തിരുവനന്തപുരം: പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞതു സംബന്ധിച്ച് സംസ്ഥാനത്ത് ഒരുവര്‍ഷത്തിനിടെ ലഭിച്ചത് 12,265 പരാതികള്‍. ഇതുവഴി സര്‍ക്കാരിന് ലഭിച്ചത് 11.01 കോടി രൂപയാണ്. പൊതുജനങ്ങള്‍ തെളിവു സഹിതം നല്‍കിയ 7912 പരാതികളില്‍ നടപടിയെടുത്തിട്ടുണ്ട്. ഇതുവഴി പരാതി നല്‍കിയവര്‍ക്ക് പാരിതോഷികമായി ലഭിച്ചത് 1,29,750 രൂപയാണ്. മാലിന്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കും നിയമലംഘനം റിപ്പോര്‍ട്ട് ചെയ്യാനുള്ള വാട്‌സ്ആപ് നമ്പര്‍ നല്‍കിയത്. 9446700800 എന്ന നമ്പറില്‍ പരാതി അറിയിക്കുന്നവര്‍ക്ക് ആദ്യം 2500 …
Read More »വീണ്ടും പിടിവിട്ട് വെളിച്ചെണ്ണ വില; ലിറ്ററിന് വില 500 കടന്നു
കോഴിക്കോട്: ഓണത്തിന് വില ഒന്ന് കുറഞ്ഞതിന് ശേഷം വെളിച്ചെണ്ണ വില വീണ്ടും കുതിപ്പ് തുടങ്ങി. ലിറ്ററിന് 500ന് മുകളിലാണ് പല ബ്രാന്‍ഡുകളുടേയും വില. ഓണക്കാലത്ത് സപ്ലൈകോ വഴി ഒരു ലിറ്റര്‍ 339 രൂപയ്ക്ക് സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കിയിരുന്നു. തേങ്ങവില ഉയരുന്നതാണ് വെളിച്ചെണ്ണ വിലയും ഉയരാന്‍ കാരണം. മൊത്ത വില ചന്തകളില്‍ കിലോയ്ക്ക് 65 രൂപയും ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ 75 രൂപയുമാണ് തേങ്ങയ്ക്ക് വില. തേങ്ങവില വര്‍ധിക്കുന്നത് വെളിച്ചെണ്ണ വില …
Read More »ഭിക്ഷാടകനായ ഭര്‍ത്താവിന് മാസവരുമാനം 25000 രൂപ; ജീവനാംശം വേണമെന്ന യുവതിയുടെ ഹരജി കോടതി തള്ളി
കൊച്ചി: ഭിക്ഷാടകനായ ഭര്‍ത്താവിന്റെ മാസവരുമാനത്തില്‍ നിന്നും ജീവനാംശം വേണമെന്ന യുവതിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഭിക്ഷാടനം ഉപജീവനമാക്കിയ ഒരാളോട് ജീവനാംശം ആവശ്യപ്പെടാന്‍ ഭാര്യയ്ക്ക് കഴിയില്ലെന്നാണ് കോടതി പറഞ്ഞത്. പാലക്കാട് സ്വദേശിയായ സെയ്ദലവിക്കെതിരെ രണ്ടാംഭാര്യയാണ് ഹരജി നല്‍കിയത്. ഭാര്യയുടേത് പിച്ച ചട്ടിയില്‍ കയ്യിട്ടുവാരുന്ന പ്രവൃത്തിയാണെന്ന് പറഞ്ഞാണ് കോടതി ഹരജി തള്ളിയത്. ഭര്‍ത്താവിന് ഭിക്ഷാടനത്തിലൂടെ ലഭിക്കുന്ന മാസവരുമാനമായ 25000 രൂപയില്‍ നിന്നും 10000 രൂപയാണ് ജീവനാംശമായി ആവശ്യപ്പെട്ടത്. കാഴ്ച പരിമിതിയുള്ള സെയ്തലവി ഒന്നാം …
Read More »13 വയസ്സുകാരനും അമീബിക് മസ്തിഷ്‌ക ജ്വരം; രോഗബാധമൂലം ഇന്നലെ മരിച്ചയാളുടെ സഹപ്രവര്‍ത്തകന്‍ മരിച്ചതും സമാന ലക്ഷണങ്ങളോടെ
കോഴിക്കോട്: മലപ്പുറം സ്വദേശിയായ 13കാരനു കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കാരക്കോട് സ്വദേശിയായ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. നാലുകുട്ടികള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് രോഗബാധമൂലം 11 പേരാണ് ചികിത്സയിലുള്ളത്. പത്തുപേര്‍ മെഡിക്കല്‍ കോളജിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. അതേസമയം രോഗം ബാധിച്ച് ഇന്നലെ മരിച്ച ചാവക്കാട് സ്വദേശി റഹീമിന്റെ ഒപ്പം ജോലി ചെയ്തിരുന്ന ആളും സമാന രോഗലക്ഷണങ്ങളോടെയാണ് മരണപ്പെട്ടതെന്ന് കണ്ടെത്തി. ഒരാഴ്ച മുന്‍പാട് കോട്ടയം സ്വദേശിയായ …
Read More »തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്ര; ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന്
പാലക്കാട്: ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് നല്‍കുന്ന ഏറ്റവും വലിയ ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന്. തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമ യാത്രയെന്ന വിശേഷണത്തോടെയാണ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംങ് മന്ത്രാലയം പുരസ്‌കാര വിവരം അറിയിച്ചത്. 2023ലെ പുരസ്‌കാരമാണ് ലഭിച്ചിരിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന് ശേഷം പുരസ്‌കാരം ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍. സെപ്തംബര്‍ 23ന് നടക്കുന്ന 71ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ വച്ച് അവാര്‍ഡ് …
