News

അമീബിക് മസ്തിഷ്‌ക ജ്വരം: സമരങ്ങള്‍ക്കിടെ പോലീസിന്റെ ജലപീരങ്കി പ്രയോഗത്തില്‍ ആശങ്ക

പാലക്കാട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമരമുഖങ്ങളില്‍ പോലീസ് ജലപീരങ്കി ഉപയോഗിക്കുന്നതില്‍ ആശങ്ക. ജലപീരങ്കികളില്‍ ഉപയോഗിക്കുന്ന ജലത്തില്‍ നിന്ന് രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നത്. സംസ്ഥാനത്ത് പ്രതിഷേധ സമരങ്ങളുണ്ടാകുമ്പോള്‍ ജലപീരങ്കി പ്രയോഗിക്കല്‍ പതിവാണ്. പോലീസ് ക്യാംപുകളിലെ കുളങ്ങളില്‍ നിന്നും കിണറുകളില്‍ നിന്നുമാണ് സാധാരണയായി ജലപീരങ്കിയില്‍ വെള്ളം നിറയ്ക്കുന്നത്. ഇത്തരം ജലസ്രോതസ്സുകള്‍ രോഗാണുക്കള്‍ ഇല്ലാത്ത ഇടങ്ങളാണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ശക്തമായി വെള്ളം …

Read More »

സംസ്ഥാനത്ത് പാല്‍ വില കൂടും; വര്‍ധനവ് ക്ഷീരകര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില കൂട്ടുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും വര്‍ധനയുണ്ടാകുക. വില വര്‍ധിപ്പിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും മില്‍മയ്ക്കാണ് പാല്‍വില വര്‍ധിപ്പിക്കാനുള്ള അധികാരമുള്ളതെന്നും മന്ത്രി പറഞ്ഞു. സഭയില്‍ തോമസ് കെ തോമസ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഏറ്റവും കൂടുതല്‍ പാലിന് വിലയുള്ള സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ അതിരൂക്ഷമായ വിലക്കയറ്റത്തെക്കുറിച്ച് സഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച നടന്നു. പ്രതിപക്ഷത്ത് നിന്ന് …

Read More »

നായ്‌പ്പേടിയിൽ കഴിയുന്ന നാട്ടിലേക്ക് ‘പാഴ്സലായി’ എത്തി നായ്ക്കൂട്ടം; ലോറിയിൽ കൂട്ടത്തോടെ എത്തിച്ച് തെരുവിൽ തള്ളി

ചാരുംമൂട് : നാഷനൽ പെർമിറ്റ് ലോറിയിൽ നൂറുകണക്കിന് തെരുവുനായ്ക്കളെ കൊണ്ടുവന്ന് ചുനക്കര, തഴക്കര തുടങ്ങിയ പ്രദേശങ്ങളിൽ ഇറക്കിവിട്ടതായി സൂചന. കൊല്ലം–തേനി ദേശീയപാതയിലെ ചുനക്കര തെരുവിൽമുക്ക്, ദേശീയപാതയിൽ നിന്നും കോമല്ലൂരിലേക്കുള്ള പ്രദേശം, തഴക്കര എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം രാത്രി തെരുവുനായ്ക്കളെ കൂട്ടത്തോടെ ഇറക്കിവിട്ടത്. ഇരുചക്രവാഹന യാത്രക്കാർക്കും കുട്ടികൾക്കും കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്.

Read More »

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് രണ്ടു മരണംകൂടി സ്ഥിരീകരിച്ചു. ഈമാസം 11-ാം തീയതി നടന്ന മരണങ്ങളാണ് അമീബിക് രോഗബാധ മൂലമാണെന്ന് ഇപ്പോള്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ 52 കാരിയും കൊല്ലത്ത് 91 കാരനുമാണ് മരണപ്പെട്ടത്. ഇതോടെ രോഗബാധ മൂലം ഈ വര്‍ഷം മരിച്ചവരുടെ എണ്ണം 19 ആയി. സംസ്ഥാനത്ത് ഇതുവരെ 62 പേര്‍ക്ക് രോഗബാധ ഉണ്ടായെന്നാണ് ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം. ഇന്നലെ രണ്ട് പേര്‍ക്ക് രോഗം …

Read More »

പാലിയേക്കരയിലെ ടോള്‍ വിലക്ക് വീണ്ടും നീട്ടി

തൃശൂര്‍: പാലിയേക്കരയിലെ ടോള്‍ പിരിവിന് ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി വീണ്ടും നീട്ടി. ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചെങ്കിലും ഇടക്കാല ഗതാഗത മാനേജ്‌മെന്റ് സമിതി (ഇന്ററിം ട്രാഫിക് മാനേജ്‌മെന്റ് കമ്മിറ്റി) ഇക്കാര്യം അറിയിച്ചാല്‍ മാത്രമേ പരിഗണിക്കൂ എന്നാണ് ഹൈക്കോടതി നിലപാടെടുത്തത്. ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി. മേനോന്‍ എന്നിവരടങ്ങിയ ബെഞ്ചാസ് കേസ് പരിഗണിച്ചത്. ജില്ല കലക്ടറാണ് ഇടക്കാല ഗതാഗത മാനേജ്‌മെന്റ് സമിതിയുടെ അധ്യക്ഷന്‍. ഗതാഗത പ്രശ്‌നങ്ങള്‍ …

Read More »

അവിനാശി റോഡ് മേല്‍പാലം യാഥാര്‍ത്ഥ്യമാകുന്നു; ഉദ്ഘാടനം ഒക്ടോബര്‍ 9ന്

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ ഏറ്റവും വലിയ മേല്‍പ്പാലമെന്ന ഖ്യാതിയോടെ നിര്‍മ്മിക്കുന്ന അവിനാശി റോഡ് മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നു. സെപ്തംബര്‍ അവസാനത്തോടെ പണികള്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് – ഹൈവേ വികസന വകുപ്പ് മന്ത്രി എ.വി വേലു അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 9ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് മേല്‍പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. 1,791.22 കോടി ചിലവിലാണ് റോഡ് നിര്‍മിക്കുന്നത്. 17.25 മീറ്റര്‍ വീതിയില്‍ നാലുവരി പാതയായാണ് പണി പൂര്‍ത്തിയാക്കിയത്. ഇരുവശത്തെ സര്‍വ്വീസ് റോഡുകളുടെ പണികളും ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്.

Read More »