News

രാഹുല്‍ മാങ്കൂട്ടത്തിലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; പ്രതിയെ മാവേലിക്കര സബ് ജയലിലേക്ക് മാറ്റുന്നു

പത്തനംതിട്ട: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ജില്ല മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. റിമാന്‍ഡ് റിപ്പോര്‍ട്ടും എഫ്‌ഐആറും പരിഗണിച്ചാണ് കോടതിയുടെ നടപടി. മാവേലിക്കര സബ് ജയിലിലേക്കാണ് എംഎല്‍എയെ മാറ്റുന്നത്. പത്തനംതിട്ട എ.ആര്‍ ക്യാമ്പില്‍ എസ്.പി ജി.പൂങ്കുഴലിയുടെ നേതൃത്വത്തില്‍ 5 മണിക്കൂര്‍ രാഹുലിനെ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് പ്രതിയെ കോടതിയില്‍  ഹാജരാക്കിയത്. പ്രതി നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും …

Read More »

രാഹുലിനെതിരെ നടപടിക്കൊരുങ്ങി നിയമസഭ; അയോഗ്യനാക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടും- സ്പീക്കര്‍

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പിടിയിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടിക്കൊരുങ്ങി നിയമസഭ. തുടര്‍ച്ചയായി മൂന്ന് സ്ത്രീകള്‍ രാഹുലിനെതിരെ പരാതിയുമായി രംഗത്ത് വന്നതോടെയാണ് കൂടുതല്‍ ശക്തമായ നടപടികളിലേക്ക് നിയമസഭ കടക്കാന്‍ ആലോചിക്കുന്നത്. എംഎല്‍എയെ അയോഗ്യനാക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടുമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ച്ചയായി പരാതികള്‍ വരുന്ന സാഹചര്യത്തില്‍ രാഹുല്‍ എംഎല്‍എ പദവിയിലിരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് സ്പീക്കര്‍ പറഞ്ഞു. ഇതു സംബന്ധിച്ച വിഷയങ്ങള്‍ എതിക്‌സ് ആന്റ് …

Read More »

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ കഴുത്തില്‍ കുരുക്ക് മുറുകി; യുവാവിന് ദാരുണാന്ത്യം

കാസര്‍ഗോഡ്: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ കഴുത്തില്‍ കുരുക്ക് മുറുകി യുവാവ് ദാരുണാന്ത്യം. ആരിക്കാട് സ്വദേശി സന്തോഷ് (30)ആണ് മരിച്ചത്. തൂങ്ങി മരിക്കുന്നതായി വീട്ടില്‍ വച്ച് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. വെള്ളിയാഴ്ച 10.30ഓടെയായിരുന്നു അപകടം. ഉയരം കിട്ടാനായി തെര്‍മോക്കോളിന്റെ പുറത്താണ് കയറി നിന്നത്. സന്തോഷ് കയറി നിന്നതോടെ തെര്‍മോക്കോള്‍ പൊട്ടുകയും കഴുത്തില്‍ കുരുക്ക് മുറുകുകയുമായിരുന്നെന്നാണ് പ്രാഥമിക നിഗമനം. റീല്‍സിന്റെ ദൃശ്യങ്ങള്‍ സന്തോഷ് സുഹൃത്തിന് വാട്‌സ്ആപില്‍ അയച്ചു കൊടുത്തിരുന്നു. ദൃശ്യങ്ങള്‍ കണ്ട സുഹൃത്ത് …

Read More »

രാഹുൽ മാങ്കൂട്ടത്തിൽ പോലീസ് കസ്റ്റഡിയിൽ; നടപടി പുതിയ പരാതിയിൽ

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പോലീസ് കസ്റ്റഡിയിൽ. എം എൽ എ ക്കെതിരെ ലഭിച്ച പുതിയ പരാതിയിൽ എടുത്ത കേസിലാണ് നടപടിയെന്നാണ് വിവരം. പാലക്കാട് കെപിഎം ഹോട്ടലിലെ 2002-ാം മുറിയിലെത്തി രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇ-മെയിൽ വഴിയാണ് പുതിയ പരാതി ലഭിച്ചത്. പുതിയ കേസിലും നിർബന്ധിത ഗർഭഛിദ്രവും ബലാൽസംഗവും ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സാമ്പത്തിക ചൂഷണം നടത്തിയതായും യുവതി പരാതിയിൽ പറഞ്ഞിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘമാണ് ഇ-മെയിൽ പരാതിയിൽ കേസെടുത്തതും പരാതിക്കാരിയുടെ മൊഴി …

Read More »

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി; സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ വിശദമായി ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ഇതിനായി തന്ത്രിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങും. ഇയാളുടെ സാമ്പത്തിക ഇടപാടുകളടക്കം പരിശോധിച്ചേ ക്കും. ഗുരുതര ആരോപണങ്ങളാണ് ഇയാൾക്കെതിരെ റിമാൻഡ് റിപ്പോർട്ടിൽ എസ്ഐടി ചീണ്ടിക്കാട്ടുന്നത്. കേസിന്റെ നടപടികൾ വേഗത്തിലാക്കാൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും നീക്കം തുടങ്ങിയിട്ടുണ്ട്. മുഖ്യ പ്രതിയടക്കമുള്ളവരെ കസ്റ്റഡിയിലെടുക്കാനും സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും സ്വീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അതേസമയം, വെള്ളിയാഴ്ച രാത്രി കൊല്ലം …

