Palakkadu

പുതൂരില്‍ തോല്‍വിയറിഞ്ഞ് ഇടതുപക്ഷം; അട്ടിമറി ജയത്തോടെ എന്‍ഡിഎ ഭരണത്തിലേക്ക്

പാലക്കാട്: കാല്‍നൂറ്റാണ്ടായി ഇടതുപക്ഷത്തിനെ കാത്ത അട്ടപ്പാടിയിലെ പുത്തൂരില്‍ എന്‍ഡിഎയ്ക്ക് അട്ടിമറി ജയം. ആകെയുള്ള 14 വാര്‍ഡുകളില്‍ 9 സീറ്റുകളില്‍ ജയിച്ചാണ് എന്‍ഡിഎ ഭരണത്തിലേറുന്നത്. സിപിഐയും സിപിഎമ്മും 7 വീതം സീറ്റുകളിലാണ് മത്സരിച്ചത്. പക്ഷേ ഒരു സീറ്റില്‍ പോലും മുന്നണിക്ക് ജയിക്കാനായില്ല എന്നതും ശ്രദ്ധേയമാണ്. യുഡിഎഫ് 5 സീറ്റുകള്‍ നേടി. പഞ്ചായത്ത് അധ്യക്ഷയായിരുന്ന സിപിഐ ജില്ലാ കമ്മിറ്റി അംഗം ജ്യോതി അനില്‍ കുമാറിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് പരാജയപ്പെടുത്തിയത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ …

Read More »

പാലക്കാട് നഗരസഭയിൽ യുഡിഎഫ്; 7ല്‍ 4 മുനിസിപ്പാലിറ്റികള്‍ യുഡിഎഫിനൊപ്പം

പാലക്കാട്: പാലക്കാട് നഗരസഭയിൽ 7ൽ 4ലിടത്തും യുഡിഎഫ് മുന്നേറ്റം. ചിറ്റൂർ തത്തമംഗലം, പട്ടാമ്പി, ചെർപ്പുളശ്ശേരി, മണ്ണാർക്കാട് മുനിസിപ്പാലിറ്റികളിലാണ് യു ഡി എഫ് തരംഗം. പാലക്കാട് നഗരസഭയിൽ ബി ജെ പി ജയിച്ചു. ഷൊർണൂർ, ഒറ്റപ്പാലം മുനിസിപ്പാലിറ്റികൾ എൽഡിഎഫിനൊപ്പം നിന്നു. ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റി ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റിയില്‍ ആകെയുള്ള 33 സീറ്റില്‍ 12 ഇടത്ത് യുഡിഎഫും 11 ഇടത്ത് എല്‍ഡിഎഫും 1 ഇടത്ത് എന്‍ഡിഎഫയുമാണ് വിജയിച്ചത്. 9 ഇടത്ത് മറ്റുള്ളവരാണ് ജയിച്ചു കയറിയത്. …

Read More »

ജില്ലയില്‍ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം; മുനിസിപ്പാലിറ്റിയില്‍ യുഡിഎഫ്

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ എല്‍ഡിഎഫ് മുന്നേറ്റം. ആകെയുള്ള 88 പഞ്ചായത്തുകളില്‍ 46 ഇടത്ത് എല്‍ഡിഎഫും 32 ഇടത്ത് യുഡിഎഫും 2 ഇടത്ത് എന്‍ഡിഎയും വിജയിച്ചു. 8 ഇടങ്ങളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. 13 ബ്ലോക്ക് പഞ്ചായത്തുകളില്‍ 9 ഇടത്ത് എല്‍ഡിഎഫും 3 ഇടത്ത് കോണ്‍ഗ്രസും വിജയിച്ചപ്പോള്‍ ഒരിടത്ത് ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. എന്‍ഡിഎയ്ക്ക് ബ്ലോക്ക് പഞ്ചായത്തുകളില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ആലത്തൂര്‍, ചിറ്റൂര്‍, …

Read More »

കൊടുമ്പ് പഞ്ചായത്തിൽ ഭരണം നിലനിർത്തി എൽഡിഎഫ്

പാലക്കാട്: കൊടുമ്പ് പഞ്ചായത്തിൽ ഭരണം നിലനിർത്തി എൽഡിഎഫ്. 17 ൽ 10 സീറ്റുകൾ നേടിയാണ് എൽഡിഎഫ് ഭരണം നിലനിർത്തിയത്. 1, 2, 3, 4, 5, 6, 11, 12, 15,17 വാർഡുകളിൽ എൽ ഡി എഫും 10,13, 14, 16 വാർഡുകളിൽ യു ഡി എഫും 7,8,9 വാർഡുകളിൽ എന്‍ഡിഎയും വിജയിച്ചു. ആദ്യമായാണ് പഞ്ചായത്തിൽ ബി ജെ പി അക്കൗണ്ട് തുറക്കുന്നത്.

