News

ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്കും വീണ്ടും ടെസ്റ്റ്; സൂപ്പര്‍ ചെക്കിങിന് മന്ത്രിയുടെ ഉത്തരവ്

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പാസ്സായവരുടെ വൈദഗ്ധ്യം പരിശോധിക്കാന്‍ ആര്‍ടിഒമാര്‍ക്ക് മന്ത്രിയുടെ നിര്‍ദേശം. ലൈസന്‍സ് ലഭിച്ചവരേയും അടുത്ത ദിവസങ്ങളില്‍ വിളിച്ചു വരുത്തി വീണ്ടും വാഹനമോടിപ്പിച്ച് സൂപ്പര്‍ ചെക്കിങ് നടത്താനാണ് മന്ത്രിയുടെ നിര്‍ദേശം. മോട്ടോര്‍ വാഹന വകുപ്പിന്റെ റോഡ് സുരക്ഷാ മാസാചരണ വേദിയിലാണ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. മലപ്പുറത്ത് അപകടങ്ങള്‍ കൂടാന്‍ കാരണം തട്ടിക്കൂട്ട് രീതിയല്‍ ലൈസന്‍സ് നല്‍കിയതാണെന്നും മന്ത്രി പരിപാടിക്കിടെ പറഞ്ഞിരുന്നു. ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ ലൈസന്‍സുള്ളവരെ പഠിപ്പിച്ച സ്ഥാപനങ്ങള്‍ക്കെതിരേയും നടപടിയുണ്ടാകും. …

Read More »

എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ ട്വന്റി ട്വന്റിയില്‍ പൊട്ടിത്തെറി; ഒരു വിഭാഗം നേതാക്കള്‍ കോണ്‍ഗ്രസിനൊപ്പം

കൊച്ചി: എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ ട്വന്റി ട്വന്റിയില്‍ പൊട്ടിത്തെറി. നേതൃത്വത്തിന്റേത് ഏകപക്ഷീയമായ തീരുമാനമാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ ഭാരവാഹികളും ജനപ്രതിനിധികളും കൂട്ടത്തിലുണ്ട്. പാര്‍ട്ടി ജനങ്ങളെ വഞ്ചിച്ചെന്നും ബിജെപിയുടെ റിക്രൂട്ടിങ് ഏജന്‍സിയായി മാറിയെന്നും പുറത്തു പോയ റസീന പരീത് ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ എന്‍ഡിഎ പ്രവേശനം സംബന്ധിച്ച് പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങളോ വാര്‍ഡ് കമ്മിറ്റികളോ ജനപ്രതിനിധികളോ അറിഞ്ഞിട്ടില്ലെന്ന് പുറത്തുപോയ നേതാക്കള്‍ വെളിപ്പെടുത്തി. മാധ്യമങ്ങളിലൂടെയാണ് ലയനം അറിഞ്ഞതെന്നും …

Read More »

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; വിവിധ കേന്ദ്ര പദ്ധതികൾ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്തെത്തും. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് റോഡ് ഷോ നടക്കും. പുത്തരിക്കണ്ടത്ത് നടക്കുന്ന പരിപാടിയിൽ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം നഗരത്തിന്റെ വികസന രേഖയും പ്രഖ്യാപിക്കും. അതിവേഗ റെയിൽപാതയുടെ പ്രഖ്യാപനവും ഇവിടെ നടന്നേക്കും. അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫും ഇന്നവേഷൻ ടെക്നോളജി ആൻഡ് ഓൻട്രണർഷിപ്പ് ഹബ്ബിൻ്റെ തറക്കല്ലിടിലും പ്രധാനമന്ത്രി നിർവഹിക്കും. 25,000ത്തിലധികം പ്രവർത്തകരെ പങ്കെടുപ്പിച്ചുള്ള പൊതുസമ്മേളനമാണ് ബിജെപി സംഘടിപ്പിക്കുന്നത്. കോർപ്പറേഷനിൽ അധികാരത്തിലേറിയാൽ …

Read More »

