News

ശബരിമലയില്‍ രാസ കുങ്കുമം വില്‍ക്കുന്നതിന് ഹൈക്കോടതി നിരോധനം

കൊച്ചി: ശബരിമലയുടെ പരിസരപ്രദേശങ്ങളില്‍ രാസ കുങ്കുമം വില്‍ക്കുന്നത് അനുവദിക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. രാസ കുങ്കുമത്തിന് വിലക്ക് ഏര്‍പ്പെടുത്തി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതി ആവശ്യമില്ലെന്നും പ്രകൃതിദത്ത കുങ്കുമം മാത്രമേ ശബരിമല, പമ്പ, എരുമേലി എന്നിവിടങ്ങളില്‍ വില്‍പ്പന നടത്താവൂ എന്നും ഹൈക്കോടതി പറഞ്ഞു. നിരോധനത്തിനെതിരെ കുത്തകപ്പാട്ടക്കാരില്‍ ഒരാള്‍ നല്‍കിയ ഹരജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. ലക്ഷങ്ങള്‍ മുടക്കി സ്റ്റാളുകള്‍ നിര്‍മ്മിക്കുകയും മുന്‍കൂര്‍ തുക കുങ്കുമത്തിനായി നല്‍കിയെന്നും അതിനാല്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത് …

Read More »

ഡല്‍ഹി സ്‌ഫോടനം: കാര്‍ ഓടിച്ചത് ഡോ.ഉമര്‍ തന്നെയെന്ന് പോലീസ്; ഒരു ഡോക്ടര്‍ കൂടി കസറ്റഡിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്്ക്ക് സമീപത്ത് പൊട്ടിത്തെറിച്ച കാര്‍ ഓടിച്ചിരുന്നത് ഡോ.ഉമര്‍ നബി തന്നെയെയന്ന് സ്ഥിരീകരിച്ചതായി പോലീസ്. ഡോ.ഉമറിന്റെ ഉമ്മയുടെ ഡിഎന്‍എ സാമ്പിളുമായി സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച സാമ്പിളുകള്‍ യോജിച്ചതായി അന്വേഷണ സംഘം അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ സ്ഥലങ്ങളില്‍ സംഘം സ്‌ഫോടനത്തിന് പദ്ധതിയിട്ടതായാണ് പോലീസ് പറയുന്നത്. ഡോ.ഉമറിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കാര്‍ കൂടി ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ കാര്‍ അറസ്റ്റിലായവര്‍ ഉപയോഗിച്ചിരുന്നോ …

Read More »

കേരളത്തില്‍ ‘തീവില’ തന്നെ; തുടര്‍ച്ചയായി 10ാം മാസവും കേരളം വിലക്കയറ്റത്തില്‍ നമ്പര്‍ വണ്‍

പാലക്കാട്: രാജ്യത്ത് അവശ്യ സാധനങ്ങളുടെ വില ദശാബ്ദത്തിലെ ഏറ്റവും താഴ്ചയില്‍ നില്‍ക്കുമ്പോഴും കേരളത്തില്‍ വിലക്കയറ്റം രൂക്ഷമായി നില്‍ക്കുന്നതായി റിപ്പോര്‍ട്ട്. റീട്ടെയില്‍ പണപ്പെരുപ്പം അഥവാ ചില്ലറ വിലക്കയറ്റത്തോത് (സിപിഐ ഇന്‍ഫ്‌ലേഷന്‍) 0.25 ശതമാനമായി താഴ്ന്നതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം അറിയിച്ചു. സെപ്തംബറില്‍ ഇത് 1.44 ശതമാനമായിരുന്നു. കേരളത്തില്‍ പക്ഷേ ദേശീയ ട്രെന്‍ഡിന് വിരുദ്ധമായി വിലക്കയറ്റം തുടരുകയാണ്. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ പണപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ സൂചികയായ 4 ശതമാനത്തിന് താഴെയാണ്. കേരളത്തില്‍ പക്ഷേ …

Read More »

