തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടം എം എൽ എ ക്കെതിരെ ആദ്യ ബലാത്സംഗ കേസ് നൽകിയ യുവതിയുടെ സത്യവാങ്മൂലത്തിൽ ഗുരുതര ആരോപണങ്ങൾ. രാഹുൽ തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തെന്നും ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചെന്നും യുവതി ആരോപിക്കുന്നു. കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് അതിജീവിത സത്യവാങ്മൂലം നൽകിയത്. ദൃശ്യങ്ങൾ രാഹുലിൻ്റെ കൈവശമുണ്ടെന്നും മുൻകൂർ ജാമ്യം നൽകിയാൽ വീഡിയോ പുറത്തുവിടുമെന്ന് ഭയക്കുന്നു. മാത്രമല്ല ജാമ്യം നൽകുന്നത് ഇനിയും മുന്നോട്ട് വരാനുള്ള പരാതിക്കാരെ നിശബ്ദരാക്കുമെന്നും …
Read More »കേരള കുംഭമേള: രഥയാത്രയ്ക്ക് തമിഴ്‌നാട്ടില്‍ സ്വീകരണമൊരുക്കുന്നതിന് പോലീസ് അനുമതിയില്ല; പാലക്കാട് വരെ സംരക്ഷണമൊരുക്കും
പാലക്കാട്: കേരള കുംഭമേളയുടെ രഥയാത്രയ്ക്ക് തമിഴ്‌നാട്ടില്‍ സ്വീകരണമൊരുക്കുന്നതിന് പോലീസ് അനുമതി നിഷേധിച്ചു. ദേശീയപാതയില്‍ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് കാട്ടിയാണ് സംസ്ഥാന പോലീസ് അനുമതി നിഷേധിച്ചത്. പോലീസ് സംരക്ഷണയില്‍ പാലക്കാട് അതിര്‍ത്തി വരെ തമിഴ്‌നാട് പോലീസ് സംരക്ഷണമൊരുക്കുമെന്നും അറിയിച്ചിട്ടുണ്ട്. പൊള്ളാച്ചി, കോയമ്പത്തൂര്‍ ജില്ലകളിലെ വിവിധ സന്യാസി മഠങ്ങള്‍, ക്ഷേത്രങ്ങള്‍, വിദ്യഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് സംഘാടകര്‍ നേരത്തേ സ്വീകരണങ്ങള്‍ നിശ്ചയിച്ചിരുന്നത്. തമിഴ്‌നാട്ടിലെ തിരുമൂര്‍ത്തി മലയില്‍ നിന്നാണ് രഥയാത്ര ആരംഭിക്കുന്നത്. 22ന് തിരുനാവായയില്‍ എത്തുന്ന രീതിയിലാണ് …
Read More »ടെസ്റ്റില്‍ പങ്കെടുക്കാത ഡ്രൈവിംങ് ലൈസന്‍സ്: സംസ്ഥാനത്ത് വന്‍ ലൈസന്‍സ് തട്ടിപ്പ്
പാലക്കാട്: ഡ്രൈവിംങ് ടെസ്റ്റില്‍ പങ്കെടുക്കാതെ മൈസൂരുവില്‍ നിന്നും ലൈസന്‍സ് സംഘടിപ്പിച്ച് നല്‍കുന്ന സംഘം സംസ്ഥാനത്ത് സജീവം. വടക്കന്‍ കേരളത്തിലാണ് കൂടുതലായി ഇത്തരത്തില്‍ വലിയ തട്ടിപ്പ് നടക്കുന്നത്. മൈസൂരുവില്‍ നിന്നും സംഘടിപ്പിക്കുന്ന ലൈസന്‍സില്‍ മേല്‍വിലാസവും ഒപ്പും ഫോട്ടോയും മാറ്റി കേരളത്തിലെ ലൈസന്‍സ് ആക്കി മാറ്റാന്‍ മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നുണ്ടോ എന്ന കാര്യത്തിലടക്കം അന്വേഷണം നടക്കുകയാണ്. മോട്ടോര്‍ വാഹന വകുപ്പിന്റെ വിജിലന്‍സ് വിഭാഗമാണ് അന്വേഷണം നടത്തുന്നത്. ഡ്രൈവര്‍ ടെസ്റ്റ് മാനദണ്ഡങ്ങള്‍ …
Read More »ദീപക്കിന്റെ ആത്മഹത്യയില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍; യുവതിക്കായി പോലീസിന്റെ തിരച്ചില്‍
