News

57 -മത് സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് പാലക്കാട് തുടക്കമായി

പാലക്കാട്: 57ാമത് സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് പാലക്കാട് തുടക്കമായി. പാലക്കാട് ഗവ.മോയന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്തു. അടുത്ത വര്‍ഷം മുതല്‍ മേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് സ്വര്‍ണ്ണക്കപ്പ് നല്‍കുമെന്ന് മന്ത്രി മേള ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു. ശാസ്ത്രമേളയില്‍ പങ്കെടുക്കുന്നതിന് സാധനങ്ങള്‍ വാങ്ങുന്നതിനായി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ തുക ചെലവാക്കേണ്ടി വരുന്നുണ്ട്. അടുത്ത വര്‍ഷം മുതല്‍ ശാസ്ത്രമേളയില്‍ വിജയികള്‍ക്ക് നല്‍കുന്ന …

Read More »

യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കാന്‍ ‘ഓപ്പറേഷന്‍ രക്ഷിത’യുമായി റെയില്‍വേ: പരിശോധന ശക്തമാക്കി

പാലക്കാട്: ട്രെയിന്‍ യാത്രക്കാരുടെ പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷിതത്വമുറപ്പിക്കാന്‍ കര്‍ശന നടപടികളുമായി റെയില്‍വേ. ഇതിന്റെ ഭാഗമായി റെയില്‍വേ പൊലീസും ലോക്കല്‍ പൊലീസും ചേര്‍ന്ന് ‘ഓപ്പറേഷന്‍ രക്ഷിത’ എന്ന പേരില്‍ പദ്ധതി ആരംഭിച്ചു. റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ലഹരി ഉപയോഗം, സ്ത്രീകളോടുള്ള മോശമായ പെരുമാറ്റം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. റെയില്‍വേ എസ്.പി.യുടെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിങ്ങനെ നാല് മേഖലകളായി …

Read More »

മഴ വീണ്ടും വരുന്നു; നാളെ മുതല്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് ദിവസത്തേക്ക് മഴയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. 10ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാല്‍ മത്സ്യബന്ധനത്തിന് വിലക്കില്ല.

Read More »

പൊതുവിടങ്ങളില്‍ നിന്ന് തെരുവുനായകളെ ഉടനെ നീക്കണം: ഉത്തരവിട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി: തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് സുപ്രധാന ഇടപെടലുമായി സുപ്രീംകോടതി. പൊതുവിടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കാന്‍ എല്ലാ സംസ്ഥാനങ്ങളും ഉടനടി നടപടി സ്വീകരിക്കണമെന്നും ഇക്കാര്യം ചീഫ് സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് കോടതിതന്നെ സ്വമേധയാ ഫയലില്‍ സ്വീകരിച്ച കേസിലാണ് കോടതിയുടെ നിര്‍ണായക ഇടപെടല്‍. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യഭ്യാസ സ്ഥാപനങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍, …

Read More »

പിഎസ്‌സി വഴി ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; കബളിപ്പിക്കപ്പെട്ടവരില്‍ ഡോക്ടര്‍മാരും അധ്യാപകരും വരെ

തിരുവനന്തപുരം: പിഎസ്‌സിയിലും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ശ്രീചിത്രയിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. വ്യാജ അഡൈ്വസ് മെമ്മോ ഉള്‍പ്പെടെ തയ്യാറാക്കി നല്‍കിയായിരുന്നു തട്ടിപ്പ്. കബളിപ്പിക്കപ്പെട്ടവരില്‍ ഡോക്ടര്‍മാരും അധ്യാപകരും വരെ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ലക്ഷങ്ങള്‍ സംഘം തട്ടിയെടുത്തിട്ടുണ്ട്. വിശ്വാസത്തിനായി പിഎസ് സി ഓഫീസിന്റെ പുറത്ത് വച്ചും പണം കൈമാറ്റം ചെയ്‌തെന്നാണ് പറ്റിക്കപ്പെട്ടവരുടെ മൊഴികള്‍. സെപ്തംബര്‍ 12ന് ശ്രീചിത്രയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ പോയ ഉദ്യോഗാര്‍ത്ഥികളാണ് തട്ടിപ്പ് ആദ്യം …

Read More »

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍തിരുവാഭരണ കമ്മീഷ്ണര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍തിരുവാഭരണ കമ്മീഷ്ണര്‍ കെ.എസ് ബൈജു അറസ്റ്റില്‍. തിരുവനന്തപുരം പങ്ങപ്പാറയിലെ ഫ്‌ലാറ്റില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കവര്‍ച്ച ചെയ്ത കേസില്‍ നാലാം പ്രതിയാണ്. കേസിലെ നാലാമത്തെ അറസ്റ്റാണ് ഇത്. ശ്രീകോവിലിലെ കട്ടിളപ്പടിയുടെ മഹസര്‍ തയ്യാറാക്കിയത് കെ.എസ് ബൈജുവാണ്. ചെമ്പില്‍ പൊതിഞ്ഞ കട്ടിളപ്പടി എന്നാണ് മഹസറില്‍ രേഖപ്പെടുത്തിയിരുന്നത്.

