കൊച്ചി: മലയാള സിനിമയിലെ ബഹുമുഖ പ്രതിഭ ശ്രീനിവാസന് നാട് വിടനല്‍കി. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിലായിരുന്നു ചടങ്ങുകള്‍. മകന്‍ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ചേര്‍ന്നാണ് ചിതയ്ക്ക് തീ കൊളുത്തിയത്. എന്നും എല്ലാവര്‍ക്കും നന്മകള്‍ മാത്രം ഉണ്ടാകട്ടെ എന്നെഴുതിയ പേപ്പറും പേനയും ഭൗതികദേഹത്തില്‍ വച്ചാണ് ചിതയ്ക്ക് തീകൊളുത്തിയത്. അദ്ദേഹത്തിന്റ പ്രിയ സുഹൃത്തും സംവിധായകനുമായ സത്യന്‍ അന്തിക്കാടാണ് ഒരുവരി മാത്രം കുറിച്ച കുറിപ്പ് ശ്രീനിയുടെ ഭൗതിക …
Read More »സപ്ലൈകോ ക്രിസ്മസ് ചന്തകള്‍ തിങ്കളാഴ്ച മുതല്‍; 50 ശതമാനം വരെ വിലക്കുറവ്
തിരുവനന്തപുരം: സപ്ലൈകോയുടെ ക്രിസ്മസ്- പുതുവത്സര ചന്തകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ തിങ്കളാഴ്ച രാവിലെ പത്തിന് പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ നിര്‍വഹിക്കും. ഡിസംബര്‍ 31 വരെ നടക്കുന്ന ചന്തയില്‍ 280 ലധികം ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക ഓഫറുകള്‍ ലഭിക്കും. പ്രമുഖ ബ്രാന്‍ഡുകളുടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ചു മുതല്‍ 50 ശതമാനം വരെ വിലക്കുറവ് ലഭിക്കും. ക്രിസ്മസിനോട് അനുബന്ധിച്ച് സാന്റ ഓഫര്‍ എന്ന പേരില്‍ …
Read More »തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഇന്ന്
പാലക്കാട്: തദ്ദേശസ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ പത്തിനും കോര്‍പ്പറേഷനുകളില്‍ രാവിലെ പതിനൊന്നരയ്ക്കുമാണ് സത്യപ്രതിജ്ഞ. ഏറ്റവും മുതിര്‍ന്ന അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുന്നത്. കോര്‍പ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും കളക്ടര്‍മാരും മറ്റിടങ്ങളില്‍ അതത് വരണാധികാരികള്‍ക്കുമാണ് ചുമതല. സത്യപ്രതിജ്ഞയ്ക്ക് ശേഷം ആദ്യ ഭരണസമിതി യോഗവും ഇന്ന് നടക്കും. മേയര്‍, ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് 26-നും പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 27നും നടക്കും. നിലവിലുളള ഭരണസമിതിയുടെ …
Read More »വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം: സര്‍ക്കാര്‍ കുടുംബത്തിന് അടിയന്തിര സഹായം നല്‍കണം- ഡിവൈഎഫ്‌ഐ
പാലക്കാട്: അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളി ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ നീതിയുക്തവും സമഗ്രവുമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ-സാംസ്‌കാരിക-മനുഷ്യാവകാശ സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. തൃശൂരിലുള്‍പ്പെടെ പ്രതിഷേധ യോഗങ്ങളും നടന്നു. വിഷയത്തില്‍ സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായിട്ടുണ്ട്. സംഭവം ഞെട്ടിക്കുന്നതും പരിഷ്‌കൃത സമൂഹത്തിന് അപമാനകരവും അപലപനീയവുമാണെന്നായിരുന്നു ഡിവൈഎ്‌ഐ വിഷയത്തില്‍ പ്രതികരിച്ചത്. മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് സര്‍ക്കാര്‍ അടിയന്തിര സഹായങ്ങള്‍ നല്‍കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ക്രൂരമായ …
Read More »വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു
കല്‍പ്പറ്റ: വയനാട്ടില്‍ കടുവ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു. പുല്‍പ്പള്ളി വണ്ടിക്കടവ് ദേവര്‍ഗദ്ദ കാട്ടുനായ്ക്ക ഉന്നതിയിലെ കൂമൻ മാരൻ ആണ് മരിച്ചത്. സഹോദരിയോടൊപ്പം വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോഴാണ് കടുവയുടെ ആക്രമണം ഉണ്ടായത്. മാരനെ കടുവ ഉൾക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയെന്ന് പ്രദേശവാസികൾ പറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. പുഴയരികത്ത് നിന്ന് കൂമനെ വലിച്ചിഴച്ച് ഉൾക്കാട്ടിലേക്ക് കടുവ കൊണ്ടുപോകുകയായിരുന്നു. ജനവാസ മേഖലയോട് ചേർന്നുള്ള സ്ഥലത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. ശബ്ദം കേട്ട് …