മലപ്പുറത്ത് മകളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

മലപ്പുറം: എടപ്പാളില്‍ ശാരീരിക വെല്ലുവിളി നേരിടുന്ന മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. കണ്ടനകം സ്വദേശിനി അനിതാകുമാരി (57) യാണ് സെറിബ്രല്‍ പള്‍സി ബാധിച്ച മകള്‍ അഞ്ജന (27) യെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. അഞ്ജനയെ വീട്ടിലെ ഡ്രമ്മിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം അനിതകുമാരി തൂങ്ങി മരിച്ചെന്നാണ് പൊലീസിന്റെ നിഗമനം. വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് അനിതകുമാരിയുടെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് …

Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: ക്രിസ്മസ് പരീക്ഷ രണ്ട് ഘട്ടങ്ങളായി നടത്താൻ ആലോചന

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ക്രിസ്മസ് പരീക്ഷ രണ്ട് ഘട്ടങ്ങളിലായി നടത്താൻ ആലോചന. ക്രിസ്മസ് അവധിക്ക് മുൻപും ശേഷവുമായി രണ്ട് ഘട്ടമായി പരീക്ഷ നടത്തിയേക്കും. ഡിസംബർ 11 മുതലാണ് നടപ്പു വർഷത്തെ വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് രണ്ടാം പാദ വാർഷിക പരീക്ഷകൾ നടക്കേണ്ടത്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9, 11 തീയതികളിൽ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 13നാണ് വോട്ടെണ്ണൽ.

Read More »

മൂലമറ്റം വൈദ്യുത നിലയം താൽക്കാലികമായി അടച്ചു; 4 ജില്ലകളിൽ ജലവിതരണം തടസ്സപ്പെടും

ഇടുക്കി: മൂലമറ്റം വൈദ്യുത നിലയം അറ്റകുറ്റ പണികൾക്കായി താൽക്കാലികമായി അടച്ചു. ചൊവ്വാഴ്ച രാത്രി 9 മണിയോടെ നിലയത്തിലെ 6 ജനറേറ്ററുകളുടെ പ്രവർത്തനം നിർത്തിവെച്ചു. കുളമാവിലെ ഇൻടേക്ക് വാൽവിന്റെ ഷട്ടറും അടച്ചിട്ടുണ്ട്. നാല് ജില്ലകളിൽ ജലവിതരണം ഭാഗികമായി തടസ്സപ്പെടും. ബുധനാഴ്ച രാവിലെ 9 മണിയോടെ നിലയത്തിലെ അറ്റകുറ്റപ്പണികൾ തുടങ്ങിയിട്ടുണ്ട്. വൈദ്യുതി നിലയം അടയ്ക്കുന്നത് 4 ജില്ലകളിലെ ശുദ്ധജല വിതരണ പദ്ധതികളെ ബാധിക്കും. തൊടുപുഴ നഗരത്തിലും സമീപത്തെ 7 പഞ്ചായത്തുകളിലും കോട്ടയം, എറണാകുളം, …

Read More »

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ദേവസ്വം കമ്മീഷ്ണര്‍ എന്‍.വാസു അറസ്റ്റില്‍

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം കമ്മീഷ്ണര്‍ എന്‍.വാസു അറസ്റ്റില്‍. കേസില്‍ മൂന്നാം പ്രതിയായ വാസുവിനെ പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) അറസ്റ്റ് ചെയ്തത്. ഇദ്ദേഹം കമ്മീഷ്ണറായിരുന്ന കാലത്താണ് സന്നിധാനത്തെ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത്. സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട് പോറ്റിയുടെ കൈവശം ബാക്കി സ്വര്‍ണം ഉണ്ടെന്നറിഞ്ഞിട്ടും നടപടിയെടുത്തില്ല എന്നതാണ് വാസുവിനെതിരായ ആരോപണം. സ്വര്‍ണക്കൊള്ള നടന്ന 2019ലാണ് വാസു ശബരിമലയിലെ ദേവസ്വം ബോര്‍ഡ് കമ്മീഷ്ണറായി ജോലിചെയ്തത്. കട്ടിളപ്പാളിയിലെ …

