പാലക്കാട്: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ ജില്ലകളിലും മഴ കനക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം വരും ദിവസങ്ങളില്‍ തീവ്രന്യുന മര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ട്. വടക്കന്‍ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കിഴക്കന്‍ കാറ്റ് വീണ്ടും സജീവമായതോടെ ഇടി മിന്നലൊടു കൂടിയ മഴയ്ക്കാണ് സാധ്യത. …
Read More »‘അരിക്കൊമ്പനെ അന്ന് മാറ്റിയിരുന്നില്ലെങ്കില്‍ ഇന്ന് അവന് ജീവനുണ്ടാകില്ല’; ഡോ. അരുണ്‍ സക്കറിയ
തിരുവനന്തപുരം: പതിറ്റാണ്ടുകളായി ചിന്നക്കനാല്‍, ശാന്തമ്പാറ പഞ്ചായത്തുകളിലെ സ്ഥിരം ആക്രമണകാരിയായ കാട്ടാനകളിലൊന്നായിരുന്നു അരികൊമ്പന്‍. കൊമ്പുകള്‍ക്ക് വലിപ്പം കുറവാണെങ്കിലും ഒത്ത ശരീരമുള്ള ആനയാണിത്. റേഷന്‍കടകളും വീടുകളുടെ അടുക്കളകളും പലചരക്കുകടകളും തകര്‍ത്ത് അരി അകത്താക്കുന്നതാണ് ശീലം. അങ്ങനെ വീണ പേരാണ് അരിക്കൊമ്പന്‍! ചാക്കുകണക്കിന് അരിയും ഗോതമ്പുമൊക്കെയാണ് ഒറ്റപ്രാവശ്യം ആന അകത്താക്കുന്നത്. 2023ലാണ് അരികൊമ്പനെ കേരളത്തില്‍ നിന്ന് പിടികൂടി വനമേഖലയില്‍ തുറന്നുവിട്ടത്. ഇന്നും അരികൊമ്പന്‍ എന്ന ആനയെ മലയാളികള്‍ മറന്നിട്ടില്ല. അരികൊമ്പനെ മാറ്റുന്ന ഓപ്പറേഷനില്‍ മുഖ്യ …
Read More »ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കം
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കം. ജയറാമിന്റെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സമയം തേടി. സൗകര്യമുള്ള ദിവസം മുന്‍കൂട്ടി അറിയിക്കണമെന്നാണ് നിര്‍ദേശം. നേരത്തേ ജയറാമില്‍ നിന്നും പ്രാഥമികമായി വിവരങ്ങള്‍ തേടിയിരുന്നു. കൂടുതല്‍ സാക്ഷികളെ കണ്ടെത്താനും നീക്കമുണ്ട്. സ്വര്‍ണ പാളികള്‍ ജയറാമിന്റെ വീട്ടില്‍ കൊണ്ടുവന്ന വിവരം റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലേക്ക് മറ്റൊരു കട്ടിളപ്പടി കൂടി സ്പോണ്‍സര്‍ ചെയ്തിരുന്നുവെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ഇതിന്റെ …
Read More »സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയ എസ്ഐക്ക് സസ്പെൻഷൻ
കൊച്ചി: സ്പാ ജീവനക്കാരിയുടെ മാല മോഷ്ടിച്ചെന്നും ഇത് ഭാര്യയെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി സിപിഒയുടെ പണം തട്ടിയ കേസിൽ എസ്ഐക്ക് സസ്പെൻഷൻ. കേസിലെ ഒന്നാം പ്രതിയായ പാലാരിവട്ടം സ്റ്റേഷൻ എസ്‌ഐ കെ കെ ബൈജുവിനെയാണ് സസ്പെൻഡ് ചെയ്തത്. എസ്‌ഐ ഉൾപ്പെട്ട സംഘം പൊലീസുകാരനിൽനിന്ന് നാലുലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പാലാരിവട്ടം റോയൽ വെൽനസ് സ്പാ നടത്തിപ്പുകാരൻ ഷിഹാം, ജീവനക്കാരി രമ്യ എന്നിവരാണ് മറ്റ് പ്രതികൾ. സെപ്തംബർ എട്ടിന് വൈകിട്ട് 5.30നാണ് പൊലീസുകാരൻ …