Read More »3 തവണ മുക്കുപണ്ടം വച്ച് തട്ടിപ്പ് നടത്തി; യുവതിയെ വ്യാപാരിയും കൂട്ടരും തല്ലിക്കൊന്നു
കോയമ്പത്തൂര്‍: 3 തവണ മുക്കുപണ്ടം വച്ച് തട്ടിപ്പു നടത്തിയ യുവതിയെ വ്യാപാരിയും കൂട്ടരും സംഘം ചേര്‍ന്ന് തല്ലിക്കൊന്നു. കൃഷ്ണഗിരി ഊത്തങ്കര സ്വദേശി പെരിയസ്വാമിയുടെ ഭാര്യ സുധ (39) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മേട്ടുപ്പാളയത്തിലെ ധനകാര്യ സ്ഥാപന നടത്തിപ്പുകാരനായ രത്‌നപുരി ജിപിഎം നഗറില്‍ രാജാറാം (53) കീഴടങ്ങിയെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ കൂടെയുണ്ടായിരുന്ന കൃത്യത്തില്‍ പങ്കെടുത്ത മറ്റുള്ളവര്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. വ്യാപാരി പറയുന്നത് പ്രകാരം ഡിസംബര്‍ 8നാണ് സുധ …
Read More »ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ; 1 മണിമുതല്‍ എറണാകുളത്ത് പൊതുദര്‍ശനം
കൊച്ചി: മലയാളികളുടെ പ്രിയതാരം ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കും. കണ്ടനാടുള്ള വീട്ടുവളപ്പില്‍ രാവിലെ 10 മണിക്ക് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതിയോടെയാകും ചടങ്ങുകള്‍ നടക്കുക. ഇന്ന് ഉച്ചയ്ക്ക് ഒരു മണിമുതല്‍ 3 മണിവരെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനം നടക്കും. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തും. ഡയാലിസിസിന് പോകുന്നതിനിടെ രാവിലെ 8.30ഓടെയാണ് ശ്രീനിവാസന്റെ അന്ത്യം. യാത്രയ്ക്കിടെ തളര്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശ്രീനിവാസന്റെ …
Read More »നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു
കൊച്ചി: മലയാൡകളുടെ പ്രിയപ്പെട്ട നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 48 വര്‍ഷത്തെ സിനിമ ജീവിതത്തിനാണ് ഇതോടെ വിരാമമാകുന്നത്. 200 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
Read More »ഹയര്‍സെക്കണ്ടറി രണ്ടാംവര്‍ഷ ഹിന്ദി പരീക്ഷ മാറ്റിവച്ചു
തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷയുടെ ഭാഗമായി നാളെ നടത്താനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റിവച്ചു. സാങ്കേതിക കാരണങ്ങളാല്‍ പരീക്ഷ മാറ്റിവയ്ക്കുന്നതായി പൊതു വിദ്യഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച സര്‍ക്കുലറില്‍ പറയുന്നു. മാറ്റിവച്ച പരീക്ഷ ക്രിസ്മസ് അവധിക്ക് ശേഷം തുറക്കുന്ന ദിവസം ഉച്ചയ്ക്ക് നടത്തുമെന്നും വകുപ്പ് അറിയിച്ചു.
Read More »‘ചോദ്യം കേട്ടില്ലെന്ന് പറഞ്ഞതിന് മര്‍ദ്ദിച്ചു’ ; കോട്ടയത്ത് 5ാം ക്ലാസുകാരന് അധ്യാപകന്റെ മര്‍ദ്ദനം; തോളെല്ലിന് പൊട്ടല്‍
കോട്ടയം: ‘ചോദ്യം കേട്ടില്ലെന്ന് പറഞ്ഞതിന് അധ്യാപകന്‍ മര്‍ദ്ദിക്കുകയായിരുന്നു. തോളില്‍ ഇടിക്കുകയും കയ്യില്‍ പിച്ചുകയും ചെയ്തു’ . ഈരാറ്റുപേട്ടയില്‍ അധ്യാപകന്റെ മര്‍ദ്ദനത്തിനിരയായ കുട്ടിയുടെ മൊഴിയാണിത്. കഴിഞ്ഞ ദിവസമാണ് സംഭവം. നടക്കല്‍ സ്വദേശി സക്കീറിന്റെ മകന്‍ മിസ്ബായെ ആണ് കുട്ടിയുടെ സ്‌കൂളിലെ അധ്യാപകനായ സന്തോഷിന്റെ മര്‍ദ്ദനത്തിനിരയായത്. കുട്ടി ഈരാറ്റുപേട്ടയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ടെന്ന് മാതാപിതാക്കള്‍ അറിയിച്ചു. കുട്ടിയെ മര്‍ദ്ദിച്ച ശേഷം അധ്യാപകന്‍ കുട്ടിയെ ക്ലാസില്‍ നിന്നും പുറത്തുവിട്ടിരുന്നില്ല. സഹപാഠി അധ്യാപകന്റെ …
Read More »
Prathinidhi Online