തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച എറണാകുളം ഇടുക്കിജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് ഈ ദിവസങ്ങളില്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍, കേരള-കര്‍ണാടക തീരത്തിന് സമീപത്തായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദം ശക്തി കൂടി അടുത്ത മണിക്കൂറുകളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറും. തെക്ക് കിഴക്കന്‍ …
Read More »കനത്ത മഴയില്‍ മലപ്പുറത്ത് വ്യാപക നഷ്ടം; ഫാമില്‍ വെള്ളം കയറി രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങള്‍ ചത്തു
മലപ്പുറം: തുലാപ്പെയ്ത്തില്‍ മലപ്പുറത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്ടം. വഴിക്കടവ് ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറുകയും സാധനങ്ങള്‍ ഒഴുകിപ്പോകുകയും ചെയ്തു. പൂവത്തിപ്പൊയിലില്‍ കോഴിഫാമില്‍ വെള്ളം കയറി രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങളാണ് ചത്തുപോയത്. ഇന്നലെ വൈകുന്നേരം പെയ്ത കനത്ത മഴയിലാണ് വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ അളവില്‍ ഒരേ സ്ഥലത്ത് മഴ പെയ്തതാണ് വലിയ നാശനഷ്ടത്തിന് കാരണമായത്. പ്രളയകാലത്ത് പോലും ഇത്രയും മലവെള്ളം വന്നിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Read More »ഹിന്ദു വിവാഹനിയമപ്രകാരം, സാമ്പത്തിക സ്വയംപര്യാപ്‌തതയുള്ള ഭാര്യയ്‌ക്ക് ജീവനാംശത്തിന് അര്‍ഹതയില്ലെന്നു ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: ഹിന്ദു വിവാഹനിയമപ്രകാരം, സാമ്പത്തിക സ്വയംപര്യാപ്‌തതയുള്ള ഭാര്യയ്‌ക്ക് ജീവനാംശത്തിന് അര്‍ഹതയില്ലെന്നു ഡല്‍ഹി ഹൈക്കോടതി. സ്‌ഥിരജീവനാംശമെന്നതു സാമൂഹികനീതിക്കു വേണ്ടിയാണെന്നും അല്ലാതെ, ധനസമ്പാദനത്തിനല്ലെന്നും നിരീക്ഷിച്ചാണു ജസ്‌റ്റിസുമാരായ അനില്‍ ക്ഷേത്രപാലും ഹരീഷ് വൈദ്യനാഥന്‍ ശങ്കറും ഉള്‍പ്പെട്ട ബെഞ്ചിന്റെ സുപ്രധാനവിധി. ജീവനാംശം തേടുന്ന വ്യക്‌തി യഥാര്‍ത്ഥത്തില്‍ സാമ്പത്തികസഹായം ആവശ്യമുള്ളയാളാണെന്നു തെളിയിക്കാന്‍ നിയമം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. ഹിന്ദു വിവാഹനിയമം, വകുപ്പ് 25 പ്രകാരമുള്ള ജുഡീഷ്യല്‍ വിവേചനാധികാരം ശരിയായ വിധത്തിലും നീതിപൂര്‍വകമായും രേഖകളുടെ അടിസ്‌ഥാനത്തിലുമാകണം വിനിയോഗിക്കേണ്ടത്. ഇരുകക്ഷികളുടെയും …
Read More »‘പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുക’; നോ കിങ്‌സ് പ്രൊട്ടസ്റ്റില്‍ ട്രംപിനെതിരെ തെരുവിലിറങ്ങി ആയിരങ്ങള്‍
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി. ‘ജനാധിപത്യം രാജവാഴ്ചയല്ല’, ‘ട്രംപ് രാജാവല്ല’, ‘ജനാധിപത്യം ഭീഷണിയിലാണ്’, ‘പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുക’ തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രതിഷേധം. ‘നോ കിങ്‌സ് പ്രൊട്ടസ്റ്റ്’ എന്ന പേരില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് പങ്കെടുത്തത്. ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍, ഷിക്കാഗോ, മിയാമി, ലോസ് ആഞ്ചലിസ് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ ശനിയാഴ്ച രാവിലെയാണ് …
Read More »മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 140 അടിയിലേക്ക്; മുഴുവന്‍ ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്തുന്നു
ഇടുക്കി: മഴ കടുത്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്ന് 139.30 അടിയിലെത്തി. ജലനിരപ്പ് 140 അടിയിലേക്ക് എത്തുന്നതൊഴിവാക്കാന്‍ സ്പില്‍വെ വഴി കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനാണ് തീരുമാനം. വൃഷ്ടി പ്രദേശങ്ങളിലടക്കം കനത്ത മഴ പെയ്തത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. നിലവില്‍ സ്പില്‍വെ വഴി പുറത്തേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് സെക്കന്‍ഡില്‍ 9120 ഘനയടിയാണ്. അപകടമേഖലകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇതിനിടെ, അധികജലം ഒഴുക്കി കളയുന്നതിനായി ഇന്ന് രാവിലെ ഒമ്പത് മണിക്ക് …