Read More »മണിയൂരില്‍ സഹോദരികള്‍ സിപിഎം-സിപിഐ സ്ഥാനാർത്ഥികൾ
കോഴിക്കോട്: മണിയൂര്‍ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ മത്സരിക്കുന്നത് സഹോദരികള്‍, എന്‍.കെ ദീപയും എന്‍.കെ ദിപിഷയും. ഇടതുപക്ഷ മുന്നണിക്കായി സി.പി.എം സി.പി ഐ സ്‌ഥാനാര്‍ത്ഥികളാണിവര്‍. ദീപ മണിയൂര്‍ തെരു വാര്‍ഡില്‍ സിപിഎം സ്‌ഥാനാര്‍ത്ഥിയും, ദിപിഷ മണിയൂര്‍ നോര്‍ത്ത് വാര്‍ഡില്‍ സിപിഐ സ്‌ഥാനാര്‍ത്ഥിയുമാണ്. ഇരുവരും ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഒന്നാംഘട്ട ഗൃഹസന്ദര്‍ശനം അവസാന ഘട്ടത്തിലെത്തി നില്‍ക്കെ തന്നെ വിജയപ്രതീക്ഷയിലാണ് ഇരുവരും. വിദ്യാര്‍ഥി രാഷ്ര്‌ടീയത്തിലൂടെ പൊതുരംഗത്ത് എത്തിയ ദീപ പത്ത് വര്‍ഷമായി മണിയൂര്‍ പഞ്ചായത്ത് …
Read More »സമയം വൈകിയതിനാൽ നാമനിർദേശ പത്രിക സ്വീകരിച്ചില്ല; പഞ്ചായത്ത് ഓഫീസിൻ്റെ താഴിട്ട് പൂട്ടി യുവാവിൻ്റെ പ്രതിഷേധം
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ നാമ നിർദ്ദേശ പത്രിക സ്വീകരിക്കാത്തതിനെ തുടര്‍ന്ന് മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിൻ്റെ ഗേറ്റ് താഴിട്ട് പൂട്ടി യുവാവിൻ്റെ പ്രതിഷേധം. മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം. സമയം വൈകിയതിനാൽ നാമ നിർദ്ദേശ പത്രിക സ്വീകരിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൊടിഞ്ഞി സ്വദേശി പ്രദീപ് ഗേറ്റ് പൂട്ടിയത്. സ്വതന്ത്രനായി മത്സരിക്കാനായിരുന്നു പ്രദീപ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സമയം വൈകിയതിനാല്‍ നാമ നിർദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല.
Read More »കണ്ടെയ്‌നര്‍ ഇടിച്ച് ഒടിഞ്ഞ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിലേക്ക് തുളച്ചുകയറി; യുവതിക്ക് ദാരുണാന്ത്യം
തൃശൂര്‍: ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ലു തുളച്ച് മരക്കൊമ്പു കയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവതിക്ക് ദാരുണാന്ത്യം. എടപ്പാള്‍ പൊല്‍പ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത് പരേതനായ അശോകന്റേയും ശ്രീജയുടേയും മകള്‍ ആതിരയാണ് (27) മരിച്ചത്. പെരുമ്പിലാവ് സംസ്ഥാന പാതയില്‍ കടവല്ലൂര്‍ അമ്പലം സ്റ്റോപ്പിന് സമീപം വ്യാഴാഴ്ച വൈകുന്നേരം 6.45 ഓടെയായിരുന്നു അപകടം. കണ്ടെയ്‌നര്‍ ലോറി തട്ടി പൊട്ടിവീണ മരക്കൊമ്പ് ആതിര സഞ്ചരിച്ച കാറിന്റെ ചില്ലിലേക്ക് തുളച്ചു കയറുകയായിരുന്നു. കോഴിക്കോട് ഭാഗത്തുനിന്ന് വരികയായിരുന്ന ലോറി മരത്തില്‍ …
