കോഴിക്കോട്: മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി നിരവധി വീടുകളിൽ വെള്ളവും ചളിയും കയറി. ഫ്ലോറിക്കൻ റോഡിലാണ് സംഭവം. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. പൈപ്പ് പൊട്ടിയതോടെ റോഡിൽ വൻ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. തുടർന്ന് റോഡ് അടച്ചിട്ടു. അതേസമയം, മലാപ്പറമ്പ് ഔട്ലെറ്റ് വാൾവ് പൂട്ടിയതിനെ തുടർന്ന് പ്രദേശത്ത് ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും.
Read More »ജോലി സമ്മർദ്ദമെന്ന് ആരോപണം: കണ്ണൂരിൽ ബി എൽ ഒ ആത്മഹത്യ ചെയ്തു
കണ്ണൂർ: പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്തു. കുന്നരു യുപി സ്‌കൂളിലെ പ്യൂണ്‍ അനീഷ് ജോര്‍ജിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്‌ഐആര്‍ ജോലി സംബന്ധമായ സമ്മര്‍ദമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. ജോലി സമ്മര്‍ദത്തെക്കുറിച്ച് അനീഷ് നേരത്തേ തന്നെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നതായാണ് സൂചന. അനീഷിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
Read More »കൊച്ചി വാട്ടർ മെട്രോയിൽ ജോലി നേടാം; 69000 രൂപവരെ ശമ്പളം
കൊച്ചി: കൊച്ചി വാട്ടർ മെട്രോയിൽ ജോലിയവസരം. 54 ഒഴിവുകളാണുള്ളത്. ഈ മാസം 20 വരെ അപേക്ഷിക്കാം. 30000 രൂപ മുതൽ 69000 രൂപവരെ ശമ്പളമായി ലഭിക്കും. ഒഴിവുകൾ ബോട്ട് ഓപ്പറേഷൻസ് ട്രെയിനി (50 ഒഴിവ്): 60% മാർക്കോടെ ഐടിഐ (ഫിറ്റർ/ ഇലക്ട്രിഷ്യൻ/ മെഷിനിസ്റ്റ്/ എസി ഇലക്ട്രിഷ്യൻ/ മെഷിനിസ്റ്റ്/ എസി മെക്കാനിക്/ ഡീസൽ മെക്കാനിക്) അല്ലെങ്കിൽ 60% മാർക്കോടെ ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രോണിക്സ് (2022, 2023, 2024 വർഷങ്ങളിൽ …
Read More »വൈദ്യുതിതടസ്സമുണ്ടായാല്‍ രാത്രിയിലടക്കം പരിഹാരം: 24 മണിക്കൂർ പ്രവർത്തിക്കുന്ന വൈദ്യുതി പുനഃസ്ഥാപന ടീമിനെ നിയമിച്ച് കെ എസ് ഇ ബി
പാലക്കാട്: വൈദ്യുതി തടസ്സം നേരിട്ടാൽ ഉടന്‍ പരിഹരിക്കാരം ലഭ്യമാക്കാൻ മുഴുവന്‍സമയ സേവനവുമായി കെഎസ്ഇബി. 741 സെക്ഷന്‍ ഓഫീസുകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന വൈദ്യുതി പുനഃസ്ഥാപന ടീം (എസ്ആര്‍ടി) സജ്ജമാക്കും. ഫീല്‍ഡ് ജീവനക്കാര്‍ക്ക് മൂന്നുഷിഫ്റ്റ് സമ്പ്രദായമാണ് നടപ്പിലാക്കുന്നത്. നിലവില്‍ സംസ്ഥാനത്തെ 29 സെക്ഷന്‍ ഓഫീസുകളില്‍ മാത്രമാണ് എസ്ആര്‍ടി ഉള്ളത്. ഇത് വിപുലമാക്കാനുള്ള പ്രവർത്തനങ്ങളാണ് വകുപ്പ് സ്വീകരിക്കുന്നത്. പുതിയ സംവിധാനത്തിനായി ഫീല്‍ഡിലുള്ള 11,841 ജീവനക്കാരുടെ ജോലിസമയത്തില്‍ ക്രമീകരണം വരുത്തും. 741 അസി. എന്‍ജിനിയര്‍മാര്‍, …
Read More »കണ്ണൂരിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന് മരണംവരെ ജീവപര്യന്തം
തലശ്ശേരി: പാനൂർ പാലത്തായിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന് മരണംവരെ ജീവപര്യന്തം വിധിച്ച് കോടതി. നാലാം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂളിലെ ബാത്ത്റൂമിൽ വച്ച് 3 തവണ കടവത്തൂർ മുണ്ടത്തോടിലെ കുറുങ്ങാട്ട് ഹൗസിൽ കെ.പത്മരാജന് (49) പീഡിപ്പിച്ചെന്നാണ് കേസ്. പത്മരാജൻ കുറ്റക്കാരനെന്ന് തലശേരി അതിവേഗ സ്പെഷൽ കോടതി ജഡ്ജി എം.ടി.ജലജാറാണി ഇന്നലെ കണ്ടെത്തിയിരുന്നു. 2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. 2 ലക്ഷം രൂപ പിഴയും …
Read More »ബില്ലടയ്ക്കാത്തതിന് കെ എസ് ഇ ബി ഫ്യൂസ് ഊരി; 50 ട്രാൻസ്ഫോർമറുകളിലെ ഫ്യൂസുകൾ തകർത്ത് ഉപഭോക്താവിൻ്റെ പ്രതികാരം
