കല്‍പാത്തി: കല്‍പാത്തി രഥോത്സവത്തിന് കൊടിയേറി. ശനിയാഴ്ച രാവിലെ 10.30നും 12.10നും ഇടയിലാണ് കൊടിയേറ്റം നടന്നത്. 5ാം ദിവസമായ 12ന് രഥസംഗമം നടക്കും. 14ന് കല്‍പാത്തി ശിവക്ഷേത്രത്തില്‍ രഥാരോഹണത്തോടെ ഒന്നാം തേരുത്സവത്തിന് തുടക്കമാകും. 15നാണ് രണ്ടാം തേരുത്സവം. അന്ന് പുതിയ കല്‍പാത്തി മന്ദക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥാരോഹണം നടക്കും. 16ന് മൂന്നാം തേരുത്സവ ദിനമാണ്. അന്ന് പഴയ കല്‍പാത്തി ലക്ഷ്മിനാരായണ പെരുമാള്‍ ക്ഷേത്രത്തിലും ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലും രഥാരോഹണം നടക്കും. …
Read More »കാട്ടുപന്നി കുറുകെച്ചാടി; നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് പാലക്കാട് 3 യുവാക്കള്‍ക്ക് ദാരുണാന്ത്യം
പാലക്കാട്: കാട്ടുപന്നി കുറുകെച്ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മറിഞ്ഞ് 3 യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് ചിറ്റൂര്‍ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. പാലക്കാട് സ്വദേശികളായ രോഹന്‍ രഞ്ജിത്ത് (24), രോഹന്‍ സന്തോഷ് (22), സനൂജ് (19) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്ക് കൂടി അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ചിറ്റൂരില്‍ നിന്നും മടങ്ങുന്നതിനിടെ കൊടുമ്പ് കല്ലിങ്കല്‍ ജംഗ്ഷനില്‍ വച്ചാണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. നിയന്ത്രണം …
Read More »അട്ടപ്പാടിയില്‍ വീട് തകര്‍ന്നുവീണ് മരിച്ച കുട്ടികളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്
പാലക്കാട്: അട്ടപ്പാടി കരുവാര ഉന്നതിയില്‍ വീട് തകര്‍ന്നുവീണ് മരിച്ച സഹോദരങ്ങളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. അഗളി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. ശനിയാഴ്ചയാണ് പാതി പണിതീര്‍ന്ന വീടിന്റെ സണ്‍ഷേഡ് തകര്‍ന്നുവീണ് കുട്ടികള്‍ മരിച്ചത്. അജയ് – ദേവി ദമ്പതികളുടെ മക്കളായ ആദി, അജ്‌നേഷ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ കുട്ടികളുടെ ബന്ധുവായ 6 വയസ്സുകാരി അഭിനയയ്ക്ക് പരിക്കേറ്റിട്ടുണ്ട്. മുക്കാലിയില്‍ നിന്നും നാല് കിലോമീറ്റര്‍ ഉള്‍വനത്തിനുള്ളിലാണ് അപകടം സംഭവിച്ച ഉന്നതിയുള്ളത്. …
Read More »ചെര്‍പ്പുളശ്ശേരിയില്‍ ഇന്നുമുതല്‍ ഗതാഗത നിയന്ത്രണം; അനധികൃത പാര്‍ക്കിങ്ങിനെതിരെ കര്‍ശന നടപടികള്‍
ചെര്‍പ്പുളശ്ശേരി: പുത്തനാല്‍ക്കല്‍ ജംക്ഷനില്‍ പുതിയ ബസ് സ്റ്റാന്റിനുള്ള ആര്‍ടിഒയുടെ അനുമതി ലഭിച്ച സാഹചര്യത്തില്‍ നഗരത്തില്‍ ഇന്നുമുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ചെര്‍പ്പുളശ്ശേരി പട്ടണത്തിലും ബസ് സ്റ്റാന്‍ിലും ഗതാഗത പരിഷ്‌കരണങ്ങള്‍ നിലവില്‍ വരും. നഗരസഭാധ്യക്ഷന്‍ പി.രാമചന്ദ്രന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ചെര്‍പ്പുള്ളശ്ശേരിയില്‍ നിന്നും പട്ടാമ്പി, നെല്ലായ വഴി ഷൊര്‍ണൂര്‍, കൊപ്പം, മാവുണ്ടീരിക്കടവ്, മപ്പാട്ടുകര ഭാഗത്തേക്ക് പോകുന്ന ബസുകള്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെടും. ഈ …
Read More »2020-2025 ഭരണസമിതി അംഗങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് യാത്രയയപ്പ് നല്‍കി
പാലക്കാട്: 2020-2025 ഭരണസമിതി അംഗങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കെ. ചാമുണ്ണി അധ്യക്ഷനായിരുന്നു. ചടങ്ങില്‍ ജില്ലാ കളക്ടര്‍ മാധവിക്കുട്ടി എം.എസ് ഐഎഎസ് വിശിഷ്ടാതിഥിയായി. കാലാവധി പൂര്‍ത്തിയാക്കിയ ഭരണസമിതി അംഗങ്ങളുടെ സേവനങ്ങളെ യോഗത്തില്‍ അനുസ്മരിച്ചു. ഭരണസമിതി അംഗങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ ഉപഹാരമായ മൊമെന്റോ നല്‍കി ആദരിച്ചു. വികസനകാര്യ സ്റ്റാന്റിങ് …
Read More »കുറ്റിപ്പാടം റെയില്‍വേ ഗേറ്റ് അടച്ചിടും
പാലക്കാട്: മുതലമട -കൊല്ലംകോട് സ്റ്റേഷനുകള്‍ക്കിടയിലുള്ള കുറ്റിപ്പാടം റെയില്‍വേ ഗേറ്റ് (എല്‍. സി നം. 27) അറ്റകുറ്റപ്പണികള്‍ക്കായി നവംബര്‍ 9 രാവിലെ 7 മുതല്‍ നവംബര്‍ 12 ന് രാത്രി 7 വരെ അടച്ചിടും.കാമ്പ്രത്തുചള്ള വണ്ടിത്താവളം പോയി കടന്നു പോകേണ്ട വാഹനങ്ങള്‍ ലെവല്‍ക്രോസ് 29 ലൂടെ കുറ്റിപ്പാടത്ത് നിന്ന് മലയംപള്ളം വഴി വണ്ടിത്താവളത്തേക്കും പറക്കുളമ്പ് ല്‍ നിന്നും മാമ്പള്ളം വഴി നെല്ലിയാമ്പതിയിലേക്കും പോകേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.