Read More »ക്ഷേമ പെൻഷൻ വിതരണം തുടങ്ങി; ലഭിക്കുക പുതുക്കിയ നിരക്കിലുള്ള പെൻഷൻ
പാലക്കാട്: സംസ്ഥാനത്ത് പുതുക്കിയ നിരക്കിലുള്ള ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. നേരത്തേയുണ്ടായിരുന്ന ഒരു മാസത്തെ കുടിശ്ശികയും ചേർത്തുള്ള 3600 രൂപയാണ് വിതരണം തുടങ്ങിയത്. 1600 രൂപയായിരുന്ന പെൻഷൻ 2000 രൂപയായി വർധിപ്പിച്ചത് നവംബർ മുതലാണ് പ്രാബല്യത്തിൽ വന്നത്. ഇതോടൊപ്പം അഞ്ച് മാസത്തെ കുടിശികയിൽ ശേഷിക്കുന്ന ഒരു ഗഡു 1600 രൂപയും ഈ മാസം വിതരണം ചെ യ്യും. 1864 കോടി രൂപ ഇതിനായി ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. വർധിപ്പിച്ച പെൻഷൻ വിതരണത്തിന് …
Read More »വീട്ടു ജോലി നന്നായി മാനേജ് ചെയ്യാൻ അറിയാമോ? മാസം ലക്ഷം ശമ്പളത്തിൽ ജോലി ചെയ്യാം
പാലക്കാട്: വീട്ടുജോലി നന്നായി മാനേജ് ചെയ്യാൻ അറിയുന്നവരാണോ നിങ്ങൾ? മാസം ലക്ഷങ്ങൾ കിട്ടുന്ന ജോലി ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ അത്തരമൊരു ജോലി നിങ്ങളെ കാത്തിരിക്കുന്നുണ്ട്. പറഞ്ഞുവരുന്നത് പുതുതായി ട്രെൻഡിങ് ആയ ‘ഹോം മാനേജർ’ ജോലിയെ കുറിച്ചാണ്. പേരുപോലെതന്നെ സിമ്പിളാണ് ജോലിയും. രാവിലെ എണീക്കുക, ജോലിക്കാർക്കുള്ള നിർദ്ദേശങ്ങൾ നൽകുക, എന്തു ഭക്ഷണം വയ്ക്കണമെന്ന് നിർദ്ദേശിക്കുക, വീട്ടിൽ എന്തെങ്കിലും മെയിൻ്റനൻസ് ജോലികളുണ്ടെങ്കിൽ അതിനുള്ള ജോലിക്കാരെ കണ്ടെത്തി പണികൾ ചെയ്യിക്കുക. ഇതൊക്കെയാണ് ജോലി. നേരത്തേ വമ്പന്‍ …
Read More »സെലബ്രിറ്റികളൊന്നും പത്രം വായിക്കാറില്ലേ?; വി.എം വിനുവിന്റെ ഹരജി ഹൈക്കോടതി തള്ളി; മത്സരിക്കാനാകില്ല
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംവിധായകന്‍ വി.എം വിനുവിന് മത്സരിക്കാനാകില്ല. കോഴിക്കോട് കോര്‍പറേഷനിലെ കല്ലായി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി.എം വിനുവിന്റെ ഹരജി ഹൈക്കോടതി തള്ളിയതോടെയാണ് മത്സരരംഗത്ത് നിന്ന് പിന്മറേണ്ടി വരുന്നത്. വോട്ടര്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്തത് ചൂണ്ടിക്കാട്ടിയാണ് വിനു കോടതിയെ സമീപിച്ചത്. വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്ന് നോക്കാതെയാണോ മത്സരിക്കാന്‍ ഇറങ്ങിയതെന്ന് രൂക്ഷമായ ഭാഷയില്‍ ഹരജി പരിഗണിക്കവേ കോടതി ചോദിച്ചിരുന്നു. ഭരണകക്ഷിയില്‍ പെട്ടവര്‍ തന്റെ പേര് വോട്ടര്‍ പട്ടികയില്‍ …
Read More »
Prathinidhi Online