കാസർഗോഡ്: ബില്ലടയ്ക്കാത്തതിന് വീട്ടിലെ ഫ്യൂസ് ഊരിയതിൽ പ്രതിഷേധിച്ച് ഉപഭോക്താവ് തകർത്തത് 50 ട്രാൻസ്ഫോർമറുകളിലെ ഫ്യൂസുകൾ. കാസർഗോഡ് നഗരത്തിലാണ് സംഭവം. ഇതോടെ വ്യാപാര സ്ഥാപനങ്ങളിലുൾപ്പെടെ 8000 ത്തോളം ഉപഭോക്താക്കളാണ് 2 മണിക്കൂറോളം വൈവദ്യുതി മുടങ്ങി പ്രതിസന്ധിയിലായത്. വൈദ്യുതി വകുപ്പിൻ്റെ പരാതിയിൽ കുഡ്‍ലു ചൂരി കാള്യയങ്കോട്ടെ ഉപഭോക്താവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. 22,000 രൂപയായിരുന്നു യുവാവിന്റെ കഴിഞ്ഞ മാസത്തെ ബിൽ. 12ന് പണം അടയ്ക്കാത്തതിനാൽ 13ന് നെല്ലിക്കുന്ന് വൈദ്യുതി സെക‍്ഷൻ ഓഫിസിൽ നിന്ന് …
Read More »ജമ്മു കശ്മീരിൽ ഭീകരരിൽ നിന്ന് പിടികൂടിയ സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; 9 മരണം
ശ്രീനഗര്‍: ഭീകരരിൽ നിന്ന് പിടികൂടിയ സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് 9 മരണം. ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലാണ് വൻ സ്ഫോടനം നടന്നത്. 20 ഓളം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക നിഗമനം. ഇതിൽ 5 പേരുടെ നില ഗുരുതരമാണ്. നിരവധി വാഹനങ്ങളും സ്ഫോടനത്തിൽ തകർന്നിട്ടുണ്ട്. സ്ഫോടനത്തിൽ സ്റ്റേഷനും വാഹനങ്ങളും കത്തിയമര്‍ന്നു. ഫരീദാബാദിൽ ഭീകരരിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടന വസ്തുക്കള്‍ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഭീകരരിൽ നിന്ന് പിടിച്ച അമോണിയം നൈട്രേറ്റ് …
Read More »കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ അതിശക്ത മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ അതീവ ജാഗ്രത
കൊച്ചി: കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ അതിശക്ത മഴക്ക് സാധ്യത. 6 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശവും …
Read More »തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക ഇന്നുമുതല്‍ സമര്‍പ്പിക്കാം
പാലക്കാട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് ഇന്ന് മുതല്‍ (നവംബര്‍ 14) നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 നും വൈകിട്ട് മൂന്നിനും ഇടയിലാണ് പത്രിക സമര്‍പ്പിക്കേണ്ടത്. നവംബര്‍ 21 വരെ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന നവംബര്‍ 22നാണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24 ആണ്. ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നവര്‍ 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മത്സരിക്കുന്നവര്‍ 4,000 രൂപയും ജില്ലാ പഞ്ചായത്ത്-കോര്‍പ്പറേഷനുകളില്‍ മത്സരിക്കുന്നവര്‍ 5,000 …
Read More »ബീഹാറില്‍ എന്‍ഡിഎ മുന്നേറ്റം; കിതച്ച് എന്‍ഡിഎ സഖ്യം
ന്യൂഡല്‍ഹി: ബീഹാറില്‍ എന്‍ഡിഎ മുന്നണിക്ക് മികച്ച ഭൂരിപക്ഷം. 200 സീറ്റുകളില്‍ എന്‍ഡിഎയാണ് മുന്നേറുന്നത്. ഇന്ത്യ സഖ്യം 37സീറ്റുകളിലും മറ്റുള്ളവര്‍ 6 സീറ്റുകളിലുമാണ് മുന്നേറുന്നത്. വോട്ടെണ്ണല്‍ തുടങ്ങിയതു മുതല്‍ എന്‍ഡിഎയുടെ കുതിപ്പായിരുന്നു. എന്‍ഡിഎയില്‍ ജെഡിയുവാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 91 സീറ്റുകളില്‍ ബിജെപിയും 78 സീറ്റുകളില്‍ ജെഡിയുവും 22 സീറ്റുകളില്‍ എല്‍ജെപിയും 5 സീറ്റുകളില്‍ എച്ച്എഎമ്മും 4 സീറ്റില്‍ ആര്‍എല്‍എമ്മും മുന്നേറുകയാണ്. അതേസമയം 60 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 15 ഇടങ്ങളില്‍ …
Read More »
Prathinidhi Online