തൃശൂര്‍: പാലിയേക്കരയിലെ ടോള്‍ പിരിവിന് ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി വീണ്ടും നീട്ടി. ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചെങ്കിലും ഇടക്കാല ഗതാഗത മാനേജ്‌മെന്റ് സമിതി (ഇന്ററിം ട്രാഫിക് മാനേജ്‌മെന്റ് കമ്മിറ്റി) ഇക്കാര്യം അറിയിച്ചാല്‍ മാത്രമേ പരിഗണിക്കൂ എന്നാണ് ഹൈക്കോടതി നിലപാടെടുത്തത്. ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി. മേനോന്‍ എന്നിവരടങ്ങിയ ബെഞ്ചാസ് കേസ് പരിഗണിച്ചത്. ജില്ല കലക്ടറാണ് ഇടക്കാല ഗതാഗത മാനേജ്‌മെന്റ് സമിതിയുടെ അധ്യക്ഷന്‍. ഗതാഗത പ്രശ്‌നങ്ങള്‍ …
Read More »അവിനാശി റോഡ് മേല്‍പാലം യാഥാര്‍ത്ഥ്യമാകുന്നു; ഉദ്ഘാടനം ഒക്ടോബര്‍ 9ന്
കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ ഏറ്റവും വലിയ മേല്‍പ്പാലമെന്ന ഖ്യാതിയോടെ നിര്‍മ്മിക്കുന്ന അവിനാശി റോഡ് മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നു. സെപ്തംബര്‍ അവസാനത്തോടെ പണികള്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് – ഹൈവേ വികസന വകുപ്പ് മന്ത്രി എ.വി വേലു അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 9ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് മേല്‍പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. 1,791.22 കോടി ചിലവിലാണ് റോഡ് നിര്‍മിക്കുന്നത്. 17.25 മീറ്റര്‍ വീതിയില്‍ നാലുവരി പാതയായാണ് പണി പൂര്‍ത്തിയാക്കിയത്. ഇരുവശത്തെ സര്‍വ്വീസ് റോഡുകളുടെ പണികളും ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്.
Read More »
Prathinidhi Online