കോഴിക്കോട്: ലൈംഗിക അതിക്രമ ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ജീവനൊടുക്കിയ കേസിലെ പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്. വടകര സ്വദേശി ഷഇംജിത മുസ്തഫയെയാണ് പോലീസ് തിരയുന്നത്. ദീപക്കിന്റെ അമ്മ നല്‍കിയ പരാതിയില്‍ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി മെഡിക്കല്‍ കോളജ് പോലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ യുവതി ഒളിവിലാണെന്നാണ് സൂചന. അതേസമയം വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടിട്ടുണ്ട്. വിഷയത്തില്‍ ഉത്തരമേഖലാ ഡിഐജി നേരിട്ട് …
Read More »എസ്‌ഐആര്‍: കരട് പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാനുള്ള സമയം നീട്ടി
തിരുവനന്തപുരം: എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാനുള്ള സമയം നീട്ടിനല്‍കി. ജനുവരി 30 വരെയാണ് സമയം നീട്ടിയത്. നേരത്തേ ഈ മാസം 22നായിരുന്നു രേഖകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി. സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കുകയും കോടതി സമയം നീട്ടി നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. കരട് പട്ടികയില്‍ നിന്ന് പുറത്തായവരുടെ വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസുകള്‍ പോലുള്ള പൊതു ഇടങ്ങളില്‍ ലഭ്യമാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. അര്‍ഹരായവര്‍ പുറത്താക്കപ്പെട്ടിട്ടുണ്ടോ …
Read More »ജീവിച്ചിരിക്കുന്നയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പഞ്ചായത്ത്; അമ്പരന്ന് കുടുംബം
പത്തനംതിട്ട: ജീവിച്ചിരിക്കുന്നയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍. പ്രമാടം പഞ്ചായത്തിലെ സ്ഥിരതാമസക്കാരനായ ഗോപിനാഥന്‍ നായര്‍ക്കാണ് അസാധാരണമായ കത്ത് ലഭിച്ചത്. സാമൂഹിക സുരക്ഷ പെന്‍ഷന്‍ റദ്ദാക്കുന്നതിന്റെ ഭാഗമായി ഗോപിനാഥന്റെ മരണ സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡുമായി 3 ദിവസത്തിനുള്ളില്‍ പഞ്ചായത്തിലെത്താന്‍ നിര്‍ദേശിച്ചു കൊണ്ട് ഭാര്യയ്ക്കാണ് അധികൃതര്‍ കത്തയച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് കത്ത് ലഭിക്കുന്നത്. സംഭവം വിവാദമായതോടെ ഗോപിനാഥന്‍ നായര്‍ മരിച്ചതായി അറിയിച്ചതിന്റെ ഭാഗമായിട്ടാണ് കത്തയച്ചതെന്നാണ് പഞ്ചായത്തിന്റെ ഭാഗത്തുനിന്നുള്ള മറുപടി. എന്നാല്‍ …
Read More »റേഷന്‍കടകള്‍ കെ-സ്‌റ്റോറുകളാക്കുന്നു; വരുന്നത് ബാങ്കിങ് സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍
റേഷന്‍കടകള്‍ കെ-സ്‌റ്റോറുകളാക്കുന്നു; വരുന്നത് ബാങ്കിങ് സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ റേഷന്‍ കടകളിലെ സേവനങ്ങള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി പുത്തന്‍ സേവനങ്ങള്‍ അവതരിപ്പിക്കുന്നതായി ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. വിവിധ സേവനങ്ങള്‍ ലഭ്യമാക്കിയും അടിസ്ഥാന സൗകര്യങ്ങളുള്ള എല്ലാ റേഷന്‍ കടകളെയും ഘട്ടം ഘട്ടമായി കെ-സ്റ്റോറുകളാക്കി കൂടുതല്‍ ജനസൗഹൃദ കേന്ദ്രങ്ങളാക്കുമെന്നുമാണ് മന്ത്രിയുടെ പ്രഖ്യാപനം. തിരുവനന്തപുരം താലൂക്കിലെ FPS 141ാം നമ്പര്‍ കെ-സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനിടെയായിരുന്നു മന്ത്രി. സംസ്ഥാനത്ത് 2188 കെ-സ്റ്റോറുകള്‍ നിലവിലുണ്ട്. എംഎസ്എംഇ ഉല്‍പന്നങ്ങള്‍, …
