News

തദ്ദേശ  തിരഞ്ഞെടുപ്പ്  വരെ  എസ്‌ഐആർ  നിർത്തിവയ്ക്കണം; സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ  

പാലക്കാട്: തദ്ദേശ  തിരഞ്ഞെടുപ്പ്  വരെ  എസ്‌ഐആർ (തീവ്ര വോട്ടർ പട്ടിക പരിഷ്കരണം) നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ചീഫ് സെക്രട്ടറിയാണ് സംസ്ഥാനത്തിന് വേണ്ടി കോടതിയിൽ ഹർജി നൽകിയത്. വിഷയത്തിൽ ഇടപെടില്ലെന്ന് കേരള  ഹൈക്കോടതി തീരുമാനമെടുത്തതിന് പിന്നാലെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. എസ് ഐ ആറും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടപടികളും ഒരേസമയത്ത് ആയതിനാൽ ഇത് ഭരണസംവിധാനത്തെ ബാധിക്കുമെന്നും രണ്ടും ഒരേ സമയം നടപ്പിലാക്കാൻ സാധിക്കില്ലെന്നുമാണ് സർക്കാർ കോടതിയിൽ വാദിക്കുന്നത്. …

Read More »

മേയർ സ്ഥാനാർത്ഥിക്ക് വോട്ടില്ല; കോഴിക്കോട് കോർപറേഷനിൽ വമ്പൻ ട്വിസ്റ്റ്

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ കോൺഗ്രസിൻ്റെ മേയർ സ്ഥാനാർത്ഥിക്ക് വോട്ടില്ല. പുതിയ വോട്ടർ പട്ടിക പുറത്ത് വന്നപ്പോഴാണ് സംവിധായകനും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ വി.എം വിനുവിന് വോട്ടില്ലെന്ന വിവരം സ്ഥാനാർത്ഥിയുടേയും പാർട്ടിയുടേയും ശ്രദ്ധയിൽ പെടുന്നത്. ഇതോടെ വി.എം വിനുവിന് മത്സരിക്കാനാകില്ല. മത്സരിക്കാൻ ഉദ്ദേശിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ വോട്ടർ പട്ടികയിൽ സ്ഥാനാർഥിയുടെ പേര് വേണമെന്ന് നിബന്ധനയുണ്ട്. വിനുവിൻ്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് പ്രഖ്യാപിക്കുകയും കല്ലായി ഡിവിഷനിൽ വിനു പ്രചാരണം നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും തദ്ദേശ …

Read More »

എ ഐ ഉപയോഗിച്ചുള്ള വ്യാജ പ്രചാരണങ്ങൾക്ക് പൂട്ടിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ; കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

പാലക്കാട്: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് തെറ്റായ പ്രചരണങ്ങൾ നടത്തുന്നത് തടയിടാൻ നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിര്‍മ്മിക്കുന്നതും അവ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടികളെടുക്കാനാണ് കമ്മീഷൻ തീരുമാനം. ഇതിനായി കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. പ്രചാരണത്തിന്റെ വിശ്വാസ്യതയും മത്സരത്തിലെ തുല്യതയും ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണം നടത്തുന്നവരും ഇക്കാര്യം കൃത്യമായി …

Read More »

സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം വ്യാഴാഴ്ച മുതൽ; ലഭിക്കുക 2 മാസത്തെ പെൻഷൻ

പാലക്കാട്: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ വ്യാഴാഴ്ച്ച മുതല്‍ വിതരണം ചെയ്യും. രണ്ടുമാസത്തെ തുകയായ 3,600 രൂപയാണ് ലഭിക്കുക. കുടിശികയായിട്ടുള്ള 1,600 രൂപയും നവംബറിലെ 2,000 രൂപയും ചേര്‍ത്താണ് വിതരണം ചെയ്യുന്നത്. സംസ്ഥാനത്താകെ 63,77,935 പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ ഒരുമാസം 900 കോടി രൂപയായിരുന്നു വേണ്ടിയിരുന്നത്. പെന്‍ഷന്‍ തുകയില്‍ 400 രൂപ വർധിച്ച ശേഷം 1,050 കോടി രൂപ പെന്‍ഷനുകള്‍ നൽകാൻ ആവശ്യമാണ്. ഗുണഭേക്താക്കളില്‍ …

Read More »

മൃഗങ്ങളുടെ കടിയേറ്റ് വരുന്നവർക്ക് സ്വകാര്യ ആശുപതികളിൽ സൗജന്യ ചികിത്സ നൽകണം; നിയമ ഭേദഗതിയുമായി കർണാടക

ബാംഗ്ലൂർ: മൃഗങ്ങളുടെ കടിയേറ്റ് എത്തുന്നവർക്ക് സൗജന്യ ആശുപത്രികളിൽ ഇനി സൗജന്യ അടിയന്തര ചികിത്സ നൽകാൻ നിയമ ഭേദഗതി നടത്തി കർണാടക. നായ, പാമ്പ്, മറ്റ് മൃഗങ്ങൾ എന്നിവയുടെ കടിയേറ്റാൽ അടിയന്തിര ചികത്സ നൽകണമെന്നാണ് ആരോഗ്യ വകുപ്പ്  ഇറക്കിയ ഭേദഗതിയിൽ. 2007ലെ കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ സെക്‌ഷൻ 11ലാണ് ഭേദഗതി വരുത്തിയത്. മുൻകൂർ പണം നൽകാതെ തന്നെ പ്രഥമ ശുശ്രൂഷയും തുടർ ചികിത്സയും ഇനി മുതൽ സൗജന്യമാണ്. സുപ്രീം …