Read More »സംസ്ഥാനത്ത് മഴ കനക്കുന്നു; നാളെ നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
പാലക്കാട്: സംസ്ഥാനത്ത് തുലാ മഴ ശക്തി പ്രാപിച്ചതോടെ മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, …
Read More »ഗോള്‍ഡന്‍ ചാന്‍സ്! മകളുടെ വിവാഹത്തിന് കരുതിയ സ്വര്‍ണവുമായി അച്ഛന്‍ കാമുകിക്കൊപ്പം മുങ്ങി
കൊച്ചി: സ്വന്തം മകളുടെ വിവാഹത്തിനായി കരുതിവച്ച സ്വര്‍ണവും പണവുമായി പിതാവ് കാമുകിക്കൊപ്പം ഒളിച്ചോടി. എറണാകുളത്തെ വെങ്ങോല പഞ്ചായത്തിലെ തണ്ടേക്കാടാണ് സംഭവം. മകള്‍ പൊലീസിന് നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പിതാവിനെ തിരുവനന്തപുരം സ്വദേശിനിയോടൊപ്പം കണ്ടെത്തി. ഈ സ്ത്രീക്ക് കാനഡയില്‍ ജോലിയുണ്ടെന്നാണ് വിവരം. വീട്ടിലേക്ക് മടങ്ങാന്‍ പൊലീസ് ഉപദേശിച്ചെങ്കിലും സ്ത്രീയെ പിരിയാന്‍ തനിക്ക് പറ്റില്ലെന്ന് ഇയാള്‍ പറഞ്ഞു. എന്നാല്‍ തന്റെ വിവാഹത്തിന് കൈ പിടിച്ച് തരാനെങ്കിലും വരണമെന്ന മകളുടെ അഭ്യര്‍ത്ഥന അംഗീകരിക്കണമെന്ന് …
Read More »ഭക്ഷണത്തില്‍ മുടി; എയര്‍ ഇന്ത്യയ്ക്ക് 35000 രൂപ പിഴയിട്ട് കോടതി
ചെന്നൈ: വിമാനത്തില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ മുടി കണ്ടെത്തിയ സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് പിഴയിട്ട് ഹൈക്കോടതി. കൊളംബോയില്‍ നിന്നും ചെന്നൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനാണ് ഭക്ഷണത്തില്‍ മുടി ലഭിച്ചത്. വിമാന ജീവനക്കാരോട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്ന് യാത്രക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു. സിവില്‍ കോടതി ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് വിധിച്ചത്. ഇതിനെതിരെ എയര്‍ ഇന്ത്യ മദ്രാസ് ഹൈക്കോടതില്‍ അപ്പീല്‍ നല്‍കുകയും കോടതി നഷ്ടപരിഹാരത്തുക 35000 ആയി കുറക്കുകയും ചെയ്തു. …
Read More »കനത്ത മഴ; ഇടുക്കിയില്‍ പലയിടത്തും വെള്ളം കയറി; മുല്ലപ്പെരിയാര്‍ ഡാം തുറന്നു
വണ്ടിപ്പെരിയാര്‍: കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ പലയിടത്തും വ്യാപക നാശനഷ്ടം. വെള്ളിയാഴ്ച രാത്രി പെയ്ത ശക്തമായ മഴയില്‍ വണ്ടിപ്പെരിയാറിലെ പല വീടുകളിലും വെള്ളം കയറി. വീടുകളില്‍ കുടുങ്ങിയ 5 പേരെ രക്ഷപ്പെടുത്തി. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കയാണ്. പാറക്കടവ്, മുണ്ടിയെരുമ, കൂട്ടാര്‍ മേഖലയില്‍ ശക്തമായ മഴ പെയ്തിട്ടുണ്ട്. പ്രദേശങ്ങളില്‍ നിന്ന് വളര്‍ത്തു മൃഗങ്ങളും ഇരുചക്ര വാഹനങ്ങളും ഒലിച്ചു പോയി. പലയിടത്തും മലവെള്ളപ്പാച്ചില്‍ ഉണ്ടായി. വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി വലിയ …
Read More »നേതൃപദവിയിൽ നിന്ന് തഴഞ്ഞു; KPCC വിശ്വാസ സംരക്ഷണ യാത്രയിൽ ചാണ്ടി ഉമ്മൻ പങ്കെടുത്തില്ല
കെപിസിസി നേതൃപദവിയിൽ നിന്നു തഴഞ്ഞതിൽ ചാണ്ടി ഉമ്മൻ എംഎൽഎ കടുത്ത അതൃപ്തിയിൽ. കെപിസിസി പരിപാടിയിൽ നിന്ന് വിട്ട് നിന്ന് പ്രതിഷേധിച്ചു. അടൂർ പ്രകാശ് എം.പി. നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയുടെ റാന്നിയിലെ സ്വീകരണത്തിൽ ആയിരുന്നു ചാണ്ടി പങ്കെടുക്കേണ്ടിയിരുന്നത്. ഇന്ന് രാവിലെ ആയിരുന്നു പരിപാടി. കെപിസിസി പുനഃസംഘടനയിൽ അതൃപ്തിയിലാണ് ചാണ്ടി ഉമ്മൻ. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ചാണ്ടി ഉമ്മനെ അവസാനവട്ടം തഴഞ്ഞതായാണ് പരാതി. അബിൻ വർക്കിയെ പിന്തുണച്ചത് ചാണ്ടി ഉമ്മന് …
Read More »
Prathinidhi Online