Read More »

35നും 60നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ധനസഹായം: മാനദണ്ഡങ്ങള്‍ പുറത്തിറക്കി

തിരുവനന്തപുരം: 35നും 60നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ധനസഹായം നല്‍കുന്ന സ്ത്രീ സുരക്ഷ പദ്ധതിയുടെ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുകയും നിലവില്‍ സര്‍ക്കാരിന്റെ സഹായധനം ഒന്നും ലഭിക്കാത്ത സ്ത്രീകള്‍ക്കാണ് പദ്ധതിയിലേക്ക് അപേക്ഷിക്കാനാകുക. പ്രതിമാസം 1000 രൂപയാണ് ലഭിക്കുക. അപേക്ഷകര്‍ സംസ്ഥാനത്ത് സ്ഥിര താമസക്കാരാകണം. ഉപഭോക്താവ് മരണപ്പെട്ടാല്‍ അവകാശികള്‍ക്ക് ധനസഹായത്തിന് അര്‍ഹത ഉണ്ടായിരിക്കില്ല. ധനസഹം ലഭിക്കാനുള്ള പൊതു മാനദണ്ഡങ്ങള്‍ ഇവയാണ്. അപേക്ഷകര്‍ മറ്റ് സാമൂഹ്യ ക്ഷേമ പദ്ധതികളില്‍ ഒന്നും …

Read More »

ഡല്‍ഹി സ്‌ഫോടനം: കോഴിക്കോടും ബാംഗ്ലൂരും പരിശോധന

കോഴിക്കോട്: ഡല്‍ഹി റെഡ് ഫോര്‍ട്ടിനു സമീപമുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ കോഴിക്കോടും ബാംഗ്ലൂരും പരിശോധന. ഡല്‍ഹിയിലേത് ചാവേറാക്രമണമാണെന്ന് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന ശക്തമാക്കുന്നത്. തിങ്കളാഴ്ച രാത്രി കൊല്ലം ജില്ലയിലെ പ്രധാന ഓഫീസുകളും യാത്രക്കാര്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങള്‍, റെയില്‍വേ സ്‌റ്റേഷന്‍, പോര്‍ട്ട്, തീരദേശ മേഖല എന്നിവിടങ്ങളില്‍ പോലീസിന്റേയും ബോംബ് സ്‌ക്വാഡിന്റേയും പരിശോധന നടന്നു. തിങ്കളാഴ്ച ഹരിയാനയിലെ ഫരീദാബില്‍ നിന്നും വന്‍തോതില്‍ അമോണിയം നൈട്രേറ്റ് ഭീകരരില്‍ നിന്നും പിടിച്ചെടുത്തിരുന്നു. ഇവരുമായി ബന്ധമുള്ളയാളാണ് ഡല്‍ഹിയില്‍ സ്‌ഫോടനം …

Read More »

രാജ്യതലസ്ഥാനത്തെ ഭീകരാക്രമണം; മരിച്ച 5 പേരെ തിരിച്ചറിഞ്ഞു; സ്‌ഫോടനത്തിന് പിന്നില്‍ ഡോ.ഉമര്‍ ?

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ വിറപ്പിച്ച ഭീകരാക്രമണത്തില്‍ മരിച്ച 5 പേരെ തിരിച്ചറിഞ്ഞു. 9 പേരാണ് സ്‌ഫോടനത്തില്‍ മരിച്ചത്. ജമ്മു കശ്മീരിലെ പുല്‍വാമ സ്വദേശിയായ ഡോ. ഉമര്‍ യു നബി എന്നയാളാണ് സ്‌ഫോടനം നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്ക് ജയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്നാണ് സംശയം. ചെങ്കോട്ടയ്ക്ക്ക സമീപം തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപം 6.52ഓടെയാണ് സ്‌ഫോടനമുണ്ടായത്. എച്ച് ആര്‍ 26CE7674 നമ്പര്‍ വെളുത്ത ഐ20 കാറിലാണ് സ്‌ഫോടനം നടന്നത്. മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ …

Read More »