കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ വിധി ഉടൻ. 6 പേരെയാണ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമായിരിക്കും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ശിക്ഷ വിധിക്കുക. കേസിലെ 6 പ്രതികളേയും തൃശ്ശൂർ വിയ്യൂർ ജയിലിൽ നിന്നും കോടതിയിലേക്ക് വിധി കേൾക്കാനായി കൊണ്ടു പോയിട്ടുണ്ട്. എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, …
Read More »തളിക്കുളത്ത് കള്ളവോട്ട് നടന്നതായി പരാതി; പോളിങ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ തളിക്കുളം ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിൽ കള്ളവോട്ട് നടന്നതായി പരാതി. മൊഹ്സിന എന്നയാൾ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തൻ്റെ വോട്ട് മറ്റൊരാൾ നേരത്തേ ചെയ്തതായി അറിയുന്നത്. പോളിങ് ഉദ്യോഗസ്ഥരുടെയും സ്ഥാനാർഥികളുടെ ഏജൻ്റുമാരുടെയും ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ആരോപണമുണ്ട്.
Read More »‘ലോക്സഭ വോട്ട് തൃശൂരിൽ, തദ്ദേശവോട്ട് തലസ്ഥാനത്ത്, നിയമസഭ വരുമ്പോൾ സുരേഷ് ഗോപി എവിടെയാകും വോട്ട് ചെയ്യുക?’- മന്ത്രി രാജൻ
തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ട് ചെയ്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വിമശനവുമായി റവന്യൂ മന്ത്രി കെ.രാജൻ. താമസിക്കുന്ന ഇടത്ത് വോട്ട് ചെയ്യുക എന്നത് മനുഷ്യന്‍റെ ആത്മാഭിമാനത്തിന്‍റെ കാര്യമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് വരുമ്പോൾ മത്സരിക്കുന്ന സ്ഥലത്ത് വോട്ട് ചേർക്കുക, അതിനുശേഷം അവിടെ നിന്നും വോട്ട് മാറ്റുക എന്നതാണ് സുരേഷ് ഗോപി ചെയ്തത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അദ്ദേഹം എവിടെ വോട്ട് ചെയ്യുമെന്നും മന്ത്രി ചോദിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് …
Read More »ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചു; ഓട്ടോ യാത്രക്കാര 3 പേർക്ക് ദാരുണാന്ത്യം
കൊല്ലം: അഞ്ചലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരായ 3 പേർക്ക് ദാരുണാന്ത്യം. കരവാളൂർ സ്വദേശികളായ ശ്രുതി ലക്ഷ്മി (16), ജ്യോതിലക്ഷ്മി (21), ഓട്ടോറിക്ഷ ഡ്രൈവർ അക്ഷയ് (23) എന്നിവരാണ് മരിച്ചത്.
Read More »കോട്ടക്കലില്‍ നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു; 7 പേര്‍ക്ക് പരിക്ക്; ഒരു കുട്ടിയുടെ നില ഗുരുതരം
കോട്ടക്കല്‍: പുത്തൂരില്‍ വാഹനങ്ങള്‍ കൂട്ടത്തോടെ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 7 പേര്‍ക്ക് പരിക്ക്. ഇതില്‍ 9 വയസ്സുള്ള കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ 7.30ഓടെയായിരുന്നു അപകടം. പുത്തൂര്‍ അരിച്ചൊള് ഭാഗത്താണ് അപകടമുണ്ടായത്. ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട ലോറി കാറുകളടക്കമുള്ള വാഹനങ്ങളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇലക്ട്രിക് പോസ്റ്റിലും ട്രാന്‍സ്‌ഫോമറിലും ഇടിച്ചാണ് ലോറി നിന്നത്. അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി മുടങ്ങിയിട്ടുണ്ട്.