Read More »ആലപ്പുഴയിലും കണ്ണൂരും കാക്കകളില്‍ പക്ഷിപ്പനി; എറണാകുളത്ത് ദേശാടനപ്പക്ഷികളില്‍ രോഗബാധ; ജാഗ്രതയില്‍ സംസ്ഥാനം
ആലപ്പുഴ: സംസ്ഥാനത്ത് ആശങ്കയായി പക്ഷിപ്പനി. ആലപ്പുഴ ജില്ലയിലെ മുഹമ്മ, കോടംതുരുത്ത് പ്രേദശങ്ങളിലും കണ്ണൂരിലെ ഇരിട്ടിയിലും പക്ഷിപ്പനി (എച്ച് 5 എന്‍ 1) സ്ഥിരീകരിച്ചു. കാക്കകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിനു പുറമേ എറണാകുളം ജില്ലയില്‍ ദേശാടനപ്പക്ഷികളിലും കോട്ടയം ജില്ലയില്‍ കോഴികളിലും രോഗബാധ കണ്ടെത്തിയത് ആശങ്കയായിട്ടുണ്ട്. കാക്കകളില്‍ രോഗബാധ കണ്ടെത്തിയത് ഗുരുതര സാഹചര്യമായാണ് വിലയിരുത്തുന്നത്. കള്ളിങ് (ശാസ്ത്രീയ കൊന്നൊടുക്കല്‍) ഉള്‍പ്പെടെയുള്ളവ കാക്കകളില്‍ സാധ്യമാകില്ല എന്നത് രോഗബാധ നിയന്ത്രിക്കുന്നതിന് വെല്ലുവിളിയാണ്. 2024ലാണ് ആദ്യമായി കാക്കകളില്‍ …
Read More »ശബരിമലയിലെ സ്വര്‍ണക്കടത്ത് സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന ഫലം
തിരുവനന്തപുരം: ശബരിമലയില്‍ സ്വര്‍ണക്കടത്ത് നടന്നതായി സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന ഫലം. വി എസ് എസ് സി നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച കട്ടിള, ദ്വാരപാലക പാളികളില്‍ നിന്ന് സ്വര്‍ണം കുറവ് വന്നതായി കണ്ടെത്തി. 1998ല്‍ സ്വര്‍ണം പൊതിഞ്ഞ മറ്റ് പാളികളുമായി ഇവയെ താരതമ്യം ചെയ്തായിരുന്നു പരിശോധന. നിശ്ചിത അളവ് സ്വര്‍ണ കഷണം ഇതിനായി വെട്ടിയെടുത്തിരുന്നു. ഇതില്‍ സ്വര്‍ണത്തില്‍ വ്യത്യാസം കണ്ടെത്തി. റിപ്പോര്‍ട്ടും എസ്‌ഐടി നിഗമനങ്ങളും സഹിതം …
Read More »പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവരുടെ വൈദ്യുതി കുടിശ്ശിക സര്‍ക്കാര്‍ ഏറ്റെടുക്കും
തിരുവനന്തപുരം: പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവരുടെ വൈദ്യുതി കുടിശ്ശിക സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ഉന്നതതല യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രഖ്യാപനം. യോഗത്തില്‍ മന്ത്രി ഒ.ആര്‍ കേളുവും പങ്കെടുത്തിരുന്നു. 2025 സെപ്തംബര്‍ 30 വരെയുള്ള കുടിശ്ശികയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഈ വീടുകളിലെ വയറിങ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി 30നകം അപേക്ഷ നല്‍കാന്‍ പട്ടികവര്‍ഗ വികസന വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വൈദ്യുതിയെത്താത്ത ഇടുക്കി ജില്ലയിലെ എട്ട് ആദിവാസി ഉന്നതികളിലെ വൈദ്യുതീകരണം ഉടന്‍ പൂര്‍ത്തിയാക്കാനും തീരുമാനമായിട്ടുണ്ട്. …
Read More »
Prathinidhi Online