അതിരപ്പിള്ളി: അതിരപ്പിള്ളി കാട്ടാനക്കൂട്ടം നിര്‍ത്തിയിട്ട കാര്‍ തകര്‍ത്തു. എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് വാച്ചുമരത്ത് നിര്‍ത്തിയിട്ട അങ്കമാലി സ്വദേശികളുടെ കാറാണ് ആക്രമണത്തില്‍ തകര്‍ന്നത്. അങ്കമാലി സ്വദേശികള്‍ ഇന്നലെ രാത്രിയില്‍ അതിരപ്പള്ളിയില്‍ നിന്ന് മലക്കപ്പാറക്ക് പോവുന്നതിനിടയിലാണ് കാര്‍ കേടാവുന്നത്. തുടര്‍ന്ന് പ്രദേശത്ത് വാഹനം നിര്‍ത്തിയിടുകയും മറ്റൊരു വാഹനത്തില്‍ അതിരപ്പള്ളിക്ക് പോകുകയും ചെയ്തു. തുടര്‍ന്ന് വാഹനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ആളുകളെത്തിയപ്പോഴാണ് കാര്‍ തകര്‍ത്ത നിലയില്‍ കണ്ടത്. സമീപത്ത് കാട്ടാനക്കൂട്ടം ഉണ്ടെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ …
Read More »വയനാട്ടിൽ ചെറുപുഴകളിൽ ചീങ്കണ്ണികളും മുതലകളും എണ്ണം കൂടി ; നാട്ടുകാര്‍ ഭീതിയിൽ
കൽപ്പറ്റ: പുഴയില്‍ വെള്ളം താഴ്‌ന്നതോടെ പനമരം വലിയ പുഴയുടെ കൈവഴികളായ ചെറുപുഴകളില്‍ മുതലകളുടെയും ചീങ്കണ്ണികളുടെയും എണ്ണം കൂടി. ചെറിയ പുഴകളുടെ മണല്‍ത്തിട്ടകളിലും കരകളിലും മുതലയും ചീങ്കണ്ണികളും കയറിക്കിടക്കുന്നത് പതിവായി. മാലിന്യം വ്യാപകമായി പുഴകളില്‍ തള്ളുന്ന ഭാഗങ്ങളിലാണു ചീങ്കണ്ണികള്‍ ഏറ്റവും കൂടുതല്‍ ഉള്ളത്. പനമരം, കബനി, കാവടം, വെണ്ണിയോട് പുഴകളിലാണ് മുതലകളും ചീങ്കണ്ണികളും ഏറെയുള്ളത്. ഇവയെ നിയന്ത്രിക്കാനുള്ള നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read More »വയനാട് പുനരധിവാസത്തിന് 260.56 കോടി കേന്ദ്ര സഹായം
തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വയനാടിന്റെ പുനരധിവാസത്തിന് കേന്ദ്ര സര്‍ക്കാര്‍ 260.56 കോടി രൂപ അനുവദിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അദ്ധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് ദേശീയ ദുരന്ത ലഘൂകരണ നിധിയില്‍ നിന്ന് സഹായം അനുവദിച്ചത്. 2221 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. വയനാടിലെ പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രം ആദ്യമായി അനുവദിക്കുന്ന പ്രത്യേക സഹായമാണിത്. ഒമ്പത് സംസ്ഥാനങ്ങള്‍ക്കായി ആകെ 4645.60 കോടിയാണ് അനുവദിച്ചത്. 2022ല്‍ മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ അസമിന് 1270.788 കോടി …
Read More »ആലപ്പുഴയില്‍ 18കാരിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം; പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടു
ആലപ്പുഴ: 18 വയസുകാരിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം. ചൊവ്വാഴ്ച രാത്രി ആലപ്പുഴയിലാണ് സംഭവം. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അയല്‍വാസിയായ ജോസ് (57) ആണ് അക്രമം നടത്തിയത്. പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. സംഭവ സമയം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടാിയരുന്നില്ല. കുടുംബത്തിന്റെ പരാതിയില്‍ ജോസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. മുന്‍പ് പെണ്‍കുട്ടിയുടെ പിതാവിനെ …
Read More »നീലഗിരിയില്‍ കാട്ടാന ആക്രമണം; എസ്റ്റേറ്റ് തൊഴിലാളി കൊല്ലപ്പെട്ടു
ഗൂഡല്ലൂര്‍: തമിഴ്നാട് നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ എസ്റ്റേറ്റ് തൊഴിലാളി കൊല്ലപ്പെട്ടു. രാജേഷ് (52) ആണ് മരിച്ചത്. നെല്ലാകോട്ടയിലെ നെല്ലിമട്ടത്തായിരുന്നു സംഭവം. പന്തലൂരിനടുത്തുള്ള നെല്ലാകോട്ട റോക്ക് വുഡ് എസ്റ്റേറ്റിലെ തൊഴിലാളിയാണ് രാജേഷ്. രാജേഷും ഭാര്യ ഗംഗയും രാത്രി നെല്ലാകോട്ട ബസാറില്‍ നിന്ന് ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് പോകുന്നതിനിടെ എസ്റ്റേറ്റ് ആശുപത്രിക്ക് സമീപമെത്തിയപ്പോള്‍ കാട്ടാന വരുന്നത് കണ്ട് ഡ്രൈവര്‍ ഓട്ടോറിക്ഷ നിര്‍ത്തി. ഈ സമയം, രാജേഷ് ഓട്ടോറിക്ഷയില്‍ നിന്ന് ഇറങ്ങിയോടി. പിന്തുടര്‍ന്നെത്തിയ ആന രാജേഷിനെ …
