തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് 2023ൽ ഇ.ഡി സമൻസ് അയച്ചെന്ന വാർത്തയിൽ പ്രതികരിച്ച് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. മകനെയും മകളെയും ഇ.ഡി നല്ലതുപോലെ ഒന്നു ചോദ്യം ചെയ്താൽ മണിമണി പോലെ എല്ലാം പുറത്തുവരുമെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സ്വപ്നയുടെ പ്രതികരണം. അത് നല്ലപോലെ അറിയാവുന്നത് കൊണ്ടാണ് രണ്ട് പേരെയും വിട്ടുകൊടുക്കാത്തതെന്നും അത് നടപ്പിലാകണമെങ്കിൽ അച്ഛന്റെ സിംഹാസനം തെറിക്കണമെന്നും …
Read More »ശബരിമലയിലെ സ്വര്‍ണ മോഷണം: ഉണ്ണികൃഷ്ണന്‍ പോറ്റിയടക്കം 10 പ്രതികള്‍
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണപ്പാളി മോഷണക്കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണ സംഘം. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഉണ്ണികൃഷ്ണന്‍ പോറ്റിയടക്കം 10 പേരാണ് പ്രതിപ്പട്ടികയില്‍. വാതില്‍പ്പടിയിലെ സ്വര്‍ണം പതിപ്പിച്ച പാളികളും ദ്വാരപാലക ശില്‍പത്തിലെ പാളികളും ഇളക്കിയെടുത്ത് കൊണ്ടുപോയി എന്നതാണ് കേസ്. 2019ല്‍ സ്വര്‍ണം മോഷ്ടിച്ചതിനാണ് ആദ്യത്തെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. രണ്ടാമത്തേത് ജൂലായിലും. രണ്ടു കേസുകളിലും ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉടന്‍ …
Read More »അമീബിക് മസ്തിഷ്‌ക ജ്വരം: ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിനി മരിച്ചു
പാലക്കാട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. ചികിത്സയിലായിരുന്ന കൊല്ലം പട്ടാഴി മരുതമണ്‍ഭാഗം സ്വദേശിനിയായ 48 വയസ്സുകാരിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ രോഗബാധമൂലം ഈ മാസം മാത്രം 3 പേര്‍ക്ക് ജീവന്‍ നഷ്ടമായി. സെപ്തംബര്‍ 23ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
Read More »മലപ്പുറത്ത് ശൈശവ വിവാഹത്തിന് നീക്കം; മാതാപിതാക്കള്‍ക്കും പ്രതിശ്രുത വരനുമുള്‍പ്പെടെ കേസ്
മലപ്പുറം: 14കാരിയെ ശൈശവ വിവാഹത്തിന് ഇരയാക്കാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാര്‍. മലപ്പുറം കാടാമ്പുഴ മാറാക്കര മരവട്ടത്താണ് സംഭവം. 14 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം ശനിയാഴ്ച നടന്നിരുന്നു. വിവരം ഉടന്‍തന്നെ പരിസരവാസികള്‍ ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഏറ്റെടുത്ത് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 14കാരിയെ പ്രായപൂര്‍ത്തിയായ യുവാവാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. വിവാഹനിശ്ചയം നടക്കുന്നതറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ക്കും പ്രതിശ്രുത …
Read More »സംസ്ഥാനത്ത് പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടി 12ന്
തിരുവനന്തപുരം: പോളിയോ വൈറസ് നിര്‍മാര്‍ജനം ലക്ഷ്യമിട്ടുള്ള പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടി 12ന് സംസ്ഥാനത്ത് നടക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. അഞ്ച് വയസിന് താഴെയുളള കുഞ്ഞുങ്ങള്‍ക്കാണ് തുള്ളിമരുന്ന് നല്‍കുന്നത്. ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 22,383 ബൂത്തുകളാണ് ഇമ്യൂണൈസേഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുക. സ്കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍ 12ന് രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ച് വരെ പ്രവര്‍ത്തിക്കും. ബസ് സ്റ്റാൻഡുകള്‍, …
Read More »പേരാമ്പ്രയിലെ സംഘര്‍ഷം; ഷാഫി പറമ്പിലിന്റെ മൂക്കിന്റെ എല്ലിനു 2 പൊട്ടല്‍, ശസ്ത്രക്രിയ പൂര്‍ത്തിയായി, സംസ്ഥാന വ്യാപക പ്രതിഷേധം