Read More »എസ്‌ഐആറിനെ കുറിച്ച് വിശദീകരിച്ചും സംശയങ്ങള്‍ അകറ്റിയും ജില്ലാഭരണകൂടത്തിന്റെ നൈറ്റ് ഡ്രൈവ്
പാലക്കാട്: തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്റെ (എസ് ഐ ആര്‍) ഭാഗമായി മരുതറോഡ് വില്ലേജില്‍ മലമ്പുഴ നിയോജക മണ്ഡലത്തിലെ ബി.എല്‍.ഒ മാര്‍ക്ക് നൈറ്റ് ഡ്രൈവ് സംഘടിപ്പിച്ചു. നൈറ്റ് ഡ്രൈവിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടര്‍ രവി മീണ നിര്‍വഹിച്ചു. മരുത റോഡ് ഒരുമ ഗാര്‍ഡനില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ ജനങ്ങള്‍ക്കും എന്യൂമറേഷന്‍ ഫോമുകള്‍ ബി.എല്‍.ഒ മാര്‍ വിതരണം ചെയ്യുകയും എസ്‌ഐആറിനെ കുറിച്ച് ക്ലാസ്സ് എടുക്കുകയും സംശയങ്ങള്‍ക്ക് മറുപടിയും നല്‍കി. …
Read More »നാഷണല്‍ ഫുഡ് സെക്യൂരിറ്റി ന്യൂട്രീഷന്‍ മിഷന്‍ പദ്ധതിയ്ക്ക് തുടക്കമായി; മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു
പാലക്കാട്: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ കൃഷിയോന്നതി യോജനയുടെ ഭാഗമായി നടപ്പാക്കുന്ന നാഷണല്‍ ഫുഡ് സെക്യൂരിറ്റി ന്യൂട്രീഷന്‍ മിഷന്‍ ( NFSNM)പദ്ധതിയ്ക്ക് പട്ടിത്തറ ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ മുതിര്‍ന്ന കര്‍ഷകന്‍ അബൂബക്കറിന് പൗര്‍ണമി വിത്ത് നല്‍കിയായിരുന്നു ഉദ്ഘാടനം. പദ്ധതിയുടെ നടത്തിപ്പിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ 60: …
Read More »പാഴ് വസ്തുവില്‍ നിന്നും ഇന്ധനം: കേരളത്തിലെ ഏറ്റവും വലിയ ആര്‍.ഡി.എഫ് പ്ലാന്റ് പാലക്കാട്
പാലക്കാട്: പാഴ് വസ്തുവില്‍ നിന്നും ഇന്ധനം നിര്‍മ്മിക്കുന്ന ആര്‍ഡിഎഫ് പ്ലാന്റ് സംസ്ഥാനത്ത് ആദ്യമായി പാലക്കാട്. അജൈവ മാലിന്യങ്ങള്‍ ഇന്ധനമാക്കി മാറ്റുന്ന ആര്‍.ഡി.എഫ് പ്ലാന്റിന്റെ പ്രവര്‍ത്തനം വാളയാറിലാണ് ആരംഭിച്ചത്. പ്ലാന്റിന്റെ പ്രവര്‍ത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ നിര്‍വ്വഹിച്ചു. ക്ലീന്‍ കേരള കമ്പനിയുടേയും നത്തിങ്ങ് ഈസ് വേസ്റ്റ് എന്ന സ്വകാര്യ സ്ഥാപനത്തിന്റേയും സംയുക്ത ആഭിമുഖ്യത്തിലാണ് പ്ലാന്റ് നിര്‍മ്മിച്ചത്. പുനരുപയോഗിക്കാന്‍ കഴിയാത്ത, തീര്‍ത്തും നിഷ്‌ക്രിയമായ അജൈവ മാലിന്യങ്ങളെയാണ് ഇന്ധനമാക്കി മാറ്റുന്നത്. നൂതന സംവിധാനങ്ങളോടുകൂടിയ …
Read More »മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ വികസനരേഖ പ്രകാശനം ചെയ്തു
പാലക്കാട്: മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ 2020-25 വര്‍ഷത്തെ വികസനരേഖ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് ആണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. ചടങ്ങില്‍ 2020-25ലെ ഭരണസമിതി അംഗങ്ങളെ ആദരിക്കുകയും ചെയ്തു. എല്‍.എസ്.ജി.ഡി യുടെ സ്‌നേഹോപഹാരവും ചടങ്ങില്‍ വച്ച് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍.ഇന്ദിര അധ്യക്ഷത വഹിച്ചു. അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണന്‍, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് …
Read More »
Prathinidhi Online