തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ എ.ഷാജഹാന്‍. ഡിസംബര്‍ 9,1 തിയ്യതികളിലാണ് തിരഞ്ഞെടുപ്പ്. ഡിസംബര്‍ 13ന് വോട്ടെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ആകെ 1200 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ജനവിധി തേടുന്നത്. കഴിഞ്ഞ തവണ 3 ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്ത് 6 കോര്‍പറേഷനുകളും 87 നഗരസഭകളും 14 ജില്ലാ പഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 941 …
Read More »കൊച്ചിയില്‍ കുടിവെള്ള സംഭരണിയുടെ പാളി തകര്‍ന്നു; വീടുകളില്‍ വെള്ളം കയറി
കൊച്ചി: തമ്മനത്ത് കുടിവെള്ള സംഭരണിയുടെ പാളി തകര്‍ന്ന് വീടുകളില്‍ വെള്ളം കയറി. പല വീടുകളുടേയും മതിലുകള്‍ തകരുകയും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. 1.35 കോടി ലിറ്റര്‍ ശേഷിയുള്ള വാട്ടര്‍ അതോറിറ്റിയുടെ ടാങ്കാണ് പുലര്‍ച്ചെ 3 മണിയോടെ തകര്‍ന്നത്. കൊച്ചി നഗരത്തില്‍ ജലവിതരണം മുടങ്ങിയിട്ടുണ്ട്. ടാങ്കിന് പിന്നിലായുള്ള പത്തോളം വീടുകളിലാണ് വെള്ളം കയറിയത്. കോര്‍പറേഷന്റെ 45ാം ഡിവിഷനിലെ 40 വര്‍ഷത്തിലേറെ പഴക്കമുള്ള ടാങ്കാണ് തകര്‍ന്നത്. അപകടസമയത്ത് 1.15 കോടി ലിറ്റര്‍ …
Read More »മുന്‍ പോലീസ് മേധാവി ആര്‍.ശ്രീലേഖ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍.ശ്രീലേഖ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകും. തിരുവനന്തപുരം കോര്‍പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ശാസ്തമംഗലം വാര്‍ഡില്‍ നിന്നാണ് ശ്രീലേഖ ജനവിധി തേടുന്നത്. പ്രമുഖര്‍ അടക്കം 67 സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് രാജവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലെ മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റുമെന്നും ഭരിക്കാന്‍ ഒരവസരമാണ് ബിജെപി ചോദിക്കുന്നതെന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനിടെ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വികസിത അനന്തപുരി എന്നത് ബിജെപിയുടെ ഉറപ്പാണ്. തലസ്ഥാനത്തിന്റെ സാധ്യതകള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ഭരണമാമ് ബിജെപി …
Read More »പ്രസവത്തിനിടെ യുവതി മരിച്ചു; ചികിത്സാപ്പിഴവ് ആരോപിച്ച് എസ്‌ഐടി ആശുപത്രിയില്‍ കൈക്കുഞ്ഞുമായി കുടുംബത്തിന്റെ പ്രതിഷേധം
തിരുവനന്തപുരം: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ തിരുവനന്തപുരം എസ്‌ഐടി ആശുപത്രിയില്‍ കൈക്കുഞ്ഞുമായി കുടുംബം പ്രതിഷേധിക്കുന്നു. പ്രസവത്തിനു പിന്നാലെ അണുബാധയേറ്റ് യുവതി മരിച്ചതില്‍ ആശുപത്രിയുടെ ഭാഗത്ത് നിന്ന് ചികിത്സാപ്പിഴവ് ഉണ്ടായെന്നാണ് കുടുംബം ആരോപിക്കുന്നത്. തിരുവനനന്തപുരം കരിക്കകം സ്വദേശിനി ശിവപ്രിയ (26) ഞായറാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്. ഒക്ടോബര്‍ 22ന് എസ്‌ഐടി ആശുപത്രിയില്‍ വച്ചായിരുന്നു ശിവപ്രിയയുടെ പ്രസവം. 25ന് ആശുപത്രി വിട്ട ഇവര്‍ പനിയെ തുടര്‍ന്ന് 26ന് വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റായി. എന്നാല്‍ …
Read More »സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നു; ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ു ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്നും നിര്‍ദേശമുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. …
