കൊച്ചി: കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ അതിശക്ത മഴക്ക് സാധ്യത. 6 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശവും …
Read More »തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക ഇന്നുമുതല്‍ സമര്‍പ്പിക്കാം
പാലക്കാട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് ഇന്ന് മുതല്‍ (നവംബര്‍ 14) നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 നും വൈകിട്ട് മൂന്നിനും ഇടയിലാണ് പത്രിക സമര്‍പ്പിക്കേണ്ടത്. നവംബര്‍ 21 വരെ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന നവംബര്‍ 22നാണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24 ആണ്. ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നവര്‍ 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മത്സരിക്കുന്നവര്‍ 4,000 രൂപയും ജില്ലാ പഞ്ചായത്ത്-കോര്‍പ്പറേഷനുകളില്‍ മത്സരിക്കുന്നവര്‍ 5,000 …
Read More »ബീഹാറില്‍ എന്‍ഡിഎ മുന്നേറ്റം; കിതച്ച് എന്‍ഡിഎ സഖ്യം
ന്യൂഡല്‍ഹി: ബീഹാറില്‍ എന്‍ഡിഎ മുന്നണിക്ക് മികച്ച ഭൂരിപക്ഷം. 200 സീറ്റുകളില്‍ എന്‍ഡിഎയാണ് മുന്നേറുന്നത്. ഇന്ത്യ സഖ്യം 37സീറ്റുകളിലും മറ്റുള്ളവര്‍ 6 സീറ്റുകളിലുമാണ് മുന്നേറുന്നത്. വോട്ടെണ്ണല്‍ തുടങ്ങിയതു മുതല്‍ എന്‍ഡിഎയുടെ കുതിപ്പായിരുന്നു. എന്‍ഡിഎയില്‍ ജെഡിയുവാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 91 സീറ്റുകളില്‍ ബിജെപിയും 78 സീറ്റുകളില്‍ ജെഡിയുവും 22 സീറ്റുകളില്‍ എല്‍ജെപിയും 5 സീറ്റുകളില്‍ എച്ച്എഎമ്മും 4 സീറ്റില്‍ ആര്‍എല്‍എമ്മും മുന്നേറുകയാണ്. അതേസമയം 60 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 15 ഇടങ്ങളില്‍ …
Read More »ശബരിമലയില്‍ രാസ കുങ്കുമം വില്‍ക്കുന്നതിന് ഹൈക്കോടതി നിരോധനം
കൊച്ചി: ശബരിമലയുടെ പരിസരപ്രദേശങ്ങളില്‍ രാസ കുങ്കുമം വില്‍ക്കുന്നത് അനുവദിക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. രാസ കുങ്കുമത്തിന് വിലക്ക് ഏര്‍പ്പെടുത്തി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതി ആവശ്യമില്ലെന്നും പ്രകൃതിദത്ത കുങ്കുമം മാത്രമേ ശബരിമല, പമ്പ, എരുമേലി എന്നിവിടങ്ങളില്‍ വില്‍പ്പന നടത്താവൂ എന്നും ഹൈക്കോടതി പറഞ്ഞു. നിരോധനത്തിനെതിരെ കുത്തകപ്പാട്ടക്കാരില്‍ ഒരാള്‍ നല്‍കിയ ഹരജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. ലക്ഷങ്ങള്‍ മുടക്കി സ്റ്റാളുകള്‍ നിര്‍മ്മിക്കുകയും മുന്‍കൂര്‍ തുക കുങ്കുമത്തിനായി നല്‍കിയെന്നും അതിനാല്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത് …
Read More »ഡല്‍ഹി സ്‌ഫോടനം: കാര്‍ ഓടിച്ചത് ഡോ.ഉമര്‍ തന്നെയെന്ന് പോലീസ്; ഒരു ഡോക്ടര്‍ കൂടി കസറ്റഡിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്്ക്ക് സമീപത്ത് പൊട്ടിത്തെറിച്ച കാര്‍ ഓടിച്ചിരുന്നത് ഡോ.ഉമര്‍ നബി തന്നെയെയന്ന് സ്ഥിരീകരിച്ചതായി പോലീസ്. ഡോ.ഉമറിന്റെ ഉമ്മയുടെ ഡിഎന്‍എ സാമ്പിളുമായി സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച സാമ്പിളുകള്‍ യോജിച്ചതായി അന്വേഷണ സംഘം അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ സ്ഥലങ്ങളില്‍ സംഘം സ്‌ഫോടനത്തിന് പദ്ധതിയിട്ടതായാണ് പോലീസ് പറയുന്നത്. ഡോ.ഉമറിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കാര്‍ കൂടി ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ കാര്‍ അറസ്റ്റിലായവര്‍ ഉപയോഗിച്ചിരുന്നോ …
Read More »കേരളത്തില്‍ ‘തീവില’ തന്നെ; തുടര്‍ച്ചയായി 10ാം മാസവും കേരളം വിലക്കയറ്റത്തില്‍ നമ്പര്‍ വണ്‍
