News

എസ്‌ഐആറില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം; എങ്ങനെ വിവരങ്ങള്‍ നല്‍കാം

പാലക്കാട്: Special Intensive Revision (SIR) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുകയും, കേരളത്തില്‍ 2025 നവംബര്‍ 4 മുതല്‍ 2025 ഡിസംബര്‍ 4 വരെയായി നടപ്പാക്കുകയും ആണ്. ഇതുമായി ബന്ധപ്പെട്ട് എല്ലാ വീടുകളിലും അതാത് ഏരിയ ചാര്‍ജ്ജുള്ള ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (BLO) വിവരശേഖരണത്തിനെത്തും. 2025 ഒക്ടോബര്‍ 27 തിയ്യതിയില്‍ പ്രാബല്ല്യത്തില്‍ വോട്ടുള്ള എല്ലാ വോട്ടര്‍മാര്‍ക്കും 2 വീതം Enumeration Form നല്‍കും. അത് രണ്ടും പൂരിപ്പിച്ചു ഒന്ന് ബൂത്ത് …

Read More »

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇന്ന് എസ്‌ഐആറിന് തുടക്കം

പാലക്കാട്: ബീഹാറിനു പിന്നാലെ കേരളമടക്കമുള്ള 9 സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ (തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം) ഇന്ന് തുടക്കമാകും. സംസ്ഥാനങ്ങള്‍ക്ക് പുറമേ മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്‌ഐആറിന് ഇന്ന് തുടക്കമാകും. 51 കോടി വോട്ടര്‍മാരാണ് ഇവിടങ്ങളിലുള്ളത്. മൂന്നുമാസം നീളുന്ന വോട്ടര്‍പട്ടിക ശുദ്ധീകരണ പ്രക്രിയ 2026 ഫെബ്രുവരി 7ന് പൂര്‍ത്തിയാകും. കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, ഗോവ സംസ്ഥാനങ്ങളിലും പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ …

Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരു അവസരം കൂടി

പാലക്കാട്: തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ ഇന്നും നാളെയും (നവംബര്‍ 4,5) തീയതികളില്‍ പേര് ചേര്‍ക്കാനാകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍. 2025 ഒക്ടോബര്‍ 25 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത അര്‍ഹരായവര്‍ക്ക് പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനാണ് അവസരമുള്ളത്. മട്ടന്നൂര്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ വോട്ടര്‍മാര്‍ക്കാണ് ഈ അവസരമുള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ അറിയിച്ചു. അനര്‍ഹരെ ഒഴിവാക്കുന്നതിനും, നിലവിലുള്ളവയില്‍ ഭേദഗതി വരുത്തുന്നതിനും, സ്ഥാനമാറ്റം വരുത്തുന്നതിനും ഈ ദിവസങ്ങളില്‍ അപേക്ഷിക്കാം. പ്രവാസികള്‍ക്കും പട്ടികയില്‍ പേര് …

Read More »

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മഞ്ഞുമ്മല്‍ ബോയ്‌സ് മികച്ച ചിത്രം; മമ്മൂട്ടി-ഷംല ഹംസ മികച്ച നടീനടന്മാര്‍

തൃശൂര്‍: 2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ചിദംബരം എസ് പൊതുവാള്‍ സംവിധാനം ചെയ്ത ജനപ്രിയ ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് 10 അവാര്‍ഡുകള്‍ സ്വന്തമാക്കി. മികച്ച ചിത്രം, മികച്ച സംവിധായകന്‍, തിരക്കഥ അടക്കമുള്ള വിഭാഗത്തിലാണ് ചിത്രം അവാര്‍ഡുകള്‍ സ്വന്തമാക്കിയത്. ഭ്രമയുഗത്തിലെ അഭിനയത്തിലൂടെ മമ്മൂട്ടി മികച്ച നടനായും ഫെമിനിച്ചി ഫാത്തിമയിലെ അഭിനയത്തിന് ഷംല ഹംസയ്ക്ക് മികച്ച നടിക്കുമുള്ള പുരസ്‌കാരം ലഭിച്ചു. ബോഗെയ്ന്‍ വില്ലയിലെ അഭിനയത്തിന് ജ്യോതിര്‍മയി പ്രത്യേക ജൂറി പരാമര്‍ശം നേടി. …

Read More »

കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ തിരയില്‍പ്പെട്ട് മൂന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കണ്ണൂര്‍: പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. അഫ്‌നാന്‍, റഹാനുദ്ദീന്‍, അഫ്‌റാസ് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. കര്‍ണാടക സ്വദേശികളായ 8 പേര്‍ പയ്യാമ്പലത്ത് റിസോര്‍ട്ടില്‍ താമസിച്ചു വരികയായിരുന്നു. രാവിലെ കടലില്‍ കുളിക്കാനിറങ്ങിയ സംഘത്തിലെ അഫ്‌റാസ് ഒഴുക്കില്‍ പെട്ടപ്പോള്‍ രക്ഷിക്കാനിറങ്ങിയ മറ്റു രണ്ടുപേര്‍ കൂടെ അപകടത്തില്‍ പെടുകയായിരുന്നു. മൂന്നുപേരും തിരയില്‍ പെട്ടതോടെ മുങ്ങിമരിക്കുകയായിരുന്നു. സാധാരണയായി ആളുകള്‍ കുളിക്കാന്‍ ഇറങ്ങാത്ത ഭാഗത്താണ് വിദ്യാര്‍ത്ഥികള്‍ കുളിക്കാനിറങ്ങിയത്. മൂന്നുപേര്‍ അപകടത്തില്‍ …