Read More »

ഏഷ്യയിലെ ഏറ്റവും സന്തോഷമുള്ള നഗരം മുംബൈ: ടൈം ഔട്ട് സര്‍വ്വേ

മുംബൈ: ഏഷ്യയിലെ ഏറ്റവും സന്തോഷമുള്ള നഗരമേതാണെന്ന് ചോദിച്ചാല്‍ മുംബൈ ആണെന്നാണ് പുതിയ ഉത്തരം. ഏഷ്യയിലെ പ്രധാന നഗരങ്ങളില്‍ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ കമ്പനി ടൈം ഔട്ട് നടത്തിയ സര്‍വേയിലാണ് മുംബൈയെ ‘ഹാപ്പിയസ്റ്റ് സിറ്റി’യായി തിരഞ്ഞെടുത്തത്. പ്രധാന നഗരങ്ങളിലെ 18000ത്തിലധികം താമസക്കാരുടെ അടുത്ത് നിന്നാണ് കമ്പനി വിവര ശേഖരണം നടത്തിയത്. താമസിക്കുന്ന ചുറ്റുപാട്, ജീവിതരീതി, സമൂഹം എന്നിങ്ങനെയുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു സര്‍വ്വേ. സംസ്‌കാരം, ഭക്ഷണം, രാത്രി ജീവിതം, ജീവിത സൗകര്യങ്ങള്‍ …

Read More »

ബീഹാര്‍ പോളിങ് ബൂത്തിലേക്ക്; 121 മണ്ഡലങ്ങളിലായി 1314 സ്ഥാനാര്‍ത്ഥികള്‍

പട്‌ന: ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ടം 10നാണ്. 121 മണ്ഡലങ്ങളിലായി 1314 പേരാണ് ജനവിധി തേടുന്നത്. 122 പേര്‍ സ്ത്രീകളും ട്രാന്‍സ്ജന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് ഒരാളും മത്സരരംഗത്തുണ്ട്. 18 ജില്ലകളിലായി 3.75 കോടി വോട്ടര്‍മാരാണ് ജനവിധിയെഴുതുന്നത്. ഇന്ത്യാ മുന്നണി മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയ തേജസ്വി യാദവ് രാഘോപുര്‍ മണ്ഡലത്തിലാണ് മത്സരിക്കുന്നത്. സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിലൂടെ (എസ്‌ഐആര്‍) തയ്യാറാക്കിയ പട്ടികയാണ് വോട്ടെടുപ്പിന് …

Read More »

അങ്കമാലിയില്‍ ആറുമാസം പ്രായമായ കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറുമാസം പ്രായമായ പെണ്‍കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആന്റണി-റൂത്ത് ദമ്പതികളുടെ മകള്‍ ഡല്‍ന മരിയ സാറയാണ് മരിച്ചത്. കുട്ടിയുടെ മുത്തശ്ശി റോസിയെ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടുപേര്‍ക്കും എന്താണ് സംഭവിച്ചത് എന്ന കാര്യത്തില്‍ ഇതുവരേയും വ്യക്തത വന്നിട്ടില്ല. ബുധനാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. കുഞ്ഞിന്റെ കഴുത്തില്‍ പരിക്കുകളേറ്റ പാടുണ്ട്. വീട്ടില്‍ ദമ്പതികളും കുഞ്ഞും അമ്മൂമ്മയുമാണ് താമസം. കുട്ടിയെ അമ്മൂമ്മയുടെ അടുത്താക്കി വീട്ടുജോലികളിലായിരുന്നു …

Read More »

കേരള തീരത്ത് തിരമാലകള്‍ ഉയരും; കള്ളക്കടല്‍ ജാഗ്രത നിര്‍ദേശം

പാലക്കാട്: സംസ്ഥാനത്ത് കളഅളക്കടല്‍ ജാഗ്രത നിര്‍ദേശം നല്‍കി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS). തിരുവനന്തപുരത്ത് കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയും കൊല്ലം ആലപ്പാട്ട് മുതല്‍ ഇടവ വരെയും കോഴിക്കോട് ചോമ്പാല മുതല്‍ രാമനാട്ടുകര വരെയുമാണ് കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശമുള്ളത്. തീരങ്ങളില്‍ 0.7 മുതല്‍ 1.0 മീറ്റര്‍ വരെയും കന്യാകുമാരി ജില്ലയിലെ (നീരോടി മുതല്‍ ആരോക്യപുരം വരെ) തീരങ്ങളില്‍ 1.0 മുതല്‍ 1.1 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ക്ക് …

Read More »