News

പാലിയേക്കര ടോള്‍ വിലക്ക്: കെഎസ്ആര്‍ടിസിയുടെ ലാഭം ഒരുകോടിക്കടുത്ത്

തൃശൂര്‍: പാലിയേക്കരയില്‍ ഹൈക്കോടതി വിധിക്ക് പിന്നാലെ ടോള്‍ നിര്‍ത്തലാക്കിയതില്‍ കോളടിച്ച് കേരള എസ്.ആര്‍.ടി.സി. 50 ദിവസം കൊണ്ട് ടോള്‍ ഇനത്തില്‍ കമ്പനിയുടെ ലാഭം ഒരുകോടിക്കടുത്താണ്. പ്രതിമാസം നിശ്ചിത തുക ടോള്‍ ഇനത്തില്‍ കമ്പനി പാലിയേക്കരയില്‍ നല്‍കുന്നുണ്ട്. ഒക്ടോബര്‍ ആറിന് ടോള്‍ വിലക്ക് വന്നതോടെ ഒരു ബസിനു മാത്രം ഒരുമാസത്തേക്ക് 7310 രൂപയാണ് കേരള എസ്.ആര്‍.ടി.സി ലാഭിച്ചത്. പ്രതിദിനം ശരാശരി 800 ബസുകള്‍വീതം ഈ പാതയിലൂടെ ഇപ്പോള്‍ കടന്നുപോകുന്നുണ്ട്. ഇതില്‍ 20 …

Read More »

ഭൂട്ടാന്‍ വഴി വാഹനക്കടത്ത് തടയല്‍: ഓപറേഷന്‍ നുംകൂറിന്റെ ഭാഗമായി പൃഥ്വിരാജിന്റേയും ദുല്‍ഖറിന്റേയും വീടുകളില്‍ കസ്റ്റംസ് പരിശോധന

കൊച്ചി: സിനിമാ താരങ്ങളായ പൃഥ്വിരാജിന്റേയും ദുല്‍ഖര്‍ സല്‍മാന്റേയും വീടുകളില്‍ കസ്റ്റംസ് പരിശോധന. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് വാഹനം എത്തിക്കുന്നവരെ കണ്ടുപിടിക്കാന്‍ രാജ്യവ്യാപകമായി നടത്തുന്ന ഓപ്പറേഷന്‍ നുംകൂറിന്റെ ഭാഗമായാണ് റെയ്ഡ്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും വാഹനങ്ങളൊന്നും കാണാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോയി. പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും ദുല്‍ഖറിന്റെ പനമ്പിള്ളി നഗറിലെ വീട്ടിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്. കേരളത്തിലെ അഞ്ച് ജില്ലകളിലായി 30 ഇടങ്ങളില്‍ …

Read More »

മള്‍ട്ടിപ്ലക്‌സുകളില്‍ കുടിവെള്ളം സൗജന്യമായി നല്‍കണം; ഉപഭോക്തൃ കമ്മീഷന്‍

കൊച്ചി: മള്‍ട്ടിപ്ലെക്‌സ് തിയേറ്ററുകളില്‍ സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി. പുറത്തു നിന്നുള്ള ഭക്ഷണ വസ്തുക്കളും പാനീയങ്ങളും മള്‍ട്ടിപ്ലെക്‌സുകളില്‍ നിലവില്‍ അനുവദനീയമല്ല. ഈ സാഹചര്യത്തിലാണ് കുടിവെള്ളം ലഭ്യമാക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചത്. പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങള്‍ കൊണ്ടുപോകുന്നത് നിരോധിച്ചതും തിയേറ്ററിനുള്ളിലെ ഭക്ഷണസാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നത് ചൂണ്ടിക്കാണിച്ചും കോഴിക്കോട് സ്വദേശിയായ ഐ ശ്രീകാന്താണ് പരാതി നല്‍കിയത്. തിയേറ്ററുകളില്‍ സൗജന്യ കുടിവെള്ളം ലഭ്യമാക്കുന്നത് ഉപഭോക്താക്കളെ അറിയിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും കമ്മീഷന്‍ …

Read More »

പുനലൂരില്‍ ഭര്‍ത്താവ് ഭാര്യയെ മക്കളുടെ മുന്നില്‍വച്ച് വെട്ടിക്കൊന്നു; കൊലപാതക വിവരം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചു

