News

ആസിഡ് ആക്രമണക്കേസുകളിലെ ശിക്ഷ കടുപ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് സുപ്രീംകോടതി; പ്രതികളുടെ സ്വത്തില്‍ നിന്ന് നഷ്ടപരിഹാരം നല്‍കണം

ന്യൂഡല്‍ഹി: ആസിഡ് ആക്രമണ കേസുകളിലെ പ്രതികള്‍ക്കുള്ള ശിക്ഷ കടുപ്പിക്കാത്തതില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി പ്രതികളുടെ സ്വത്തുക്കള്‍ ലേലം ചെയ്യാത്തത് എന്താണെന്നും കോടതി ചോദിച്ചു. അതിജീവിതര്‍ക്ക് ശക്തമായ സാമ്പത്തിക പുനരധിവാസം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി നിലവിലെ ഏറ്റവും കുറഞ്ഞ നഷ്ടപരിഹാരമായ 3 ലക്ഷം രൂപഇരകളുടെ ചികിത്സയ്ക്കും തുടര്‍ ജീവിതത്തിനും പര്യാപ്തമാകില്ലെന്നും ചൂണ്ടിക്കാട്ടി. നഷ്ടപരിഹാര പദ്ധതികള്‍ മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കാണ്. ആസിഡ് ആക്രമണങ്ങള്‍ ഹീനമായ …

Read More »

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ചികിത്സ വൈകിപ്പിച്ചതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി. തിരുവനന്തപുരം വിളപ്പിൽശാല കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (സിഎച്ച്സി) വച്ചാണ് ജനുവരി 17 ന് ബിസ്മീർ (37) എന്ന ചെറുപ്പക്കാരൻ ചികിത്സ ലഭിക്കാതെ മരിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടറോട് നിർദ്ദേശിച്ചു. സിഎച്ച്സിയിലേക്ക് കൊണ്ടുപോയപ്പോൾ അദ്ദേഹത്തിന് വൈദ്യചികിത്സ നൽകിയില്ലെന്ന് മരിച്ച ബിസ്മീറിന്റെ കുടുംബം നൽകിയ പരാതിയിൽ ആരോപിച്ചു. പരാതി …

Read More »

പ്രസംഗിക്കുന്നതിനിടെ തളർന്നു വീണു; മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ആശുപത്രിയിൽ

കണ്ണൂർ: റിപ്പബ്ളിക് ദിനാഘോഷത്തിൽ പ്രസംഗിക്കുന്നതിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം. സ്റ്റേജിൽ തളർന്നു വീണ മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരേഡിൽ പതാക ഉയർത്തിയതിന് ശേഷം പ്രസംഗിക്കുമ്പോളാണ് തലകറക്കം അനുഭവപ്പെട്ടത്. വീഴാൻ പോയ മന്ത്രിയെ ആളുകൾ താങ്ങിപ്പിടിക്കുകയായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുറച്ച് സമയം സ്റ്റേജിനടുത്ത് വിശ്രമിച്ചതിന് ശേഷമാണ് മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

Read More »

വിദ്യഭ്യാസ സ്ഥാപനങ്ങളിൽ 4500 പച്ചക്കറിത്തോട്ടങ്ങൾ; വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യം

തിരുവനന്തപുരം: പാഠപുസ്തകങ്ങൾക്കപ്പുറം മണ്ണിനേയും കൃഷിയേയും നേരിട്ട് അനുഭവിച്ചറിയാൻ  വിദ്യാർത്ഥികൾക്ക് അവസരവുമായി എത്തിയിരിക്കയാണ് ഹോർട്ടി കൾച്ചർ മിഷൻ. സംസ്ഥാനത്തുടനീളം 4500 പച്ചക്കറി പോഷകത്തോട്ടങ്ങളാണ് നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഓരോ ജില്ലയിലും കുറഞ്ഞത് 300 യൂണിറ്റുകൾ നിർമ്മിക്കാനാണ് പദ്ധതിയിടുന്നത്. പ്രകൃതിയുമായി കൂടുതൽ അടുപ്പമുണ്ടാക്കുക, ആരോഗ്യകരമായ ഭക്ഷണശീലം വളർത്തുക, ക്യാമ്പസുകളിലെ ലഹരി ഉപയോഗം ഉൾപ്പെടെയുള്ള അനാരോഗ്യ പ്രവണതകളിൽ നിന്ന് കുട്ടികളെ അകറ്റുക തുടങ്ങിയ സാമൂഹിക ഇടപെടലുക ളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കൃഷിവകുപ്പിന്റെ “പോഷക സമൃദ്ധി …

Read More »

രാജ്യം ഇന്ന് 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു; ‘പത്മ’ തിളക്കത്തിൽ 7 മലയാളികൾ

