News

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് കുറ്റവിമുക്തന്‍. എറണാകുളം പ്രിന്‍സിപ്പല്‍ കോടതിയാണ് വിധി പറഞ്ഞത്. കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. പ്രോസിക്യൂഷന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് കോടതി ദിലീപിനെ വെറുതെ വിട്ടത്. ആദ്യ ആറ് പ്രതികള്‍ കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. നടനെതിരെ ചുമത്തിയ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കോടതി കണ്ടെത്തി. അതേസമയം കേസില്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പോകാനുള്ള സാധ്യതയുണ്ട്. നടന്‍ ദിലീപ് …

Read More »

നടിയെ ആക്രമിച്ച കേസ്: വിധി ഉടന്‍; ദിലീപ് കേസിലെ എട്ടാം പ്രതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്തിമ വിധി ഉടന്‍. എറണാകുളം പ്രിന്‍സിപ്പല്‍ കോടതിയാണ് വിധി പറയുന്നത്. കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. നടന്‍ ദിലീപ് അടക്കമുള്ള പ്രതികളെല്ലാം കോടതിയിലെത്തിയിട്ടുണ്ട്. വിധി കേള്‍ക്കാന്‍ പൊതുജനങ്ങള്‍ അടക്കമുള്ളവര്‍ കോടതിയിലെത്താമെന്ന നിഗമനത്തില്‍ കോടതിയില്‍ കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പതിനൊന്ന് മണിക്ക് വിധി പ്രസ്താവിക്കുമെന്നാണ് കരുതുന്നത്.

Read More »

കാട്ടാന ആക്രമണത്തിൽ ഒരു മരണം കൂടി; രണ്ടു ദിവസത്തിനിടെ രണ്ടാമത്തെ മരണം

തൃശൂര്‍: കാട്ടാനാക്രമണത്തില്‍ സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ജീവന്‍ നഷ്ടമായി. അതിരപ്പള്ളി വെള്ളിക്കുളങ്ങര ചായപ്പന്‍കുളി സ്വദേശി സുബ്രന്‍ (70) ആണ് മരിച്ചത്. ചായ കുടിക്കാന്‍ ഹോട്ടലിലേയ്ക്ക് വരുമ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 5.30 ഓടെയായിരുന്നു സംഭവം. കുട്ടിയാന അടക്കമുള്ള കാട്ടാനക്കൂട്ടം പ്രദേശത്തുണ്ടായിരുന്നതായി ദൃസാക്ഷികള്‍ പറയുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ രണ്ടുപേര്‍ക്കാണ് കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ ദിവസം അട്ടപ്പാടിയില്‍ കടുവ സെന്‍സസിനു …

Read More »

തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാം

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള വോട്ടര്‍പട്ടികയില്‍ പേരുണ്ടോയെന്ന് പരിശോധിക്കാം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.sec.kerala.gov.in ലെ വോട്ടര്‍സെര്‍ച്ച് (Voter search) ഓപ്ഷന്‍ ഉപയോഗിക്കാം. തദ്ദേശസ്ഥാപനം, വാര്‍ഡ് എന്നിങ്ങനെ രണ്ട് തലങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ പേര് തിരയാന്‍ സൗകര്യമുണ്ട്. വോട്ടര്‍ പട്ടികയിലേയ്ക്ക് അപേക്ഷിക്കുമ്പോള്‍ നല്‍കിയിട്ടുള്ള പേര്, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ എന്നിവ ഉപയോഗിച്ച് പേര് തിരയാവുന്നതാണ്. എപിക് (Epic) കാര്‍ഡ് നമ്പര്‍ രണ്ട് തരത്തിലുണ്ട്, …

Read More »

‘ജോലി സമയം കഴിഞ്ഞാല്‍ ഔദ്യോഗിക കോളുകള്‍ എടുക്കേണ്ട’: സ്വകാര്യ ബില്ലുമായി എന്‍.സി.പി ലോക്‌സഭയില്‍

ന്യൂഡല്‍ഹി: ജോലിക്കാരുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട സുപ്രധാന ബില്ലുമായി എന്‍.സി.പി ലോക്‌സഭയില്‍. ഓഫീസ് സമയത്തിന് ശേഷവും ജോലിയുമായി ബന്ധപ്പെട്ട ഫോണുകളില്‍ നിന്നും മെയിലുകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അവകാശം നല്‍കുന്ന ബില്ലാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. ‘റൈറ്റ് ടു ഡിസ്‌കണക്ട് ബില്‍’ എന്ന് പേരിട്ട ബില്‍ തൊഴിലാളികളുടെ അവകാശങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതാണ്. എന്‍.സി.പി നേതാവ് സുപ്രിയ സുലെയാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ജോലി സമയത്തിന് ശേഷവും ജീവനക്കാരെ സ്ഥാപനങ്ങള്‍ ബന്ധപ്പെടുകയും അധിക സമയം ജോലിയെടുപ്പിക്കുകയും …

Read More »

കേരളത്തിന്റെ വന്യജീവി സംരക്ഷണ ബില്‍ കേന്ദ്രം തള്ളിയേക്കും; ഭരണഘടനാ വിരുദ്ധമെന്ന് വിമര്‍ശനം