Read More »

മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി: നിരവധി വീടുകളിൽ വെള്ളവും ചളിയും കയറി

കോഴിക്കോട്: മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി നിരവധി വീടുകളിൽ വെള്ളവും ചളിയും കയറി. ഫ്ലോറിക്കൻ റോഡിലാണ് സംഭവം. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. പൈപ്പ് പൊട്ടിയതോടെ റോഡിൽ വൻ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. തുടർന്ന് റോഡ് അടച്ചിട്ടു. അതേസമയം, മലാപ്പറമ്പ് ഔട്ലെറ്റ് വാൾവ് പൂട്ടിയതിനെ തുടർന്ന് പ്രദേശത്ത് ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും.

Read More »

ജോലി സമ്മർദ്ദമെന്ന് ആരോപണം: കണ്ണൂരിൽ ബി എൽ ഒ ആത്മഹത്യ ചെയ്തു

കണ്ണൂർ: പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്തു. കുന്നരു യുപി സ്‌കൂളിലെ പ്യൂണ്‍ അനീഷ് ജോര്‍ജിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്‌ഐആര്‍ ജോലി സംബന്ധമായ സമ്മര്‍ദമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പറയുന്നു.  ജോലി സമ്മര്‍ദത്തെക്കുറിച്ച് അനീഷ് നേരത്തേ തന്നെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നതായാണ് സൂചന. അനീഷിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.  

Read More »

കൊച്ചി വാട്ടർ മെട്രോയിൽ ജോലി നേടാം; 69000 രൂപവരെ ശമ്പളം

കൊച്ചി: കൊച്ചി വാട്ടർ മെട്രോയിൽ ജോലിയവസരം. 54 ഒഴിവുകളാണുള്ളത്. ഈ മാസം 20 വരെ അപേക്ഷിക്കാം. 30000 രൂപ മുതൽ 69000 രൂപവരെ ശമ്പളമായി ലഭിക്കും. ഒഴിവുകൾ ബോട്ട് ഓപ്പറേഷൻസ് ട്രെയിനി (50 ഒഴിവ്): 60% മാർക്കോടെ ഐടിഐ (ഫിറ്റർ/ ഇലക്ട്രിഷ്യൻ/ മെഷിനിസ്റ്റ്/ എസി ഇലക്ട്രിഷ്യൻ/ മെഷിനിസ്റ്റ്/ എസി മെക്കാനിക്/ ഡീസൽ മെക്കാനിക്) അല്ലെങ്കിൽ 60% മാർക്കോടെ ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രോണിക്സ് (2022, 2023, 2024 വർഷങ്ങളിൽ …

Read More »

വൈദ്യുതിതടസ്സമുണ്ടായാല്‍ രാത്രിയിലടക്കം പരിഹാരം: 24 മണിക്കൂർ പ്രവർത്തിക്കുന്ന വൈദ്യുതി പുനഃസ്ഥാപന ടീമിനെ നിയമിച്ച് കെ എസ് ഇ ബി

പാലക്കാട്: വൈദ്യുതി തടസ്സം നേരിട്ടാൽ ഉടന്‍ പരിഹരിക്കാരം ലഭ്യമാക്കാൻ മുഴുവന്‍സമയ സേവനവുമായി കെഎസ്ഇബി. 741 സെക്ഷന്‍ ഓഫീസുകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന വൈദ്യുതി പുനഃസ്ഥാപന ടീം (എസ്ആര്‍ടി) സജ്ജമാക്കും. ഫീല്‍ഡ് ജീവനക്കാര്‍ക്ക് മൂന്നുഷിഫ്റ്റ് സമ്പ്രദായമാണ് നടപ്പിലാക്കുന്നത്. നിലവില്‍ സംസ്ഥാനത്തെ 29 സെക്ഷന്‍ ഓഫീസുകളില്‍ മാത്രമാണ് എസ്ആര്‍ടി ഉള്ളത്. ഇത് വിപുലമാക്കാനുള്ള പ്രവർത്തനങ്ങളാണ് വകുപ്പ് സ്വീകരിക്കുന്നത്. പുതിയ സംവിധാനത്തിനായി ഫീല്‍ഡിലുള്ള 11,841 ജീവനക്കാരുടെ ജോലിസമയത്തില്‍ ക്രമീകരണം വരുത്തും. 741 അസി. എന്‍ജിനിയര്‍മാര്‍, …

Read More »

കണ്ണൂരിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന് മരണംവരെ ജീവപര്യന്തം

തലശ്ശേരി: പാനൂർ പാലത്തായിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന് മരണംവരെ ജീവപര്യന്തം വിധിച്ച് കോടതി. നാലാം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂളിലെ ബാത്ത്റൂമിൽ വച്ച് 3 തവണ കടവത്തൂർ മുണ്ടത്തോടിലെ കുറുങ്ങാട്ട് ഹൗസിൽ കെ.പത്മരാജന് (49) പീഡിപ്പിച്ചെന്നാണ് കേസ്. പത്മരാജൻ കുറ്റക്കാരനെന്ന് തലശേരി അതിവേഗ സ്പെഷൽ കോടതി ജഡ്ജി എം.ടി.ജലജാറാണി ഇന്നലെ കണ്ടെത്തിയിരുന്നു. 2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. 2 ലക്ഷം രൂപ പിഴയും …

Read More »