കോഴിക്കോട് :പേരാമ്പ്ര സികെജി കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ പൊലീസിന്റെ മര്‍ദനത്തില്‍ പരുക്കേറ്റ ഷാഫി പറമ്പില്‍ എംപിയുടെ മൂക്കിലെ ശസ്ത്രക്രിയ പൂര്‍ത്തിയായി. ഷാഫിയുടെ മൂക്കിന്റെ എല്ലിനു രണ്ടു പൊട്ടലുണ്ട്. പൊലീസ് മര്‍ദനത്തില്‍ പത്തോളം യുഡിഎഫ് പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റിരുന്നു. കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുകയാണ്. 3 മണിക്ക് പേരാമ്പ്രയില്‍ പ്രതിഷേധ സംഗമം നടക്കും. ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍, എന്‍എസ്യു മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി കെ.എം.അഭിജിത്ത്, കെപിസിസി അംഗം …
Read More »കള്ളപ്പണം വെളുപ്പിക്കല്‍; മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് ഇഡി സമന്‍സ്. 2023ലാണ് വിവേിന് ഇഡി സമന്‍സ് അയച്ചത്. 2023 ഫെബ്രുവരി 14ന് രാവിലെ 10.30ന് ഇഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടായിരുന്നു സമന്‍സ്. എന്നാല്‍ വിവേക് കിരണ്‍ അന്ന് ഹാജരായില്ല. ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് സമന്‍സ് എന്നാണ് സൂചന. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ 50ാം വകുപ്പിലെ 2, 3 ഉപവകുപ്പുകള്‍ പ്രകാരമാണ് …
Read More »എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഒരു മരണംകൂടി; മരിച്ചത് പത്താംക്ലാസ് വിദ്യാര്‍ത്ഥി
കോട്ടയം: എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. പത്താംക്ലാസ് വിദ്യാര്‍ത്ഥിയും എസ്എച്ച് മൗണ്ട് സ്വദേശിയുമായ ലെനന്‍ സി ശ്യാം (15) ആണ് മരിച്ചത്. പനി ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണം. മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും. സംസ്ഥാനത്ത് എലിപ്പനി ബാധിച്ചവരുടെ എണ്ണം കൂടിവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 90 പേരാണ് വിവിധ ആശുപത്രികളില്‍ അസുഖം ബാധിച്ച് ചികിത്സ തേടിയത്. മറ്റ് അസുഖങ്ങള്‍ക്കൊപ്പം …
Read More »വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറിന മചാഡോയ്ക്ക് സമാധാന നൊബേല്‍
സ്‌റ്റോക്ക്‌ഹോം: വെനസ്വേലന്‍ പ്രതിപക്ഷ നേതാവും ദേശീയ അസംബ്ലി അംഗവുമായ മരിയ കൊറിന മചാഡോയ്ക്ക് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം. രാജ്യത്തെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ക്കും ജനാധിപത്യ ഭരണം നിലവില്‍ വരുന്നതിനും നടത്തിയ സുപ്രധാന ഇടപെടലുകള്‍ക്കാണ് പുരസ്‌കാരം. ലാറ്റിനമേരിക്കയില്‍ അടുത്ത കാലത്തുണ്ടായ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ നേതൃനിരയിലുള്ള നേതാക്കളിലൊരാളാണ് മരിയ. വെനസ്വേലയിലെ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നതിലും മരിയയുടെ പങ്ക് നിര്‍ണ്ണായകമായിരുന്നു. അതേസമയം ഇസ്രയേലിനെ അംഗീകരിക്കുന്ന നേതാവ് കൂടിയാണ് മരിയ എന്നതും ശ്രദ്ധേയമാണ്. …
Read More »ദ്വരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശലില്‍ തിരിമറി നടന്നു; 2019ല്‍ 474.9 ഗ്രാം സ്വര്‍ണം കാണാതായി: ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം പൂശിയതില്‍ തിരിമറി നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി. 2019ല്‍ സ്വര്‍ണം പൂശിയ സമയത്ത് 474.9 ഗ്രാം സ്വര്‍ണം കാണാതായിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ദേവസ്വം വിജിലന്‍സ് ചീഫ് ഓഫീസറുടെ കണ്ടെത്തലുകളില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് പറഞ്ഞ ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവിയെ കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. ദേവസ്വം കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത്. മഹസറില്‍ രേഖപെടുത്തിയത് ചെമ്പു പാളി എന്നാണ്, …
Read More »
Prathinidhi Online