പാലക്കാട്: തൃക്കടീരി ഗ്രാമപഞ്ചായത്തില്‍ കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍ ഒഴിവുണ്ട്. വിമന്‍ സ്റ്റഡീസ്, ജന്‍ഡര്‍, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമുള്ളവരായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ അനുബന്ധ രേഖകള്‍ സഹിതം ജനുവരി 13 ന് ഉച്ചയ്ക്ക് മൂന്നിനകം പഞ്ചായത്തില്‍ എത്തിച്ചേരണമെന്ന് അധികൃതര്‍ അറിയിച്ചു.
Read More »മലമ്പുഴ ജലസേചന കനാലുകള്‍ നവീകരിക്കുന്നു; 200 കോടിയുടെ പദ്ധതിക്ക് അനുമതി
പാലക്കാട്: മലമ്പുഴ ജലസേചന പദ്ധതിയുടെ ഭാഗമായ കനാലുകള്‍ നവീകരിക്കാന്‍ 200 കോടിയുടെ പദ്ധതിക്ക് ഭരണാനുമതിയായി. കൃഷി വകുപ്പ് ലോകബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന കേരപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കനാലുകള്‍ നവീകരിക്കുക. ടെന്‍ഡര്‍ നടപടികള്‍ കൂടി പൂര്‍ത്തിയാകുന്ന മുറയ്ക്ക് നിര്‍മ്മാണ പ്രവൃത്തികളുള്‍പ്പെടെയുള്ളവ ആരംഭിക്കും. ടൂറിസ്റ്റുകളുടേയും റീല്‍സ് എടുക്കുന്നവരുടേയുമെല്ലാം ഇഷ്ട ലൊക്കേഷനായ പഴയ ബ്രിട്ടീഷ് പാലം ബലപ്പെടുത്തുന്ന നടപടികളും പദ്ധതിയുടെ ഭാഗമായി നടക്കും. ജലസേചന വിഭാഗത്തിനാണ് പദ്ധതിയുടെ നിര്‍മ്മാണച്ചുമതല. മലമ്പുഴ ഡാമില്‍ നിന്ന് ഇടതു, വലതുകര …
Read More »KSEBയില്‍ അപ്രന്റീസ് ട്രെയിനി ഒഴിവ്
പാലക്കാട്: KSEB പാലക്കാട് ഇലക്ട്രിക്കല്‍ സര്‍ക്കിളിനു കീഴിലുള്ള വിവിധ സെക്ഷന്‍ ഓഫീസുകളിലെ അപ്രന്റീസ് ട്രെയിനി ഒഴിവുകളിലേക്ക് ITI ഇലക്ട്രിഷ്യന്‍ യോഗ്യതയുള്ളവരെ ആവശ്യമുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ കേരള സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള RI സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495877692 9746073713
Read More »വേറിട്ട അനുഭവമായി എലപ്പുള്ളി മാരുതി ഗാര്‍ഡന്‍സിലെ ഭിന്നശേഷിക്കാരുടെ കുടുംബ സംഗമം
എലപ്പുള്ളി: വേറിട്ട അനുഭവമായി എലപ്പുള്ളി മാരുതി ഗാര്‍ഡന്‍സില്‍ സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ കുടുംബ സംഗമം. കര്‍ഷകശ്രീ ഭുവനേശ്വരി അമ്മയുടെയും സ്നേഹതീരം പാലിയേറ്റീവ് കെയറിന്റെയും സംഘാടനത്തിലായിരുന്നു കുടുംബസംഗമം. പുനര്‍ജനി ഭിന്നശേഷിക്കാരുടെ കൂട്ടായ്മയിലെ അംഗങ്ങളും അവരുടെ കുടുംബവുമാണ് പരിപാടിയില്‍ പങ്കെടുത്തത്. കിടപ്പു രോഗികളുടേയും തളര്‍ന്നു കിടക്കുന്ന ആളുകളുടേയും മാനസികോല്ലാസവും സന്തോഷവും ലക്ഷ്യമിട്ടാണ് പരിപാടി നടത്തുന്നത്. എല്ലാ വര്‍ഷവും പരിപാടി സംഘടിപ്പിക്കാറുണ്ട്. ജില്ലാ ജഡ്ജ് ടി.ഇന്ദിര, എസ്.പി രാധാകൃഷ്ണന്‍, എക്സൈസ് എസ്.പി സതീഷ്, പുതുശ്ശേരി പഞ്ചായത്ത് …
Read More »മലമ്പുഴയില്‍ മദ്യം നല്‍കി 12കാരനെ പീഡിപ്പിച്ച സംഭവം: സ്‌കൂള്‍ അധികൃതര്‍ വിവരം മറച്ചുവച്ചു
പാലക്കാട്: മലമ്പുഴയില്‍ മദ്യം നല്‍കി 12കാരനെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ ഗുരുതര കണ്ടെത്തലുമായി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഡിസംബര്‍ 18ന് കുട്ടി പീഡന വിവരം സുഹൃത്തിനോട് പറയുകയും സുഹൃത്തിന്റെ അമ്മ വഴി വിവരം സ്‌കൂള്‍ അധികൃതര്‍ അതേ ദിവസം തന്നെ അറിയുകയും ചെയ്തിരുന്നു. പിറ്റേദിവസം തന്നെ അധ്യാപകനെതിരെ സ്‌കൂള്‍ മാനേജ്‌മെന്റ് നടപടിയെടുക്കുകയും ചെയ്തു. എന്നാല്‍ ചൈല്‍ഡ് ലൈനിലോ പോലീസിലോ റിപ്പോര്‍ട്ട് ചെയ്യാതെ അധികൃതര്‍ അധ്യാപകനെ സംരക്ഷിക്കുന്ന നടപടിയെടുത്തെന്നാണ് റിപ്പോര്‍ട്ടില്‍. …
Read More »നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു
