കൂറ്റനാട്: ആശാരിപ്പണിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. മങ്കര കല്ലൂര്‍ അമ്പലപ്പടി വീട്ടില്‍ രവിചന്ദ്രന്‍ (53) ആണ് മരിച്ചത്. കൂറ്റനാട് വലിയ പള്ളിക്ക് സമീപത്തെ കെട്ടിടത്തില്‍ ഡ്രില്‍ മെഷീന്‍ ഉപയോഗിച്ച് സ്‌ക്രൂ ചെയ്യുന്നതിനിടെയായിരുന്നു അപകടം. കുഴഞ്ഞു വീണ രവിചന്ദ്രനെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സരസ്വതിയാണ് ഭാര്യ. അജയ്, അഞ്ജന, അമല്‍ എന്നിവര്‍ മക്കളാണ്. ചാലിശ്ശേരി പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Read More »കണ്ണാടി പഞ്ചായത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍
പാലക്കാട്: കണ്ണാടി പഞ്ചായത്തിലെ 17 വാര്‍ഡുകളിലേക്കും ജനവിധി തേടുന്ന സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള കണ്ണാടി ഡിവിഷനില്‍ നിന്നും നിഖില്‍ കണ്ണാടിയും, കിണാശ്ശേരി ഡിവിഷനില്‍ നിന്നും കെ.ശെല്‍വരാജുമാണ് മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്തിലേക്ക് കുഴല്‍മന്ദം ഡിവിഷനില്‍ നിന്ന് അജാസ് കുഴല്‍മന്ദമാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി. പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ കടലാക്കുറിശ്ശി – സുജാത വിനയരാജ് കണ്ണനൂര്‍ – വിജി അനീഷ് വടക്കും മുറി – അശ്വതി സജീഷ് പുഴക്കല്‍ – മണിക്കണന്‍ …
Read More »അറ്റകുറ്റപ്പണി; ഐഐടി റെയില്‍വേ ഗേറ്റ് 6 ദിവസം അടച്ചിടും
മലമ്പുഴ: അറ്റകുറ്റപ്പണികള്‍ക്കായി ഐഐടി റെയില്‍വേ ഗേറ്റ് (LC.156 Moruglass Gate, IIT) 6 ദിവസം അടച്ചിടും. 26ന് രാവിലെ 7 മണിമുതല്‍ ഡിസംബര്‍ 1ന് രാത്രി 8 മണിവരെയാണ് അടച്ചിടുന്നത്. ഇതുവഴി യാത്ര ചെയ്യുന്നവര്‍ പുത്തൂര്‍- കടുക്കാംകുന്നം മന്തക്കാട്-മലമ്പുഴ റോഡ് വഴി യാത്ര ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.
Read More »എലപ്പുള്ളിയില്‍ അങ്കത്തിനിറങ്ങി ആം ആദ്മിയും; പോക്കാന്‍തോടില്‍ തീപാറും പോരാട്ടം
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ എലപ്പുള്ളിയില്‍ അങ്കത്തിനിറങ്ങി ആം ആദ്മി പാര്‍ട്ടിയും. പഞ്ചായത്തിലെ 10ാം വാര്‍ഡായ പോക്കാന്‍തോട് വാര്‍ഡില്‍ പാര്‍ട്ടിയുടെ ജല്ല നേതാവ് കെ.ദിവാകരനാണ് മത്സരിക്കുന്നത്. ചൂല്‍ അടയാളത്തിലാണ് കെ. ദിവാകരന്‍ മത്സരിക്കുന്നത്. ഇതോടെ വാര്‍ഡില്‍ മത്സരം കടുക്കുകയാണ്. യുഡിഎഫിനായി കോണ്‍ഗ്രസ് പ്രസിഡന്റ് ഡി. രമേശും എല്‍ഡിഎഫിനായി സിപിഎം പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി പി.സി.ബിജുവും മത്സരരംഗത്തുണ്ട്. ബിജെപി ഈസ്റ്റ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വി.വിനീഷാണ് എന്‍ഡിഎക്കായി ഇവിടെ മത്സരരംഗത്തുള്ളത്. എല്‍ഡിഎഫിന്റേയും കോണ്‍ഗ്രസിന്റേയും …
Read More »ജില്ലയിൽ 9909 സ്ഥാനാർത്ഥികൾ; 5150 പേർ സ്ത്രീകൾ
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പത്രിക സൂക്ഷ്മ പരിശോധന കഴിഞ്ഞപ്പോൾ ജില്ലയിൽ 9909 സ്ഥാനാർത്ഥികൾ. ഇതിൽ 5150 പേർ സ്ത്രീകളും 4759 പേർ പുരുഷന്മാരുമാണ്. സൂക്ഷ്മപരിശോധനയിൽ 24 സ്ത്രീകളുടേയും 32 പുരുഷന്മാരുടേയും പത്രികകൾ തള്ളിയിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ 140995 സ്ഥാനാർത്ഥികളാണുള്ളത്. ഇതിൽ 3 പേർ ട്രാൻസ്ജൻഡർ വിഭാഗത്തിൽ നിന്നുള്ളവരാണ്. 3 പേരും തിരുവനന്തപുരത്ത് നിന്നാണ് മത്സരിക്കുന്നത്. 74592 സ്ത്രീകളാണ് ഇത്തവണ സംസ്ഥാനത്തൊട്ടാകെ ജനവിധി തേടുന്നത്. 66400 പുരുഷന്മാരും മത്സരിക്കുന്നുണ്ട്. ജില്ലയിൽ 11703 …
Read More »പാലക്കാട് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സിപിഎം പ്രവർത്തകൻ ജീവനൊടുക്കിയ നിലയിൽ
പാലക്കാട്: സിപിഎം പ്രവർത്തകനെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പടലിക്കാട് സ്വദേശി ശിവൻ (40) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മരുതറോഡ് പഞ്ചായത്തിലെ നാലാം വാർഡായ പടലിക്കാട് റോഡരികിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഒരുക്കിയ ഓഫീസിലാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. മരണകാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.
