News

വ്യാജവാര്‍ത്ത: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ രാജീവ് ചന്ദ്രശേഖരന്റെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ്

തിരുവനന്തപുരം: വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചെന്നാരോപിച്ച് റിപ്പോര്‍ട്ടര്‍ ടി.വി.യ്ക്ക് എതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. രാജീവ് ചന്ദ്രശേഖറിന് ബന്ധമില്ലാത്ത ബി പി എല്‍ എന്ന സ്ഥാപനത്തിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ അദ്ദേഹത്തിന്റെ പേര് ദുരുപയോഗം ചെയ്ത് വ്യാജവാര്‍ത്തകള്‍ തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്തെന്നാണ് ആരോപണം റിപ്പോര്‍ട്ടര്‍ ഉടമ ആന്റോ അഗസ്റ്റിന്‍, കണ്‍സല്‍റ്റിംഗ് എഡിറ്റര്‍ അരുണ്‍ കുമാര്‍, കോര്‍ഡിനേറ്റിംഗ് …

Read More »

മദ്യക്കുപ്പി നിലത്തുവീണ് പൊട്ടി; ചോദ്യം ചെയ്ത അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം: നേമത്ത് മദ്യലഹരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു. നേമം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കല്ലിയൂര്‍ മന്നം മെമ്മോറിയല്‍ റോഡില്‍ വിജയകുമാരി (74) ആണ് കൊല്ലപ്പെട്ടത്. റിട്ടയേര്‍ഡ് കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥനായ മകന്‍ അജയകുമാര്‍ ആണ് ക്രൂരകൃത്യം നടത്തിയത്. ബുധനാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. അജയകുമാര്‍ മദ്യപിച്ചുകൊണ്ടിരിക്കെ കുപ്പി നിലത്ത് വീണ് പൊട്ടി. ഇത് അമ്മ ചോദ്യം ചെയ്തപ്പോള്‍ ആദ്യം കത്തികൊണ്ട് വയറില്‍ കുത്തുകയും രക്ഷപ്പെടാനായി പുറത്തേക്കോടിയ വിജയകുമാരിയെ പിന്തുടര്‍ന്ന് …

Read More »

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 5 മുതല്‍; ഫലപ്രഖ്യാപനം മെയ് 8ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 5 മുതല്‍ തുടങ്ങുമെന്ന് പൊതുവിദ്യഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. പരീക്ഷയ്ക്കായി സംസ്ഥാനത്തുടനീളം 3000 പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കുക. ഫലപ്രഖ്യാപനം മെയ് 8നായിരിക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടാംവര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷ മാര്‍ച്ച് ആറുമുതല്‍ 28 വരെയും നടക്കും.

Read More »

സംസ്ഥാന സ്‌കൂള്‍ കായികമേള: ഓവറോള്‍ കിരീടം തിരുവനന്തപുരത്തിന്; അത്‌ലറ്റിക്‌സില്‍ പാലക്കാടിനെ തോല്‍പിച്ച് മലപ്പുറം ചാമ്പ്യന്മാര്‍

തിരുവനന്തപുരം: 67ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ തിരുവനന്തപുരം ജില്ലയ്ക്ക് ഓവറോള്‍ കിരീടം. ഒന്നാമതെത്തുന്ന ജില്ലയ്ക്കുള്ള മുഖ്യമന്ത്രിയുടെ സ്വര്‍ണക്കപ്പ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ജില്ലയ്ക്ക് സമ്മാനിച്ചു. 1825 പോയിന്റാണ് തിരുവനന്തപുരത്തിന്. സ്‌കൂള്‍ കായികമേളയില്‍ സ്വര്‍ണം നേടുന്ന നിര്‍ധനരായ കായിക പ്രതിഭകള്‍ക്ക് 50 വീടുകള്‍ വെച്ചു നല്‍കാനുള്ള പൊതുവിദ്യഭ്യാസ വകുപ്പിന്റെ തീരുമാനത്തെ ഗവര്‍ണര്‍ ചടങ്ങില്‍ അനുമോദിച്ചു. 892 പോയിന്റ് നേടിയ തൃശൂര്‍ രണഅടാമതും 859 പോയിന്റോടെ കണ്ണൂര്‍ മൂന്നാമതുമെത്തി. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പാലക്കാടിനെ …

Read More »

സംസ്ഥാന സ്കൂൾ കായിക മേളയിൽ റെക്കോർഡിട്ട രണ്ട് വിദ്യാർത്ഥികളെ സഞ്ജു സാംസൺ ഫൗണ്ടേഷൻ ഏറ്റെടുക്കും

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ റെക്കോർഡ് ജേതാക്കളായ രണ്ട് വിദ്യാർത്ഥികളെ ഏറ്റെടുത്ത് സഞ്ജു സാംസൺ ഫൗണ്ടേഷൻ. കായിക മേളയിൽ സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ 100 മീറ്ററിൽ റെക്കോർഡ് നേടിയ സിഎച്ച്എസ് കാൽവരി മൗണ്ട് സ്കൂളിലെ ദേവപ്രിയ ഷൈബുവിനെയും 100 മീറ്ററിലും 200 മീറ്ററിലും റെക്കോർഡ് നേടിയ ചാരമംഗലം ഗവൺമെന്റ് ഡിവിഎച്ച്എസ്എസ് സ്കൂളിലെ അതുൽ ടി.എമ്മിനെയുമാണ് സഞ്ജു സാംസൺ ഫൗണ്ടേഷൻ ഏറ്റെടുക്കുക. സംസ്ഥാന സ്കൂൾ കായികമേള 25ൻ്റെ തിരുവനന്തപുരം ബ്രാൻഡ് …