Read More »

പുതുശ്ശേരി പഞ്ചായത്തിൽ എൽ ഡി എഫിന് മിന്നും ജയം; 24 ൽ 17 വാർഡുകളിൽ വിജയം

പുരുശ്ശേരി: തദ്ദേശ തിരഞ്ഞെടുപ്പിൽ പുതുശ്ശേരി പഞ്ചായത്തിൽ മിന്നും ജയം നേടി എൽഡിഎഫ് . 24 വാർഡുകളിൽ 17 ഇടത്താണ് വിജയം നേടിയത്. 6 വാർഡുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. 1 സീറ്റിൽ മാത്രമാണ് ബി ജെ പി വിജയിച്ചത്. 2, 3, 4, 5, 7, 8, 11, 12, 13, 15, 16, 17, 18,  20, 21, 22, 23 വാർഡുകളാണ് എൽഡിഎഫിനൊപ്പം നിന്നത്. 1, 6, …

Read More »

എലപ്പുള്ളി പഞ്ചായത്ത് തിരിച്ചു പിടിച്ച് എൽഡിഎഫ്; 23 ൽ 14 വാർഡുകളിൽ ജയം

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ എലപ്പുള്ളി പഞ്ചായത്ത് തിരിച്ചുപിടിച്ച് എൽ ഡി എഫ്. 23 വാർഡുകളിൽ 14 വാർഡുകളിൽ വിജയിച്ചാണ് പാർട്ടി അധികാരത്തിലേറുന്നത്. 4 വാർഡുകളിൽ യുഡിഎഫും 5 വാർഡുകളിൽ ബിജെപിയും വിജയിച്ചു. 1, 3, 5, 7, 9, 10, 12, 14, 15, 17, 18, 19, 20 വാർഡുകളിലാണ് എൽഡിഎഫ് ജയിച്ചത്. 4, 8, 11, 13 വാർഡുകൾ യുഡിഎഫിനൊപ്പവും 2, 6, 21, 22, 23 …

Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ തുടങ്ങി;  ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

പാലക്കാട്: തദ്ദേശ പൊതു തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി.  ജില്ലയിലെ 20 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. 13 ബ്ലോക്ക് തല കേന്ദ്രങ്ങളില്‍ വച്ച് പഞ്ചായത്തുകളുടെയും ഏഴ് നഗരസഭാ തലങ്ങളില്‍ അതത് നഗരസഭകളുടെയും വോട്ടുകളാണ് എണ്ണുന്നത്. ഇതു കൂടാതെ ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ എണ്ണും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റല്‍ ബാലറ്റുകള്‍ അതത് വരണാധികാരികളുടെ ടേബിളിൽ എണ്ണും. പോസ്റ്റല്‍ ബാലറ്റുകള്‍ എട്ട് മണിയോടെയാണ് എണ്ണിത്തുടങ്ങിയത്. …

Read More »

എലപ്പുള്ളിയിൽ അയ്യപ്പ ചിഹ്നം ഉപയോഗിച്ച് പ്രചരണം: ബിജെപി സ്ഥാനാർത്ഥിക്ക് പിഴ

പാലക്കാട്: തിരഞ്ഞെടുപ്പ് ദിവസം അയ്യപ്പ ചിഹ്നം ഉപയോഗിച്ച് പ്രചരണം നടത്തിയ ബിജെപി സ്ഥാനാർത്ഥിക്ക് പിഴയിട്ട് എലപ്പുള്ളി പഞ്ചായത്ത്. വാർഡ് 23 ലെ മായംകോട്, വള്ളേക്കുടം, പള്ളത്തേരി എന്നിവിടങ്ങളിലും വാർഡ് 22ലെ ഉതുവക്കാട് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് ദിവസം ബാനറുകൾ സ്ഥാപിച്ചത്. “ശബരിമലയിലെ സ്വർണം കട്ടവർക്ക് എൻ്റെ വോട്ടില്ല” എന്നായിരുന്നു ബാനറിൽ. ബി ജെ പി സ്ഥാനാർത്ഥിയുടെ ബാനറിൻ്റെ തൊട്ടടുത്ത് തന്നെയായിരുന്നു പോസ്റ്ററും സ്ഥാപിച്ചിരുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എലപ്പുള്ളി പഞ്ചായത്ത് സെക്രട്ടറി …

Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിൽ 76.27 ശതമാനം പോളിങ്

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 76.27 ശതമാനം പോളിങ് രേഖപ്പെടുത്തി. ജില്ലയിലെ 24,33,390 വോട്ടർമാരിൽ 18,55,920 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ 8,71,394 പേർ പുരുഷന്മാരും 9,84,518 സ്ത്രീകളും 8 ട്രാൻസ്ജെൻഡർമാരുമുണ്ട്

Read More »