Read More »

ട്രേഡിങ് വഴി തട്ടിപ്പ്: കോഴിക്കോട് സ്വദേശികൾക്ക് നഷ്ടമായത് രണ്ട് കോടിയിലധികം

കോഴിക്കോട്: ഓണ്‍ലൈന്‍ ട്രേഡിങ് വഴി ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശികളിൽ നിന്ന് തട്ടിപ്പ് സംഘം തട്ടിയെടുത്തത് 2.10 കോടി. വ്യാജ ട്രേഡിങ് പ്ലാറ്റ് ഫോമുകളിൽ നിക്ഷേപിച്ച രണ്ടു പേർക്കാണ് കോടികൾ നഷ്ടമായത്. സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് അത്തോളി സ്വദേശിയായ റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് തടിപ്പിനിരയായ ഒരാൾ. ഇയാളുടെ പക്കൽ നിന്ന് 1 കോടി 21 ലക്ഷം രൂപയും തോടന്നൂര്‍ സ്വദേശിയായ മറ്റൊരാളിൽ നിന്ന് 76 ലക്ഷം …

Read More »

കറണ്ട് ബില്ലടച്ചില്ലേ എന്ന് വേവലാതിപ്പെടേണ്ട; കെ എസ് ഇ ബി തന്നെ ഓർമ്മിപ്പിച്ചോളും

പാലക്കാട്: തിരക്കിട്ട ഓട്ടപ്പാച്ചിലുകൾക്കിടയിൽ കറണ്ട് ബില്ലടയ്ക്കാൻ മറന്നു പോകുന്നത് പലരുടേയും ഒരു പ്രശ്നമാണ്. ഇത്തരമൊരു സാഹചര്യത്തെ മുന്നിൽക്കണ്ട് പ്രതിവിധിയുമായി എത്തിയിരിക്കുകയാണ് കെ എസ് ഇ ബി. ഉപഭോക്താക്കളെ ബില്ലടയ്ക്കാൻ ഓർമ്മിപ്പിക്കുന്ന സംവിധാനം ഒരുക്കിയിരിക്കയാണ് ഇപ്പോൾ വൈദ്യുതി വകുപ്പ്. സമയമാകുമ്പോൾ ഫോണിൽ എസ് എം എസായി മെസേജ് ലഭിക്കുന്ന പദ്ധതിയാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. ഇതിനായി നമ്മുടെ കൺസ്യൂമർ രേഖകൾക്കൊപ്പം ഫോൺ നമ്പർ കൂടെ നൽകണം. വൈദ്യുതി ബില്ലടയ്ക്കാനുള്ള ഓർമ്മപ്പെടുത്തലിനൊപ്പം വൈദ്യുതി തടസ്സങ്ങളെ …

Read More »

സെൻസര്‍ ബോര്‍ഡിന് തിരിച്ചടി, ജനനായകൻ റിലീസ് ചെയ്യാൻ ഹൈക്കോടതിയുടെ അനുമതി

ചെന്നെ: വിജയ് ചിത്രം ജനനായകൻ റിലീസ് ചെയ്യാൻ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. ഇരുപക്ഷത്തിന്റെയും വാദങ്ങൾ കേട്ട ശേഷം ജസ്റ്റിസ് പി.ടി ആശയാണ് കേസില്‍ വിധി പറഞ്ഞത്. ചിത്രത്തിന് യു/എ 16+ സർട്ടിഫിക്കറ്റ് നൽകാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട് (സിബിഎഫ്‌സി) കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സെൻസർ ബോർഡ് അംഗം തന്നെ പരാതിക്കാരിയായി എതിർപ്പുകൾ ഉന്നയിച്ചതിനെയും കോടതി എടുത്തു പറഞ്ഞിരുന്നു. …

Read More »

ചക്രവാതച്ചുഴി: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. ജനുവരി 9 മുതല്‍ 12 വരെയുള്ള തീയതികളില്‍ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ജനുവരി 10 ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോടു ചേര്‍ന്ന തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും കിഴക്കന്‍ ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ …

Read More »

ആലപ്പുഴയില്‍ 4 പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; 13785 വളര്‍ത്തു പക്ഷികളെ കൊന്ന് നശിപ്പിക്കും

ആലപ്പുഴ: ജില്ലയില്‍ നാല് പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് അസുഖബാധ സ്ഥിരീകരിച്ചത്. രോഗ നിയന്ത്രണത്തിന്റെ ഭാഗമായി പ്രഭവകേന്ദ്രങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വളര്‍ത്തു പക്ഷികളെയും ശാസ്ത്രീയമായി കൊന്ന് നശിപ്പിക്കുന്ന (കള്ളിങ്ങ്) പ്രവര്‍ത്തനങ്ങള്‍ ഇന്ന് മുതല്‍ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ഇവിടങ്ങളിലായി 13785 വളര്‍ത്തു പക്ഷികളെയാണ് കൊന്നൊടുക്കുക. അസുഖബാധ സ്ഥിരീകരിച്ച പ്രദേശത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള സര്‍വൈലന്‍സ് സോണില്‍ ഉള്‍പ്പെടുന്ന …

Read More »