Read More »

കൊച്ചിയില്‍ ലക്ഷദ്വീപ് സ്വദേശിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം; ഒക്ടോബറില്‍ മരണപ്പെട്ടത് 12 പേര്‍

പാലക്കാട്: കൊച്ചിയില്‍ ഒരാള്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഇടപ്പള്ളിയില്‍ ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കൊല്ലം പാലത്തറ സ്വദേശിയായ 65കാരന്‍ അമീബിക് രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഒക്ടോബറില്‍ 12 പേരാണ് അമീബിക്ക് മസ്തിഷ്‌കജ്വരം മൂലം സംസ്ഥാനത്തൊട്ടാകെ മരിച്ചത്. 65 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെയുള്ളതില്‍ ഏറ്റവും …

Read More »

കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് സർക്കാർ; നിയമസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: കേരളത്തെ അതി ദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് സർക്കാർ. കേരള പിറവി ദിനത്തിൽ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. കേരളം പുതുയുഗ പിറവിയിലാണെന്ന് പ്രഖ്യാപന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം അതി ദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കുന്നത്. അതേസമയം പ്രഖ്യാപനം തട്ടിപ്പാണെന്നാരോപിച്ച് പ്രതിപക്ഷം പ്രത്യേക നിയമസഭ സമ്മേളനം ബഹിഷ്കരിച്ചു. കേരളം അതീവ ദാരിദ്ര്യരില്ലാത്ത സംസ്ഥാനമാാണെന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. …

Read More »

സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത 4 ശതമാനം വര്‍ധിപ്പിച്ച് ഉത്തരവായി; ആനുകൂല്യം ഒക്ടോബറിലെ ശമ്പളത്തിനൊപ്പം

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 4 ശതമാനം വര്‍ധിപ്പിച്ച് ധന വകുപ്പ് ഉത്തരവ് പുറത്തിറക്കി. വര്‍ധിപ്പിച്ച ഡിഎ ഒക്ടോബറിലെ ശമ്പളത്തോടൊപ്പം നല്‍കും. ക്ഷാമബത്ത നേരത്തേ 18 ശതമാനമായിരുന്നു. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ വളരെക്കാലമായുള്ള ആവശ്യമാണ് ഡിഎ വര്‍ധനവും കുടിശ്ശിക കൊടുത്തുതീര്‍ക്കലും. ഏപ്രില്‍, സെപ്തംബര്‍ മാസങ്ങളില്‍ ഡിഎ കുടിശ്ശികയുടെ ഓരോ ഗഡുക്കള്‍ അനുവദിച്ചിരുന്നു. അതേസമയം ഒരു മാസത്തെ കുടിശ്ശിക ഉള്‍പ്പെടെയുള്ള ക്ഷേമ പെന്‍ഷന്‍ വിതരണം …

Read More »

ആശമാരുടെ സമരം അവസാനിപ്പിക്കുന്നു; നടപടി ഓണറേറിയം വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്‍പില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിക്കുന്നു. ഓണറേറിയത്തില്‍ 1000 രൂപ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കുന്നത്. കേരളപ്പിറവി ദിനമായ നാളെ രാവിലെ നടത്തുന്ന സമരപ്രതിജ്ഞാ റാലിയോടെയാണ് സമരം അവസാനിപ്പിക്കുക. പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍ റാലി ഉദ്ഘാടനം ചെയ്യും. 266 ദിവസമായി 2026 ഫെബ്രുവരി 10ന് സമരം ഒരു വര്‍ഷം തികയ്ക്കുകയാണ്. അന്നേദിവസം മഹാ പ്രതിഷേധ സംഗമം നടത്തും. ഓണറേറിയം …

Read More »

അഞ്ചര വയസ്സുകാരിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസ്; അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവ്

പാലക്കാട്: അഞ്ചര വയസ്സുകാരി അദിതി എസ് നമ്പൂതരിയെ ശാരീരികമായി പീഡിപ്പിക്കുകയും പട്ടിണിക്കിട്ട് കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. അദിതിയുടെ അച്ഛന്‍ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയും ഇയാളുടെ രണ്ടാം ഭാര്യ ദേവിക അന്തര്‍ജനവുമാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. തടവ് ശിക്ഷയ്ക്ക് പുറമേ രണ്ട്‌ലക്ഷം രൂപ പിഴയും ഒടുക്കണം. വിചാരണക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്. പ്രതികളെ ഇന്നലെ രാത്രി …

Read More »