Read More »

കരൂർ അപകടം; മരിച്ചവരുടെ ബന്ധുക്കളോട് മാപ്പ് ചോദിച്ച് വിജയ്

കരൂർ അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളോട് മാപ്പ് ചോദിച്ച് ടിവികെ അധ്യക്ഷൻ വിജയ്. ഇന്നലെ മഹാബലിപുരത്ത് നടന്ന കൂടിക്കാഴ്ചയിൽ വിജയ് കാലിൽ തൊട്ട് മാപ്പ് ചോദിച്ചതായി ദുരന്തബാധിതരുടെ ബന്ധുക്കൾ പറഞ്ഞു. ഒമ്പത് മണിക്കൂറാണ് വിജയ് ഇന്നലെ ദുരന്തബാധിതരെ കണ്ടത്. മരിച്ചവരുടെ ചിത്രം കണ്ടപ്പോൾ വിജയ് കരഞ്ഞു. കരൂരിൽ നേരിട്ട് വരാൻ ആകാത്തതിലും വിജയ് മാപ്പ് ചോദിച്ചു. കരൂര്‍ ദുരന്തമുണ്ടായി ഒരു മാസം ആകുമ്പോഴാണ് മരിച്ചവരുടെ കുടുംബാംഗങ്ങളെയും പരുക്കേറ്റവരേയും വിജയ് കാണുന്നത്. ഇന്നലെ …

Read More »

തെരുവുനായ നിയന്ത്രണത്തില്‍ വീഴ്ച പറ്റി; സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: തെരുവുനായ ശല്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നോട്ടീസയച്ച് സുപ്രീംകോടതി. വിഷയത്തില്‍ സംസ്ഥാനങ്ങള്‍ സത്യവാങ്മൂലം നല്‍കണമെന്നും ചീഫ് സെക്രട്ടറിമാര്‍ നവംബര്‍ 3ന് നേരിട്ട് ഹാജരാകണമെന്നുമാണ് നിര്‍ദേശം. തെരുവുനായ ശല്യം ഇല്ലാതാക്കാനുള്ള അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ നടപ്പിലാക്കാനെടുത്ത നടപടിക്രമങ്ങളെ കുറിച്ച് കോടതി നേരത്തേ സംസ്ഥാനങ്ങളോട് സത്യവാങ്മൂലം തേടിയിരുന്നു. എന്നാല്‍ തെലങ്കാന, ബംഗാള്‍ സംസ്ഥാനങ്ങള്‍ മാത്രമാണ് മറുപടി നല്‍കിയത്. ഇതിനു പുറമേ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനും മറുപടി നല്‍കിയിരുന്നു. ഈ സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാര്‍ ഒഴികെ …

Read More »

21കാരി അണ്ടര്‍ 19 വിഭാഗത്തില്‍ മത്സരിച്ചു? സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പ്രായത്തട്ടിപ്പ് വിവാദം; പരാതി നല്‍കി പാലക്കാടിന്റെ താരങ്ങള്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പ്രായത്തട്ടിപ്പ് വിവാദം. സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 100 , 200 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിമെഡല്‍ നേടിയ കോഴിക്കോട് പുല്ലൂരാംപാറ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ജ്യോതി ഉപാധ്യായയ്ക്ക് എതിരെയാണ് ആരോപണം. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ ജ്യോതിയുടെ പ്രായം 21 വയസ്സാണ്. എന്നാല്‍ വിദ്യാര്‍ത്ഥിനി മത്സരിച്ചത് അണ്ടര്‍ 19 സീനിയര്‍ വിഭാഗത്തിലും. ഇതോടെ മത്സരത്തില്‍ രണ്ടും മൂന്നും സ്ഥാനത്തെത്തിയ പാലക്കാടിന്റെ താരങ്ങള്‍ പരാതിയുമായി മുന്നോട്ട് വന്നു. …

Read More »

വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ധനസഹായം; ഇപ്പോള്‍ അപേക്ഷിക്കാം

പാലക്കാട്: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2025-26 അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. എട്ടാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്സുകള്‍, പ്രൊഫഷണല്‍ കോഴ്സുകള്‍, ഡിപ്ലോമ കോഴ്സുകള്‍ എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 8, 9, 10 എന്നീ ക്ലാസുകളിലൊഴികെയുള്ള ഉയര്‍ന്ന ക്ലാസുകളിലെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍ യോഗ്യത പരീക്ഷയ്ക്ക് 50 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം. അവസാന തീയതി നവംബര്‍ 30. …

Read More »

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ‘മോന്‍ ന്ത’ ചുഴലിക്കാറ്റ് നാളെ കരതൊടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാറ്റിനൊപ്പം ഇടിയോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജീല്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് 28വരെയും കര്‍ണാടക, ലക്ഷ്ദ്വീപ് തീരങ്ങളില്‍ 29 വരെയും മത്സ്യബന്ധനത്തിന് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെയും ഏഴ് ജില്ലകളില്‍ യെല്ലോ …

Read More »