കുട്ടികളുടേതുള്‍പ്പെടെ അശ്ലീല വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ വിറ്റു; നിലമ്പൂരില്‍ യുവാവ് അറസ്റ്റില്‍

മലപ്പുറം: കുട്ടികളുടേത് ഉള്‍പ്പെടെയുള്ള അശ്ലീല ചിത്രങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലൂടെ വിറ്റ യുവാവ് നിലമ്പൂരില്‍ അറസ്റ്റില്‍. ചുങ്കത്തറ സ്വദേശി സ്ഫ്‌വാന്‍ ആണ് അറസ്റ്റിലായത്. മലപ്പുറം സൈബര്‍ ക്രൈം പോലീസാണ് പ്രതിയെ പിടികൂടിയത്. പോക്‌സോ ഐടി ആക്ടും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ടെലഗ്രാമിലൂടെയാണ് അശ്ലീല വീഡിയോകള്‍ പ്രതി വിറ്റിരുന്നതെന്ന് പോലീസ് പറഞ്ഞു. നേരത്തേ കഞ്ചാവ് കേസിലും സഫ്‌വാന്‍ പ്രതിയാണെന്ന് പോലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഇയാളുടെ കൂട്ടത്തിലുള്ളവരെ കണ്ടെത്താനായി …

Read More »

വര്‍ഷത്തില്‍ 5തവണ നിയമലംഘനം നടത്തിയാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും; നിയമം കര്‍ശനമാക്കി കേന്ദ്രം

ന്യൂഡല്‍ഹി: ട്രാഫിക് നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവരെ പൂട്ടാന്‍ കര്‍ശന നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. വര്‍ഷത്തില്‍ 5ഓ അതില്‍ കൂടുതലോ ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തിയാല്‍ ഡ്രൈവിംങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരമുണ്ടെന്നാണ് മോട്ടോര്‍ വാഹന നിയമ ഭേദഗതിയില്‍ പറയുന്നത്. ഭേദഗതികള്‍ ജനുവരി 1 മുതല്‍ പ്രാബല്യത്തിലായിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ നടന്ന ട്രാഫിക് കുറ്റകൃത്യങ്ങളാണ് ഇതില്‍ പരിഗണിക്കുക. മുന്‍വര്‍ഷങ്ങളിലെ കുറ്റകൃത്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടില്ല. മോട്ടോര്‍ വാഹന നിയമത്തിലെ 24 നിയമ ലംഘനങ്ങളില്‍ അഞ്ചോ അതിലധികമോ ഒരു …

Read More »

ട്വന്റി-ട്വന്റി ബിജെപിയിലേക്കെന്ന് സൂചന; സാബു ജേക്കബും രാജീവ് ചന്ദ്രശേഖറും തമ്മില്‍ കൂടിക്കാഴ്ച നടത്തി

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് സുപ്രധാന ചുവടുവയ്പ്പുമായി ബിജെപി. എറണാകുളം കിഴക്കമ്പലം ആസ്ഥാനമായുള്ള ട്വന്റി-ട്വന്റി പാര്‍ട്ടി എന്‍ഡിഎയില്‍ ലയിക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ട്വന്റി-ട്വന്റി അധ്യക്ഷന്‍ സാബു എം ജേക്കബും കൊച്ചിയില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ പാര്‍ട്ടി എന്‍ഡിഎയുടെ ഭാഗമാകാന്‍ ധാരണയിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ എറണാകുളത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.

