പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് മത്സരരംഗത്തു നിന്നും പിന്‍വാങ്ങുന്നതായി എലപ്പുള്ളി ജനകീയ സമിതി. പഞ്ചായത്തിലേക്ക് മത്സരിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നതായി സമിതി കോര്‍ഡിനേറ്റര്‍ ജോര്‍ജ്ജ് സെബാസ്റ്റിയന്‍ പറഞ്ഞു. കോണ്‍ഗ്രസ്, ബിജെപി നേതൃത്വത്തിന്റെ പിന്തുണ ലഭിക്കാത്ത സാഹചര്യത്തിലാണ് പിന്‍വാങ്ങല്‍. ഏഴാം വാര്‍ഡില്‍ മദ്യക്കമ്പനിക്കെതിരായ സമരത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന മണ്ണുക്കാട് സ്വദേശിയായ കേശവദാസിനെയായിരുന്നു സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നത്. മണ്ണുകാട്ട് സംസ്ഥാന സര്‍ക്കാര്‍ തുടങ്ങാനിരിക്കുന്ന മദ്യക്കമ്പനിക്ക് പ്രാരംഭ അനുമതി ലഭിച്ചിരുന്നു. ഇതിനെതിരെ ജനകീയ സമിതി രൂപീകരിച്ച് ജനകീയ …
Read More »താണാവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വയോധികന്റെ ബന്ധുക്കളെ തേടി പോലീസ്
പാലക്കാട്: നവംബര്‍ 16ന് താണാവ് ബീവറേജിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ വയോധികന്റെ ബന്ധുക്കള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഏകദേശം 50 വയസ്സ് തോന്നിക്കുന്ന വിജയന്‍ എന്നയാളെ കുഴഞ്ഞ് വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. പാലക്കാട് ജില്ലാ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇയാളുടെ വലത് കയ്യില്‍ 8 സെന്റിമീറ്റര്‍ നീളത്തിലും 6 സെന്റിമീറ്റര്‍ വീതയിലും കുരിശ് പച്ച കുത്തിയിട്ടുണ്ട്. വലതു നെറ്റിയുടെ മുകളിലായി മുറിപ്പാടുമുണ്ട്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം …
Read More »ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം
ആലത്തൂർ: പാടൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തോലനൂർ ജാഫർ- ജസീന ദമ്പതികളുടെ മകൻ സിയാൻ ആദമാണ് മരിച്ചത്. പാടൂർ പാൽ സൊസൈറ്റിക്ക് സമീപം വ്യാഴാഴ്ച വൈകിട്ട് 7.30 ഓടെയായിരുന്നു അപകടം. പാടൂർ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയിൽ എതിർ ദിശയിൽ വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആദത്തിൻ്റ ഉമ്മ റസീനയ്ക്കും റസീനയുടെ ഉമ്മ റഹ്മത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ …
Read More »വുമണ്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും
പാലക്കാട്: നേത്രരോഗികള്‍ക്ക് കൈത്താങ്ങുമായി വുമണ്‍ സ്‌ക്വാഡ് വുമണ്‍ എംപവര്‍മെന്റ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് പടിഞ്ഞാറേക്കരയും അഹല്യ ഫൗണ്ടേഷനും കൈകോര്‍ക്കുന്നു. നേത്ര രോഗികള്‍ക്കായി സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്ര ക്യാമ്പും സംഘടിപ്പിക്കുന്നു. നവംബര്‍ 23 (ഞായറാഴ്ച) രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് 1 മണിവരെ പടിഞ്ഞറേക്കര അംഗന്‍വാടിയില്‍ (എണ്ണപ്പാടം) വച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് തിമിര ശസ്ത്രക്രിയ സൗജന്യമായിരിക്കും. തുടര്‍ ചികിത്സ ആവശ്യമുള്ളവര്‍ക്ക് മിതമായ നിരക്കില്‍ തുടര്‍ ചികിത്സയും …
Read More »കഞ്ചിക്കോട് ദേശീയപാതയില്‍ വാഹനാപകടം; ഒരു മരണം
പാലക്കാട്: കഞ്ചിക്കോട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ബുധനാഴ്ച വൈകിട്ടുണ്ടായ അപകടത്തില്‍ കാല്‍നട യാത്രക്കാരനാണ് ജീവന്‍ നഷ്ടമായത്. പുതുശ്ശേരി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ദേശീയപാത കുറുകെ കടക്കുന്നതിനിടെ സിഗ്നല്‍ തെറ്റിച്ച് അമിത വേഗതയിലെത്തിയ പിക്കപ്പ് വാനിടിച്ചാണ് കാല്‍നട യാത്രക്കാരന്‍ മരിച്ചത്. മായപ്പള്ളം സ്വദേശിയും പരേതനായ രാമന്‍കുട്ടിയുടെയും തങ്കമണിയുടേയും മകനുമായ രമേശ് (36) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം. പെയിന്റിങ് തൊഴിലാളിയായ രമേശ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് …
Read More »പോക്‌സോ കേസ്; പെരിങ്ങോട്ടുകുറിശ്ശി 2 വില്ലേജ് അസിസ്റ്റന്റിന് സസ്‌പെന്‍ഷന്‍
പാലക്കാട്: പോക്‌സോ കേസില്‍ പ്രതിയായ വില്ലേജ് അസിസ്റ്റന്റിന് സസ്‌പെന്‍ഷന്‍. പെരുങ്ങോട്ടുകുറിശ്ശി (2) വില്ലേജ് അസിസ്റ്റന്റായ കെ.മണികണ്ഠനെയാണ് സര്‍വീസില്‍ നിന്നും ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി സസ്‌പെന്‍ഡ് ചെയ്തത്.
