും രണ്ടും ഒരേ സമയം നടപ്പിലാക്കാൻ സാധിക്കില്ലെന്നുമാണ് സർക്കാർ കോടതിയിൽ വാദിക്കുന്നത്. …

Read More »

മേയർ സ്ഥാനാർത്ഥിക്ക് വോട്ടില്ല; കോഴിക്കോട് കോർപറേഷനിൽ വമ്പൻ ട്വിസ്റ്റ്

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ കോൺഗ്രസിൻ്റെ മേയർ സ്ഥാനാർത്ഥിക്ക് വോട്ടില്ല. പുതിയ വോട്ടർ പട്ടിക പുറത്ത് വന്നപ്പോഴാണ് സംവിധായകനും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ വി.എം വിനുവിന് വോട്ടില്ലെന്ന വിവരം സ്ഥാനാർത്ഥിയുടേയും പാർട്ടിയുടേയും ശ്രദ്ധയിൽ പെടുന്നത്. ഇതോടെ വി.എം വിനുവിന് മത്സരിക്കാനാകില്ല. മത്സരിക്കാൻ ഉദ്ദേശിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ വോട്ടർ പട്ടികയിൽ സ്ഥാനാർഥിയുടെ പേര് വേണമെന്ന് നിബന്ധനയുണ്ട്. വിനുവിൻ്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് പ്രഖ്യാപിക്കുകയും കല്ലായി ഡിവിഷനിൽ വിനു പ്രചാരണം നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും തദ്ദേശ …

Read More »