പാലക്കാട്: അമിത അളവിൽ മരുന്ന് കഴിച്ച യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ കേസ്. പരുത്തിപ്പുള്ളി കാവുതിയാംപറമ്പ് വീട്ടിൽ സുചിത്രയാണ് (33) മരിച്ചത് അമിത അളവിൽ ഗുളിക കഴിച്ച് ജീവനൊടുക്കിയത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. യുവതിയുടെ ബന്ധുക്കളുടെ പരാതി ൽ ഭർത്താവ് മണികണ്ഠനെതിരെ (38) പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ 24 നാണ് അവശനിലയിലായ സുചിത്രയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുന്നത്. 25 ന് രാത്രി 9 നായിരുന്നു അന്ത്യം. …
Read More »കൊടുമ്പിൽ നിന്നും കാണാതായ മധ്യവയസ്കൻ്റെ മുതദേഹം എലപ്പുള്ളിയിൽ കണ്ടെത്തി
എലപ്പുള്ളി: പാലക്കാട് കൊടുമ്പിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി. മിഥുനം പള്ളം, കോവിൽപുര വീട്ടിൽ വിജയൻ (58) ൻ്റെ മൃതദേഹം എലപ്പുള്ളി പഞ്ചായത്തിലെ തൊവരക്കാട് എന്ന സ്ഥലത്ത് നിന്നാണ് കണ്ടെത്തിയത്. വിജയനെ കാണാതായതിനെ തുടർന്ന് കസബ പോലീസ് Cr. 1415/25 ൽ മിസ്സിങ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. മിഥുനം പള്ളത്തെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം വൈകുന്നേരം 4 മണിക്ക് പുറത്തുപോയ വിജയനെ കുറിച്ച് പിന്നീട് …
Read More »ബാലറ്റ് പേപ്പറില്‍ തമിഴ്, കന്നട ഭാഷകളിലും പേരുകളുണ്ടാകും
പാലക്കാട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഭാഷാ ന്യൂനപക്ഷങ്ങളുള്ള നിയോജകമണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് രേ ഖകളിൽ മലയാളത്തിന് പുറമേ മറ്റ് ഭാഷകളും ഉൾപ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ബാലറ്റ് പേപ്പര്‍, വോട്ടിങ് മെഷീനില്‍ പതിപ്പിക്കുന്ന ബാലറ്റ് ലേബല്‍ എന്നിവയില്‍ സ്ഥാനാര്‍ത്ഥികളുടെ പേര് തമിഴ്/കന്നട ഭാഷകളില്‍ കൂടി ചേര്‍ക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ ഭാഷാന്യൂനപക്ഷ വോട്ടര്‍മാരുളള വാര്‍ഡുകളില്‍ മലയാളത്തിന് പുറമേ തമിഴിലും, കാസര്‍ഗോഡ് ജില്ലയിലെ ഭാഷാന്യൂനപക്ഷ വോട്ടര്‍മാരുളള വാര്‍ഡുകളില്‍ കന്നഡ …
Read More »പുതുശ്ശേരി പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥികൾ
പുതുശേരി പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥികളുടെ സമഗ്ര പട്ടിക (വാർഡ് നമ്പർ, വാർഡിൻ്റെ പേര്, സ്‌ഥാനാർഥിയുടെ പേര് എന്ന ക്രമത്തിൽ) വേനോലി, മാലിനി ശിവകുമാർ ഉമ്മിണികുളം, വിജയകുമാരി ജയകുമാർ, ചെമ്മണംകാട്, കെ കണ്ണൻ, കണ്ണോട്, സി.വി നിഷ മായപ്പള്ളം, കെ സത്യൻ പുതൂർ, ശരണ്യ ജെയിംസ് പേട്ടക്കാട്, മഞ്ജു പേട്ടക്കാട് വാളയാർ: ഗീത ജയപ്രകാശ് ചന്ദ്രാപുരം, എം റാഫി പാമ്പുപ്പാറ, അസന്ത ഫാത്തിമ കോങ്ങാമ്പാറ, എസ്.മനോജ് കുമാർ പാമ്പാംപള്ളം, എൻ ബാബു …
Read More »കൊല്ലങ്കോട് ധനസഹായത്തിനായി പട്ടികവർഗ വിദ്യാർത്ഥികൾ നൽകിയ 15ഓളം അപേക്ഷകൾ കുറ്റിക്കാട്ടിൽ
പാലക്കാട്: പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വിദ്യാഭ്യാസ ധനസഹായത്തിനായി പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ നല്‍കിയ അപേക്ഷകളാണ് പുഴയരികിലെ കുറ്റിക്കാട്ടില്‍ തള്ളി. എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികവര്‍ഗ-വികസന വകുപ്പ് നല്‍കുന്ന ധനസഹായത്തിന് നല്‍കിയ അപേക്ഷകളാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. യാക്കര ഭാഗത്ത് ജോലിക്ക് എത്തിയ കെഎസ്ഇബി ജീവനക്കാരാണ് അപേക്ഷകള്‍ കണ്ടെത്തിയത്. കൊല്ലങ്കോട് ട്രൈബല്‍ ഓഫീസില്‍ നല്‍കിയ 15ഓളം അപേക്ഷകളാണ് യാക്കരയില്‍ തള്ളിയത്. സംഭവത്തില്‍ …