Read More »പൂച്ചയെ പിടിക്കാന്‍ കാന്റീനിലേക്ക് പാഞ്ഞുകയറി പുലി; ജീവനക്കാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി
ഊട്ടി: കോത്തഗിരിയിലെ തേയിലത്തോട്ടത്തിലെ കാന്റീനില്‍ പുലിയെത്തി. പൂച്ചയെ പിടിക്കാന്‍ കാന്റീനിലേക്ക് ഓടിക്കയറിയ പുലിയെക്കണ്ട് ജീവനക്കാരന്‍ ഇറങ്ങിയോടി രക്ഷപ്പെട്ടു. ഈലാട് എസ്റ്റേറ്റിലെ കാന്റീനില്‍ തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പുലിയുടെ കയ്യില്‍ നിന്നും രക്ഷപ്പെടാന്‍ പൂച്ച ഓടുന്നതിനിടയ്ക്ക് അത്ഭുതകരമായാണ് ജീവനക്കാരന്‍ രക്ഷപ്പെട്ടത്. ജീവനക്കാരന്‍ ബഹളം വച്ചതോടെ പുലി തോട്ടത്തിലേക്ക് ഓടിമറഞ്ഞു. പുലിയെ കൂടുവച്ച് പിടികൂടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Read More »കരൂര്‍ സന്ദര്‍ശിക്കാന്‍ വിജയ്ക്ക് അനുമതി നിഷേധിച്ച് പോലീസ്; മരണസംഖ്യ 41 ആയി ഉയര്‍ന്നു
കരൂര്‍: കരൂര്‍ സന്ദര്‍ശിക്കാന്‍ ടിവികെ അധ്യക്ഷനും നടനുമായ വിജയിന് അനുമതി നിഷേധിച്ച് പോലീസ്. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ളവ മുന്നില്‍ക്കണ്ടാണ് അനുമതി നിഷേധിച്ചത്. വിജയുടെ ചെന്നൈയിലെ വീടിനു നേരേ കഴിഞ്ഞ ദിവസം ബോംബ് ഭീഷണിയുണ്ടായിരുന്നു. ഇതില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. അതേസമയം ടിവികെയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി ഉയര്‍ന്നു. 50ഓളം പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 55 …
Read More »നടന്‍ വിജയ് നയിച്ച ടിവികെ റാലിക്കിടെ തിക്കും തിരക്കും; 39 മരണം
കരൂര്‍: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ് കരൂരില്‍ നയിച്ച റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 39 മരണം. മരിച്ചവരില്‍ 2 വയസ്സുകാരന്‍ ഉള്‍പ്പെടെ 8 കുട്ടികളുണ്ട്. രണ്ട് ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 17 സ്ത്രീകള്‍ക്കും ജീവന്‍ നഷ്ടമായി. സംസ്ഥാന വ്യാപകമായി വിജയ് നടത്തുന്ന പ്രചരണ പരിപാടിയുടെ ഭാഗമായാണ് ശനിയാഴ്ച കരൂരില്‍ റാലി സംഘടിപ്പിച്ചത്. 10000 പേര്‍ പങ്കെടുക്കുന്ന റാലിക്കാണ് ടിവികെ അനുമതി തേടിയത്. എന്നാല്‍ ഒന്നര ലക്ഷത്തിലധികം പേര്‍ …
Read More »വടക്കന്‍ ജില്ലകളില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും; പാലക്കാട് ഇന്ന് യെല്ലോ അലര്‍ട്ട്
പാലക്കാട്: വരും ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് …
Read More »ബ്രൂവറി നിര്‍മ്മാണം: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ എലപ്പുള്ളിയില്‍ ജെസിബി തടഞ്ഞ് ജനങ്ങളുടെ പ്രതിഷേധം
പാലക്കാട്: എലപ്പുള്ളിയിലെ നിര്‍ദ്ദിഷ്ട ബ്രൂവറി പ്ലാന്റില്‍ ജെസിബി തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. ബ്രൂവറിക്ക് ഏറ്റെടുത്ത ഭൂമിയില്‍ ആദ്യഘട്ട നടപടികളുടെ ഭാഗമായി സ്ഥലം വൃത്തിയാക്കാനുള്ള ഒയാസിസ് കമ്പനിയുടെ നീക്കമാണ് നാട്ടുകാര്‍ തടഞ്ഞത്. ജെസിബി ഉള്‍പ്പെടെയുള്ളവ നാട്ടുകാരും സമരസമിതി പ്രവര്‍ത്തകരും തടഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് പ്ലാന്റ് നിര്‍മ്മിക്കാന്‍ കണ്ടെത്തിയ സ്ഥലത്ത് സാധന സാമഗ്രികളെത്തിച്ചത്. സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ബ്രൂവറി നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനിയിലാണ്. കേസ് ഒക്ടോബര്‍ ആറിനാണ് …
Read More »
Prathinidhi Online