ന്യൂഡല്‍ഹി: മനുഷ്യ-വന്യമൃഗ സംഘര്‍ഷത്തിന് പരിഹാരങ്ങളിലൊന്നായി സംസ്ഥാനം രൂപീകരിച്ച വന്യജീവി സംരക്ഷണ ബില്‍ കേന്ദ്രം തള്ളിയേക്കുമെന്ന് സൂചന. ജനവാസ മേഖലയിലിറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ അടിയന്തിര സാഹചര്യങ്ങളില്‍ കൊല്ലാനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കുന്ന ബില്ലിലാണ് തര്‍ക്കം. ബില്‍ ഭരണഘടനാ വിരുദ്ധമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബറിലാണ് ബില്‍ കേരള നിയമസഭയില്‍ പാസ്സാക്കിയത്. രാഷ്ട്രപതിയുടെ പരിഗണനയിലാണ് ബില്‍. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടു സംസ്ഥാന …

Read More »

കൊല്ലത്ത് വന്‍ അഗ്നിബാധ: കായലില്‍ കെട്ടിയിരുന്ന നിരവധി ബോട്ടുകള്‍ കത്തിനശിച്ചു

കൊല്ലം: കൊല്ലം കുരീപ്പുഴയില്‍ കായലില്‍ കെട്ടിയിട്ടിരുന്ന ബോട്ടുകളില്‍ വന്‍ അഗ്‌നിബാധ. നിരവധി ബോട്ടുകള്‍ കത്തി നശിച്ചു. കായലില്‍ കെട്ടിയിട്ടിരുന്ന ബോട്ടുകള്‍ക്കാണ് തീപിടിച്ചത്. പുലര്‍ച്ചെ രണ്ടരയോടെ കുരീപ്പുഴ പള്ളിക്ക് സമീപം അയ്യന്‍കോവിന്‍ ക്ഷേത്രത്തിന് അടുത്താണ് സംഭവം. അഗ്നിബാധയുടെ കാരണം വ്യക്തമല്ല. ഫയര്‍ ഫോഴ്‌സിന്റെ നിരവധി യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കല്‍ തുടരുകയാണ്. സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകള്‍ മാറ്റിയിട്ടുണ്ട്. തീ പടര്‍ന്നതിന് പിന്നാലെ ബോട്ടുകളില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചിരുന്നു. ഇത് തീപിടിത്തത്തിന്റെ വ്യാപ്തി …

Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: തെക്കന്‍ ജില്ലകളിലെ പരസ്യ പ്രചരണം ഇന്നവസാനിക്കും

തിരുവനന്തപുരം: തെക്കന്‍ ജില്ലകളിലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. 9ന് തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളില്‍ ഇന്ന് വൈകീട്ടാണ് കൊട്ടിക്കലാശം നടക്കും. പരമാവധി അണികളെ അണിനിരത്തിയും പ്രചരണത്തിന് ആവേശം നിറയ്ക്കാനുമുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഏഴ് ജില്ലകളില്‍ പതിനൊന്നാം തീയതിയാണ് വോട്ടെടുപ്പ്. ഡിസംബര്‍ 13 ശനിയാഴ്ചയാണ് വോട്ടെണ്ണല്‍. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി …

Read More »

കേരളത്തിലെ എസ്‌ഐആര്‍ നീട്ടി; അപേക്ഷ 18വരെ സ്വീകരിക്കും

തിരുവനന്തപുരം: കേരളത്തിലെ എസ്‌ഐആര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീട്ടി. ഡിസംബര്‍ 18 വരെ പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോം സ്വീകരിക്കും. ജനുവരി 22 വരെ ആക്ഷേപങ്ങള്‍ അറിയിക്കാം. ഫെബ്രുവരി 21നാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക. എസ്‌ഐആര്‍ നീട്ടണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കണമെന്ന് കമ്മീഷനോട് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എസ്‌ഐആര്‍ നീട്ടുന്നത് സംബന്ധിച്ച് വ്യാഴാഴ്ച കമ്മീഷന്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറും ചീഫ് സെക്രട്ടറി ഡോ.എ ജയതിലകും തമ്മില്‍ കൂടിക്കാഴ്ച …

Read More »

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; കേസ് 15ന് വീണ്ടും പരിഗണിക്കും

കൊച്ചി: ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. തനിക്കെതിരെ ഉയര്‍ന്ന ആരോപണം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്നും അതിജീവിത പരാതി നല്‍കിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ലെന്നുമാണ് രാഹുല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചത്. പോലീസിനെ സമീപിക്കുന്നതിന് പകരം യുവതി മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. പരാതിക്കാരിയുമായുള്ള ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മത പ്രകാരമുണ്ടായതാണെന്നും വര്‍ഷങ്ങളോളം നീണ്ടുനിന്ന ബന്ധം തകര്‍ന്നപ്പോള്‍ ബലാത്സംഗ കേസായി മാറ്റിയതാണ്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കേസ് …

Read More »