പാലക്കാട്: നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു. ഞായറാഴ്ച രാത്രി 11.40 ഓടെ പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സംവിധായകനും നിര്‍മ്മാതാവുമായ മേജര്‍ രവി സഹോദരനാണ്. മേജര്‍ രവിയാണ് മരണവിവരം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. കുട്ടിശങ്കരന്‍, സത്യഭാമ എന്നിവരാണ് മാതാപിതാക്കള്‍. പുലിമുരുകന്‍, അനന്തഭദ്രം, ഒടിയന്‍, കീര്‍ത്തിചക്ര, വെട്ടം, ക്രേസി ഗോപാലന്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. റിലീസിനൊരുങ്ങി നില്‍ക്കുന്ന റേച്ചല്‍ ആണ് അവസാനമായി അഭിനയിച്ച ചിത്രം. സഹോദരനായ മേജര്‍ …
Read More »ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
പാലക്കാട്: നാഗലശ്ശേരി ഗവ. ഐ ടി ഐ യില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവുണ്ട്. ഈഴവ വിഭാഗത്തിലേക്ക് സംവരണം ചെയ്ത സീറ്റാണിത്. ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ജനുവരി ആറിന് രാവിലെ 11 ന് നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഐ ടി ഐ യില്‍ എത്തിച്ചരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9746715651.
Read More »12 വയസ്സുകാരനെ മദ്യം നല്‍കി പീഡിപ്പിച്ചു; മലമ്പുഴയില്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍
പാലക്കാട്: 12കാരന് മദ്യം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ 12കാരനെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് പോലീസ് പറയുന്നു. സ്‌കൂള്‍ അധ്യാപകനായ അനില്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബര്‍ 29നായിരുന്നു സംഭവം. പീഡന വിവരം കുട്ടി സുഹൃത്തിനോട് പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. സുഹൃത്ത് തന്റെ അമ്മയോട് വിവരം പറയുകയും അമ്മ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയുമായിരുന്നു. അതേസമയം ഡിസംബര്‍ 18ന് വിവരം ലഭിച്ചിട്ടും സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി …
Read More »ഓട്ടോ ഓടിക്കുന്നതിനിടെ ഹൃദയാഘാതം; വാഹനം മറിഞ്ഞ് എലപ്പുള്ളി സ്വദേശിക്ക് ദാരുണാന്ത്യം
എലപ്പുള്ളി: ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. എലപ്പുള്ളി കുന്നുകാട് കോവില്‍വീട്ടില്‍ ജസ്റ്റിന്‍ ജോസഫ് (44) ആണ് മരിച്ചത്. ഓട്ടോ ഓടിക്കുന്നതിനിടെ ഹൃദയാഘാതം വന്നതിനെ തുടര്‍ന്ന് ഓട്ടോയുടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. കനാല്‍പിരിവ് നിലംപതി-മേനോന്‍പാറ റോഡില്‍ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. സമീപത്തെ വര്‍ക്ക്‌ഷോപ്പില്‍ നിന്നും വാളയാറിലേക്ക് പോകുകയായിരുന്നു ജസ്റ്റിന്‍. യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടാവുകയും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. മറിഞ്ഞ ഓട്ടോയുടെ അടിയില്‍ ജസ്റ്റിന്‍ കുടുങ്ങിപ്പോയിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി ജസ്റ്റിനെ ഉടന്‍തന്നെ …
Read More »SVSM UP സ്കൂൾ പുതുശ്ശേരിയിൽ പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹ സംഗമം
പുതുശ്ശേരി: SVSM UP സ്കൂൾ പുതുശ്ശേരിയിൽ പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സ്നേഹ സംഗമം നടത്തി. 1996-97 കാലഘട്ടത്തിൽ സ്കൂളിൻ്റെ ഭാഗമായി നിന്നവരാണ് പരിപാടിയിൽ പങ്കെടുത്തത്. നാടൻ പാട്ട് കലാകാരനും സിനിമ പിന്നണി ഗായകനുമായ പ്രണവം ശശി സംഗമം ഉദ്ഘാടനം ചെയ്തു. വി ജയേഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ അധ്യാപകരെ അനുമോദിച്ചു. അധ്യാപകരായ സരോജിനി ശ്രീകുമാർ, അരവിന്ദൻ ശ്രീകുമാർ, ഗീത പ്രദീപ്, പൂർവ്വ വിദ്യാർത്ഥികളായ ലത ശിവദാസൻ, പി. രതിദേവി, പുഷ്പകതൻ, എൻ.രതീഷ് എന്നിവർ …
Read More »
Prathinidhi Online