കൊച്ചി: മലയാളികളുടെ പ്രിയതാരം ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കും. കണ്ടനാടുള്ള വീട്ടുവളപ്പില്‍ രാവിലെ 10 മണിക്ക് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതിയോടെയാകും ചടങ്ങുകള്‍ നടക്കുക. ഇന്ന് ഉച്ചയ്ക്ക് ഒരു മണിമുതല്‍ 3 മണിവരെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനം നടക്കും. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തും. ഡയാലിസിസിന് പോകുന്നതിനിടെ രാവിലെ 8.30ഓടെയാണ് ശ്രീനിവാസന്റെ അന്ത്യം. യാത്രയ്ക്കിടെ തളര്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശ്രീനിവാസന്റെ …
Read More »നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു
കൊച്ചി: മലയാൡകളുടെ പ്രിയപ്പെട്ട നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 48 വര്‍ഷത്തെ സിനിമ ജീവിതത്തിനാണ് ഇതോടെ വിരാമമാകുന്നത്. 200 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
Read More »ഹയര്‍സെക്കണ്ടറി രണ്ടാംവര്‍ഷ ഹിന്ദി പരീക്ഷ മാറ്റിവച്ചു
തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷയുടെ ഭാഗമായി നാളെ നടത്താനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റിവച്ചു. സാങ്കേതിക കാരണങ്ങളാല്‍ പരീക്ഷ മാറ്റിവയ്ക്കുന്നതായി പൊതു വിദ്യഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച സര്‍ക്കുലറില്‍ പറയുന്നു. മാറ്റിവച്ച പരീക്ഷ ക്രിസ്മസ് അവധിക്ക് ശേഷം തുറക്കുന്ന ദിവസം ഉച്ചയ്ക്ക് നടത്തുമെന്നും വകുപ്പ് അറിയിച്ചു.
Read More »‘ചോദ്യം കേട്ടില്ലെന്ന് പറഞ്ഞതിന് മര്‍ദ്ദിച്ചു’ ; കോട്ടയത്ത് 5ാം ക്ലാസുകാരന് അധ്യാപകന്റെ മര്‍ദ്ദനം; തോളെല്ലിന് പൊട്ടല്‍
കോട്ടയം: ‘ചോദ്യം കേട്ടില്ലെന്ന് പറഞ്ഞതിന് അധ്യാപകന്‍ മര്‍ദ്ദിക്കുകയായിരുന്നു. തോളില്‍ ഇടിക്കുകയും കയ്യില്‍ പിച്ചുകയും ചെയ്തു’ . ഈരാറ്റുപേട്ടയില്‍ അധ്യാപകന്റെ മര്‍ദ്ദനത്തിനിരയായ കുട്ടിയുടെ മൊഴിയാണിത്. കഴിഞ്ഞ ദിവസമാണ് സംഭവം. നടക്കല്‍ സ്വദേശി സക്കീറിന്റെ മകന്‍ മിസ്ബായെ ആണ് കുട്ടിയുടെ സ്‌കൂളിലെ അധ്യാപകനായ സന്തോഷിന്റെ മര്‍ദ്ദനത്തിനിരയായത്. കുട്ടി ഈരാറ്റുപേട്ടയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ടെന്ന് മാതാപിതാക്കള്‍ അറിയിച്ചു. കുട്ടിയെ മര്‍ദ്ദിച്ച ശേഷം അധ്യാപകന്‍ കുട്ടിയെ ക്ലാസില്‍ നിന്നും പുറത്തുവിട്ടിരുന്നില്ല. സഹപാഠി അധ്യാപകന്റെ …
Read More »ജിദ്ദ-കരിപ്പൂര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ലാന്‍ഡിങ് ഗിയറില്‍ തകരാര്‍; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊച്ചി: ജിദ്ദയില്‍ നിന്നും കരിപ്പൂരിലേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ലാന്‍ഡിങ് ഗിയറുകളില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൊച്ചിയില്‍ അടിയന്തിര ലാന്‍ഡിങ്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ അടിയന്തിര ലാന്‍ഡിങ് നടത്തിയ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറുകള്‍ പൊട്ടി. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. 160 യാത്രക്കാരാണ് വിമാനത്തിലുള്ളത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് സിയാല്‍ അറിയിച്ചിട്ടുണ്ട്. ജിദ്ദയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ 1.15ന് കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനമായിരുന്നു ഇത്. യാത്രാമധ്യേ വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതിനെ …
Read More »എസ്‌ഐആര്‍: പുറത്താകുന്നവര്‍ 24.95 ലക്ഷം; ഫോം നല്‍കാന്‍ ഇന്നുകൂടി അവസരം