Read More »വന്ദേഭാരതില്‍ വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ് ഗണഗീതം പാടിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങിനിടയില്‍ വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ് ഗണഗീതം പാടിയതില്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യഭ്യാസമന്ത്രി. എറണാകുളം ബംഗലൂരു റൂട്ടില്‍ പുതുതായി അനുവദിച്ച ട്രെയിനിന്റെ ഉദ്ഘാടന യാത്രയിലായിരുന്നു സംഭവം. വിഷയം അതീവ ഗൗരവത്തോടെ കാണുന്നുവെന്നാണ് പൊതു വിദ്യഭ്യാസവകുപ്പിന്റെ പ്രതികരണം. പൊതു വിദ്യഭ്യാസ ഡയറക്ടര്‍ വിഷയത്തില്‍ അന്വേഷണം നടത്തി അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. പരിപാടിയില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതില്‍ വീഴ്ച സംഭവിച്ചോ എന്നുള്ള കാര്യത്തിലും അന്വേഷണം നടക്കും. അതേസമയം ആര്‍എസ്എസ് ഗണഗീതം പാടിയതുമായി …
Read More »തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഹൃദ്രോഗി മരിച്ച സംഭവം; ചികിത്സാപ്പിഴവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ഹൃദ്രോഗി മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നും മരിച്ച വേണുവിന്റെ കേസ് ഷീറ്റില്‍ പോരായ്മകളില്ലെന്നും പ്രോട്ടോകോള്‍ പ്രകാരമാണ് ചികിത്സ നല്‍കിയതെന്നുമാണ് ഡോക്ടര്‍മാരുടെ വാദം. കൊല്ലം പന്മന സ്വദേശി വേണു (48) നവംബര്‍ 5നാണ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. അടിയന്തിര ഹൃദയശസ്ത്രക്രിയയ്ക്കു വേണ്ടി വെള്ളിയാഴ്ചയാണ് വേണുവിനെ കൊല്ലത്തുനിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചത്. എന്നാല്‍ അഞ്ചുദിവസം കഴിഞ്ഞിട്ടും ശസ്ത്രക്രിയ നടന്നില്ലെന്ന് കുടുംബം പറഞ്ഞിരുന്നു. …
Read More »പ്ലസ് ടു വിദ്യാർഥികൾക്ക് പുണെ ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (FTII) പഠിക്കാൻ അവസരം
പ്ലസ് ടു വിദ്യാർഥികൾക്ക് പുണെ ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (FTII) പഠിക്കാൻ അവസരം. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഓപ്പൺ ലേണിങ് സെൻ്റർ, 18 വയസ്സ് പൂർത്തിയായ പ്ലസ് ടു വിജയിച്ചവർക്കായി വിവിധ ഓഫ്‌ലൈൻ ഹ്രസ്വകാല ബേസിക് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്മാർട്ട് ഫോൺ ഫിലിം മേക്കിംഗ്, ഫൗണ്ടേഷൻ കോഴ്സ് (സ്‌ക്രീൻ റൈറ്റിംഗ്, ആക്ടിംഗ്, ഡയറക്ഷൻ), ഡിജിറ്റൽ വീഡിയോഗ്രാഫി, മൾട്ടി ക്യാമറ ടെക്നിക്കൽ ഓപറേഷൻസ് തുടങ്ങിയ കോഴ്‌സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. കോഴ്സുകൾക്ക് അനുസരിച്ച് അഞ്ചുദിവസം മുതൽ …
Read More »കേരള ചിക്കൻ: വ്യാജ സ്ഥാപനങ്ങൾക്കെതിരേ മുന്നറിയിപ്പുമായി കുടുംബശ്രീ
മലപ്പുറം: ജില്ലയിൽ “കേരള ചിക്കൻ തനി മലയാളി” മാംസ വിപണനശാലകളുടെ പേരിൽ വ്യാജൻമാർ പ്രവർത്തിക്കുന്നതായി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി കുടുംബശ്രീ. കുടുംബശ്രീ ലോഗോയോടു കൂടിയാണ് അംഗീകൃത സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. വ്യാജ സ്ഥാപനങ്ങളെ തിരിച്ചറിയുന്നതിനായി ഉപഭോക്താക്കൾ ശ്രദ്ധിക്കണം. അംഗീകൃത വിപണനശാലകൾ നിലവിൽ ജില്ലയിൽ ഏഴ് ഇടങ്ങളിൽ മാത്രമാണ് കുടുംബശ്രീയുടെ അംഗീകൃത കേരള ചിക്കൻ വിപണനശാലകൾ പ്രവർത്തിക്കുന്നത്. അവയുടെ ലിസ്റ്റ് താഴെ നൽകുന്നു: കോഡൂർ പടിഞ്ഞാറ്റുംമുറി വട്ടംകുളം കിഴിശേരി പരപ്പനങ്ങാടി മരുപ്പറന്പ് കാലടി പൂക്കോട്ടുംചോല കൊണ്ടോട്ടി ഒതായി …
Read More »എറണാകുളം-ബംഗളൂരു വന്ദേഭാരത് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു
കൊച്ചി: എറണാകുളം – കൈഎസ്ആര്‍ ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഫ്‌ലാഗ് ഓഫ് ചെയ്തു. കേരളത്തിന് അനുവദിച്ച മൂന്നാമത്തെ വന്ദേഭാരത് ട്രെയിനാണിത്. ഓണ്‍ലൈനായിട്ടാണ് ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചത്. ഈ റൂട്ടിലുള്ള വന്ദേഭാരതിന്റെ ട്രയല്‍ റണ്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര മന്ത്രിമാരായ ജോര്‍ജ്ജ് കുര്യന്‍, സുരേഷ് ഗോപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടന സ്‌പെഷ്യല്‍ ട്രെയിന്‍ രാവിലെ 8.50ന് എറണാകുളം …
Read More »
Prathinidhi Online