ന്യൂഡൽഹി: രാജ്യം ഇന്ന് 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ പത്മ തിളക്കത്തിൽ 7 മലയാളികൾ. അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ചു. പ്രമുഖ നിയമജ്ഞൻ ജസ്റ്റിസ് കെ.ടി തോമസിനും സാഹിത്യകാരൻ പി നാരായണനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. നടൻ മമ്മൂട്ടി, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്നിവർക്ക് പദ്മഭൂഷൺ പുരസ്കാരം ലഭിച്ചു. കലാമണ്ഡലം വിമല മേനോൻ, കൊല്ലക്കയിൽ …

Read More »

ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട്

പാലക്കാട്: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മുഴുവൻ ജില്ലകളിലും ഇന്ന് ഗ്രീൻ അലർട്ട് നൽകിയിട്ടുണ്ട്. നേരിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാളെ നാല് വടക്കൻ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More »

വിവാഹപ്പൂരത്തിന് സാക്ഷിയായി ഗുരുവായൂർ; ഒറ്റദിവസം നടന്നത് 245 കല്യാണങ്ങൾ

ഗുരുവായൂർ: വിവാഹപ്പൂരത്തിന് സാക്ഷിയായി ഗുരുവായൂർ അമ്പലം. ഞായറാഴ്ച ഒറ്റദിവസം നടന്നത് 245 കല്യാണങ്ങളാണ്. ക്ഷേത്ര ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്തുന്നതിനായി ദേവസ്വം ബോർഡ് വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്. പുലർച്ചെ 4 മണി മുതൽ തന്നെ കല്യാണങ്ങൾ ആരംഭിച്ചിരുന്നു. വിവാഹങ്ങൾക്കായി അഞ്ച് മണ്ഡപങ്ങൾ സജ്ജമാക്കിയതിനോടൊപ്പം വിവാഹങ്ങൾ വേഗത്തിലാക്കാൻ കൂടുതൽ ക്ഷേത്രം കോയ്മമാരെയും മണ്ഡപത്തിന് സമീപം മംഗളവാദ്യസംഘത്തെയും പ്രത്യേകം നിയോഗിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ക്ഷേത്രം കിഴക്കേ നട പൂർണ്ണമായും വൺവേ …

Read More »

രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിന് അഭിമാന നിമിഷം

ന്യൂഡൽഹി: രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ധീരതയ്ക്കുള്ള മെഡലിന് ഡൽഹി  പോലീസിലെ മലയാളി ഉദ്യോഗസ്ഥൻ, എസ്.ഐ ഷിബു ആർ .എസ് അർഹനായി. കോഴിക്കോട് സ്വദേശിയാണ്. നാടക പ്രവർത്തകൻ കൂടിയാണ്. 11 സ്ഫോടന കേസിലെ പ്രതിയായ ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ ജാവേദിനെ ഏറ്റുമുട്ടലിനൊടുവിൽ പിടികൂടിയ ന്യൂഡൽഹി പോലീസ് സ്പെഷ്യൽ സെൽ ടീമിലെ അംഗമായിരുന്നു. കേരള പൊലീസിൽ നിന്ന് എസ് പി ഷാനവാസ് അബ്ദുൾ സാഹിബിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചു. കേരള …

Read More »

തിരുവല്ലയിൽ നവജാതശിശു ഉപേക്ഷിക്കപ്പെട്ട നിലയിൽ

പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുറ്റൂർ – മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തുള്ള തട്ടുകടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് കുഞ്ഞിനെ കണ്ട കട ഉടമ ജയരാജൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ജയരാജൻ രാവിലെ തട്ടുകട തുറക്കാൻ വന്നപ്പോഴാണ് കുഞ്ഞിനെ കണ്ടത്. കടയുടെ പിന്നിൽ തന്നെയുള്ള വീട്ടിലാണ് …

Read More »

നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരൻ്റെ കൊലപാതകത്തിന് പിന്നിൽ കുട്ടിയോടുള്ള ഇഷ്ടക്കേട്; പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണത്തിന് പിന്നിൽ കുട്ടിയോടുള്ള ഇഷ്ടക്കേടെന്ന് പിതാവ് ഷിജിൻ. കവളാകുളം സ്വദേശി ഷിജിനെ ഇന്നലെയാണ് നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയം ഉണ്ടായിരുന്ന ഷിജിൻ ഇതേ ചൊല്ലി ഭാര്യയുമായി സ്ഥിരം വഴക്കിട്ടിരുന്നു. ഭാര്യയുമായുള്ള പിണക്കത്തെ തുടർന്ന് കുഞ്ഞിനെ മർദ്ദിക്കുകയും കൈമുട്ട് കൊണ്ട് കുഞ്ഞിന്റെ അടിവയറ്റിൽ മർദ്ദിക്കുകയും ചെയ്തെന്ന് ഷിജിൻ സമ്മതിച്ചതായി അന്വേഷണ സംഘം …

Read More »