കൊല്ലം: പുനലൂരില്‍ ഭര്‍ത്താവ് ഭാര്യയെ മക്കളുടെ മുന്നില്‍വച്ച് വെട്ടിക്കൊന്നു. വാളക്കോട് വില്ലേജില്‍ കലയനാട് ചാരുവിള വീട്ടില്‍ ശാലിനി (39) ആണ് ഭര്‍ത്താവ് ഐസക്കിന്റെ ക്രൂരകൃത്യത്തിനിരയായത്. സംഭവം നടക്കുമ്പോള്‍ ഇവരുടെ പത്തൊന്‍പതും പതിനൊന്നും വയസ്സുള്ള മക്കളും വീട്ടില്‍ ഉണ്ടായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. കൊലപാതക വിവരം ഐസക്ക് ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് പുറത്തറിയിച്ചത്. തുടര്‍ന്ന് പുനലൂര്‍ പോലീസില്‍ കീഴടങ്ങി. സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളില്‍ ജോലി നോക്കുന്ന ശാലിനി കുറച്ചു കാലമായി ഐസക്കില്‍ …

Read More »

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞെന്ന് 12,265 പരാതികള്‍; സര്‍ക്കാരിന് ലഭിച്ചത് 11.01 കോടി; പാരിതോഷികം നല്‍കിയത് 1,29,265

തിരുവനന്തപുരം: പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞതു സംബന്ധിച്ച് സംസ്ഥാനത്ത് ഒരുവര്‍ഷത്തിനിടെ ലഭിച്ചത് 12,265 പരാതികള്‍. ഇതുവഴി സര്‍ക്കാരിന് ലഭിച്ചത് 11.01 കോടി രൂപയാണ്. പൊതുജനങ്ങള്‍ തെളിവു സഹിതം നല്‍കിയ 7912 പരാതികളില്‍ നടപടിയെടുത്തിട്ടുണ്ട്. ഇതുവഴി പരാതി നല്‍കിയവര്‍ക്ക് പാരിതോഷികമായി ലഭിച്ചത് 1,29,750 രൂപയാണ്. മാലിന്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കും നിയമലംഘനം റിപ്പോര്‍ട്ട് ചെയ്യാനുള്ള വാട്‌സ്ആപ് നമ്പര്‍ നല്‍കിയത്. 9446700800 എന്ന നമ്പറില്‍ പരാതി അറിയിക്കുന്നവര്‍ക്ക് ആദ്യം 2500 …

Read More »

വീണ്ടും പിടിവിട്ട് വെളിച്ചെണ്ണ വില; ലിറ്ററിന് വില 500 കടന്നു

കോഴിക്കോട്: ഓണത്തിന് വില ഒന്ന് കുറഞ്ഞതിന് ശേഷം വെളിച്ചെണ്ണ വില വീണ്ടും കുതിപ്പ് തുടങ്ങി. ലിറ്ററിന് 500ന് മുകളിലാണ് പല ബ്രാന്‍ഡുകളുടേയും വില. ഓണക്കാലത്ത് സപ്ലൈകോ വഴി ഒരു ലിറ്റര്‍ 339 രൂപയ്ക്ക് സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കിയിരുന്നു. തേങ്ങവില ഉയരുന്നതാണ് വെളിച്ചെണ്ണ വിലയും ഉയരാന്‍ കാരണം. മൊത്ത വില ചന്തകളില്‍ കിലോയ്ക്ക് 65 രൂപയും ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ 75 രൂപയുമാണ് തേങ്ങയ്ക്ക് വില. തേങ്ങവില വര്‍ധിക്കുന്നത് വെളിച്ചെണ്ണ വില …

Read More »

ഭിക്ഷാടകനായ ഭര്‍ത്താവിന് മാസവരുമാനം 25000 രൂപ; ജീവനാംശം വേണമെന്ന യുവതിയുടെ ഹരജി കോടതി തള്ളി

