അടിമാലി: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയ്ക്കായി മണ്ണെടുത്ത കൂമ്പന്‍പാറയില്‍ ലക്ഷം വീട് കോളനി ഭാഗത്ത് ശനിയാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു. വീട് തകര്‍ന്ന് സിമന്റ് സ്ലാബുകള്‍ക്കടിയില്‍പ്പെട്ട ദമ്പതിമാരില്‍ ബിജുവാണ് മരിച്ചത്. ബിജുവിന്റെ ഭാര്യ സന്ധ്യയെ ഗുരുതര പരിക്കുകളോടെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുവരേയും മണ്ണിനടിയില്‍ നിന്ന് പുറത്തെത്തിക്കാനായത്. ദേശീയപാതയ്ക്കായി മണ്ണെടുത്തതാണ് ദുരന്തത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ആദ്യം സന്ധ്യയെ ആണ് പുറത്തെത്തിക്കാനായത്. സന്ധ്യയുടെ …
Read More »ശബരിമല സ്വര്‍ണക്കൊള്ള: കൊള്ളയടിച്ചെന്ന് കരുതുന്ന സ്വര്‍ണം കണ്ടെടുത്തു
തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശില്‍പ്പങ്ങളില്‍ നിന്ന് കൊള്ളയടിച്ചതെന്ന് കരുതുന്ന സ്വര്‍ണം ബെല്ലാരിയിലെ ജ്വല്ലറിയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് ഗോവര്‍ദ്ധന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള റൊദ്ദം ജ്വല്ലറിയില്‍ നിന്നാണ് 400 ഗ്രാമിലേറെ തൂക്കമുള്ള സ്വര്‍ണം കസ്റ്റഡിയിലെടുത്തത്. ദ്വാരപാലക പാളിയില്‍ നിന്ന് കൊള്ളയടിച്ച സ്വര്‍ണം ബെംഗളൂരുവിലെ സുഹൃത്ത് ഗോവര്‍ദ്ധനന് വിറ്റെന്ന പോറ്റിയുടെ മൊഴിക്ക് പിന്നാലെയാണ് അന്വേഷണ സംഘം ബെല്ലാരിയിലേക്ക് തിരിച്ചത്. സ്വര്‍ണം കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്ന് ദേവസ്വം മന്ത്രി …
Read More »നാളികേര കര്‍ഷകരുടെ വികസനം ലക്ഷ്യം; കേരഗ്രാമം പദ്ധതിക്ക് തുടക്കമായി
പാലക്കാട്: നാളികേര കൃഷിയുടെ ഉല്‍പ്പാദനവും വികസനവും വര്‍ദ്ധിപ്പിച്ച് കേരകര്‍ഷകരുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി രൂപീകരിച്ച കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച വല്ലപ്പുഴ കെ. എസ്. എം. കണ്‍വെന്‍ഷന്‍ സെന്ററില്‍ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിര്‍വഹിച്ചു. സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരഗ്രാമം പദ്ധതിയിലൂടെ നാളികേരത്തിന്റെ ഉത്പാദനം ഗണ്ണ്യമായി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും കര്‍ഷകര്‍ക്കു ഗുണപ്രദമാകുന്ന എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും …
Read More »‘ത്രിതലം ലളിതം’; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന വീഡിയോ പ്രകാശനം ചെയ്തു
പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാനായി തയ്യാറാക്കിയ വീഡിയോ സീരീസ് പ്രകാശനം ചെയ്തു. പരിശീലനം കൂടുതല്‍ കാര്യക്ഷമമാക്കാനായാണ് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം വീഡിയോ തയ്യാറാക്കിയത്. ‘ത്രിതലം ലളിതം’ എന്ന് പേരിട്ടിട്ടുള്ള ഈ വീഡിയോ സീരീസിന്റെ ആദ്യ എഡിഷന്‍ ജില്ലാ കളക്ടര്‍ മാധവിക്കുട്ടി എം. എസ് ആണ് പ്രകാശനം ചെയ്തത്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ലളിതമായി വിശദീകരിക്കുന്നതാണ് വീഡിയോ. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ രണ്ട് ദിവസങ്ങളിലായി നടന്ന …
Read More »സുസ്ഥിര ഊര്‍ജ്ജ പരിവര്‍ത്തനത്തില്‍ കേരളത്തെ ദേശീയ മാതൃകയാക്കും: ‘പവര്‍ഫുള്‍ കേരള’ പരിപാടിയില്‍ മന്ത്രി. കെ. കൃഷ്ണന്‍കുട്ടി
പാലക്കാട്: സുസ്ഥിര ഊര്‍ജ്ജ പരിവര്‍ത്തനത്തിന് കേരളത്തെ ദേശീയ മാതൃകയാക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി. കെ. കൃഷ്ണന്‍ കുട്ടി. വെല്ലുവിളികള്‍ക്കിടയിലും സംസ്ഥാന വൈദ്യുതി മേഖലയെ പൊതുമേഖലയില്‍ നിലനിര്‍ത്തിക്കൊണ്ട് കെ.എസ്.ഇ.ബി യെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. ‘വിഷന്‍ 2031’ സെമിനാറുകളുടെ ഭാഗമായി മലമ്പുഴ ഹോട്ടല്‍ ട്രൈപ്പന്റയില്‍ ഊര്‍ജ വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല സെമിനാര്‍ ‘പവര്‍ഫുള്‍ കേരള’യിലെ ആമുഖ സെഷനില്‍ കരട് നയരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് തോറിയം അധിഷ്ഠിത …