Read More »തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ജില്ലയില്‍ സജ്ജമാകുന്നത് 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. പോളിങ് സ്റ്റേഷനുകളിലേക്കുള്ള സാധനസാമഗ്രികള്‍ വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതും ഈ കേന്ദ്രങ്ങളിലാണ്. ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്തുകള്‍ക്കായി 13 കേന്ദ്രങ്ങളും മുനിസിപ്പാലിറ്റികള്‍ക്ക് ഏഴ് കേന്ദ്രങ്ങളുമാണ് അനുവദിച്ചിട്ടുള്ളത്. മുനിസിപ്പാലിറ്റി തലത്തില്‍ ഷൊര്‍ണ്ണൂര്‍ സെന്റ് തെരാസസ് കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഒറ്റപ്പാലം എല്‍.എസ്.എന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പാലക്കാട് മുനിസിപ്പല്‍ ഹാള്‍ (പുതിയ കെട്ടിടം ഗ്രൗണ്ട് ഫ്ലോര്‍), …
Read More »കൊളയക്കോട് 21ാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബിജോയ് വി പ്രതിനിധിയോട് സംസാരിക്കുന്നു
പ്രതിനിധി തദ്ദേശ തിരഞ്ഞെടുപ്പ് സ്‌പെഷല്‍ പുതുശ്ശേരി ഗ്രാമപഞ്ചായത്ത് കൊളയക്കോട് 21ാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബിജോയ് വി പ്രതിനിധിയോട് സംസാരിക്കുന്നു https://youtu.be/GtpHLeR5zb8
Read More »വോട്ടര്‍മാരുമായുള്ള തര്‍ക്കത്തില്‍ ഉടുമുണ്ട് പൊക്കി കാണിച്ചു; ബിഎല്‍ഒയെ സ്ഥാനത്ത് നിന്ന് മാറ്റി
മലപ്പുറം: വോട്ടര്‍മാരുമായുള്ള തര്‍ക്കത്തിനിടെ ഉടുമുണ്ട് പൊക്കി കാണിച്ച് ബിഎല്‍ഒ. മലപ്പുറം തവനൂര്‍ മണ്ഡലം 38ാം നമ്പര്‍ ആനപ്പടി വെസ്റ്റ് എല്‍.പി സ്‌കൂള്‍ ബൂത്തിലെ ബിഎല്‍ഒയെ നാട്ടുകാരുടെ പരാതിയില്‍ ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദാണ് ചുമതലയില്‍ നിന്ന് നീക്കിയത്. വിഷയത്തില്‍ ഉദ്യോഗസ്ഥനോട് വിശദീകരണം തേടും. കഴിഞ്ഞ ദിവസം എസ്‌ഐആറിന്റെ എന്യൂമെറേഷന്‍ ഫോം വിതരണ ക്യാമ്പിനിടെയായിരുന്നു സംഭവം. എന്യൂമെറേഷന്‍ ഫോം വാങ്ങാനായി പ്രായമായവരടക്കം വെയിലത്ത് ഏറെ നേരം നില്‍ക്കേണ്ടി വന്നിരുന്നു. ഇത് ചോദ്യം …
Read More »തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 7 മുനിസിപ്പാലിറ്റികളിലായി 783 സ്ഥാനാര്‍ത്ഥികള്‍
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ 7 മുനിസിപ്പാലിറ്റികളിലായി അങ്കത്തട്ടിലുള്ളത് 404 സ്ഥാനാര്‍ത്ഥികള്‍. സ്ഥാനാര്‍ത്ഥികളുടെ സൂക്ഷ്മ പരിശോധനയും പത്രിക പിന്‍വലിക്കലും പൂര്‍ത്തിയാപ്പോയപ്പോഴാണ് യോഗ്യരായ സ്ഥാനാര്‍ത്ഥികളുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന പാലക്കാട് മുനിസിപ്പാലിറ്റിയിലാണ് ഏറ്റവും കൂടുതല്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതും. 7 മുനിസിപ്പാലിറ്റിയിലേക്കും കൂടി 783 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇതില്‍ 379 സ്ത്രീകളും 404 പുരുഷന്മാരും ജനവിധി തേടുന്നുണ്ട്. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ 89 പുരുഷന്മാരും …
Read More »തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് : പോസ്റ്റല്‍ ബാലറ്റ് വിതരണം 26 ന് തുടങ്ങും; പോസ്റ്റല്‍ ബാലറ്റിനായി എങ്ങനെ അപേക്ഷിക്കാം?
പാലക്കാട്: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സമ്മതിദായകര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം നവംബര്‍ 26 മുതല്‍ ആരംഭിക്കും. പോളിങ് ഡ്യൂട്ടിയുള്ള സമ്മതിദായകരുടെ തപാല്‍ വോട്ടിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും വരണാധികാരികളോടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാരുടെ ഡ്യൂട്ടി വ്യക്തമാക്കുകയും പ്രസ്തുത ജോലിയിലേക്ക് നിയോഗിച്ചും കൊണ്ടുള്ള ഉത്തരവ് ബന്ധപ്പെട്ടവര്‍ യഥാസമയം പുറത്തിറക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലാ പോലീസ് മേധാവികള്‍, വരണാകാരികള്‍, …
Read More »
Prathinidhi Online