പാലക്കാട്: സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ (എസ്‌ഐആര്‍) തുടര്‍ന്ന് പട്ടികയില്‍ നിന്ന് പുറത്താകുന്നത് 24.95 ലക്ഷം ആളുകള്‍. പുറത്താകുന്നവരുടെ പേരുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. https://ceo.kerala.gov/asd-lits എന്ന ലിങ്കില്‍ ബൂത്ത് അടിസ്ഥാനത്തില്‍ പട്ടിക പരിശോധിക്കാം. ഫോം നല്‍കാത്തവര്‍ക്ക് ഇന്നുകൂടി സമര്‍പ്പിക്കാന്‍ അവസരമുണ്ട്. ഇതിനു ശേഷമാണ് അന്തിമ കരട് പട്ടിക പ്രസിദ്ധീകരിക്കുക. എസ്‌ഐആറില്‍ കൂടുതല്‍ സമയം വേണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടെങ്കിലും കമ്മീഷന്‍ സമയം നീട്ടി നല്‍കിയിട്ടില്ല. എസ്‌ഐആറില്‍ പേരുണ്ടോ എന്ന് എങ്ങനെ …
Read More »പുതിയ തൊഴിലുറപ്പ് പദ്ധതി: സംസ്ഥാനം നേരിടാന്‍ പോകുന്നത് കടുത്ത പ്രതിസന്ധി
പാലക്കാട്: മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് ബദലായി കേന്ദ്ര സര്‍ക്കാര്‍ പുതുതായി കൊണ്ടുവരുന്ന തൊഴിലുറപ്പ് പദ്ധതിയില്‍ ആശങ്ക. നിലവില്‍ പദ്ധതിയില്‍ അംഗങ്ങളായ സംസ്ഥാനത്തെ 22 ലക്ഷത്തോളം പേരില്‍ നല്ലൊരു ശതമാനം ആളുകളും പദ്ധതിയില്‍ നിന്നും പുറത്തു പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷത്തില്‍ 100 ദിവസത്തിന് പകരം 125 ദിവസം തൊഴില്‍ നല്‍കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശ വാദം. എന്നാല്‍ 100 ദിവസം പോലും തൊഴില്‍ ദിനങ്ങള്‍ ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമുയര്‍ന്നു കഴിഞ്ഞു. …
Read More »ഹൈക്കോടതി വിധിക്ക് പുല്ലുവില; എരുമേലിയില്‍ രാസസിന്ദൂര വില്‍പ്പന തകൃതി
എരുമേലി: പമ്പയിലും പരിസര പ്രദേശങ്ങളിലും രാസ സിന്ദൂരം വില്‍ക്കരുതെന്ന ഹൈക്കോടതി വിധി കാറ്റില്‍ പറത്തി മായം കലര്‍ന്ന സിന്ദൂര വില്‍പ്പന തകൃതിയായി നടക്കുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിന്ദൂരക്കടകളില്‍ ചെറിയ പാക്കറ്റുകളിലാക്കിയാണ് രാസസിന്ദൂരങ്ങള്‍ വില്‍പ്പന നടത്തുന്നത്. ഡ്രഗ്‌സ് ആന്റ് കെമിസ്റ്റ് വിഭാഗത്തിന്റെ പരിശോധനയും ബോധവല്‍ക്കരണവും പ്രദേശത്ത് നടക്കുന്നുണ്ടെങ്കിലും വില്‍പ്പനയ്ക്ക് കുറവൊന്നുമില്ല. കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ 900ത്തില്‍ പരം സിന്ദൂര പായ്ക്കറ്റുകളാണ് പിടിച്ചെടുത്തത്. കോടതി ഉത്തരവ് വന്നതിന് ശേഷം കടകളുടെ …
Read More »പിണറായിയില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; സിപിഎം പ്രവര്‍ത്തകന് ഗുരുതര പരിക്ക്
കണ്ണൂര്‍: സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് സിപിഎം പ്രവര്‍ത്തകന് പരിക്ക്. വെണ്ടുട്ടായി കനാല്‍കരയില്‍ വിപിന്‍ രാജിനാണ് പരിക്കേറ്റത്. സ്‌ഫോടക വസ്തു കയ്യിലിരുന്ന് പൊട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിപിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് 5 കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം. ഉഗ്രശേഷിയുള്ള നാടന്‍ പടക്കമാണ് പൊട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓലപ്പടക്കമാണ് പൊട്ടിയതെന്നാണ് വിപിന്‍ നല്‍കിയ മൊഴി. പൊട്ടാത്ത പടക്കം കയ്യിലെടുത്തപ്പോള്‍ കയ്യിലിരുന്ന് പൊട്ടിയെന്നാണ് വിപിന്‍ ആശുപത്രി അധികൃതരെ അറിയിച്ചത്. സംഭവത്തില്‍ …
Read More »തിരഞ്ഞെടുപ്പിലെ പരാജയം; ആത്മഹത്യയ്ക്ക് ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി മരിച്ചു
തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി മരിച്ചു. തിരുവനന്തപുരം ചെറിയകോണി സ്വദേശി വിജയകുമാരന്‍ നായരാണ് (59) മരിച്ചത്. അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂര്‍ വാര്‍ഡില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത്. ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തൂങ്ങി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു. മരത്തില്‍ തൂങ്ങിമരിക്കാനുള്ള ശ്രമം മകന്‍ കാണുകയും പെട്ടെന്ന തന്നെ വിജയകുമാരനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. വിജയകുമാരന്‍ നായര്‍ക്ക് …
Read More »
Prathinidhi Online