Read More »‘വഴക്കിനെ തുടര്‍ന്ന് കല്ലെടുത്ത് തലയ്ക്കടിച്ചു, കൊലപാതകം മദ്യലഹരിയില്‍’: ചിത്രപ്രിയയുടെ മരണത്തില്‍ സുഹൃത്ത് അലന്‍ അറസ്റ്റില്‍
കൊച്ചി: മലയാറ്റൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചിത്രപ്രിയയുടെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക വഴിത്തിരിവ്. വഴക്കിനെ തുടര്‍ന്ന് ചിത്രപ്രിയയെ കൊലപ്പെടുത്തിയെന്ന് സുഹൃത്ത് അലന്‍ സമ്മതിച്ചതായി പോലീസ് പറയുന്നു. മദ്യ ലഹരിയില്‍ കൃത്യം ചെയ്‌തെന്നും ചിത്രപ്രിയയുടെ തലയ്ക്ക് കല്ലെടുത്ത് അടിക്കുകയായിരുന്നെന്നും പ്രതി വെളിപ്പെടുത്തിയതായാണ് പോലീസ് പറയുന്നത്. ബൈക്കില്‍ സുഹൃത്ത് അലന്റെ ഒപ്പം ചിത്രപ്രിയ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് വെട്ടുകല്ലുകള്‍ കൂട്ടിയിട്ടതില്‍ ചോരപ്പാടുകള്‍ കണ്ടെത്തിയിരുന്നു. …
Read More »മലയാറ്റൂരില്‍ രണ്ടുദിവസം മുന്‍പ് കാണാതായ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍
മലയാറ്റൂര്‍: രണ്ട് ദിവസം മുന്‍പ് കാണാതായ മുണ്ടങ്ങാമറ്റം സ്വദേശിയായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തി. തുരുത്തിപറമ്പില്‍ വീട്ടില്‍ ഷിനിയുടേയും ഷൈജുവിന്റെയും മകള്‍ ചിത്രപ്രിയയെ (19) മലയാറ്റൂര്‍ സെബിയൂര്‍ കൂരാപ്പിള്ളി കയറ്റത്തിനു സമീപമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാഗ്ലൂരില്‍ ഏവിയേഷന്‍ കോഴ്‌സ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. റോഡിനു സമീപത്തെ വിജനമായ പറമ്പില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ചിത്രയെ കണ്ടെത്തിയത്. ചിത്രയുടെ അമ്മ ജോലി ചെയ്യുന്ന കാറ്ററിങ് യൂണിറ്റിലെ സഹപ്രവര്‍ത്തകര്‍ നടത്തിയ …
Read More »സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നത് 765 സ്‌കൂളുകള്‍; നടപടിയെടുക്കേണ്ടത് സംസ്ഥാനങ്ങളെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നത് 765 സ്‌കൂളുകള്‍. കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്ര വിദ്യഭ്യാസ വകുപ്പ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് സിബിഎസ്ഇ, ഐസിഎസ് സി ബോര്‍ഡുകളുടെ അംഗീകാരമുണ്ടെന്ന വ്യാജേന സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. കേരള വിദ്യഭ്യാസ ചട്ടവും (കെഇആര്‍) കേന്ദ്ര വിദ്യഭ്യാസ അവകാശ നിയമ പ്രകാരവും മാത്രമേ സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ. സംസ്ഥാന സിലബസിന് പുറമേയുള്ള സിലബസുകളിലുള്ള …
Read More »പരസ്യ പ്രചരണം ഇന്ന് അവസാനിക്കും: തിരഞ്ഞെടുപ്പിനൊരുങ്ങി വടക്കന്‍ ജില്ലകള്‍
പാലക്കാട്: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന വടക്കന്‍ ജില്ലകളില്‍ ഇന്ന് കൊട്ടിക്കലാശം. പരസ്യ പ്രചരണം ഇന്ന് അവസാനിക്കെ അവസാന ഘട്ട പ്രചരണത്തിന്റെ തിരക്കിലാണ് സ്ഥാനാര്‍ത്ഥികളും മുന്നണികളും. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ ഡിസംബര്‍ 11നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 13നാണ്. അതേസമയം തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ഇന്ന് തിരഞ്ഞെടുപ്പ് നടക്കുകയാണ്. മികച്ച രീതിയിലുള്ള പോളിങാണ് വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറുകളില്‍ തന്നെ രേഖപ്പെടുത്തിയത്. 80 …
Read More »7 ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 7 ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മോക് പോളിങിനു ശേഷം രാവിലെ 7ന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യ മണിക്കൂറുകളില്‍ തന്നെ മികച്ച പോളിങ് ആണ് രേഖപ്പെടുത്തുന്നത്. രാവിലെ 9.30 വരെ 14.95 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. വൈകീട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലെ …
Read More »
Prathinidhi Online