Read More »അന്തിമ വോട്ടര്‍ പട്ടിക: അപ്പീല്‍ ഇന്ന് വരെ നല്‍കാം
പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ വോട്ടര്‍പട്ടികയുടെമേലുള്ള അപ്പീല്‍ അപേക്ഷകള്‍ ഇന്ന് (നവംബര്‍ 19) വരെ നല്‍കാം. വൈകീട്ട് അഞ്ച് വരെയാണ് അപേക്ഷ നല്‍കാനാകുക. അപ്പീല്‍ ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. ബുധനാഴ്ച വൈകീട്ട് 5 മണിക്ക് ശേഷം ലഭിക്കുന്ന അപ്പീല്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
Read More »തദ്ദേശ തിരഞ്ഞെടുപ്പ് : ചിലവുകൾ നിരീക്ഷിക്കുന്നതിനായി ജില്ലയില്‍ നിരീക്ഷകരെ നിയമിച്ചു
പാലക്കാട്: തദ്ദേശഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചിലവുകള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകരെ നിയമിച്ചു. ഡെപ്യൂട്ടി സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരെയാണ് നിരീക്ഷകരായി നിയമിച്ചിട്ടുള്ളത്. നവംബര്‍ 25 മുതല്‍ അതത് ജില്ലയിലെ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയാണ് ഡ്യൂട്ടി. ബ്ലോക്ക് പഞ്ചായത്ത്/ നഗരസഭാ അടിസ്ഥാനത്തിലാണ് ചിലവ് നിരീക്ഷകരെ നിയമിച്ചിട്ടുള്ളത്. ജില്ലാ അടിസ്ഥാനത്തില്‍ പൊതു നിരീക്ഷകനെയും നിയമിച്ചിട്ടുണ്ട്. ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ നരേന്ദ്രനാഥ് വേളൂരിയാണ് പാലക്കാട് ജില്ലയുടെ ചുമതലയുള്ള പൊതു നീരീക്ഷകന്‍. സന്തോഷ് ബി (തൃത്താല …
Read More »തദ്ദേശ തിരഞ്ഞെടുപ്പ്; പാലക്കാട് ജില്ലയില്‍ 24.3 ലക്ഷം വോട്ടര്‍മാര്‍
പാലക്കാട്: തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിലേക്ക് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ ജില്ലയിലുള്ളത് 24.3 ലക്ഷം വോട്ടര്‍മാര്‍. 11,51,556 പുരുഷന്‍മാരും, 12,81,800 സ്ത്രീകളും, 23 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉള്‍പ്പെടെ 24,33,379 വോട്ടര്‍മാരാണുള്ളത്. ഇതിനു പുറമെ, പ്രവാസി വോട്ടര്‍പട്ടികയില്‍ ജില്ലയില്‍ 87 വോട്ടര്‍മാരുമുണ്ട്. സംസ്ഥാനത്ത് ആകെ 2,86,62,712 വോട്ടര്‍മാരാണുള്ളത്. വോട്ടര്‍മാരുടെ എണ്ണത്തില്‍ സംസ്ഥാനത്ത് പതിനൊന്നാമതാണ് പാലക്കാട് ജില്ല. 36,18,851 വോട്ടര്‍മാരുമായി മലപ്പുറം ജില്ലയാണ് ഒന്നാമത്. തിരുവനന്തപുരം (29,26,078), തൃശൂര്‍ (27,54,278) ജില്ലകളാണ് കൂടുതല്‍ വോട്ടര്‍മാരുള്ള മറ്റു ജില്ലകള്‍. 6,47,378 പേരുള്ള …
Read More »ഇടതുപക്ഷ സഹയാത്രികനും സാമൂഹിക പ്രവർത്തകനുമായ ശിവകുമാർ അന്തരിച്ചു
പാലക്കാട്: സിപിഐഎം തറക്കളം ബ്രാഞ്ച് സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ ശിവകുമാർ അന്തരിച്ചു. 28 വയസ്സായിരുന്നു. ഡിവൈഎഫ്ഐ മുൻ മേഖല പ്രസിഡണ്ടാായിരുന്നു. അച്ചൻ പരേതനായ അപ്പു. അമ്മ പാർവ്വതി. സംസ്കാര ചടങ്ങുകൾ നാളെ വീട്ടിൽ വച്ച്.
Read More »
Prathinidhi Online