Read More »പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ 24 മണിക്കൂറും യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കണം: ഹൈക്കോടതി
കൊച്ചി: പെട്രോള്‍ പമ്പുകളിലെ ടോയ്ലറ്റുകള്‍ യാത്രക്കാര്‍ക്കായി തുറന്നു കൊടുക്കണമെന്ന ഹൈക്കോടതി. ദേശീയപാതയിലെ ദീര്‍ഘദൂര യാത്രക്കാര്‍ക്കും, ഉപഭോക്താക്കള്‍ക്കും 24 മണിക്കൂറും ടോയ്ലറ്റ് സൗകര്യം നല്‍കണമെന്നാണ് കോടതി ഉത്തരവില്‍. പെട്രോള്‍ പമ്പ് ഉടമകള്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പെട്രോള്‍ പമ്പുകളിലെ ശൗചാലയ സൗകര്യ ഉപയോഗവുമായി ബന്ധപ്പെട്ട് ദേശീയപാതാ അതോറിറ്റിയെയും ഹൈക്കോടതി വിമര്‍ശിച്ചു. യാത്രികര്‍ക്ക് ദേശീയപാതയോരത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് എന്‍എച്ച്എഐ ആണ്. കൃത്യമായ ദൂരപരിധിയില്‍ എന്‍എച്ച്എഐ അടിസ്ഥാന സൗകര്യമൊരുക്കണമെന്നും …
Read More »അമീബിക് മസ്തിഷ്‌ക ജ്വരം: സമരങ്ങള്‍ക്കിടെ പോലീസിന്റെ ജലപീരങ്കി പ്രയോഗത്തില്‍ ആശങ്ക
പാലക്കാട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമരമുഖങ്ങളില്‍ പോലീസ് ജലപീരങ്കി ഉപയോഗിക്കുന്നതില്‍ ആശങ്ക. ജലപീരങ്കികളില്‍ ഉപയോഗിക്കുന്ന ജലത്തില്‍ നിന്ന് രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നത്. സംസ്ഥാനത്ത് പ്രതിഷേധ സമരങ്ങളുണ്ടാകുമ്പോള്‍ ജലപീരങ്കി പ്രയോഗിക്കല്‍ പതിവാണ്. പോലീസ് ക്യാംപുകളിലെ കുളങ്ങളില്‍ നിന്നും കിണറുകളില്‍ നിന്നുമാണ് സാധാരണയായി ജലപീരങ്കിയില്‍ വെള്ളം നിറയ്ക്കുന്നത്. ഇത്തരം ജലസ്രോതസ്സുകള്‍ രോഗാണുക്കള്‍ ഇല്ലാത്ത ഇടങ്ങളാണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ശക്തമായി വെള്ളം …
Read More »സംസ്ഥാനത്ത് പാല്‍ വില കൂടും; വര്‍ധനവ് ക്ഷീരകര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില കൂട്ടുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും വര്‍ധനയുണ്ടാകുക. വില വര്‍ധിപ്പിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും മില്‍മയ്ക്കാണ് പാല്‍വില വര്‍ധിപ്പിക്കാനുള്ള അധികാരമുള്ളതെന്നും മന്ത്രി പറഞ്ഞു. സഭയില്‍ തോമസ് കെ തോമസ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഏറ്റവും കൂടുതല്‍ പാലിന് വിലയുള്ള സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ അതിരൂക്ഷമായ വിലക്കയറ്റത്തെക്കുറിച്ച് സഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച നടന്നു. പ്രതിപക്ഷത്ത് നിന്ന് …
Read More »നായ്‌പ്പേടിയിൽ കഴിയുന്ന നാട്ടിലേക്ക് ‘പാഴ്സലായി’ എത്തി നായ്ക്കൂട്ടം; ലോറിയിൽ കൂട്ടത്തോടെ എത്തിച്ച് തെരുവിൽ തള്ളി
ചാരുംമൂട് : നാഷനൽ പെർമിറ്റ് ലോറിയിൽ നൂറുകണക്കിന് തെരുവുനായ്ക്കളെ കൊണ്ടുവന്ന് ചുനക്കര, തഴക്കര തുടങ്ങിയ പ്രദേശങ്ങളിൽ ഇറക്കിവിട്ടതായി സൂചന. കൊല്ലം–തേനി ദേശീയപാതയിലെ ചുനക്കര തെരുവിൽമുക്ക്, ദേശീയപാതയിൽ നിന്നും കോമല്ലൂരിലേക്കുള്ള പ്രദേശം, തഴക്കര എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം രാത്രി തെരുവുനായ്ക്കളെ കൂട്ടത്തോടെ ഇറക്കിവിട്ടത്. ഇരുചക്രവാഹന യാത്രക്കാർക്കും കുട്ടികൾക്കും കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്.
Read More »അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു
തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് രണ്ടു മരണംകൂടി സ്ഥിരീകരിച്ചു. ഈമാസം 11-ാം തീയതി നടന്ന മരണങ്ങളാണ് അമീബിക് രോഗബാധ മൂലമാണെന്ന് ഇപ്പോള്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ 52 കാരിയും കൊല്ലത്ത് 91 കാരനുമാണ് മരണപ്പെട്ടത്. ഇതോടെ രോഗബാധ മൂലം ഈ വര്‍ഷം മരിച്ചവരുടെ എണ്ണം 19 ആയി. സംസ്ഥാനത്ത് ഇതുവരെ 62 പേര്‍ക്ക് രോഗബാധ ഉണ്ടായെന്നാണ് ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം. ഇന്നലെ രണ്ട് പേര്‍ക്ക് രോഗം …
Read More »
Prathinidhi Online