Read More »സീറ്റ് നൽകിയില്ല; നെന്മാറയിൽ സി പി എം ബ്രാഞ്ച് കമ്മിറ്റിയംഗം ‘സ്വതന്ത്രൻ’
നെന്മാറ: തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് നെന്മാറയിൽ സിപിഎം ബ്രാഞ്ച് അംഗം രാജിവച്ച് സ്വതന്ത്രനായി മത്സരിക്കുന്നു. നെന്മാറ ഗ്രാമപ്പഞ്ചായത്തിലെ ഒൻപതാം വാർഡ് നെല്ലിപ്പാടത്ത് ഡി. സുന്ദരനാണ് പാർട്ടി സ്ഥാനാർഥിക്കെതിരേ സ്വതന്ത്രനായി മത്സരിക്കുന്നത്. ബ്രാഞ്ച് കമ്മിറ്റിയും വാർഡ് കമ്മിറ്റിയും നിർദേശിച്ചിട്ടും സ്ഥാനാർഥിത്വം ലഭിച്ചില്ലെന്നാാണ് ആരോപണം. ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോഴ്‌സ് വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന കൗൺസിൽ അംഗമാണ് സുന്ദരൻ. കർഷകത്തൊഴിലാളി യൂണിയൻ വല്ലങ്ങി വില്ലേജ് യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും നെല്ലിപ്പാടം …
Read More »സമ്മർ ബമ്പറിനു പിന്നാലെ പൂജ ബംമ്പറും പാലക്കാട് വിറ്റ ടിക്കറ്റിന്
പാലക്കാട് : സമ്മർ ബമ്പറിനു പിന്നാലെ പൂജ ബംമ്പറും പാലക്കാട് കിംങ് സ്റ്റാർ ലോട്ടറി ഏജൻസിയിൽക്കൂടി വിറ്റ ടിക്കറ്റിന്. പൂജ ബംബർ ഒന്നാം സമ്മാനമായ 12 കോടി കിംങ് സ്റ്റാറിന്റെ ചില്ലറ വിൽപ്പന കേന്ദ്രത്തിലൂടെ വിറ്റ ടിക്കറ്റിനാണ്. മൂന്നാഴ്ച മുൻപാണ് ടിക്കറ്റ് വിറ്റതെന്നു പ്രദേശവാസികളായിരിക്കാം ടിക്കറ്റെടുത്തതെന്നും ഏജൻസി ഉടമ പറയുന്നു. JD 545542 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ …
Read More »‘സി പി എം മുന്നണി മര്യാദ പാലിച്ചില്ല; 9 ഇടത്ത് ഒറ്റയ്ക്ക് മത്സരിക്കും’: കടുപ്പിച്ച് സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ്. മുമ്പ് മത്സരിച്ച സീറ്റുകൾ പോലും നിഷേധിച്ചുവെന്നും സി പി എം മുന്നണി മര്യാദ പാലിച്ചില്ലെന്നും ജില്ലാ സെക്രട്ടറി ആരോപിച്ചു. 9 പഞ്ചായത്തുകളിലെ 19 വാർഡുകളിൽ പാർട്ടി സ്ഥാനാർത്ഥികളെ നിർത്തുമെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കി. സിപിഎം ജില്ലാ സെക്രട്ടറിയുമായി പരമാവധി ചർച്ച നടത്തിയെന്നും ഫലമുണ്ടായില്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. 9 പഞ്ചായത്തുകളിൽ ഒറ്റയ്ക്ക് മത്സരിക്കും 9 …
Read More »തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങളോ പരാതികളോ ഉണ്ടോ? ജില്ല ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടാം
പാലക്കാട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുളള സംശയങ്ങള്‍ ദുരീകരിക്കുന്നതിനും പരാതികളില്‍ ഉടന്‍ പരിഹാരം കാണുന്നതിനുമായി ജില്ലാതല മാതൃകാ പെരുമാറ്റ ചട്ടം (എം.സി.സി) ഹെല്‍പ് ഡെസ്‌ക് രൂപീകരിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കളക്ടറേറ്റ് സീനിയര്‍ സൂപ്രണ്ട് (ഐ &എ) സബിത.എം.പി. ഉള്‍പ്പെടെ എട്ട് ഉദ്യോഗസ്ഥരെയാണ് ഹെല്‍പ് ഡെസ്‌ക് ചുമതലകള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. ഹെല്‍പ് ഡെസ്‌കിലേക്ക് …
Read More »
Prathinidhi Online