പാലക്കാട്: രാജ്യത്ത് അവശ്യ സാധനങ്ങളുടെ വില ദശാബ്ദത്തിലെ ഏറ്റവും താഴ്ചയില്‍ നില്‍ക്കുമ്പോഴും കേരളത്തില്‍ വിലക്കയറ്റം രൂക്ഷമായി നില്‍ക്കുന്നതായി റിപ്പോര്‍ട്ട്. റീട്ടെയില്‍ പണപ്പെരുപ്പം അഥവാ ചില്ലറ വിലക്കയറ്റത്തോത് (സിപിഐ ഇന്‍ഫ്‌ലേഷന്‍) 0.25 ശതമാനമായി താഴ്ന്നതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം അറിയിച്ചു. സെപ്തംബറില്‍ ഇത് 1.44 ശതമാനമായിരുന്നു. കേരളത്തില്‍ പക്ഷേ ദേശീയ ട്രെന്‍ഡിന് വിരുദ്ധമായി വിലക്കയറ്റം തുടരുകയാണ്. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ പണപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ സൂചികയായ 4 ശതമാനത്തിന് താഴെയാണ്. കേരളത്തില്‍ പക്ഷേ …
Read More »മലപ്പുറത്ത് മകളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു
മലപ്പുറം: എടപ്പാളില്‍ ശാരീരിക വെല്ലുവിളി നേരിടുന്ന മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. കണ്ടനകം സ്വദേശിനി അനിതാകുമാരി (57) യാണ് സെറിബ്രല്‍ പള്‍സി ബാധിച്ച മകള്‍ അഞ്ജന (27) യെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. അഞ്ജനയെ വീട്ടിലെ ഡ്രമ്മിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം അനിതകുമാരി തൂങ്ങി മരിച്ചെന്നാണ് പൊലീസിന്റെ നിഗമനം. വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് അനിതകുമാരിയുടെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് …
Read More »തദ്ദേശ തിരഞ്ഞെടുപ്പ്: ക്രിസ്മസ് പരീക്ഷ രണ്ട് ഘട്ടങ്ങളായി നടത്താൻ ആലോചന
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ക്രിസ്മസ് പരീക്ഷ രണ്ട് ഘട്ടങ്ങളിലായി നടത്താൻ ആലോചന. ക്രിസ്മസ് അവധിക്ക് മുൻപും ശേഷവുമായി രണ്ട് ഘട്ടമായി പരീക്ഷ നടത്തിയേക്കും. ഡിസംബർ 11 മുതലാണ് നടപ്പു വർഷത്തെ വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് രണ്ടാം പാദ വാർഷിക പരീക്ഷകൾ നടക്കേണ്ടത്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9, 11 തീയതികളിൽ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 13നാണ് വോട്ടെണ്ണൽ.
Read More »മൂലമറ്റം വൈദ്യുത നിലയം താൽക്കാലികമായി അടച്ചു; 4 ജില്ലകളിൽ ജലവിതരണം തടസ്സപ്പെടും
ഇടുക്കി: മൂലമറ്റം വൈദ്യുത നിലയം അറ്റകുറ്റ പണികൾക്കായി താൽക്കാലികമായി അടച്ചു. ചൊവ്വാഴ്ച രാത്രി 9 മണിയോടെ നിലയത്തിലെ 6 ജനറേറ്ററുകളുടെ പ്രവർത്തനം നിർത്തിവെച്ചു. കുളമാവിലെ ഇൻടേക്ക് വാൽവിന്റെ ഷട്ടറും അടച്ചിട്ടുണ്ട്. നാല് ജില്ലകളിൽ ജലവിതരണം ഭാഗികമായി തടസ്സപ്പെടും. ബുധനാഴ്ച രാവിലെ 9 മണിയോടെ നിലയത്തിലെ അറ്റകുറ്റപ്പണികൾ തുടങ്ങിയിട്ടുണ്ട്. വൈദ്യുതി നിലയം അടയ്ക്കുന്നത് 4 ജില്ലകളിലെ ശുദ്ധജല വിതരണ പദ്ധതികളെ ബാധിക്കും. തൊടുപുഴ നഗരത്തിലും സമീപത്തെ 7 പഞ്ചായത്തുകളിലും കോട്ടയം, എറണാകുളം, …
Read More »ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ദേവസ്വം കമ്മീഷ്ണര്‍ എന്‍.വാസു അറസ്റ്റില്‍
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം കമ്മീഷ്ണര്‍ എന്‍.വാസു അറസ്റ്റില്‍. കേസില്‍ മൂന്നാം പ്രതിയായ വാസുവിനെ പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) അറസ്റ്റ് ചെയ്തത്. ഇദ്ദേഹം കമ്മീഷ്ണറായിരുന്ന കാലത്താണ് സന്നിധാനത്തെ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത്. സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട് പോറ്റിയുടെ കൈവശം ബാക്കി സ്വര്‍ണം ഉണ്ടെന്നറിഞ്ഞിട്ടും നടപടിയെടുത്തില്ല എന്നതാണ് വാസുവിനെതിരായ ആരോപണം. സ്വര്‍ണക്കൊള്ള നടന്ന 2019ലാണ് വാസു ശബരിമലയിലെ ദേവസ്വം ബോര്‍ഡ് കമ്മീഷ്ണറായി ജോലിചെയ്തത്. കട്ടിളപ്പാളിയിലെ …
Read More »
Prathinidhi Online