Read More »അച്ചടക്കത്തിനും വിദ്യാര്‍ത്ഥികളെ തിരുത്താനും ‘ചൂരലെടുക്കാം’: ഹൈക്കോടതി
കൊച്ചി: കുട്ടികളെ തിരുത്താനും സ്‌കൂളിലെ പൊതു അച്ചടക്കം കാത്തുസൂക്ഷിക്കാനും അധ്യാപകര്‍ ചൂരല്‍ പ്രയോഗം നടത്തുന്നതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി. കുട്ടികള്‍ തമ്മിലുള്ള വഴക്കിനിടെ കുട്ടിയുടെ കാലില്‍ ചൂരല്‍ കൊണ്ട് അടിച്ച അധ്യാപകനെതിരായി നല്‍കിയ കേസ് റദ്ദാക്കിയുള്ള ഉത്തരവു പുറപ്പെടുവിക്കുന്നതിനിടെ ജസ്റ്റിസ് സി.പ്രതീപ് കുമാറിന്റേതാണ് നിരീക്ഷണം. കുട്ടികളെ തിരുത്താന്‍ അധ്യാപകര്‍ക്ക് പങ്കുണ്ടെന്ന ധാരണ അംഗീകരിച്ചു കൊണ്ടാണ് ഓരോ മാതാപിതാക്കളും കുട്ടികളെ സ്‌കൂളില്‍ പറഞ്ഞയക്കുന്നത്. ഇത്തരം കേസുകളില്‍ അധ്യാപകരുടെ ഉദ്ദേശ ശുദ്ധി കൂടി പരിഗണിക്കേണ്ടതുണ്ടെന്നും …
Read More »ലൈസന്‍സിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി; ഇനി എച്ചും റോഡ് ടെസ്റ്റും മാത്രം പോര
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന ലൈസന്‍സിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി. എച്ചും റോഡ് ടെസ്റ്റും മാത്രം പാസായാല്‍ ഇനി പഴയത്പോലെ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കില്ല. കാല്‍നട യാത്രക്കാരെ പരിഗണിച്ച് അതീവ ശ്രദ്ധയോടെ വാഹനമോടിക്കുന്നവര്‍ക്കും റോഡിന്റെ വശങ്ങളില്‍ വാഹനങ്ങള്‍ കൃത്യമായി പാര്‍ക്ക് ചെയ്യാന്‍ കഴിയുന്നവര്‍ക്കും മാത്രമേ ഇനി മുതല്‍ ഡ്രൈവിംങ് ലൈസന്‍സ് ലഭിക്കുകയുള്ളൂ. ഇത് സംബന്ധിച്ച് ഗതാഗത കമ്മീഷ്ണര്‍ സി.എച്ച് നാഗരാജു ആര്‍.ടി.ഒമാര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ലൈസന്‍സ് ടെസ്റ്റുകള്‍ നടക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്നും …
Read More »ഒക്ടോബറിലെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം 27 മുതല്‍; 812 കോടി അനുവദിച്ചു
തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ ഒക്ടോബര്‍ 27 ന് വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. 1600 രൂപ വീതം 62 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തിയും പെന്‍ഷന്‍ കൈമാറും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 24. …
Read More »കേരളത്തില്‍ മഴ കനക്കും, മലയോര മേഖലയില്‍ ജാഗ്രത നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ബാക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വടക്കന്‍ ജില്ലകളില്‍ നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. മലയോര മേഖലയിലുള്ളവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. കേരള തീരത്ത് മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുകയാണ്. നാളെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ …
Read More »കുപ്പിയുടെ അടപ്പ് അബദ്ധത്തില്‍ വിഴുങ്ങി; നാലുവയസ്സുകാരന് ദാരുണാന്ത്യം
തൃശൂര്‍: ഭക്ഷണം കഴിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് അബദ്ധത്തില്‍ വിഴുങ്ങി നാലുവയസ്സുകാരന് ദാരുണാന്ത്യം. എരുമപ്പെട്ടി ആദൂര് കണ്ടേരി വളപ്പില്‍ ഉമ്മര്‍ – മുഫീദ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷഹല്‍ ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. അംഗനവാടിക്ക് പോകാനായി ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു അപകടം. വീട്ടുകാര്‍ കാണുമ്പോള്‍ കുട്ടി ശ്വാസം കിട്ടാതെ കിടക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തൊണ്ടയില്‍ കുപ്പിയുടെ മൂടി കുടുങ്ങിയത് കണ്ടെത്തിയിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ …
Read More »
Prathinidhi Online