Read More »

ഒന്നര വയസ്സുകാരനെ കടലിൽ എറിഞ്ഞു കൊന്ന കേസ്: അമ്മയ്ക്ക് ജീവപര്യന്തം തടവ്

കണ്ണൂർ: കണ്ണൂർ തയ്യിൽ ഒന്നരവയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിലെ പ്രതി ശരണ്യയ്ക്ക് ജീവപര്യന്തം തടവ്. ആൺസുഹൃത്തിനൊപ്പം ജീവിക്കാൻ വേണ്ടിയാണ് ഒന്നരവയസുകാരൻ വിയാനെ അമ്മ ശരണ്യ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കുറ്റക്കാരിയാണെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു. തടവിന് പുറമേ ഒരുലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ഏറ്റവും ചെറിയ ശവപ്പെട്ടികള്‍ക്കാണ് ഭാരം കൂടുതലെന്ന പരാമർശത്തോടെയാണ് കോടതി വിധി പ്രസ്താവിച്ചത്. ഒരമ്മയുടെ ഭാഗത്തുനിന്ന് …

Read More »

ശബരിമല സ്വർണക്കൊള്ള: ഇ.ഡി 1.3 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചു

കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഇഡി റെയ്‌ഡില്‍ നിര്‍ണായക കണ്ടെത്തലുകള്‍ നടത്തിയതായി കണ്ടെത്തി. സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച നടത്തിയ പരിശോധനയ്ക്ക് ശേഷം പ്രതികളുടെ 1.3 കോടി വില വരുന്ന ആസ്തികൾ മരവിപ്പിച്ചെന്ന് ഇ.ഡി വെളിപ്പെടുത്തി. കേസിലെ പ്രധാന പ്രതികളുടെ സ്വത്തുക്കളാണ് മരവിപ്പിച്ചത്. സ്മാർട്ട് ക്രിയേഷനിൽ നിന്ന് 100 ഗ്രാം സ്വർണ്ണത്തിൻ്റെ കട്ടികൾ പിടിച്ചെടുത്തെന്നും ഇ.ഡി അറിയിച്ചു. ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരിലായിരുന്നു ഇഡി റെയ്ഡ്. സ്വർണ്ണം ചെമ്പാക്കിയ രേഖകളും …

Read More »

ദീപക്കിൻ്റെ ആത്മഹത്യ: പ്രതി ഷിംജിത മുസ്തഫ റിമാൻഡിൽ

കോഴിക്കോട്: അപകീർത്തിപ്പെടുത്ത വിഡിയോ പ്രചരിച്ചതിനെ തുടർന്ന് ദീപക് എന്ന യുവാവ് ആത്മഹത്യ ചെയ്ത കേസിലെ പ്രതി ഷംജിത മുസ്തഫ റിമാൻഡിൽ. കുന്ദമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഷിംജിതയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പോലീസ് അറസ്റ്റ്. പ്രതിയെ മഞ്ചേരി സബ് ജയിലിലേക്ക് മാറ്റും. ദീപക്കിന്റെ ആത്മഹത്യയിൽ ഷിംജിതക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റമാണ് ചുമത്തിയത്. കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന ഇവരെ ബുധനാഴ്ച ഉച്ചയോടെ അറസ്റ്റ് …

Read More »

കേരളത്തിൽ ഭരണ വിരുദ്ധ വികാരം; യു ഡി എഫിന് അനുകൂല തരംഗം’ എൻഡിടിവി വോട്ട് വൈബ് സർവ്വേ

ന്യൂഡൽഹി: കേരളത്തിൽ ഭരണവിരുദ്ധ വികാരമെന്ന് എൻഡിടിവി വോട്ട് വൈബ് സർവ്വേ. 50% ത്തിലധികം ജനങ്ങൾ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നും സർവ്വേയിൽ കണ്ടെത്തിയതായി എൻഡിടിവി റിപ്പോർട്ട് ചെ യ്യുന്നു. സംസ്ഥാനത്ത് ഭരണം വളരെ മോശമാണെന്ന് പറയുന്നത് 31 ശതമാനം പേ രും മോശമാണെന്ന് പറയുന്നത് 20 ശതമാനം പേരുമാണ്. 40 ശതമാനം ആളുകളാണ് ഭരണം നല്ലതെന്ന് അഭിപ്രായപ്പെട്ടുന്നത്. സർവേയിൽ പങ്കെടുത്ത 22 ശതമാനം ആളുകൾ വിഡി സതീശനയെയും 18 ശതമാനം പേർ …

Read More »