കൊച്ചി: ഭിക്ഷാടകനായ ഭര്‍ത്താവിന്റെ മാസവരുമാനത്തില്‍ നിന്നും ജീവനാംശം വേണമെന്ന യുവതിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഭിക്ഷാടനം ഉപജീവനമാക്കിയ ഒരാളോട് ജീവനാംശം ആവശ്യപ്പെടാന്‍ ഭാര്യയ്ക്ക് കഴിയില്ലെന്നാണ് കോടതി പറഞ്ഞത്. പാലക്കാട് സ്വദേശിയായ സെയ്ദലവിക്കെതിരെ രണ്ടാംഭാര്യയാണ് ഹരജി നല്‍കിയത്. ഭാര്യയുടേത് പിച്ച ചട്ടിയില്‍ കയ്യിട്ടുവാരുന്ന പ്രവൃത്തിയാണെന്ന് പറഞ്ഞാണ് കോടതി ഹരജി തള്ളിയത്. ഭര്‍ത്താവിന് ഭിക്ഷാടനത്തിലൂടെ ലഭിക്കുന്ന മാസവരുമാനമായ 25000 രൂപയില്‍ നിന്നും 10000 രൂപയാണ് ജീവനാംശമായി ആവശ്യപ്പെട്ടത്. കാഴ്ച പരിമിതിയുള്ള സെയ്തലവി ഒന്നാം …

Read More »

13 വയസ്സുകാരനും അമീബിക് മസ്തിഷ്‌ക ജ്വരം; രോഗബാധമൂലം ഇന്നലെ മരിച്ചയാളുടെ സഹപ്രവര്‍ത്തകന്‍ മരിച്ചതും സമാന ലക്ഷണങ്ങളോടെ

കോഴിക്കോട്: മലപ്പുറം സ്വദേശിയായ 13കാരനു കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കാരക്കോട് സ്വദേശിയായ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. നാലുകുട്ടികള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് രോഗബാധമൂലം 11 പേരാണ് ചികിത്സയിലുള്ളത്. പത്തുപേര്‍ മെഡിക്കല്‍ കോളജിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. അതേസമയം രോഗം ബാധിച്ച് ഇന്നലെ മരിച്ച ചാവക്കാട് സ്വദേശി റഹീമിന്റെ ഒപ്പം ജോലി ചെയ്തിരുന്ന ആളും സമാന രോഗലക്ഷണങ്ങളോടെയാണ് മരണപ്പെട്ടതെന്ന് കണ്ടെത്തി. ഒരാഴ്ച മുന്‍പാട് കോട്ടയം സ്വദേശിയായ …

Read More »

തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്ര; ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന്

പാലക്കാട്: ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് നല്‍കുന്ന ഏറ്റവും വലിയ ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന്. തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമ യാത്രയെന്ന വിശേഷണത്തോടെയാണ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംങ് മന്ത്രാലയം പുരസ്‌കാര വിവരം അറിയിച്ചത്. 2023ലെ പുരസ്‌കാരമാണ് ലഭിച്ചിരിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന് ശേഷം പുരസ്‌കാരം ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍. സെപ്തംബര്‍ 23ന് നടക്കുന്ന 71ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ വച്ച് അവാര്‍ഡ് …

Read More »

പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ 24 മണിക്കൂറും യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കണം: ഹൈക്കോടതി

കൊച്ചി: പെട്രോള്‍ പമ്പുകളിലെ ടോയ്ലറ്റുകള്‍ യാത്രക്കാര്‍ക്കായി തുറന്നു കൊടുക്കണമെന്ന ഹൈക്കോടതി. ദേശീയപാതയിലെ ദീര്‍ഘദൂര യാത്രക്കാര്‍ക്കും, ഉപഭോക്താക്കള്‍ക്കും 24 മണിക്കൂറും ടോയ്ലറ്റ് സൗകര്യം നല്‍കണമെന്നാണ് കോടതി ഉത്തരവില്‍. പെട്രോള്‍ പമ്പ് ഉടമകള്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പെട്രോള്‍ പമ്പുകളിലെ ശൗചാലയ സൗകര്യ ഉപയോഗവുമായി ബന്ധപ്പെട്ട് ദേശീയപാതാ അതോറിറ്റിയെയും ഹൈക്കോടതി വിമര്‍ശിച്ചു. യാത്രികര്‍ക്ക് ദേശീയപാതയോരത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് എന്‍എച്ച്എഐ ആണ്. കൃത്യമായ ദൂരപരിധിയില്‍ എന്‍എച്ച്എഐ അടിസ്ഥാന സൗകര്യമൊരുക്കണമെന്നും …

Read More »